നിൻ ഓർമകളിൽ [ABHI SADS] 149

“അതെന്താ ചോര കാണുമ്പോ മൈൻഡ് വല്ലാതെ disuturb ആവുമോ..?”

“ഏയ് അങ്ങനെ എപ്പോഴൊന്നും ഇല്ല പിന്നെ നമുക്ക് വേണ്ടപ്പെട്ടവർക്ക് എന്തേലും പറ്റുമ്പോ എല്ലാവരും അങ്ങനെ ഒക്കെ തന്നെയല്ലേ..”

“എന്ത്..”

അവളുടെ കണ്ണുകളിൽ എന്തോ ഒന്ന് അവന് അനുഭവപ്പെട്ടു
“Ok സ്റ്റുഡന്റ്‌സ് lets stop our class”
കാലൻ മത്തായി പുറത്തേക്ക് പോയതും
കൂട്ടുകാരുടെ തെറി വിളി കാതിലേക്ക് എത്തിയതും ഒരുമിച്ചായിരുന്നു..!!

“ടാ മൈ$^ നിന്നോട് അവനെ വിളിച്ചിറക്കാൻ പറഞ്ഞിട്ട് നീയും കേറിയോ നീ പുറത്തേക്ക് വാ തരുന്നുണ്ട്..””

“ടാ കിടന്നു കൂവണ്ട വരുന്നു..”

“പാറു തന്നെ കണ്ടപ്പോ തന്നെ എനിക്ക് ഇഷ്ട്ടായി മറുപടി ഇപ്പൊ വേണ്ട ഇനി 4 കൊല്ലം ഇവടെ തന്നെ കാണുമല്ലോ ആലോചിച്ചിട്ട് പറഞ്ഞാമതി..”

“അല്ല അത്..”

അവളൂടെ വാക്കുകൾക്ക് ചെവി കൊടുക്കാൻ നിക്കാതെ അവൻ ക്ലാസ് റൂമിന് വെളിയിലേക്ക് നടന്നു…

പിന്നെ അങ്ങോട്ടുള്ള കലാലയ ജീവിതത്തിൽ മുഴുവൻ താൻ അറിഞ്ഞതും പഠിച്ചതും എല്ലാം പ്രണയമായിരുന്നു വസന്തം കാത്തിരിക്കാതെ വിപ്ലവം ചൊരിഞ്ഞു വിരിഞ്ഞ ഗുൽമോഹറിന്റെ പ്രണയം..!!

ദിവസങ്ങൾ ആഴ്ചകൾ മാസങ്ങൾ വർഷങ്ങൾ എല്ലാം കടന്നു പോയി…
ഫൈനൽ year exam ടൈം ടേബിൾ വന്ന അന്ന ക്ലാസിൽ എല്ലാവരും ചർച്ചയിലായിരുന്നു …

പക്ഷെ ചർച്ചാ വിഷയം പരീക്ഷയല്ലായിരുന്നു അവരുടെ സൗഹൃദവും പ്രണയവും കലാലയ ജീവിതവും…

ഒരിക്കൽ മാത്രം ആസ്വദിച്ചനുഭവിക്കാൻ കഴിയുന്ന വീണ്ടുമൊരിക്കൽ കൂടി തിരിച്ചു കിട്ടില്ലെന്നുറപ്പുള്ള ആ അമൂല്യ നിമിഷങ്ങൾ..!!

“അപ്പൊ മക്കളെ ഈ പേപ്പർ എല്ലാവരും വച്ചോ ഇതിൽ എല്ലാവരുടേം നമ്പർ ഉണ്ട് ആവിശ്യം വരും..പിന്നെ exam കഴിഞ്ഞു 4 വഴിക്ക് പോയാലും എല്ലാ വർഷവും നമ്മൾ ഇവിടെ വരും ഇതേ ദിവസം കേട്ടല്ലോ”

പിന്നെ ചിരിയായി ബഹളമായി ഒടുവിൽ കരച്ചിലായി..
പക്ഷെ ഈ ബഹളത്തിനിടയിൽ 2 പേരുടെ അസാന്നിധ്യം ആരും ശ്രദ്ധിച്ചില്ല..

“അളിയാ ടാ അജിത്തെ രാജീവ് എവടെ..”

ശ്രീ ഹരി പറഞ്ഞപ്പോ ആണ് അവരും ശ്രദ്ധിച്ചത് അവൻ എവിടെ…
നരച്ച മഞ്ഞ പെയിന്റ് മങ്ങി തുടങ്ങിയ ആ കോളേജ് കെട്ടിടങ്ങൾ മുഴുവൻ അവർ അവനെ തിരക്കി കയറിയിറങ്ങി…

ഒടുവിൽ ഗ്രൗണ്ടിന്റെ ഒരറ്റത്തായി മാറി ഇരിക്കുന്ന അവനെ അവർക്ക് കാണാൻ സാധിച്ചു…

“അല്ല നാ#$% മോനെ എല്ലാവരും അവടെ ഇരിക്കുമ്പോ നീ ഇവടെ ഇരുന്നു എന്ത് മൈ#$ കാണിക്കുവാ..”
അവന്റെ തോളിൽ പിടിച്ചു മുഖം തിരിച്ചു കൊണ്ട് രുദ്രൻ ആരാഞ്ഞു..
അവന്റെ മുഖം മങ്ങിയിരുന്നു കണ്ണുകളിൽ കണ്ണീർ തടം കെട്ടിയിരുന്നു..

“ടാ അളിയാ നീ കരയുവാണോ..”
“ടാ എന്താടാ എന്താ പറ്റി”

22 Comments

  1. ഏക - ദന്തി

    നീ ഇങ്ങനെ കരയിപ്പിക്കല്ലേ ഡാ അഭി … നന്നായി ..അത്രേ പറയാനുള്ളു

    1. ഏക-ദന്തി ബ്രോ ഇത് ഞാനല്ല എഴുതിയത് എന്റെ സുഹൃത്ത് ആണ് അടുത്ത set ആക്കാം ഹാപ്പി ആയിട്ട്

  2. നിധീഷ്

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❣️

  4. Abhi sads enna pole ethum oru sad story ayallo

    1. Sad എന്നാൽ സങ്കടം അതിന്ടെ കൂടെ സ് കൂടെ ഉണ്ട് സങ്കടങ്ങൾ എന്നാണോ ങേ….. അർത്ഥം വേറെ ആണ് ബ്രോ… സാരമില്ല അടുത്ത കഥ ഹാപ്പി ആക്കാം

  5. ???….

    All the best ?

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. അമ്മിട്ട് ആണോ

Comments are closed.