നിൻ ഓർമകളിൽ [ABHI SADS] 149

“ഇലക്ട്രോണിക്സ്”

മനസ്സിൽ ലഡ്ഡു പൊട്ടി എന്നൊക്കെ പലരും പറഞ്ഞു കെട്ടിട്ടുണ്ടെങ്കിലും ആ ഫീൽ അനുഭവിച്ചറിയുന്നത് ഇതാദ്യമായിട്ടാണ്..

“ഞാനും ഇലക്ട്രോണിക്സ് ആണ് പേര് രാജീവ് തന്റെ പേര് എ..”

പറഞ്ഞു മുഴുവനാക്കും മുമ്പ് അവൾ അവന്റെ തോളിലേക്ക് വീണു തല നിറയെ രക്തം …

“ടാ”

തൊണ്ട വരണ്ട ശബ്ദത്തിൽ അവൻ അലറി..

പിന്നെ കുറച്ചു നേരം എല്ലാം ഒരു അവ്യക്തത ആരോ വന്നു താങ്ങുന്നുണ്ട് രുദ്രൻ ആണോ അറിയില്ല ആരോ ഓട്ടോയ്ക്ക് കൈ കാട്ടുന്നു ചുറ്റും എന്തൊക്കെയോ നടക്കുന്നു പക്ഷെ ഒന്നും മനസിലാവുന്നില്ല..

നമുക്ക് പ്രിയപ്പെട്ടകർക്ക് എന്തെങ്കിലും പറ്റുമ്പോൾ എല്ലാവരുടെയും അവസ്ഥ ഇങ്ങനെ ഒക്കെ ആണ് താങ്ങാൻ പറ്റിയെന്ന് വരില്ല..

★★★★★★★★★

“ടാ കുഴപ്പം ഒന്നും ഇല്ല ബോധം വന്നു ,4 സ്റ്റിച് ഉണ്ട് അത്രയേ ഉള്ളൂ..”
ശ്രീഹരിയുടെ വാക്കുകൾ അവന് ആശ്വാസ വിത്തുകൾ നൽകി..
“അല്ല മോനെ ഇത്രക്ക് ടെൻഷൻ അടിക്കാൻ മാത്രം നിനക്ക് എന്നാ..?”

“എടാ അളിയാ അജിത്തെ ടാ അളിയന്മാരെ എനിക്ക്, എനിക്ക് അവളെ ഇഷ്ടമാണെന്ന തോന്നുന്നെ”
“ലവ് അറ്റ് first night ആണോ ടാ”
“1st night അല്ല 2 nd night പോടാ മലരേ 1st sight ന്ന് ആണ്”
“അതിപ്പോ അങ്ങനെ ആക്കിയോ”
വീണിടത്തു കിടന്ന് ഉരുളാൻ അല്ലേലും അജിത്ത് മിടുക്കൻ ആണ്..

അത് പണ്ട് തൊട്ടേ അങ്ങനെ തന്നെ ആണ്
അങ്ങനെ എത്രയെത്ര പുഞ്ചിരി സമ്മാനിച്ച നിമിഷങ്ങൾ ഇന്ന് എല്ലാം ഓർമകൾ..

അങ്ങനെ ദിവസങ്ങൾ കടന്നു പോയി.. |”രാവിലത്തെ ക്ലാസ് കേൾക്കാൻ വയ്യ കേറണോ..”

“എന്ന കേറണ്ട വാ കാന്റീനിൽ പോയി ഇരിക്കാം..”

എങ്ങനെ ക്ലാസ് കട്ട് ആക്കാം എന്നു ചിന്തിച്ചിരിന്നവർക്ക് ആ ചോദ്യം വലിയൊരു ആശ്വാസമായിരുന്നു..
“ടാ ഒരാൾ കുറവുണ്ടല്ലോ രുദ്രൻ എവടെ..?”

അപ്പോഴാണ് അവരും ആ കാര്യം ശ്രദ്ധിച്ചത് ..

“ശെരിയാണല്ലൊ അവൻ എവടെ”
“ആ നാറി ക്ലസിൽ കയറിയോ..?”

“കയറിയാൽ എന്താ വിളിച്ചിറക്കും അത്ര തന്നെ..”

“ടാ രാജീവേ നീ പോയി വിളിച്ചിട്ട് വാ”
പ്രണയം പാടിയ വിരഹ വരാന്തകളിലൂടെ അവൻ ക്ലാസ് ലക്ഷ്യമാക്കി നടന്നു

“ടാ മരമാക്രി ഇറങ്ങി വാ..”
ക്ലാസിലെ ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു ഉറക്കം തൂങ്ങുവായിരുന്ന രുദ്രൻ കണ്ണ് തിരുമ്മി ചുറ്റും നോക്കി…

ജനലയ്ക്ക് പുറത്തു നിന്ന് കൈ കൊണ്ട് കഥ കളി കാണിക്കുന്ന രാജിവ് എന്തൊക്കെയോ പറയുന്നുണ്ട് വ്യക്തമല്ല പക്ഷെ വിളിക്കുന്നത് മുഴുവൻ തെറിയാണ് അതുറപ്പാ..

“ടാ സാർ ഉണ്ട് ഇറങ്ങാൻ പറ്റില്ല നീ പൊ…”

22 Comments

  1. ഏക - ദന്തി

    നീ ഇങ്ങനെ കരയിപ്പിക്കല്ലേ ഡാ അഭി … നന്നായി ..അത്രേ പറയാനുള്ളു

    1. ഏക-ദന്തി ബ്രോ ഇത് ഞാനല്ല എഴുതിയത് എന്റെ സുഹൃത്ത് ആണ് അടുത്ത set ആക്കാം ഹാപ്പി ആയിട്ട്

  2. നിധീഷ്

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❣️

  4. Abhi sads enna pole ethum oru sad story ayallo

    1. Sad എന്നാൽ സങ്കടം അതിന്ടെ കൂടെ സ് കൂടെ ഉണ്ട് സങ്കടങ്ങൾ എന്നാണോ ങേ….. അർത്ഥം വേറെ ആണ് ബ്രോ… സാരമില്ല അടുത്ത കഥ ഹാപ്പി ആക്കാം

  5. ???….

    All the best ?

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. അമ്മിട്ട് ആണോ

Comments are closed.