ശെരിയാ മോനെ കൃഷ്ണേട്ടൻ വേണ്ട എന്ന പറയുന്നേ…
എനിക് അറിയാം അത്ര എളുപ്പം നമ്മൾ അങ്ങോട്ട് പോകില്ലയെന്നു എന്റെമനസു പറഞ്ഞിരുന്നു.എന്താ മോനെ നമ്മൾ ചെയേണ്ടത് ശ്രീദേവി ചോദിച്ചു. അമ്മായി വിഷമിക്കേണ്ട വിധി അതു നമ്മുടെ കയ്യിൽ ചിലപ്പോൾ ഒന്നും നിൽക്കില്ല….സംഭവികനുള്ളത് സംഭവിക്കും…. പ്രാർത്ഥിക്കുക നമ്മൾ കാരണം ഒരു തെറ്റും ചെയ്യാത്തവർ വേദനികത്തിരിക്കാൻ…ശെരി അമ്മായി ഞാൻ വെക്കുവാ. ഇനി നേരിൽ സംസാരിക്കാം …bye… കാൾ cut ആയിട്ടും ശ്രീ ദേവി ആ നിൽപ് തുടർന്നു….ആരാണ് അപകടത്തിലേക് എന്നറിയാതെ…..
അമ്മേ. ചായ….. അപ്പു വിളിച്ചു പറഞ്ഞു കൊണ്ട് ബാഗ് സെറ്റി യിലേക് ഇട്ടു… പോയി ഫ്രഷ് ആയിവാട ..അപ്പുവിന് പിന്നാലെ കയറിവന്ന രുദ്ര പറഞ്ഞു. നീ പോടി ചേച്ചി ഞാൻ ചായ കുടിച്ചിട്ടെ കുളിക്കാൻ പോകു… ഹാ എന്ന മോനിന്നു ചായ കുടിച്ചത് തന്നെ എന്നു പറഞ്ഞുകൊണ്ട് രുദ്ര മുകളിലേക്കു പോയി
ഭൂമിയിലെ പല ഇടങ്ങളിലും ഉറങ്ങിയും ഉറങ്ങാതെയും രാവു പുലരുമ്പോൾ ദൂരെ ഒരു വലിയ മനയിൽ നിന്നു കറുത്ത പുകചുരുളുകൾ ഉയർന്നു തുടങ്ങി…വർഷങ്ങൾ ആയി തപം ചെയ്തത് പാഴായിപോയില്ല എന്ന അറിവിൽ ആ മനയിൽ അട്ടഹാസങ്ങൾ ഉയർന്നു…കാൽചിലങ്ക കൾ നാദം ഉണർത്തി ….ആടി..പാലമരങ്ങൾ പൂത്തുലഞ്ഞു സുഗന്ധംപരത്തി….ശാപം മോക്ഷം കിട്ടിയതുപോലെ കടവാതിലുകൾ കൂട്ടത്തോടെ പറന്നുയർന്നു……പക്ഷെ ആ പടിപ്പുര കടന്നു ഒന്നും പുറത്തേക്കു പോയില്ല.
ആ ഗ്രാമം ഒന്നാകെ ഗാഢനിദ്രയിൽ ആഴ്ന്നുപോയിരുന്നു… ഒരു പുതിയ തുടക്കാതിനായി…..അധർമ്മത്തിന്റെയോ അശാന്തിയുടെയോ തുടക്കതിനായി……..
തുടരും….
(എന്റെയും പുതിയ തുടക്കമാണ്….നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും ലൈക്ക് ഉം ഉണ്ടെങ്കിൽ ഞാൻ എന്നും എത്തും..☺️ )

❤️❤️❤️
???
നന്നായിട്ടുണ്ട്…. പക്ഷെ ഇപ്പോളും കഥയിലെ പലകാര്യങ്ങൾക്കും വ്യക്തതവന്നിട്ടില്ല… എന്താണ് രുദ്രയെ ചുറ്റിപറ്റി നടക്കുന്നതെന്ന് ഇപ്പോളും പിടികിട്ടിയിട്ടില്ല… ♥♥♥♥♥♥
കഥ തുടങ്ങിയല്ലേ ഉള്ളൂ ..അധികം താമസിക്കാതെ രുദ്ര ആരാണെന്നും മറ്റും പറയും അതുവരെ…കാത്തിരിക്കുംമല്ലോ …! Tku for your valuable commnt?????
❤❤❤
ഇത്തിരിയും കൂടി വിപുലീകരിച്ചു എഴുതിയാൽ നന്നായിരിക്കും.
നല്ല തീം ആണു
Tku SaN .. ഇതുപോലുള്ള നിർദ്ദേശങ്ങൾ ആണ് എന്നെ പോലുള്ള തുടക്കകാർക് വീണ്ടും എഴുതുവാൻ പ്രചോദനം നൽകുന്നത്.????