നിഴലായ്‌ 3 [Menz] 124

Views : 3929

ഹ മനസിലായി പറയേട എന്താ ഈ നേരത്ത് ..കിച്ചു ടൈം നോക്കി കൊണ്ട് ചോദിച്ചു…നീ എവിടെയാ ദേവിന്റെ കൂടെ ആണോ അവൻ അവിടെ ഉണ്ടല്ലോ അല്ലെ….കാശി ചോദിച്ചു….

ഞാൻ ദേവിന്റെ വീട്ടിൽ ഉണ്ട് അടിച്ചോഫ് ആയതാടാ. ദേവ് ദേവേവിടെ നിന്റെ അടുത്തുന്നുണ്ടോ…കാശി ചോദിച്ചു. അവൻ ….കിച്ചു ചുറ്റും നോക്കി ഇല്ല റൂമിൽ ഉണ്ടാകും എന്താടാ ….

പോയി നോക്കഡാ… കാശി അലറി…

കിച്ചു വേഗം തന്നെ റൂമിൽ നോക്കി …ഇല്ല

പെട്ടന്നാണ് ദേവ് രുദ്രയെ കാണണം എന്ന് പറഞ്ഞത് അവൻ ഓർത്തത് …കാശി.അവൻ രുദ്ര യെ കാണാൻ പോയി… എന്താടാ എന്തേലും പ്രോബ്ലം ഉണ്ടോ അവിടെ…കിച്ചു ചോദിച്ചു.

ഈ നേരതാണോ അവന്റെ ഒരു ….കാശി പറയാൻ വന്നത് നിർത്തി ..കിച്ചു അവനോട് വേഗം തിരിച്ചു വരാൻ പറ ഫോൺ ചെയ്ത് എത്രയും പെട്ടന്ന്… കാശി ഫോൺ കട്ട് ചെയ്തതും കിച്ചു ദേവിന് വിളിച്ചു ഫോൺ റിങ് ചെയ്‌തെങ്കിലും ആരും അറ്റൻഡ് ചെയാതെ വന്നപ്പോഴേക് കിച്ചു ഭയന്നു നേരം 3 ആകുന്നു ഈ സമയം കാശി വിളിച്ചു പറയണമെങ്കിൽ…എന്റെ ദേവ്…. കിച്ചു…പെട്ടന്ന് തന്നെ പുറത്തേക് ഇറങ്ങി ബൈക് എടുത്തു . രുദ്രയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു…

മനയ്ക്കൽ മനയിലെ മന്ത്രികപുരയിലെ കൈലാസ വിഗ്രഹത്തിനരികിൽ സുമുഖനായ യുവാവ് ഇരുന്നു മന്ത്രങ്ങൾ ഉരുവിടുന്നു . നല്ല ഉറച്ച ശരീരം …കഴുത്തിൽ വലിയ രുദ്രക്ഷ മാല അതോടൊപ്പം ചെറിയ സ്വർണ ചെയിൽ പറ്റി ചേർന്നു കിടക്കുന്നു ശിവലിംഗത്തിലെ നാഗം പോലെ..

മന്ത്രങ്ങൾ ഉരുവിടുന്ന അധരങ്ങൾ…ഇടതടവില്ലാതെ ചലിക്കുന്നു… അലസമായി ഇട്ടിരിക്കുന്ന വളർന്നിറങ്ങിയ മുടിച്ചുരുളുകൾ…. മനയ്ക്കൽ മനയിലെ നാഥൻ, ‘കാശി നാഥൻ’ അവനു മുന്നിൽ തെളിഞ്ഞ ഗംഗ ജലത്തിലേക്ക് അവൻ ഒരിക്കൽ കൂടി നോക്കി ..

ആ ചിത്രത്തിന് ആത്മസ്നേഹിതന്റെ രൂപം തെളിഞ്ഞു വരുന്നതവൻ കണ്ടു….

കുഞ്ഞേ നമുക്കു ഒന്നും ചെയ്യാൻ കഴിയില്ല വിധിപോലെ നടക്കു… ആ കുട്ടിയുടെ വിധി ഇതാണ്… ഇപ്പൊ നമ്മൾ ആശക്തരാണ്..അവരെകാൾ ഞാൻ പറയുന്നത് മോനു മനസിൽ ആകുന്നുണ്ടോ …..ആ ശക്തിയുടെ തുണ അതുകൊണ്ടല്ലേ നമുക്കു ആ കുഞ്ഞിനെ അന്ന് രാത്രി തിരിച്ചറിയാൻ പറ്റിയത്. ഇനി വിധി പോലെ…. സഞ്ജയൻ തിരുമേനി പറഞ്ഞു നിർത്തി…കാശി ചലിച്ചില്ല മിഴികൾ പോലും ഭഗവാനിൽ നിന്നും മാറ്റിയില്ല …. ലക്ഷം തവണ ആ അധരങ്ങൾ ചലിച്ചു……ഹോമാകുണ്ഡത്തിലെ ചൂടേറ്റ് ശരീരം വിയർത്തു തീ ജ്വലകളുടെ തിളക്കാമെറ്റ് ആ ശരീരം സ്വർണ്ണം പോലെ തിളങ്ങി ഭഗവാൻ കുടിയിരിക്കും പോലെ… .

രുദ്ര…ദേവ് വിളിച്ചു അവളുടെ ആത്മാവിൽ ഇറങ്ങി ചെല്ലും പോലെ എനിക് അറിയാം എന്നോട് ഇഷ്ടമുണ്ടെന്നു…തന്റെ വായിൽ നിന്ന് അതൊന്നു കേൾക്കാൻ ആണ് ഞാൻ കാത്തിരിക്കുന്നത്… പറയെടോ ഇഷ്ടമല്ലേ തനിക്ക്… രുദ്ര ആ നെഞ്ചിലേക് ഒന്നു ചേർന്നു നിൽക്കുകയാണ് ചെയ്തത്…. നേർത്ത ചൂട് ശരീരം ആകെ പടരുന്നത് ദേവ് അറിഞ്ഞു….

ലോകം കൈയിൽ ഒതുക്കിയത് പോലെ അവൻ അവളെ പൊതിഞ്ഞു പിടിച്ചു. പെട്ടന്നവാൾ പിടഞ്ഞു മാറി .. അവനെ നോക്കാൻ കഴിയാതെ നിന്നു … അവനും ചിരിയോടെ പറഞ്ഞു മതി എനിക് ഇത്രെയും മതി… ഇനി ഞാൻ പോകുവാ…അവൻ യാത്ര പറഞ്ഞിറങ്ങി….

ബാൽക്കണിയിലെ കൈവരികളിൽ പിടിച്ച താഴേക് അവനിറങ്ങുമ്പോൾ കയ്യിലെ ചെയിൻ എവിടെയോ ഒന്നു വലിഞ്ഞു കൈയിലൂടെ ഊർന്നു എന്തോ പോകുന്നത് അവൻ അറിഞ്ഞു .

കാളിമനയിലെ ദീപങ്ങൾ തെളിഞ്ഞു…..എല്ലാ ഭസ്മം ആകാൻ തിടുക്കം കൂട്ടും പോലെ ക്രൂരമായി..

മുറ്റത്തേക് ഇറങ്ങിയ ദേവിന് കാറ്റിനെ തടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല വല്ലാത്ത കാറ്റ് തന്നെ…അവൻ സ്വയം പറഞ്ഞു…എങ്ങനെയോ ഒരു വിധം അവൻ ഗേറ്റ് ചാടി കടന്നു ഒരിക്കൽ കൂടി ബാൽകണിയിലേക് നോക്കി ..രുദ്ര ..തന്നെ നോക്കി നിൽക്കുന്നത് അവൻ കണ്ടു… കൈ ഒന്നു വീശി യാത്ര പറഞ്ഞു… പുറത്തുനിന്നുള്ള ഒരു കാഴ്ചയും രുദ്ര കണ്ടില്ല അല്ലെങ്കിൽ അറിഞ്ഞിരുന്നില്ല ദേവിനെ അല്ലാതെ….അവൾ റൂമിലേക് തിരികെ പോയി…

Recent Stories

The Author

Menz

14 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് ദേവിനെ കൊല്ലണ്ടാരുന്നു

    1. കഥ മുന്നോട്ട് പോകാൻ അനിവാര്യമാണ്
      സഖാവേ …നല്ലത്തിന് എന്നു കരുതാം.🙏🙏🙏

  2. Ee part-um nannaayitund. Dev-ne kollendiyirunilla.

    1. ,😌എല്ലാം നല്ലതിനു ആയിരിക്കും എന്ന് കരുതാം. 🙏 കട്ടയ്ക് കൂടെ നിന്നേകണേ…😌😌

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പാവത്തിനെ കൊല്ലണ്ടായിരുന്നു സഹോ പേടിപ്പിച്ചു വിട്ടാൽ മതിയായിരുന്നു ചിലപ്പോൾ ചെറുക്കൻ നന്നായനെ എന്തായാലും ഈ പാർട്ടും കൊള്ളാട്ടോ അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. Sidharth ബ്രോ നമുക്കു ചിത്രപുരത്തേക് പോകണ്ട അവിടേക്കു ദേവിനെ കൊണ്ടു പോകാൻ പറ്റുലാ കോകാച്ചി പിടിക്കും…അതുകൊണ്ടാ ഞാൻ തന്നെ അങ്ങു തട്ടിയെ….👹👹👹

  4. Thank you bro🙏🙏😉😉😉

  5. ❤❤❤
    നായകൻ വേണം, ദേവൻ അല്ലെങ്കിലും side റോൾ ആയിരുന്നെല്ലോ.

    ഈ part വളരെ നന്നായിരുന്നു.

    1. 😉 🙏🙏 thank you bro….

    2. Thank you 🙏bro അവസാനം വരെ കട്ടയ്ക് കൂടെ കാണണം കേട്ടോ😉😉😉

  6. അപ്പോൾ ദേവ് മരിച്ചോ…… അതൊരുമാതിരി ചതി ആയി പോയി…..

    1. ചിലപ്പോ എല്ലാം നല്ലതിന് ആണെങ്കിലോ…??

  7. ഈ ഭാഗവും നന്നായിട്ടുണ്ട്… പേജുകൾ കൂട്ടി എഴുതൂ…

    1. ഓക്കെ, ശെരിയാക്കാം…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com