നാഗത്താൻ കാവ് [ദേവ്] 165

Views : 4371

 

ഉള്ളിൽ തികട്ടിവന്ന ഭയത്തെ സ്വയം നിയന്ത്രിച്ചുകൊണ്ട് മുത്തശ്ശി ഉണ്ണിക്കുട്ടനോട് സംസാരിച്ചു തുടങ്ങി…

 

” മോനേ ഉണ്ണിക്കുട്ടാ… ഈ നാടിനും വടക്കേമേലകം തറവാടിനും ഒരു കഥ പറയാനുണ്ട്… പണ്ടെങ്ങോ ആരോ പറഞ്ഞുകേട്ട ഒരു പഴംകഥ…എന്നാൽ ആ കഥയെ ചുറ്റിപ്പറ്റിയാണ് ഈ നാടിന്റെയും നാട്ടുകാരുടെയും ജീവനും ജീവിതവും പിണഞ്ഞു കിടക്കുന്നത്…

 

മച്ചിലെ ഭഗവതിയും ദേവിയുടെ ചിലമ്പിന് കാവൽ നിൽക്കുന്ന നാഗത്താനും..

 

ഇടയിൽ കയറി ഉണ്ണിക്കുട്ടൻ മുത്തശ്ശിയോട് ചോദിച്ചു..

 

“മച്ചിലെ ഭഗവതിയോ..?? ഏത് മച്ചിലെ..??”

 

മറുപടിയായി ബാക്കി പറയാൻ തുടങ്ങിയ മുത്തശ്ശി പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ നിശബ്ദയായി… ഏറെ നേരമായിട്ടും മുത്തശ്ശിയിൽ നിന്നും മറുപടി ലഭിക്കാത്തത്തിൽ പ്രതിഷേധിച്ചെന്നപോലെ മടിയിൽ നിന്നും തലയുയർത്തി നോക്കിയ ഉണ്ണിക്കുട്ടൻ കണ്ടത് എന്തൊക്കെയോ ആലോച്ചുകൊണ്ട് വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന മുത്തശ്ശിയെയാണ്… മുത്തശ്ശിയുടെ കണ്ണുകളിൽ ഒരുത്തരം ഭീതിയോ അങ്കലാപ്പോ നിറഞ്ഞു നില്കുന്നതുപോലെ അവനു തോന്നി… മുഖത്തെ നിഷ്കളങ്കത ആവോളം നിറച്ച് അവന് ചോദിച്ചു…

” എന്താ മുത്തശ്ശി പറ്റിയേ..?? ഉണ്ണിക്കുട്ടന് ബാക്കി കഥ പറഞ്ഞു തായോ…”

എന്നാൽ ആ അപേക്ഷ കേട്ടഭാവം പോലുമില്ലാതെയുള്ള മുത്തശ്ശിയുടെ ഇരുപ്പ് അവനിൽ ചെറുതല്ലാത്ത നീരസം ഉളവാക്കി..ചെറിയ ദേഷ്യത്തോടെ അവൻ മുത്തശ്ശിയെ കുലുക്കി വിളിച്ചു..

 

” ഉണ്ണിക്കുട്ടൻ ചോദിക്കുന്നത് കേക്കണില്ലേ..?? ബാക്കി കഥ പറഞ്ഞു തായോ..”

 

എന്തോ ആലോചനയിൽ മുഴുകിയിരുന്ന മുത്തശ്ശി പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ ഞെട്ടി ഉണർന്നു…

 

“സമയം ഒരുപാടായി ഉണ്ണീ.. നീ പോയി കിടന്നോളൂ.. ബാക്കി കഥ മുത്തശ്ശി പിന്നീട് എപ്പോഴെങ്കിലും പറഞ്ഞു തരാം..”

 

എന്നാൽ തുടങ്ങിവച്ചത് മുഴുവനായി കേൾക്കാതെ പോകാൻ ഉണ്ണിക്കുട്ടൻ തയ്യാറായിരുന്നില്ല… അവൻ കഥ കേൾക്കണമെന്ന് വാശി പിടിച്ചു… ഉണ്ണിക്കുട്ടനെ ഒഴിവാക്കാൻ വേറെ വഴിയില്ലെന്ന് മനസ്സിലായ മുത്തശ്ശി അവനെ ശാസിച്ചു…

 

“നേരം വൈകും വരെ കണ്ടിടത്തെല്ലാം കറങ്ങി നടന്നിട്ട് ഓരോ ചോദ്യങ്ങളും കൊണ്ട് വന്നോളും… പോയികിടന്ന് ഉറങ്ങാൻ പറഞ്ഞാൽ ഉറങ്ങിക്കോണം… വാശി കാട്ടിയാൽ നല്ല ചുട്ട അടി കിട്ടും നിനക്ക്..”

 

Recent Stories

The Author

ദേവ്

8 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കൊള്ളാം തുടക്കം അടിപൊളി ആയിട്ടുണ്ട്♥️.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ♥️♥️

  2. Kurachukoodi 📄📄 page kooduthal ezhuthuka..story 👍👍❤️🧡❤️❤️… pinne orupaadu vaikipikaruth..please

  3. Nannayittund. Wtg 4 nxt part…

    1. Udane thanne undavum… Late aakkilla…

  4. Super 💕💕💕

  5. അപ്പോ അടുത്തപാർട്ട് പെട്ടന്ന് പോന്നോട്ടെ…. 💖💖💖💖💖💖

  6. പാർട്ടുകൾ ലേറ്റ് ആക്കാതെ ഇട്ടാൽ നന്നായിരുന്നു

  7. കൊള്ളാം നന്നായിട്ടുണ്ട് നല്ല തുടക്കം ആണ് ഇന്ട്രെസ്റ്റിങ് നാഗത്താനെയും ഭാഗവതിയെയും അറിയാൻ കാത്തിരിക്കുന്നു

    കൊറേ സസ്പെൻസ് ഉള്ള സ്റ്റോറി ആണ് എന്ന് മനസിലായി

    Nxt part വേഗം പോസ്റ്റ്‌ ആക്കണേ

    All the best

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com