നാഗത്താൻ കാവ് [ദേവ്] 165

മുത്തശ്ശിയുടെ പെട്ടന്നുള്ള ഭാവമാറ്റത്തിൽ ഉണ്ണിക്കുട്ടൻ വളരെയധികം വിഷമിച്ചു… ഇനിയും വാശി കാട്ടിയാൽ ശെരിക്കും തല്ലുകിട്ടുമെന്ന് ഉണ്ണിക്കുട്ടന് അറിയാമായിരുന്നു.. മുത്തശ്ശിയുടെ ദേഷ്യം അവൻ മുൻപും കണ്ടിട്ടുള്ളതാണ്. മനസ്സില്ലാമനസ്സോടെ അവൻ മുത്തശ്ശിയുടെ അടുക്കൽ നിന്നും തന്റെ മുറിയിലേക്ക് നടന്നു… ആ യാത്രയിലും ആ കുഞ്ഞുമനസ്സ് നിറയെ ചോദ്യങ്ങൾ ആയിരുന്നു…

 

” മച്ചിലെ ഭഗവതിയോ..?? ഏത് മച്ച്..?? ഇനി തറവാടിന്റെ മച്ചിൽ ആയിരിക്കുമോ ഭഗവതി ഉള്ളത്..?? പക്ഷെ അവിടേക്ക് ആരും പോവാറില്ലല്ലോ..?? വല്യച്ഛൻ പോലും അവിടേക്ക് പോകുന്നത് ഉണ്ണിക്കുട്ടൻ കണ്ടിട്ടില്ല… മച്ചിൽ ദേവി ഉണ്ടെങ്കിൽ, ദേവിയെ പൂജിക്കണ്ടേ..?? അമ്പലത്തിലെ ദേവിയെ എന്നും പൂജിക്കാറുണ്ടല്ലോ..?? ഈ ദേവിക്ക് നാഗത്താനുമായി എന്താ ബന്ധം..??”

 

നാഗത്താനെന്ന പേര് ഉണ്ണിക്കുട്ടന്റെ നാവിൽ നിന്ന് പുറത്തേക്ക് വന്നതും കാവിലെ ശിൽപ്പത്തിനു മുന്നിലെ വിളക്ക് തനിയേ തെളിഞ്ഞു… എവിടെ നിന്നോ ഒരു കളമെഴുത്തുപാട്ടിന്റെ ഈണം കാറ്റിനോപ്പം ഒഴുകി വന്നു.. ഉണ്ണിക്കുട്ടന്റെ പോക്ക് നോക്കി ഇരിക്കുകയായിരുന്ന മുത്തശ്ശി മനസ്സിൽ പറഞ്ഞു…

 

” ഇത് നിന്റെ നിയോഗമാണ് ഉണ്ണീ.. അതിനുവേണ്ടിയാണ് നീ ജന്മം കൊണ്ടത്.. അറിയേണ്ട കാര്യങ്ങൾ നീ അറിയാതെ തന്നെ നിന്നിലേക്ക് എത്തും.. അതിനൊടുവിൽ.. ചിലപ്പോൾ നീയും… ഇത്.. ഇത് നിന്റെ വിധിയാണ്..”

(തുടരും)

 

 

Updated: December 2, 2021 — 10:32 pm

8 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കൊള്ളാം തുടക്കം അടിപൊളി ആയിട്ടുണ്ട്♥️.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ♥️♥️

  2. Kurachukoodi ?? page kooduthal ezhuthuka..story ??❤️?❤️❤️… pinne orupaadu vaikipikaruth..please

  3. Nannayittund. Wtg 4 nxt part…

    1. Udane thanne undavum… Late aakkilla…

  4. അപ്പോ അടുത്തപാർട്ട് പെട്ടന്ന് പോന്നോട്ടെ…. ??????

  5. പാർട്ടുകൾ ലേറ്റ് ആക്കാതെ ഇട്ടാൽ നന്നായിരുന്നു

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല തുടക്കം ആണ് ഇന്ട്രെസ്റ്റിങ് നാഗത്താനെയും ഭാഗവതിയെയും അറിയാൻ കാത്തിരിക്കുന്നു

    കൊറേ സസ്പെൻസ് ഉള്ള സ്റ്റോറി ആണ് എന്ന് മനസിലായി

    Nxt part വേഗം പോസ്റ്റ്‌ ആക്കണേ

    All the best

Comments are closed.