നിനക്കായ് [Jomon pt] 122

Views : 3644

നിനക്കായ്

Author :Jomon pt

 

തലേ രാത്രിയിൽ പെയ്ത മഴയുടെ തണുപ്പിൽ പുതച്ചുറങ്ങുകയാണ് അലൻ, വീടിന്റെ മുറ്റത്തും പരിസരത്തും വെള്ളം തളം കെട്ടികിടക്കുന്നുണ്ട്.

മുടി ചുരുട്ടി വെച്ചുകൊണ്ട് സോഫി എഴുന്നേറ്റു, അലനെ ഒന്ന് നോക്കിയിട്ട് എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു.

കുറച്ചു സമയം കഴിഞ്ഞു തിരികെ വന്ന് അലനെ തട്ടി വിളിച്ചു.

“അച്ചായാ എഴുന്നേറ്റ് ഫ്രഷാവ്, അപ്പോഴേക്കും ഞാൻ പോയി കോഫിയിട്ട് കൊണ്ട് വരാം…”

അത് പറഞ്ഞവൾ അടുക്കളയിലേക്ക് നടന്നു, അലൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് എഴുന്നേറ്റ് കലണ്ടറിലേക്ക് നോക്കി ഡിസംബർ പതിനേഴ്, ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിവസം.

സോഫി ജീവിതത്തിലേക്ക് വന്നിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്, അലന്റെ ജീവിതത്തിൽ കിട്ടാവുന്ന ഒരു ഭാഗ്യം തന്നെയാണ് അവളെന്ന് അയാൾക്ക് തോന്നാറുണ്ട്, എല്ലാ കാര്യങ്ങൾക്കും കൂടെ നിൽക്കുന്ന, തന്നെ ഒരുപാട് മനസ്സിലാക്കുന്ന നല്ല പാതിയാണ് സോഫി.

കുറച്ചു കഴിഞ്ഞ് അവൾ കോഫിയുമായി വന്നു. അത് വാങ്ങി അലൻ ചുണ്ടോടാടുപ്പിച്ചു.

സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു.

ഒരുങ്ങി പുറത്തേക്കിറങ്ങുമ്പോൾ കാറിന്റെ താക്കോൽ സോഫിയാണ് എടുത്തത്.

“വണ്ടി ഞാനെടുക്കാം…”

അത് പറഞ്ഞവൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു.

മുറ്റത്ത്‌ തളം കെട്ടി നിന്ന മഴവെള്ളം തെറിപ്പിച്ചു കൊണ്ട് വാഹനം മുന്നോട്ട് നീങ്ങി.

നേരം വെളുത്ത് വരുന്നതേയുള്ളൂ, ഇളം തണുത്ത കാറ്റിൽ പുറത്തേക്ക് നോക്കിയിരുന്ന അലന്റെ ഓർമ്മകൾ കുറച്ചു കാലങ്ങൾക്ക്‌ പുറത്തേക്ക് പോയി.

രാവിലെ തോറുമുള്ള നടത്തതിന് ഇറങ്ങിയ ഒരു ദിവസമാണ് അവിചാരിതമായി അവളെ കാണുന്നത്. നല്ല വിടർന്ന കണ്ണുകളും നീണ്ട മുടിയിഴകളും, സുന്ദരിയായിരുന്നു.

പതിവായി കാണാൻ തുടങ്ങിയപ്പോൾ പരസ്പരം ഒരു പുഞ്ചിരി സമ്മാനിച്ചു തുടങ്ങി ഇരുവരും.

എപ്പോഴോ അലൻ അവളെ ഇഷ്ട്ടപെട്ട് തുടങ്ങുകയായിരുന്നു.

തന്റെ ഉറ്റ സുഹൃത്തായ മേഘയോട് ദിവസവും കാണാറുള്ള പെൺകുട്ടിയെ കുറിച്ച് പറഞ്ഞു.

“എന്റെ പൊന്ന് മോനെ, ഇങ്ങനെ പൈകിളിയുമായി നടക്കാതെ നീ ചെന്ന് അവളോട്‌ കാര്യം പറയ്…”

“അത് വേണോ…? ”

“പിന്നെ എന്താ നിന്റെ ഉദ്ദേശ്യം…?”

“എങ്കിൽ നീയും കൂടെ വാ…”

Recent Stories

The Author

Jomon pt

5 Comments

  1. Nannayittund…

  2. 💖💖💖💖💖💖💖💖

  3. നഷ്ടപ്രണയം,, അതും ഒരു സുഖകരമായ നോവാണ്. പിന്നീട് ഓർത്തിരുന്നു ചിരിക്കാനും ചിന്തിക്കാനും ഉള്ള ഓർമ്മകൾ ആണ്. പക്ഷെ ഇത് അല്പം നൊമ്പരപ്പെടുത്തുന്ന എഴുത്താണ്. അത് അതിന്റെ ഫീലോടെ കിട്ടി

  4. Superb!!!!

  5. നഷ്ടപ്രണയം നല്ല feelഓട് കൂടി അവതരിപ്പിച്ചു💔😪

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com