നിശാവദം [Augustin joseph] 45

Views : 828

നിശാവദം

Author : Augustin joseph 

 

“ആ രാത്രീ നിനക്ക്,
നന്നായ് ഉറങ്ങാൻ കഴിഞ്ഞിരുന്നോ?
അറിയില്ല…..!
അന്ന് നീ കണ്ട സ്വപ്നം, നന്നായ് ആസ്വദിച്ചുവോ?
അറിയില്ല…..!.
അതായിരുന്നു നിൻ്റെ മറുപടി.😒

തൊടിയിൽ പെയ്ത, തുലാമഴതുള്ളികൾ
മണ്ണിനെയും, മനസ്സിനെയും ഒരുപോലെ നനയിച്ചുകൊണ്ടിരുന്നപ്പോൾ….
കഴിഞ്ഞ രാത്രികൾക്ക് ശേഷം, മന-സംതൃപ്തിയോടെ
ഉറങ്ങാൻ കിടന്നത് അന്നായിരുന്നിരിക്കണം.
നിദ്രയിലേക്ക് വഴുതിവീണത്, ഒരു പക്ഷേ നീ പോലും അറിഞ്ഞു കാണില്ല.
അത്രമേൽ ക്ഷീണിതയായിരുന്നു നീ.😚

“അപരിചിതമായ യാത്രയിലേക്ക്,
നാം പോലുമറിയാതെ,
നമ്മെ കൂട്ടികൊണ്ടുപോകുന്ന ചിലരുണ്ട്,. തൊട്ടടുത്ത നിമിഷം അവർ അപ്രത്യക്ഷമാവുമ്പോൾ,
ആ വിജനതയിൽ, “ശേഷം എന്ത് ?”
എന്ന ചോദ്യവുമായ് നാം ഉത്തരമില്ലാതെ നിൽക്കും… “😴😴

ആ രാത്രിയും നിനക്കായ് ബാക്കി വെച്ച ചോദ്യം, അത് തന്നെയായിരുന്നു..!!

ആ നിശാ-വീഥിയിൽ,
നിനക്ക് മാത്രമായ് പിറവിയെടുത്ത ഒരു മനോഹര സ്വപ്നം,
നിൻ്റെ കാൽപാദങ്ങളെ ഏതോ ദിശയിലേക്ക് മാടിവിളിച്ചു കൊണ്ടു പോയിരിക്കണം.
അതിനാലാവാം….
നിൻ്റെ വിരലുകൾ ,
ചലനം മറന്നതും……
നിദ്രയുടെ ആഴിയിലേക്ക് ,
നിൻ്റെ മനോഗതിയുടെ
സഞ്ചാരവേഗം കൂട്ടിയതും…..⚡

ആ രാത്രീ-യാത്രയിൽ,
നീ ഏറെ ദൂരം പിന്നിട്ടിരുന്നു,
ബോധമനസ്സിൽ നിന്നും
വിജനവും, അഗാധവുമായ ഇടനാഴിയിലേക്കുള്ള സ്വപ്നാടനം.🌃

ഏകന്തതയുടെ കൂരിരുളിൽ….
പരിചിതവും അപരിചിതവുമായ മുഖങ്ങളുടെയും, ഭാവങ്ങളുടെയും, വേഷങ്ങളുടെയും, സ്ഥലങ്ങളുടെയും, ഉൾവലയത്തിൽ നിന്ന്കൊണ്ട്,
എല്ലാം, ഒരു കുഞ്ഞിനെപ്പോലെ നോക്കി കണ്ട്, ആസ്വദിക്കുകയായിരുന്നു നീ.
സ്വപ്നം നിനക്ക് നല്കിയിരുന്ന സ്വാതന്ത്രവും,
അത് തന്നെയായിരുന്നു….!💕

നീ അത് കണ്ടുവോ..?
യാദ്രിശ്ചികമായ്,
എവിടെ നിന്നോ ഒരു വലിയ തീഗോളം,🔥 നിൻ്റെ സ്വപ്നത്തിലേക്ക്
വളരെ വേഗതയിൽ പാഞ്ഞടുക്കുന്നു.!!

Recent Stories

The Author

Augustin joseph

1 Comment

  1. Bro സഹിത്യം എഴുതുക is not every ones cup of tea and സാഹിത്യം ആസ്വദിക്കുക എന്നതും not Evey ones cup of tea, so ഒരു കഥ എഴുതൂ എന്നിട്ട് അവിടെ മനസ്സിൻ്റെ വികാരം സഹിതം ആയിട്ട് എഴുതൂ എപ്പോൾ എല്ലാം നല്ലതാകും .

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com