നിൻ ഓർമകളിൽ [ABHI SADS] 149

നിൻ ഓർമകളിൽ

Author : ABHI SADS

 

“റിങ് റിങ്”
ആരും വിളിക്കാതായി ചത്തു കിടന്ന ലാൻ ലൈൻ ശബ്ദിച്ചത് കേട്ടാണ് രാജീവ് എഴുന്നേറ്റത്..!!

“ഹലോ ആരാ”

ടൂ ടൂ ടൂ..
എടുക്കുമ്പോഴേക്കും കോൾ കട്ട് ആയിരുന്നു…

പോക്കറ്റിൽ മൊബൈൽ ഉള്ള ഈ കാലത്ത് ഇതിപ്പോ ആരാ ഇതിലോട്ട് വിളിക്കാൻ..

“ബ്രെയ്ക്ക് ഫാസ്റ്റ് എടുത്തു വച്ചിട്ടുണ്ട് കുളിച്ചു വന്നു കഴിക്കാൻ നോക്ക്”

“ഉം”

“പിന്നേ മോന് ഇന്നലെ നല്ല ചൂട് ഉണ്ടായിരുന്നു ചെറിയൊരു പനി പോലെ പറ്റുമെങ്കിൽ ഇന്ന് വൈകിട്ട് നേരത്തെ ഇറങ്ങു ഒന്നുപോയി കാണിക്കാം”

“ഉം”

അഞ്ചലിയുടെ നെറ്റിയിൽ ഒരു ചുടു ചുംബനം നൽകി അവളുടെ കയ്യിലെ ടവ്വലും വാങ്ങി അയാൾ ബാത്‌റൂമിൽ കയറി വാതിലടച്ചു..!!

ഷവറിലെ തണുത്ത ജലം ധാര ധാരയായി അയാളെ തഴുകി കൊണ്ടിരുന്നു…

“റിങ് റിങ്…”
ബെല്ലടി ശബ്‌ദം വീണ്ടും അയാളുടെ കാതുകളിലേക്ക് കടന്നെത്തി…

“ടീ ഒന്ന് ഫോണെടുക്ക്”

ഇപ്പൊ ശബ്‌ദം കേൾക്കാനില്ല അവൾ എടുത്തു കാണും..!!
★★★★★★★★★
“ആരായിരുന്നു വിളിച്ചത്..?”
“നിങ്ങളുടെ കൂടെ കോളേജിൽ പഠിച്ച ഏതോ ഒരു പെണ്ണ് ആണെന്നാ പറഞ്ഞേ”

“വേറെ എന്തേലും പറഞ്ഞോ”

“ഇല്ല നിങ്ങളോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്,കുറച്ചു കഴിഞ്ഞു വിളിക്കാം എന്നു പറഞ്ഞു കട്ട് ചെയ്തു”

അടുത്ത റൂമിൽ നിന്നും ഒന്നര വയസുകാരൻ ആരവ് ന്റെ ശബ്‌ദം

“മോൻ എഴുന്നേറ്റെന്ന തോന്നുന്നെ ഞാൻ എടുത്തിട്ട് വരാം നിങ്ങൾ കഴിച്ചോ”

ബ്രെയ്ക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു അയാൾ കാർ കീ ക്ക് വേണ്ടിയുള്ള സ്ഥിരം തിരച്ചിൽ ആരംഭിച്ചു ..!

“പിന്നെ പേര് പാർവതി ന്നാ ട്ടോ..”

“എന്ത്…”

“നേരത്തെ വിളിച്ച ആളുടെ പേര് പാർവതി ന്നാണ് ന്ന്”

പെട്ടെന്നൊരു നിമിഷം അയാളുടെ ശരീരം നിശ്ചലമായി, അവന്റെ മനസ്സ് ആരെയോ, എന്തോ തേടി ഭൂതകാലത്തിലേക്ക് കുതിച്ചു…
“പാർവതി ..അവൾ എന്തിന്”
ആരോടെന്നില്ലാതെ അയാളുടെ ചുണ്ടുകൾ ചോദിച്ചു..

“അതൊന്നും എനിക്കറിയില്ല ഇനി വിളിക്കുമ്പോൾ നിങ്ങൾ തന്നെ ചോദിച്ചു നോക്ക് പിന്നെ മോന് ചൂട് കുറവുണ്ട് ”

“ഹാ”

രാജീവ് യന്തികമായി ശബ്തിച്ചു..!!

“പീ പീ”….

22 Comments

  1. ഏക - ദന്തി

    നീ ഇങ്ങനെ കരയിപ്പിക്കല്ലേ ഡാ അഭി … നന്നായി ..അത്രേ പറയാനുള്ളു

    1. ഏക-ദന്തി ബ്രോ ഇത് ഞാനല്ല എഴുതിയത് എന്റെ സുഹൃത്ത് ആണ് അടുത്ത set ആക്കാം ഹാപ്പി ആയിട്ട്

  2. നിധീഷ്

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❣️

  4. Abhi sads enna pole ethum oru sad story ayallo

    1. Sad എന്നാൽ സങ്കടം അതിന്ടെ കൂടെ സ് കൂടെ ഉണ്ട് സങ്കടങ്ങൾ എന്നാണോ ങേ….. അർത്ഥം വേറെ ആണ് ബ്രോ… സാരമില്ല അടുത്ത കഥ ഹാപ്പി ആക്കാം

  5. ???….

    All the best ?

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. അമ്മിട്ട് ആണോ

Comments are closed.