നിൻ ഓർമകളിൽ [ABHI SADS] 149

“പറയാം വാ കേറ്..”

കാറിന്റെ ഡോർ തുറന്നു കൊടുത്ത് കൊണ്ട് അവൻ പറഞ്ഞൊപ്പിച്ചു…
യാത്രയിൽ അവൻ ഒന്നും മിണ്ടിയില്ല മൂകമായ നിശ്ശബ്ദത സാധാരണ എങ്ങോട്ടെങ്കിലും പോവുമ്പോ വാ തോരാതെ സംസാരിച്ചിരിക്കുന്ന രാജീവിന്റെ ഇന്നത്തെ ഈ മാറ്റം അവളിൽ ഉത്ക്കണ്ഠ നിറച്ചു…
കാർ എങ്ങോട്ടെന്നില്ലാതെ പോയി കൊണ്ടേ ഇരുന്നു വാഹനങ്ങളും പുകയും തിക്കും തിരക്കും നിറഞ്ഞ Townകൾ താണ്ടി ഇപ്പോൾ ഇതാ എങ്ങും കുറെ മലനിരകളും ഒറ്റക്കൻ കടകളും മാത്രമുള്ള സ്ഥലങ്ങൾ എത്തിയിരിക്കുന്നു കുറെ നേരം പുറത്തേക്ക് നോക്കി ഇരുന്ന് അവൾ ഒന്ന് മയങ്ങി പ്പോയി…ചെറുങ്ങനെ തണുപ്പ് അനുഭവപ്പെടുന്നു ശ്വാസം എടുക്കാൻ നേരിയ ബുദ്ധിമുട്ട് അവൾ കണ്ണ് തിരുമ്മി പുറത്തേക്ക് നോക്കി വണ്ടി ചുരം കയറുകയായിരുന്നു രാജീവിന്റെ മുഖത്ത് യാതൊരു വിധ ഭാവ വ്യത്യാസവുമില്ലായിരുന്നു ഒരു മ്ലാനത മാത്രം..

ഇടയ്ക്ക് വച്ചു കാർ ചുരത്തിന്റെ ഗതി മാറ്റി നേരെ കണ്ട റോഡിലേക്ക് കയറി…

ഗേറ്റ് തുറന്നു വച്ചിരുന്ന വലിയ ഒരു കവാടം പിന്നിട്ടു വീണ്ടും മുന്നോട്ട് പാഞ്ഞു ഗെറ്റിന് വെളിയിൽ എന്തോ എഴുതിയിരുന്നു അവൾ അത് ശെരിക്കും ശ്രദ്ധിച്ചില്ല…
ഗേറ്റ് ൽ നിന്നും ഏകദേശം 500 മീറ്റർ മാറി എന്തോ കെട്ടിടം പോലെ ഒന്ന് അവൾക്ക് അവ്യക്തതയോടെ ദൃശ്യമായി…

പതിയെ പതിയെ വ്യക്തമായി.. കെട്ടിടം തന്നെ വീടാണോ അറിയില്ല..

“വാ ഇറങ്ങ്..”

ഇടറിയ രാജീവിന്റെ ശബ്‌ദം അന്നാധ്യമായി അവൾ കേട്ടു..
അവൾ കൊച്ചിനെയും കൊണ്ട് ഇറങ്ങി..

രാജീവിന്റെ പിന്നാലെ അകത്തേക്ക് നടന്നു..

എൻക്യുയറി എന്ന് എഴുതിയ സ്ഥലത്ത് അവൻ എന്തൊക്കെയോ ചോദിക്കുന്നുണ്ട് .
അവൾ അവന്റെ അടുത്തേക്ക് നടന്നു
“ഇന്നലെ വൈകിട്ട് ആയിരുന്നു നിങ്ങൾ വന്നാൽ തരാൻ ഒരു കത്ത് തന്നിട്ടുണ്ട്..,കൂടെ ഉണ്ടായിരുന്ന കുടുംബക്കാർ രാത്രിയോടെ തന്നെ കൂട്ടി കൊണ്ട് പോയി..”
അവിടെ ഇരുന്ന മധ്യവയ്സ്ക്കയായ സ്ത്രീ അവനോടായി പറഞ്ഞു ഇടയ്ക്ക് കേറി അവരുടെ സംഭാഷണം കേട്ടത് കൊണ്ടാണോ എന്നറിയില്ല ഒന്നും മനസിലാകാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി..

അവൻ അവർ കൊടുത്ത ആ കത്ത് നിവർത്തി വായിച്ചു..അവന്റെ കണ്ണുകൾ ചുറ്റും നോക്കി ആരെയോ തിരഞ്ഞു..

അവന്റെ ശ്വാസമെടുക്ക ശബ്‌ദം പോലും പുറത്ത് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു..
“എന്താ ഇവടെ..ഇതേതാ സ്ഥലം”
അവൾ ചോദിച്ചു..

22 Comments

  1. ഏക - ദന്തി

    നീ ഇങ്ങനെ കരയിപ്പിക്കല്ലേ ഡാ അഭി … നന്നായി ..അത്രേ പറയാനുള്ളു

    1. ഏക-ദന്തി ബ്രോ ഇത് ഞാനല്ല എഴുതിയത് എന്റെ സുഹൃത്ത് ആണ് അടുത്ത set ആക്കാം ഹാപ്പി ആയിട്ട്

  2. നിധീഷ്

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❣️

  4. Abhi sads enna pole ethum oru sad story ayallo

    1. Sad എന്നാൽ സങ്കടം അതിന്ടെ കൂടെ സ് കൂടെ ഉണ്ട് സങ്കടങ്ങൾ എന്നാണോ ങേ….. അർത്ഥം വേറെ ആണ് ബ്രോ… സാരമില്ല അടുത്ത കഥ ഹാപ്പി ആക്കാം

  5. ???….

    All the best ?

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. അമ്മിട്ട് ആണോ

Comments are closed.