നിഴലായ്‌ 1 [Menz] 90

Views : 2436

എന്തിനാ ശ്രീദേവി നിയ്യ്‌ കരയുന്നേ മുത്തശ്ശിയുടെ സ്വരം ഇടറി…..അടുത്ത ലീവിന് വരലോ  ഇങ്ങുടെക്ക് .

നോക്കണ്ട പതിവാണ് പോകുമ്പോഴും വരുമ്പോഴും അമ്മക് കരയണം  പതിവായത് കൊണ്ട് ഞങ്ങൾ ആരും ഒന്നും പറയാറില്ല…

പോട്ടെ മുത്തശ്ശി …വിളികവേ…. അപ്പുവും  രുദ്രയും എലാവരോടും യാത്ര പറഞ്ഞ് കാറിൽ കയറി…..മോളെ ഇത് കൂടി എടുത്തുവെച്ചേക് അമ്മായി ആണ്… ഒരു കവർ കൊണ്ടുവന്നു രുദ്രയുടെ കയ്യിൽ കൊടുത്തു ഒപ്പം…ഒരുമ്മയുംസൂക്ഷികണം …എന്ന വാക്കും.   

അമ്മായി …..ഇതൊക്കെ ചേച്ചിക് മാത്രമേ ഉള്ളു അല്ലെ ?എന്നെ എന്താ  തവിട് കൊടുത്തപോൾ കിട്ടിയതോ… അവന്റെ സംസാരം കേട്ട്  എല്ലാവരും ചിരിച്ചു എന്റെ അപ്പുവെ ആരെ മറന്നാലും നിന്നെ  മറക്കാൻ പറ്റുമോ എനിക്… എന്നും പറഞ്ഞു അവനും കൊടുത്തു ഒരുമ്മ…..കൃഷ്ണ…..മുത്തശ്ശി അച്ഛനെ വിളിച്ചു…പറഞ്ഞതൊക്കെ ഓർമ്മ വേണം സൂക്ഷിക്കണം…അച്ഛൻ ശെരി വെക്കും പോലെ തല ആട്ടി… ഒരിക്കൽ കൂടി  എല്ലവരോടും യാത്ര പറഞ്ഞു വണ്ടി നീങ്ങി….രുദ്ര യുടെ കണ്ണുകൾ  പുറകിലേക് ഓടുന്ന പച്ചപ്പിലേക് നീണ്ടു….പടിപ്പുര കടന്നു പാടവും പുഴയും കടന്നു….കാർ നീങ്ങി കൊണ്ടിരുന്നു….

പെട്ടന്ന് വണ്ടി എന്തിലോ ഇടിച്ചു  .ഭഗവാനെ….കൃഷ്ണൻ ഉറക്കെ വിളിച്ചു. ശ്രീ ദേവി മക്കൾക് ഒന്നും പറ്റിയില്ലല്ലോ….ഇല്ല അച്ഛാ അപ്പു പറഞ്ഞു. മോളെ നിനക്കോ ….ശ്രീദേവി ചോദിച്ചു…..മിണ്ടാതെ  ഭയന്നു വിറങ്ങലിച്ചു ഇരിക്കുന്നവളെ കണ്ടു അവർ അവളുടെ മിഴികളെ പിന്തുടർന്നു .ഒരു നിമിഷം അവർ ഒന്നു ഭയന്നു…..കൃഷ്ണനേട്ട വണ്ടി എടുക് ..ശ്രീദേവി പെട്ടന്ന് പറഞ്ഞു..എന്തു പറ്റി ശ്രീദേവി…കൃഷ്ണൻ ചോദിച്ചതും കാറിന്റെ മുകളിൽ എന്തോ ഒന്ന് വീണു…അപ്പു അലറികരഞ്ഞു വണ്ടിയെടുക് അച്ഛേ.   കാർ ശരവേഗത്തിൽ  അവിടം കടന്നു പോയി .

ദേവരുദ്ര.  രണ്ടു നിലയിൽ ഉയർന്നു നിൽക്കുന്ന നാഗരികതയുടെ നിറചർത്താണിഞ്ഞ രുദ്രയുടെ വീട്….

ശ്രീദേവി മോളുണർന്നോ  എന്നു ഒന്നു നോക്കിയേ നീ…,ഇല്ല കൃഷ്ണേട്ട ഞാൻ പോയി വിളിച്ചിരുന്നു…ഇന്നലെ ആകെ പേടിച്ചു എന്നു തോന്നുന്നു… ശ്രീദേവി പറഞ്ഞു …അപ്പു എഴുന്നേറ്റു ഇന്ന് ക്ലാസ്സിൽ പോണം എന്നു പറഞ്ഞിരുന്നു..അവൻ .അമ്മേ….അമ്മേ …

അപ്പു അലറി വിളിച്ചു എന്താ ചെക്കാ രാവിലെ തന്നെ നിനക്ക് ..ഒന്നു പോർച്ചിലേക് വാ രണ്ടാളും അവൻ വിളിച്ചു…പറഞ്ഞു  .എന്താ നിനക്കു എന്താ…ചെക്കാ രണ്ടാളും പുറത്തേക്കു വന്നു…നോക്കിയേ കാറിൽ എന്താണെന്ന്..എന്താ ഇത്… അവൻ കൈ ചൂണ്ടിക്കാട്ടി.. ചോദിച്ചു…കൃഷ്ണേട്ട ഒന്നു നോക്കിയേ ഇന്നലെ വീണത് വല്ലതും ആവും.  അതും പറഞ്ഞു പുറത്തേക്കു നടന്നു . കൃഷ്ണൻ അടുത്തേക് ചെന്നതും അത്ര നേരം അവരെ നോക്കി കിടന്ന ആ  കടവാതിൽ പറന്നുയർന്നു…..അടുത്തുള്ള മാവിൻ കൊമ്പിൽ ചേക്കേറി. അയ്യോ അപ്പൊ ഇത്‌ ചത്തിലാരുന്നോ അപ്പു പേടിച്ചു പുറകിലേക് മാറി.കൃഷ്ണൻ ചിരിച്ചോണ്ട് ചോദിച്ചു…ഇതിനാണോ അമ്മേം മക്കളും ഇന്നലെ പേടിച്ചു നിലവിളിച്ചത് എന്തായാലും അതിനിവിടെ വരാൻ ഒരു ഫ്രീ ലിഫ്റ്റ് കിട്ടി….അല്ലെ ദേവി…. ? മറുപടി ഒന്നും കിട്ടതായപ്പോൾ അയാൾ തിരിഞ്ഞു നോക്കി.അതുശെരി വിളിച്ചുവരുത്തിട്ട് പോയോ..കടവാതിൽ പറന്നു കേറിയ മാവിൻ ചില്ലയിലേക് കൃഷ്ണൻ ഒന്നുകൂടി നോക്കി …..പല ചിന്തകളും മനസിലേക് കടന്നു വന്നെകിലും പുഞ്ചിരിയോടെ അകത്തേക്കു നടന്നു…..

ദേവി താൻ ഇനി ‘അമ്മ വിളിക്കുമ്പോൾ ഇന്നലത്തെ ഒന്നും പറയേണ്ടട്ടോ ..എന്താ അച്ഛേ പറയേണ്ടത്തത്…അല്ല മോളെ ഇന്നലെ നമ്മൾ വന്നപ്പോൾ ഉണ്ടായതെ…മുത്തശ്ശി അറിഞ്ഞാൽ പിന്നെ അതൊരു വിഷമം ആവും

അതിനു ഇന്നലെ എന്തുണ്ടായി..തന്നെ നോക്കി ചോദിക്കുന്ന രുദ്രയെ  കൃഷ്ണൻ അത്ഭുത Wതോടെ നോക്കി….അല്ല ചേച്ചി അപ്പോൾ ചേച്ചി ഒന്നും അറിഞ്ഞില്ലേ  അപ്പു ചോദിച്ചു…നീ എന്തൊക്കെയാ ഈ പറയുന്നത് എന്റെ അപ്പു..?രുദ്ര ചോദിച്ചു..ഒന്നുല്ല മോളെ അച്ചൻ ഓരോ കാര്യങ്ങൾ പറയുകയായിരുന്നു.അതെന്താ ഞാൻ അറിയാത്ത കാര്യങ്ങൾ… രുദ്രയുടെ കുറുമ്പ് നിറഞ്ഞ ചോദ്യത്തിന് പുഞ്ചിരി മാത്രമായിരുന്നു മറുപടി.

മോളെ നാളെ മുതൽ ക്ലാസ്സിൽ പോണം കേട്ടോ..ശെരി അമ്മേ ഞാനും അതാ ഓർത്തെ. കീർത്തി യെ ഒന്നു വിളിക്കണം…

ശെരിയാണ് നീ വന്ന കാര്യം ആ കൊച്ചിനോട് വിളിച്ചു പറഞ്ഞേക് .കൃഷ്ണൻ പറഞ്ഞത് കേട്ട് അപ്പു ചിരിച്ചു. എന്താടാ ചിരിക്കുന്നെ..രുദ്ര കലിപ്പ് ആയി …നീ പൊടി എനിക് ചിരിക്കാൻ പാടില്ലേ …

Recent Stories

The Author

Menz

8 Comments

  1. നനന്നായിട്ടുണ്ട്… 💖💖💖

    1. Tku bro plz continue your support

  2. നല്ല തുടക്കം… 🔥🔥🔥

  3. Next part vegan ponotte,…

    1. ഇന്ന് തന്നെ തരാം. Tku for your support 🙏

  4. നന്നായിട്ടുണ്ട് സഹോ കൊള്ളാട്ടോ പിന്നെ പേജ് കൂട്ടി തരുവാണേൽ അത്രെയും നല്ലത് അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു

    1. Tku bro page kootti idaan sramikaam🙏🙏😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com