നന്ദിത❤️ടീച്ചർ [ആദിശേഷൻ] 84

Views : 4668

കാൾ സമയത്തിനകം വരാഞ്ഞതിനാൽ ഒരുപക്ഷെ…അത് ഒക്കെ നമ്മുടെ ഊഹങ്ങളാണ്..ടീച്ചറുടെ മരണം 20 വർഷങ്ങൾക്ക് മുൻപാണ്. മൊബൈൽ ഒന്നുമില്ല.ലാൻഡ് ഫോണിലേക്ക് വന്ന കോളുകൾ ഏതൊക്കെയെന്നു കണ്ടുപിടിക്കാൻ പറ്റാത്ത കാലം,അന്വേഷണ സംവിധാനങ്ങൾ പുരോഗമിച്ചിട്ടില്ല അന്ന് ഇത്രത്തോളം..അതാവാം അതിനെപ്പറ്റി പിന്നീട് ഒന്നുമറിയാതെ പോയത്.

ടീച്ചറുടെ കവിതകളിലെ സ്ഥായീഭാവം ദുഖവും നിരാശയും മരണവും ഒക്കെയായിരുന്നു. ജീവിതാനുഭങ്ങൾ ആവാം അതിനു കാരണം. ആദ്യ പ്രണയം അത്രത്തോളം ആ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടാകാം.പ്രണയത്തിനും മരണത്തിനും മനോഹരമായ കാവ്യഭാഷ നൽകിയ കവയിത്രിയായിരുന്നു നന്ദിത. ഒഴിവു ദിവസങ്ങളിൽ പോലും കോളേജിലെത്തി പാഠഭാഗങ്ങൾ സമയബന്ധിതമായി പഠിപ്പിച്ച് തീർക്കുന്ന അധ്യാപിക. ലൈബ്രറിയിൽ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് കുറിപ്പുകൾ തയ്യാറാക്കുന്ന നല്ലൊരു വായനക്കാരി, വിദ്യാർത്ഥികളുമായി നല്ല സൗഹൃദം പുലർത്തിയതിനാൽ ഇടയ്ക്ക്് പിണങ്ങി ക്ലാസ്സിൽ നിന്നിറങ്ങി പോകുന്ന ടീച്ചർ , ഇങ്ങനെയാണ് ഡബ്ലു.എം.ഒ കോളേജ് നന്ദിതയെ ഓർക്കുന്നത്…

പുറത്തു നിന്നിഴഞ്ഞെത്തുന്ന അന്തിവെളിച്ചം
എന്തിനെന്നെ വിലക്കുന്നു…
വിദ്വേഷം നിറഞ്ഞ കണ്ണുകൾക്ക് താഴെ
പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ലോകത്തിലേക്ക്
എനിക്ക് രക്ഷപ്പെടണം
ചുറ്റും അരിച്ചു നടക്കുന്ന പാമ്പുകളേയും
മൂളിപ്പറക്കുന്ന കൊതുുകുകളെയും തട്ടിമാറ്റി
ഞാൻ യാത്രയാരംഭിക്കട്ടെ…
എന്റേ വേരുകൾ തേടി.’ (1989)

‘ നിന്റെ പുഞ്ചിരിയിൽ എന്റെ കണ്ണീരുറയുന്നതും
നിന്റെ നിർവ്വികാരതയിൽ ഞാൻ തളരുന്നതും
എന്റ് അറിവോടു കൂടിത്തന്നെയായിരുന്നു.
എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു
പക്ഷേ…ഞാൻ തടവുകാരിയായിരുന്നു
എന്റെ ചിന്തകളുടെ;(1989)

‘ നീണ്ട യാത്രയുടെ ആരംഭത്തിൽ
കടിഞ്ഞാണില്ലാത്ത കുതിരകൾ കുതിക്കുന്നു,
തീക്കൂനയിൽ ചവുട്ടി വേവുന്നു.

Recent Stories

The Author

Vipin

8 Comments

  1. നന്നായി….. ഒത്തിരി ഇഷ്ടം…

  2. 𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢 [𝙿𝚑𝚘𝚎𝚗𝚒𝚡_𝙿𝚊𝚛𝚝𝚑𝚞𝚉𝚣]

    ഞാൻ ആദ്യമായിട്ടാണ് നന്ദിത ടീച്ചറെക്കുറിച്ചു കേൾക്കുന്നത് അതുവരെ ഇങ്ങനെഒരാൾ ഉണ്ടെന്ന് പോലുമറിയില്ലായിരുന്നു…കണ്ണ് നിറഞ്ഞു പോയിട്ടോ വായിച്ചപ്പോ.. ടീച്ചറുടെ രചനകൾ ഒന്നും വായിച്ചില്ലെങ്കിലും ആ തൂലികയോട് ഒരു വല്ലാത്തൊരു ഇഷ്ടം തോന്നുന്നു..ഒപ്പം നൊമ്പരവും… ടീച്ചറുടെ രചനകൾ ഒക്കെ ഒന്ന് വായിക്കണം..

    കിടിലൻ എഴുത്താണ് കേട്ടോ, ഈഎഴുതിയത് വായിക്കുന്ന ഏതോരാൾക്കും നന്ദിത ടീച്ചറിനോട് ഒരിഷ്ടം തോന്നും.. അത്രയ്ക്ക് മനോഹരം..

    സ്നേഹത്തോടെ ഹൃദയം ❤️❤️❤️❤️

  3. *വിനോദ്കുമാർ G*♥

    വളരെ ഏറെ നന്ദി ഉണ്ട് വിപിൻ നന്ദിതയെ കുറിച്ച് ഈ ലേഖനം ഇവിടെ ഇട്ടതിൽ നന്ദിതതെ കുറിച്ച് ഉള്ള ഓർമ്മകൾ അവരുടെ കവിത ഉള്ള കാലത്തോളം ഈ ഭൂമിയിൽ നിറഞ്ഞു നിൽക്കും ❤🙏

  4. നന്ദിതയെ ഓർക്കുമ്പോൾ ഉള്ളിൽ എപ്പോഴും ഒരു വിങ്ങലാണ്.വിരഹത്തിന്റെ തീവ്രത ആഴത്തിൽ പതിപ്പിച്ച അവരുടെ വരികൾ മനസ്സിൽ ഓളം തള്ളുന്നു.. ഇനിയുമൊരുപാട് പറയാനുണ്ടായിട്ടും അതൊക്കെയും പറയാതെ മരണത്തെ സ്വീകരിച്ചവൾ..നന്നായി എഴുതി.. ആശംസകൾ💟

  5. Fire blade broyude കിനാവ് പോലെ എന്ന കഥയിൽ ആണ് ഞാൻ ആദ്യമായി നന്ദിത ടീച്ചറെ കുറച്ചു കേൾക്കുന്നദ് അന്ന് തന്നെ അറിയാൻ കഴിയുന്ന വിവരങ്ങൾ ഞാൻ അന്വേഷിച്ചു…അറിയും തോറും ഇഷ്ട്ടം കൂടി വരുവാണ്‌.അതു പോലെ തന്നെ വിഷമവും.
    ആർക്കും അധികം അറിയില്ല ആരാണ് നന്ദിത എന്ന്.
    ഈ കഥ ഇവിടെ കണ്ടതിൽ ഒരുപാട് സന്തോഷം ഉണ്ട് ബ്രോ❤❤❤

  6. Oh god ! Enthoru nashttam …. manasu vingunnu eerananinha kannukalode allathe eth vayich theerkan pattilla….
    Thanks brother 🖤

  7. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

    🖤🖤🖤🖤🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com