നിഴൽ [നിരുപമ] 131

Views : 2908

                                       നിഴൽ

“സനേഹതണൽ (കോട്ടയം )

അതെ ഇവിടെനിന്നും ആണ്  ഈ കഥ തുടങ്ങാൻ നല്ലത് കാരണം ഈ ബോഡിൽ എഴുതിയതുപോലെ ആരോരുമില്ലാതെ അനാഥയായ എനിക് സ്നേഹത്തിന്റെ ഒരു തണൽ ആയത് ഇവിടം ആണ്"

 

“മദർ മേരി അതായത് ഈ സ്നേഹതണലിന്റെ നടത്തിപ്പുകാരിയും ഇവരുടെ എല്ലാവരുടെയും അമ്മയും… അവർ ആൽത്തറയിൽ ഇരുന്ന് കുട്ടികൾക്കു കഥ പറഞ്ഞുകൊടുക്കുവായിരുന്നു…

 

“അവൻ പയ്യെ പുറകിലൂടെ അവരുടെ കണ്ണ് പൊത്തി….മ്മ് അമ്മേ ആരാണ് എന്ന് പറയാമോ? ആദി മോനെ നീ വന്നോടാ..

 

ശോ കൊച്ചുഗള്ളി കണ്ടു പിടിച്ചു കളഞ്ഞല്ലോ

ഇങ്ങോട്ട് മാറി നിക്ക് ചെക്കാ നീ അല്ലാണ്ട് എന്നെ ഇവിടെ അമ്മെ എന്ന് ആരാ ഇങ്ങനെ വിളിച് കൂവണെ

 

“ഹായ് ആദിയേട്ടൻ ..കുട്ടികൾ അപ്പോഴേക്കും അവന്റെ ചുറ്റും കൂടി കയ്യിലുണ്ടായിരുന്ന മിട്ടായി പൊതി അവർക് കൊടുത്തിട്ട് മദറിന്റെ

ഒപ്പം നടക്കാൻ തുടങ്ങി”

 

“എങ്ങനെ പോകുന്നു മോനെ നിന്റെ ജോലിയൊക്കെ..സുഖമാണോ നിനക്ക് അവിടെ… ഓ ജോലി ഒക്കെ സുഖം തന്നെ പക്ഷെ ഇവിടേം വിട്ടു പോയപ്പോൾ എന്തോ വീണ്ടും ഒറ്റപെട്ടു എന്നൊരു തോന്നൽ..

 

ഏയ്യ് അങ്ങനെ ഒന്നും കരുതി വിഷമിക്കണ്ട ഓരോ മാറ്റവും നല്ലതിനാണ്..പിന്നെ എറണാകുളം ഇവിടെനിന്ന് അധികം ദൂരെ ഒന്നുമല്ലലോ നിനക്ക് എപ്പോൾ വേണേലും വരാലോ പിന്നെ എന്താ….

 

എന്നാലും…..¡¡ ഒരു എന്നാലും ഇല്ല….

 

പിന്നെ ഞാൻ പറഞ്ഞ കാര്യം എന്തായി ആരുവിന്റെ അവളെ ഞാൻ കൊണ്ട് പോയിക്കോട്ടെ അവിടെ ആകുമ്പോൾ എനിക് അവളെ എപ്പോഴും കാണാം നല്ല സ്കൂളും ഒക്കെ ഉണ്ടല്ലോ അവിടെ തന്നെ ചേർക്കാം…

 

ആദി ഈ കാര്യം നീ കഴിഞ്ഞവട്ടം പറഞ്ഞപ്പോൾ പറഞ്ഞ മറുപടിയെ എനിക് ഇപ്പോഴും ഉള്ളു…. ഞാൻ ഇവിടത്തെ നടത്തിപുകാരി ആണെകിലും ഞാൻ അല്ല ഈ സ്ഥാപനത്തിന്റെ ഉടമസ്ഥൻ… ഇവിടെ അതിന്റെതായ നിയമങ്ങൾ ഉണ്ട് അത് ആർക്കുവേണ്ടിയും മാറ്റാൻ കഴിയില്ല..ദാമ്പത്തികൾക് അല്ലാതെ ഒറ്റക് അഡോപ്ഷൻ സാധ്യമല്ല..അതും അല്ല നീ ഒറ്റക് മോളെ എങ്ങനെ നോക്കും അതൊന്നും നടക്കുന്ന കാര്യമല്ല അതുകൊണ്ട് ഞാൻ പറഞ്ഞത് പോലെ നീ ഒരാളെ വിവാഹം ചെയ്യ് എന്നിട്ട് ആ കുട്ടിക്കും കൂടെ സമ്മതമാണേൽ നമ്മുക്ക് ഇതിനെ കുറിച് ആലോചിക്കാം

 

“ഇത് തന്നെയാണ് പ്രധീക്ഷിച്ച മറുപടി എങ്കിലും അവന്റെ കണ്ണുകൾ എന്തൊകൊണ്ടോ നിറഞ്ഞു……നിന്നെ വിശപ്പിമിക്കാൻ വേണ്ടി അല്ല ആദി പറഞ്ഞെ നിയമങ്ങൾ അങ്ങനെ ആണ് പിന്നെ അമ്മ ഇല്ലാതെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ടാണെടാ…നീ ഒന്ന് മനസിലാക്ക്….മ്മ് അറിയാം അമ്മേ എന്നാലും ആരോ ഇവിടത്തെ തിണ്ണയിൽ ഉപേക്ഷിച്ചു പോയ ആ പൊടികുഞ്ഞിനെ ആദ്യം ആയ് കയ്യികളിൽ എടുത്തത് ഞാൻ അല്ലെ എന്തോ എന്റെ ജീവൻ ആണ് എന്നാ അവളെ ആദ്യം ആയി ഈ നെഞ്ചോട് ചേർത്ത അന്ന് മുതൽ ഉള്ള ഒരു ഫീലിങ്ങ്…ഇവിടുന്നു പോയിട്ട് എല്ലാവരെയും ഓർക്കാറുണ്ട് ഒരുപാട് മിസ്സ്‌ ചെയ്യാറുണ്ട് പക്ഷെ എന്റെ ആരൂ മോളെ ഓർക്കുമ്പോൾ നെഞ്ചിൽ ഒരു നീറ്റാലാണ്…

കണ്ണുകൾ അമർത്തി തുടച്ചിട്ട് അവരെ നോക്കി അമ്മേ ഇനി ഈ ആവശ്യം അമ്മയോട് ഞാൻ പറയുമ്പോൾ അമ്മ പറഞ്ഞ എല്ലാ നിയമങ്ങളും നിദധനകളും എന്നോടൊപ്പം ഉണ്ടാകും….

അവന്റെ അപ്പോഴത്തെ വാക്കുകളിലും കണ്ണുകളിലും ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു..

 

“അമ്മേ എന്റെ ആരുട്ടി എവിടെ…കണ്ടില്ലലോ കുഞ്ഞിപ്പെണ്ണിനെ..മ്മ് അവൾക് നേരിയ പനിയായിരുന്നു ഉറങ്ങുവാ…അയ്യോ എന്നിട് ഹോസ്പിറ്റലിൽ പോയില്ലേ…മരുന്ന് കൊടുത്തോ ഇപ്പോൾ എങ്ങനെ ഉണ്ട്….നീ ഇങ്ങനെ ആധികേറേണ്ട ആദി മോൾക് കുഴപ്പം ഒന്നുല്ല വാ കാണിച്ചു തരാം …

 

അവിടെത്തെ ഒരു കൊച്ചു റൂമിൽ കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുവാർന്നു ആരാധ്യ..അവൻ അവൾക് അടുത്തിരുന്നു നെറുകയിൽ തലോടി…പയ്യെ ഉറക്കത്തിൽ നിന്ന് കണ്ണ് ചിമ്മി അവൾ എഴുനേൽറ്റു…

 

“അച്ഛേ….🥹..ഷോപ്പനം ആണോ അച്ഛേ..!

 

അല്ലേടാ മുത്തേയ് അച്ഛാ ഉണ്ട് കുഞ്ഞുടെ അടുത്ത്..അവളുടെ നെറ്റിയിൽ ഉമ്മ 😘കൊടുത്തപ്പോൾ തന്നെ കുഞ്ഞിപ്പെണ്ണ് ചിണുങ്ങി…അച്ഛേ പോകല്ലേട്ടാ ഞാൻ വിദുല…എന്നും പറഞ്ഞു അവന്റെ കയ്യിൽ കെട്ടിപിടിച്ചു പയ്യെ ഉറക്കത്തിലേക് പോയി…

 

പോക്കറ്റിൽ നിന്നും ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ പയ്യെ അവൻ ഫോൺ എടുത്ത് കുഞ്ഞുസിനെ പുതപ്പിച്ചിട്ട് പുറത്തേക് ഇറങ്ങി…

 

ഹലോ…..!!മ്മ് പറഞ്ഞോളു

 

എന്തായി ആദിത്യൻ ഞാൻ പറഞ്ഞ കാര്യം

 

നമ്മുക്ക് ഒന്ന് മീറ്റുചെയ്യാൻ പറ്റുമോ?

 

എവിടെ?എപ്പോൾ?

 

Recent Stories

The Author

നിരുപമ

8 Comments

Add a Comment
  1. വായനക്കാരൻ

    അടിപൊളി…!

  2. Akhil Balakrishnan

    സൂപ്പർ

  3. OK. Waiting…

  4. നല്ല തുടക്കം. 👍

  5. ❤❤❤❤❤

  6. Superb♥️ baaki poratte

    1. Akhil Balakrishnan

      സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com