നിശാവദം [Augustin joseph] 45

Views : 829

😶
ഒരു പക്ഷേ അത്,
നിൻ്റെ നിദ്രയുടെ ആരംഭം മുതലേ,
നീയറിയാതെ നിന്നെ പിന്തുടർന്നിരിക്കണം.!
അതേ,
നിൻ്റെ മനോഹരമായ നയനാനുഭവത്തെ അപകടകരമായ വിധം ഒരു “അഗ്നി ” ഗ്രസിച്ചിരിക്കുന്നു.!
നീ അത് തിരിച്ചറിയുന്ന മാത്രയിൽ,
അനുഭവിക്കേണ്ടി വരുന്ന മാനസീകമായ പിരിമുറുക്കം, എത്രമാത്രം കലുഷിതമായിരിക്കും.
എന്നെ, അതേറെ പ്രയാസപ്പെടുത്തി.😪😪

നീ , അത് യഥാർത്തത്തിൽ തിരിച്ചറിഞ്ഞതല്ലേ, ?
നീ അത് അറിയുന്നുണ്ട്….,
പിന്നെ എന്തുകൊണ്ടാണ്,
അത് തെല്ലും ഗൗനിക്കാതെ
വലത് കൈ-തടം ,നെറ്റി തടത്തിലേക്ക് തളർത്തിയിട്ട്, അലസമായ് നിവർന്ന്കിടന്ന്,
വീണ്ടും ആ സ്വപ്നാടനത്തിലേക്ക്
ഇഴുകി ചേർന്ന് പോയത്…..
അപ്പോൾ, നിൻ്റെ ശ്വാസത്തിന് പോലും ശബ്ദമുണ്ടായിരുന്നില്ല…..
നീ ഒരു മായാലോകത്തായിരുന്നു.🤨

ഇത് ഞാൻ സൗകര്യപുർവ്വo വിശ്വസിക്കാം,
ഒരു പക്ഷേ…
നിൻ്റെ ഉൾകണ്ണുകൾ അനുഭവിച്ച ആ ദ്യശ്യവിസ്മയം
‘എന്നേക്കുമായ് നഷ്ടപ്പെടുമോ എന്ന്,
ബോധപൂർവം നീ ഭയന്നിരിക്കണം.!!
അതാകാം,
തുറക്കാൻ കൊതിച്ചു കൺപോളകളെ പൂട്ടിയടച്ച്,
നിൻ്റെ പ്രീയപ്പെട്ട സ്വപ്നത്തിൻ്റെ ചിറകുകളിൽ,
അതിനെ ബന്ധിച്ചിട്ടതും,
വിദൂരേക്ക് വീണ്ടും യാത്ര പോയതും….
ഉത്തരം പറയേണ്ടത്, നീ മാത്രംആണ്.!💕

എന്നാൽ നിദ്രയുടെ ആലസ്യത്തിൽ,
പിന്നീടെപ്പഴോ,
നിൻ്റെ മിഴി-ഇണകളെ താപം പൊതിഞ്ഞത് നീ അറിഞ്ഞു…..
നെറ്റി തടത്തിലും, നെഞ്ചിലും കഴുത്തിലും വിയർപ്പ് തുള്ളികൾ കിനിഞ്ഞിറങ്ങി,….
ചുണ്ടുകൾ നനവിനായ് കൊതിച്ചു…
യഥാർത്തത്തിൽ,
ആ അഗ്നിനാളം നിൻ്റെ സ്വപ്നത്തെ അവസാനമായ് പുണരുവാൻ ,
നിൻ്റെ ചാരത്തേക്ക് എത്തുകയായിരുന്നു….!!
🌃🌃
നി അത്, തിരിച്ചറിയാൻ ഏറെ വൈകിയോ ?
ആ ചോദ്യം,
മൗനം പാലിച്ച് മാറി നിൽക്കുമ്പോൾ,, ആരെയോ ചേർത്ത് വെക്കുംവിധം, ഇരു-കൈകളും നിൻ്റെ നെഞ്ചിടിപ്പിനോട്, ചേർന്ന്തന്നെ ഇരുന്നു.
❤️

Recent Stories

The Author

Augustin joseph

1 Comment

  1. Bro സഹിത്യം എഴുതുക is not every ones cup of tea and സാഹിത്യം ആസ്വദിക്കുക എന്നതും not Evey ones cup of tea, so ഒരു കഥ എഴുതൂ എന്നിട്ട് അവിടെ മനസ്സിൻ്റെ വികാരം സഹിതം ആയിട്ട് എഴുതൂ എപ്പോൾ എല്ലാം നല്ലതാകും .

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com