ഉണ്ണിക്കുട്ടന്റെ ചോദ്യത്തിന് മറുപടി മൗനം മാത്രമായിരുന്നു… കുറച്ചു നിമിഷങ്ങൾക്ക് ശേഷം വിദൂരതയിലേക്ക് നോക്കി ഭയപ്പാടോടെ ഇളയമ്മ അവനോട് ചോദിച്ചു…
” എന്തിനാ ഉണ്ണീ നീ നാഗത്താൻ കാവിലേക്ക് ഒക്കെ പോയേ..?? അവിടേക്ക് ആരും പോവാറില്ലാത്തതല്ലേ…!! നിനക്കും അറിവുള്ളതല്ലേ..!! വല്യച്ഛൻ പോലും അവിടേക്ക് പോകാറില്ല… അവിടെ വച്ചല്ലേ ഉണ്ണിയുടെ അച്ഛനും അമ്മയും ..!!”
ചോദ്യങ്ങളുടെ ഒടുവിൽ ഒരു ഗദ്ഗദം ഇളയമ്മയുടെ ഉള്ളിൽ നിന്ന് പുറത്ത് വന്നു… രണ്ട് തുള്ളി കണ്ണുനീർ അവർ അറിയാതെ അവന്റെ നെറ്റിയിൽ വന്നു വീണു…
” ഇളയമ്മ കരയുവാണോ..?? അതിനും വേണ്ടി ഇപ്പോ എന്താ ഉണ്ടായേ…???”
ഉണ്ണിക്കുട്ടന്റെ ചോദ്യത്തിനും സംശയം നിറഞ്ഞ നോട്ടത്തിനും ആ പാവം സ്ത്രീയുടെ കയ്യിൽ മറുപടി ഉണ്ടായിരുന്നില്ല… ഇനി ഉണ്ടായിരുന്നെങ്കിൽ തന്നെ അത് പറഞ്ഞാൽ ആ പിഞ്ചുമനസ്സിന് മനസ്സിലാവുകയുമില്ല…
എന്നാൽ ഉണ്ണിക്കുട്ടന്റെ മനസ്സിൽ ഒരു നൂറ് ചോദ്യങ്ങൾ ഉയരുകയായിരുന്നു.. കാവോ.?? അതെന്താ..?? നാഗത്താനോ..?? അതാരാ..?? അയാളെ എന്തിനാ എല്ലാവരും പേടിക്കുന്നേ..?? വല്യച്ഛന് പോലും അയാളെ പേടിയാണത്രേ..??
വടക്കേമേലകത്തെ അനന്തപദ്മനാഭൻ എന്ന തന്റെ വല്യച്ഛന് ലോകത്തിൽ ഒന്നിനെയും ആരെയും പേടിയില്ല എന്ന ഉണ്ണിക്കുട്ടന്റെ വിശ്വാസത്തിനേറ്റ അടിയായിരുന്നു ആ തിരിച്ചറിവ്..
അതിനോടൊപ്പം തന്നെ അവന്റെ മനസ്സിൽ കൗതുകവും മുളപൊട്ടി… ആരാവും ആ ശില്പത്തിനുള്ളിൽ ഇരുന്ന് തന്നെനോക്കി ചിരിച്ചത്..?? അടുത്തേയ്ക്ക് വിളിച്ചത്..?? ആ പുഞ്ചിരിയിൽ നിറയെ സ്നേഹം ആയിരുന്നില്ലേ..?? അയാൾ എന്താ അവിടെ അങ്ങനെ ഒറ്റക്ക് ഇരിക്കുന്നേ..?? അങ്ങനെ അങ്ങനെ കുറേ ചോദ്യങ്ങളാലും സംശയങ്ങളാലും മനസ്സ് ആസ്വസ്തമായാണ് ഉണ്ണിക്കുട്ടൻ തിരികെ തറവാട്ടിനുള്ളിലേക്ക് കയറിയത്… അപ്പോഴും ഉണ്ണിക്കുട്ടനെ മാത്രം നോക്കി രണ്ട് കണ്ണുകൾ കാവിനോട് ചേർന്നുള്ള പൂവരശ്ശിന് പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു.. ഉണ്ണിക്കുട്ടന്റെ മനസ്സിലെ ചിന്താകുഴപ്പങ്ങൾ മനസ്സിലാക്കിയെന്ന വണ്ണം ആ കണ്ണുകൾ തിളങ്ങി…
അത്താഴത്തിന് ശേഷം മുത്തശ്ശിയോട് എല്ലാം ചോദിച്ച് അറിയണം എന്ന അപ്പോൾ തന്നെ ഉണ്ണിക്കുട്ടൻ തീരുമാനിച്ചിരുന്നു… അങ്ങനെയാണ് ആ ചോദ്യം വന്നത്..
” നാഗത്താനോ..!! അതാരാ മുത്തശ്ശി..??”
നിനച്ചിരിക്കാതെ ഉണ്ണിക്കുട്ടനിൽ നിന്നുള്ള ചോദ്യം കേട്ട മുത്തശ്ശി ഒരു നിമിഷം പകച്ചുപോയി.. എന്താ ഇപ്പൊ ഉണ്ണിയോട് പറയുക..!! മുത്തശ്ശിയുടെ ഉത്തരത്തിൽ അവന് സംതൃപ്തി കിട്ടുന്നതുവരെ അവൻ അത് ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് ആ മനസ്സിന് അറിയാമായിരുന്നു… അതുകൊണ്ട് തന്നെ അവർ അത് പറയാൻ തീരുമാനിച്ചു… പതിവില്ലാതെ എവിടെനിന്നോ ചെന്നായയുടെ ഓരിയിടൽ ശബ്ദം കേൾക്കുന്നു.. തട്ടിൻപുറത്ത് എവിടെയോ കോണിൽ ഇരുന്ന് ഒരു മൂങ്ങ ചിലച്ചുകൊണ്ടേയിരുന്നു.. വഴിതെറ്റിവന്ന ഒരു പാതിരാക്കാറ്റ് തുളസിത്തറയിലെ ദീപത്തിലെ അഗ്നിയെ തന്റെ കൂടെ കൊണ്ടുപോയി… പൂമഖപ്പടിക്ക് അപ്പുറം ഇരുട്ടിന്റെ കാഠിന്യം ഏറിവന്നു.. രാത്രിക്ക് ഒരിക്കലുമില്ലാത്ത ഒരു വന്യത കൈവന്ന പോലെ…
കൊള്ളാം തുടക്കം അടിപൊളി ആയിട്ടുണ്ട്♥️.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
♥️♥️
Kurachukoodi ?? page kooduthal ezhuthuka..story ??❤️?❤️❤️… pinne orupaadu vaikipikaruth..please
Nannayittund. Wtg 4 nxt part…
Udane thanne undavum… Late aakkilla…
Super ???
അപ്പോ അടുത്തപാർട്ട് പെട്ടന്ന് പോന്നോട്ടെ…. ??????
പാർട്ടുകൾ ലേറ്റ് ആക്കാതെ ഇട്ടാൽ നന്നായിരുന്നു
കൊള്ളാം നന്നായിട്ടുണ്ട് നല്ല തുടക്കം ആണ് ഇന്ട്രെസ്റ്റിങ് നാഗത്താനെയും ഭാഗവതിയെയും അറിയാൻ കാത്തിരിക്കുന്നു
കൊറേ സസ്പെൻസ് ഉള്ള സ്റ്റോറി ആണ് എന്ന് മനസിലായി
Nxt part വേഗം പോസ്റ്റ് ആക്കണേ
All the best