നന്ദന 9 [ Rivana ] 168

“ ഹാ മോളിങ് പൊന്നോ,,, മോളെ ആ സ്ടവ്വിൽ ഉള്ള പാത്രത്തിൽ ഉണ്ട് കോഫി,,അതീന്ന് അവിടെ ഇരിക്കുന്ന ഒരു കപ്പിലേക്  ഒഴിച്ചു കുടിച്ചോ”

ഉമ്മ പറഞ്ഞത് പോലെ ഞാൻ ഒരു കപ്പിലേക് കോഫി ഒഴിച്ചിട്ട്‌ കുടിക്കാൻ തുടങ്ങി.

 

“മോൾ ഹോസ്റ്റലിലും നേരത്തെ എണീറ്റിരുന്ന് പഠിക്കുവോ “

“ ആ ഉമ്മാ,,, മിക്ക ദിവസവും നേരത്തെ എണീറ്റു പഠിക്കാറുണ്ട് “

 

“ ഹോസ്റ്റലിലെ ഭക്ഷണമൊക്കെ എങ്ങനെയാ,,, കൊള്ളാവോ “

“ നമ്മുടെ വീട്ടിലത്തേ ഭക്ഷണം പോലെ അത്ര നല്ലതല്ല,, പിന്നെ വേറെ ഒന്നും കഴിക്കാൻ  ഇല്ലാത്തത് കൊണ്ടത് കഴിക്കും “

 

“ റയ ഇത് വരേ എണീറ്റില്ലേ “

 

“ ആ എഴുന്നെറ്റതാണ്, നിസ്കരിച്ചിട്ട് വീണ്ടും കിടന്നു. കുറച്ചു കഴിഞ്ഞിട്ട് എണീക്കാമെന്നും പറഞ്ഞിട്ടാ ഒന്നും കൂടി കിടന്നത് “

 

“ ആ പെണ്ണങ്ങനെ തന്നെയാണ്,,,ഞാൻ  രാവിലെ ചെന്നു എത്ര നേരം വിളിച്ചാലും എണീക്കില്ല ആ കിടത്തം അങ്ങനെ കിടക്കും അവസാനം തലേകൂടി വെള്ളമൊഴിക്കണം ഒന്നെണീക്കാൻ “

 

ഉമ്മ പറയുന്നതെല്ലാം ഞാൻ കേട്ടിരുന്നു.

 

“ ഉമ്മ ഇന്നെന്ത കറിയാണ് ഉണ്ടാക്കണേ “

 

“ കടല കറിയാണ് ഉണ്ടാക്കുന്നെ, അതിനു ഞാൻ കടല വെള്ളത്തിൽ ഇട്ടു വച്ചിട്ടുണ്ട് “ ഉമ്മ ഒരു ബൗളിൽ വെള്ളത്തിൽ ഇട്ടു വച്ച കടൽ ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.

 

“ എന്നാ ഉമ്മ ഇന്ന് ഞാൻ ഉണ്ടാക്കാം കറി “

 

“നിനക്ക് പിന്നെ ഈ കാര്യങ്ങൾ ഒക്കെ അച്ഛനിൽ നിന്നും പഠിച്ച് വച്ചിട്ടുണ്ടല്ലോ ലെ “

ഞാൻ പണ്ടൊക്കെ റംഷിയോടൊപ്പം അവിടെ പോകുമ്പോ ഇങ്ങനെ പലതും ഉണ്ടാകാറുള്ളത് കൊണ്ട് എനിക്ക് നന്നായി പാചകം അറിയാന്നുള്ളത് ഉമ്മാക് അറിയാം.

 

അങ്ങനെ ഞാനും ഉമ്മയും കൂടെ ബ്രേക്ക് ഫാസ്റ് ഒക്കെ ഉണ്ടാക്കി.

ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരുന്നതും ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ്.

 

“ ഇന്ന് കറിക്ക് എന്തോ ടേസ്റ്റ് വ്യത്യാസമുണ്ടല്ലോ, വേറെ മസാല വല്ലതും ചേർത്തോ ഇതിൽ “ ഉപ്പ ഉമ്മയെ നോക്കിയിട്ട് ചോദിച്ചു.

 

“ അതേ എന്തോ മാറ്റമുണ്ട്, എന്നത്തേക്കാളും നല്ല രസമുണ്ട് ഇന്നത്തെ കറി “ റയയും അവളുടെ അഭിപ്രായം പറഞ്ഞു.

 

“ അതേയ് ഇന്ന് നന്ദു മോളാണ് കറി ഉണ്ടാക്കിയത് അതിന്റെ മാറ്റമാണ് “ ഉമ്മ എന്നെ നോക്കി പറഞ്ഞു.

 

“ അത് പറ,,, വെറുതെയല്ല ഇത്രക്ക് ഗംഭീരായത്. ഞാനും കരുതി നിനക്ക് ഇങ്ങനെ ഒക്കെ ഉണ്ടാകാൻ അറിയുമോന്ന് “ ഉപ്പ എന്നെ പുകഴ്ത്തിയും ഉമ്മയെ കളിയാക്കുകയും ചെയ്തു.

26 Comments

  1. കുഞ്ഞി…

    ഇത് തീർക്കുന്നില്ലെ…

    മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…

    എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…

  2. റിവാ

    കഥ നന്നായിട്ടുണ്ട് ?

    ഇത് വന്ന അന്ന് തന്നെ വായിച്ചു.
    കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.

    ഇതിൽ നായകൻ ആരാ ?

    ❤️❤❤️

  3. ഏക - ദന്തി

    rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
    anyway it was a nice read . and u do keep writing …
    lots of hearts

  4. അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ

  5. hey rivana
    ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
    emotional scene ഒക്കെ നന്നായി potrait ചെയ്തു.
    അടിപൊളി അവതരണം ?

    മൊത്തത്തില് nysh ആയിൻഡ് ? ?
    waiting ഫോർ nesht part ?

    ? ? ? ? ?

  6. നിധീഷ്

    വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ… ❤❤❤❤

  7. Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌

    1. ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???

  8. adipoli….nannayittund…waiting..

    1. താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം

  9. Super

    1. താങ്ക്സ് സ്നേഹം ???

  10. ❤️❤️❤️

    1. സ്നേഹം ???

  11. ❤❤❤

    1. സ്നേഹം ???

    1. Iam the first ??? …..

        1. ഭേജാർ അവണ്ട eji better luck next time???

          1. Poyeda.???

    2. ?✨?????????????_??✨❤️

      മിക്കവാറും ഇയാളെ ഞാൻ തട്ടും?

      1. Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?

Comments are closed.