എന്താ ദേവ് ….എന്തിനാ വിളിച്ചത്…..കീർത്തി ചോദിച്ചു… അതിനു ഞാൻ തന്നെ അല്ലല്ലോ ഈ ആളെ അല്ലെ വിളിച്ചത്…ചിരിയോടെ ദേവ് പറഞ്ഞു…..ഓഹ് എന്ന ഞാൻ അങ്ങു പോയേക്കാം…… കീർത്തി ക്ലാസ് റൂമിലേക് നടന്നു .ദേവ് പറഞ്ഞില്ല എന്താ വിളിച്ചത് എന്നു….എനിക് ക്ലാസ്സിലേക് പോണം….
രുദ്ര….അത് പിന്നെ… തന്നെ കുറച്ചു ഡേയ്സ് കണ്ടില്ല …എന്തു പറ്റി…. അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു….
ഓഹ് അതോ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല ദേവ് നാട്ടിൽ പോയിരുന്നു. ..ഒന്നും പറയാതെ അവളെ നോക്കി നിൽക്കുന്ന ദേവിലേക് അവൾ നോക്കി അവൻ അവളുടെ മിഴികളിൽ ആഴങ്ങളിൽ എന്തോ തിരഞ്ഞു കൊണ്ടിരുന്നു ….. സ്വയം നഷ്ടപ്പെടുന്ന പോലെ…അവൾ പോയതു പോലും അറിയാതെ ….
എന്നാൽ എല്ലാം അറിഞ്ഞു കൊണ്ടൊരാൾ കൂടി അവരുടെ ഇടയിൽ ദേവിനായി മറഞ്ഞു നിൽക്കുന്നത് അവർ അറിഞ്ഞില്ല. ..
‘അമ്മ എന്താ ഈ പറയുന്നത് രുക്കു മോൾ ഇവിടെ വന്നു നിന്നാൽ എങ്ങനെ ശെരിയാവും… അവളുടെ പഠിത്തം നോക്കണ്ടെ ….പഴയ കുറേ കഥയും പറഞ്ഞു പലരുടെയും ജീവിതം നശിച്ചു ..
പലരും പുറം ലോകം കാണാതെ മരിച്ചു…വിജയന്റെ കണ്ണുകൾ ചുമരിലെ വിടർന്ന പുഞ്ചിരിയിലേക് പോയി … ആ നെഞ്ചിലെ കെടാത്ത തീ… അയാളുടെ കയ്യാൽ ഹാരം അണിയാൻ കൊതിച്ചവൾ മറ്റൊരു ഹാരം ചാർത്തി ചുമരിൽ. മോനെ വിജയാ കഴിഞ്ഞത് കഴിഞ്ഞു.. പോയവരാരും തിരിച്ചു വരില്ല. ജനകിയമ്മ നേരിയതിനാൽ കണ്ണു തുടച്ചു ഒപ്പം സീതയും… ഇല്ലമ്മേ ഒന്നും കഴിഞ്ഞില്ല. ഇനി ഒന്നും ആവർത്തിക്കായ്‌തിരികണമെങ്കിൽ അവൾ അവിടെ നിൽക്കട്ടെ ഇതുവരെ നമ്മൾ മറച്ചു പിടിച്ചില്ലേ വിവാഹം വരെ അങ്ങനെ തന്നെ വേണം അമൽ കൂടെ ഉണ്ടാവുമല്ലോ പിന്നെ…. കുട്ടി അനിവാര്യമായത് നടക്കും…അത് ജാതകം എഴുതിയവർ പറഞ്ഞതാണ്. കുട്ടി ഇവിടെ വരും അവളുടെ തായ് വേരു ഇവിടെ ആണ് …ആരു കൂടെ ഉണ്ടെങ്കിലും…പിന്നെ അമൻ മുറചെറുക്കൻ ആണെങ്കിലും അവർ തമ്മിൽ കണ്ടിട്ടില്ല ഇങ്ങനെ ഒന്നു പറഞ്ഞുവെച്ചിട്ടും ഇല്ല …അവന്റെ ‘അമ്മ രേവതി അതിനു സമ്മതിക്കുകയും ഇല്ല… പിന്നെ എല്ലാം ഈശ്വര നിശ്ചയം ജനകിയമ്മ പറഞ്ഞു നിർത്തി …. സീതേയ് നീയ് കഴിക്കാൻ എടുത്തു വെയ്ക്ക് …വേഗം . ഇവിടെ ഇങ്ങനെ നിന്നു കണ്ണീർ വീഴ്ത്തിട്ട് എന്താ കാര്യം….
ദേവി…മോൾക്കായുള്ള പൂജ തുടങ്ങണം എത്രയും പെട്ടന്ന്തന്നെ അമ്മാവൻ വിളിച്ചപ്പോൾ അത് സൂചിപ്പിച്ചു… ഞാൻ ഇവിടെ നടക്കുന്ന കാര്യങ്ങൾ oky പറഞ്ഞു. അമ്മാവൻ പറയുന്നത് അവളെ അവർ കണ്ടെത്തി എന്നാണ് നിഴൽ പോലെ പിന്തുടരുന്നുടെന്നു.അതാണ് നമുക്കു കാണാൻ പറ്റുന്നത് അവൾക് കാണാൻ പറ്റാത്തത് . കൃഷ്ണേട്ട …പേടിക്കുന്ന പോലെ തന്നെ ആണ് മോൾക്കൊപ്പം എന്തോ ഉണ്ട്..പക്ഷെ എനിക്ക് മുമ്പിൽ അതു തെളിയുന്നില്ല…. ഒരു പിടച്ചിലോടെ കൃഷ്ണൻ എഴുന്നേറ്റിരുന്നു ദേവി നീ എന്താ പറയുന്നേ നീ വീണ്ടും… ? അതേയ് ഞാൻ നോക്കി ശക്തമായ എന്തോ നമുക്കൊപ്പം ഉണ്ട്… അത് അറിയാൻ ആണ് അമൻ നെ ഞാൻ വിളിച്ചത് അവൻ വരട്ടെ പക്ഷെ അവൻ പറയുന്നത് തരവാട്ടിലേക് പോകാൻ ആണ് അവിടെ വെച്ചാണത്രെ അവനു അവളെ കാണേണ്ടത്….. ..
പറ്റില്ല ശ്രീദേവി അവനും അവന്റെ അമ്മയ്ക്കും തട്ടി കളിക്കാൻ എന്റെ കുഞ്ഞിനെ ഞാൻ എങ്ങോട്ടും വിടില്ല. അതൊക്കെ പിന്നെ തീരുമാനിക്കാം നമുക്കു. ഒരു തീരുമാനവും ഇപ്പൊ വേണ്ട കൃഷ്ണനേട്ട .എന്നാൽ കിടന്നോളൂ…
നേരം ഏറെ കഴിഞ്ഞിട്ടും ശ്രീദേവി ഉറങ്ങിയില്ല അമൻ പറഞ്ഞ അവളെ അവിടെ എത്തിക്കുന്ന ആ വിപത്തുകൾ എന്തായിരിക്കും എന്നോർത്തു …കിടന്നു……..
ദേവഗീതം….തറവാട് തലയെടുപൊടുകൂടി നിന്നു ആ മഞ്ഞിൽ പുതഞ്ഞ വെളുപ്പിനും
അലയ് പായുതേ കണ്ണാ ……
എൻ മനമതിൽ അലയ് പായുതേ…..
ഫോൺ റിങ് ചെയുന്നത് കേട്ടാണ് ദേവ് എഴുന്നേറ്റത്…..കിരൺ ..എന്താടാ ഈ വെളുപ്പിന്
എപ്പോ ….നീ എവിടെ നിന്നാ വിളിക്കുന്നെ….
ഞാൻ ഇവിടെ അടുക്കളയിൽ ഉണ്ട് നീ വാ….
എന്തുവാട …ഹാ …ചൂട് ദോശ വിത് ചമ്മന്തി വേണേ വാ നല്ല കാപ്പി യും ഉണ്ട്….കിരൺ വിളിച്ചു പറഞ്ഞു വെച്ചിട്ടും പോടാ രാവിലെ തന്നെ വലിഞ്ഞു കേറിക്കോളും…..ദേവ് കലിപ്പിൽ ആയതും കാൾ cut ചെയ്തു …കിരൺ രാവിലത്തെ പണിയിലേക് കടന്നു…..
❤️❤️❤️
???
നന്നായിട്ടുണ്ട്…. പക്ഷെ ഇപ്പോളും കഥയിലെ പലകാര്യങ്ങൾക്കും വ്യക്തതവന്നിട്ടില്ല… എന്താണ് രുദ്രയെ ചുറ്റിപറ്റി നടക്കുന്നതെന്ന് ഇപ്പോളും പിടികിട്ടിയിട്ടില്ല… ♥♥♥♥♥♥
കഥ തുടങ്ങിയല്ലേ ഉള്ളൂ ..അധികം താമസിക്കാതെ രുദ്ര ആരാണെന്നും മറ്റും പറയും അതുവരെ…കാത്തിരിക്കുംമല്ലോ …! Tku for your valuable commnt?????
❤❤❤
ഇത്തിരിയും കൂടി വിപുലീകരിച്ചു എഴുതിയാൽ നന്നായിരിക്കും.
നല്ല തീം ആണു
Tku SaN .. ഇതുപോലുള്ള നിർദ്ദേശങ്ങൾ ആണ് എന്നെ പോലുള്ള തുടക്കകാർക് വീണ്ടും എഴുതുവാൻ പ്രചോദനം നൽകുന്നത്.????