“എവിടുന്ന് വരുന്നെഡോ ഇവനൊക്കെ വണ്ടി എടുത്ത് മാറ്റ് സിഗ്നൽ വന്നത് കണ്ടില്ലേ..”
പിറകിലെ ബൈക്കുകാരന്റെ ചീത്തവിളി കേട്ടാണ് രാജീവ് സ്ഥലകാലബോധത്തിലേക്ക് തിരിച്ചു വരുന്നത് സ്ഥിരം വരുന്ന വഴി ആയത് കൊണ്ടാണോ അതോ ആ പേര് കേട്ടത് കൊണ്ടാണോ അറിയില്ല ഇവടെ വരെ എത്തിയത് പോലും അവൻ അറിഞ്ഞിരുന്നില്ല…!!
അവൾ….
ഓഫീസ് തേടിയിറങ്ങിയ കാറിലേറി അവൻ ഭൂതകാല സ്മരണകളിലേക്ക് യാത്ര തിരിച്ചു…
തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന തന്റെ കോളേജ് കാലം ..!!
★★★★★★★
ബി ടെക് ന്റെ അഡ്മിഷൻ കഴിഞ്ഞു റാഗിംഗിന്റെ ചൂടേറ്റ് സൗഹൃദത്തിന്റെ തണലിൽ വിശ്രമിച്ചിരുന്ന ആ തുടക്ക ദിവസങ്ങൾ..
രുദ്രൻ, ശ്രീഹരി,അജിത്ത് ഒരിക്കലും പിരിയരുത്, മറക്കരുത് എന്നാഗ്രഹിച്ചിരുന്ന തന്റെ റൂം മേറ്റ്‌സ് കൂടിയായിരുന്ന ക്ലാസ് മേറ്റ്‌സ്,അവരൊക്കെ ഇപ്പൊ എവിടെയാണെന്ന് പോലും അറിയില്ല ..
സൗഹൃദവും പ്രണയവും മാത്രം വികാരമായി കണ്ട ഞങ്ങളെ അവടെ വരവേറ്റത് ബ്രാഞ്ച് വികാരം കൊടി കുത്തി വാഴുന്ന കലാലയത്തിന്റെ മറ്റൊരു മുഖമായിരുന്നു..മറ്റ് ബ്രാഞ്ച് കാർ ഒന്ന് തറപ്പിച്ചു നോക്കിയാൽ പോലും അടി തുടങ്ങുന്ന കോളേജ്…
“ടാ അളിയാ ടാ”
മാത്‌സ് ക്ലാസിൽ ഇരുന്ന് ഉറങ്ങി കൊണ്ടിരുന്ന തന്നെ തട്ടി വിളിക്കുന്ന ശ്രീജിത്ത് ന്റെ ശബ്‌ദം അവ്യക്തമായി രാജീവിന് കേൾക്കാം…
“സാർ പ്രസന്റ് സർ”
ഉറക്കപ്പിച്ചിൽ എഴുന്നേറ്റ് രാജീവ് വിളിച്ചു പറഞ്ഞു..
പക്ഷെ അവിടെ സാറോ കുട്ടികളോ ഉണ്ടായിരുന്നില്ല എങ്ങും ബഹളം മാത്രം പുറത്ത് ആരൊക്കെയോ ഓടുന്നു
“ടാ അളിയാ അടി പൊട്ടി വാ നമുക്ക് പെട്ടെന്ന് പോവാം”
അജിത്ത് ഒറ്റശ്വാസത്തിൽ പറഞ്ഞവസാനിപ്പിച്ചു
“അടിയോ എന്തിന് ഇതൊക്കെ എപ്പോ”
“കിടന്ന് ഉറങ്ങിയാൽ ഒന്നും മനസിലാവില്ല മലരേ”
കൂട്ടുകാർ കളിയാക്കുന്നത് കേൾക്കാൻ അല്ലേലും ഇച്ചിരി ഭംഗി കൂടുതൽ ആണ്
“എന്ന വാ പോയേക്കാം”
നൂൽ പൊട്ടിയ പട്ടം പോലെ ചിതറി യോടുന്ന കുട്ടികൾ, ആരെയോ ഫോണിൽ വിളിച്ചു എന്തൊക്കെയോ സംസാരിക്കുന്ന പ്രിൻസിപ്പൽ എന്താണ് നടക്കുന്നതെന്ന് അറിയാത്ത പാരന്റ്സ്
“ടാ കളർ ഡ്രെസ്സ് ഇട്ട പുതിയ കുറെ പിള്ളേർ ഉണ്ടല്ലോ അവരൊക്കെ ആരാ”
ദൂരെ മാറി നിൽക്കുകയായിരുന്ന ഒരുകൂട്ടം പെമ്പിള്ളേരെ നോക്കി ഗ്യാങ് ലെ പ്രധാന കോഴി രുദ്രൻ സംശയം ഉന്നയിച്ചു…
“സ്പോട്ട് അഡ്മിഷൻ ഇന്നാണ് ഇന്നലെ രാഹുലേട്ടൻ പറഞ്ഞായിരുന്നു”
ഉറക്കപ്പിച്ചിൽ നിന്നും മുഴുവൻ വിട്ടുമാറാത്ത രാജീവിന്റെ തല ചൊറിഞ്ഞുള്ള മറുപടി..
“എന്ന ഇപ്പൊ പോണോ പാവങ്ങൾ ഈ ഒരവസ്ഥയിൽ നമ്മൾ വേണ്ടേ അളിയാ ഇവരെ സഹായിക്കാൻ”
“ടാ ഇവനെ സൂക്ഷിച്ചോ ട്ടോ ” ഓർമകൾ അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർത്തി അന്ന് പൊട്ടിച്ചിരികൾ സമ്മാനിച്ച നിമിഷങ്ങൾക്ക് വീണ്ടും വീണ്ടുമോർക്കുമ്പോൾ പുഞ്ചിരി ഇളവാക്കാനുള്ള പ്രത്യേക കഴിവുണ്ട്…
ആ പൊട്ടിച്ചിരികൾക്കൊടുവിൽ താൻ കണ്ട ആ ചുവന്ന ചൂരിദാർ ഇന്നിപ്പോ വീണ്ടും…
നീ ഇങ്ങനെ കരയിപ്പിക്കല്ലേ ഡാ അഭി … നന്നായി ..അത്രേ പറയാനുള്ളു
ഏക-ദന്തി ബ്രോ ഇത് ഞാനല്ല എഴുതിയത് എന്റെ സുഹൃത്ത് ആണ് അടുത്ത set ആക്കാം ഹാപ്പി ആയിട്ട്
❤
?❤️
❤️❤️❤️❤️❤️❤️❣️
?❤️
❤️
?❤️
Abhi sads enna pole ethum oru sad story ayallo
Sad എന്നാൽ സങ്കടം അതിന്ടെ കൂടെ സ് കൂടെ ഉണ്ട് സങ്കടങ്ങൾ എന്നാണോ ങേ….. അർത്ഥം വേറെ ആണ് ബ്രോ… സാരമില്ല അടുത്ത കഥ ഹാപ്പി ആക്കാം
???….
All the best ?
?❤️
❤?
❤️
???
❤️
?
അമ്മിട്ട് ആണോ
??
❤️
❤
?❤️