നന്ദന 9 [ Rivana ] 168

 

ഒമ്പത് മണി ആകാറായപ്പോളേക്കും ഉമ്മ മുകളിൽ ഞങ്ങളുടെ അടുത്തേക്ക് വന്ന് ഭക്ഷണം കഴിക്കാൻ വേണ്ടി വിളിച്ചു. എനിക്ക് കുറച്ചും കൂടെ എഴുതി തീർക്കാൻ ഉള്ളത് കൊണ്ട് അത് തീർത്തിട്ട് വരാമെന്ന് ഉമ്മയോട് പറഞ്ഞു. എന്റെ കൂടെ തന്നെ വന്നോളാമെന്ന് റയയും ഉമ്മയോട് പറഞ്ഞു.

 

അങ്ങനെ  ഒരു ഒമ്പതര ആയപ്പൊളേക്കും ഞാൻ ഒരുവിതമെല്ലാം എഴുതി തീർത്തു, ഞാൻ എന്റെ ബുക്കുകൾ എല്ലാം എടുത്ത് വെച്ച് റയയും കൂട്ടി താഴേക്ക് പോയി..

 

അവിടെ സോഫയിൽ ഉപ്പ ഇരുന്ന് ടീവിയിൽ ന്യൂസ് ചാനെൽ ഇരുന്ന് കാണുന്നുണ്ട്. റയ നേരെ പോയി ഉപ്പയുടെ അടുത്ത് പോയി ഇരുന്നു. ഉമ്മ മിക്കവാറും അടുക്കളയിലാകുമെന്ന് എനിക് തോന്നിയത് കൊണ്ട് ഞാൻ അങ്ങോട്ടേക് ചെന്നു. വിചാരിച്ച പോലെ ഉമ്മ അടുക്കളയിൽ ചെറിയ പണികളിലാണ്.

 

“ ആ എഴുത്ത് ഒക്കെ തീർന്നോ മോളെ “ ഉമ്മ എന്നെ കണ്ടപാടെ ചോദിച്ചു. ഞാൻ അതെയെന്ന് ഉമ്മയോട് പറയുകയും ചെയ്തു.

 

“ എന്നാ മോൾ ഇതൊക്കെ അവിടെ കൊണ്ട് ടേബിളി വാക്കുട്ടോ,,നമുക്ക് ഒരുമിച്ചിരുന്ന് കഴിക്കാം “

 

“ ശെരി ഉമ്മാ “ ഞാൻ ചപ്പാത്തിയും കറിയും ഒക്കെ ടേബിളിൽ കൊണ്ട് വന്ന് വച്ചു.

 

“ ഉപ്പ ഭക്ഷണം കൊണ്ട് വന്നു വച്ചിട്ടുണ്ട് വന്ന് കഴിക്കാം “ ഞാൻ ഉപ്പയെ നോക്കി വിളിച്ചു പറഞ്ഞു.

 

“ ആ ദാ വരുന്നു “ ഉപ്പ അതും പറഞ്ഞു ടിവി ഓഫാക്കി കയ്യും കഴുകി വന്നിരുന്നു ഒപ്പം റയയും. ഉമ്മ അടുക്കളയിൽ നിന്ന് പ്ലേറ്റും ഗ്ലാസുകളും വന്നവർക്കുമുന്നിൽ വച്ച് കൊടുത്തു.

 

ഞാനും കൈ കഴുകി റയയുടെ അടുത്ത് വന്നിരുന്നു.ഉമ്മ കുടിക്കാനുള്ള വെള്ളവും കൊണ്ട് വന്നു വച്ചിട്ട് ഉപ്പയുടെ സൈഡിൽ ചെന്നിരുന്നു.

 

“ എങ്ങനെ ഉണ്ട് മോളെ ഇവിടെത്തെ താമസം ഒക്കെ,,, നിനക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ “ ഉപ്പ എന്നോട് ഭക്ഷണം കഴിക്കുന്നതിനിടയിൽ ചോദിച്ചു.

 

“ കുറച്ചു നാളുകളായി എനിക്ക് കിട്ടാത്ത എന്റെ അച്ഛന്റെ കൂടെയുള്ള ആ പഴയ ജീവിതവും സന്തോഷവും ആണ് ഞാൻ ഇവിടെ വന്നപ്പോ മുതൽ അനുഭവിക്കുന്നത്, അതിന് നിങ്ങളോടൊക്കെ എങ്ങനെ നന്ദി പറയണം എന്നറിയില്ല “ ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു.

 

“ ഹേ എന്താ മോളെ ഇങ്ങനെ ഒക്കെ, വല്യ കുട്ടിയായാൽ കരയണോ വേണ്ടത്,,, ഇത് മോളുടെ സ്വന്തം വീട് തന്നെയല്ലേ,,, ഈ ചെറിയ കാര്യത്തിന് ഒക്കെ ഇങ്ങനെ കരഞ്ഞാലോ “ ഉപ്പ സമാധാനിപ്പിക്കാൻ എന്ന വണ്ണം എന്നോട് പറഞ്ഞു.

 

“ ഭക്ഷണത്തിന്റെ മുൻപിൽ ഇരുന്ന് കരയല്ലേ മോളെ,,, അത് നല്ലതല്ല. നീ ആ കണ്ണൊക്കെ ഒന്ന് തുടച്ചേ,, “ ഉമ്മ പറഞ്ഞത് കേട്ട് ഞാൻ എന്റെ കയ്യിന്റെ പപുറംഭാഗം കൊണ്ട് കണ്ണുനീർ തുടച്ചു.

26 Comments

  1. കുഞ്ഞി…

    ഇത് തീർക്കുന്നില്ലെ…

    മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…

    എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…

  2. റിവാ

    കഥ നന്നായിട്ടുണ്ട് ?

    ഇത് വന്ന അന്ന് തന്നെ വായിച്ചു.
    കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.

    ഇതിൽ നായകൻ ആരാ ?

    ❤️❤❤️

  3. ഏക - ദന്തി

    rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
    anyway it was a nice read . and u do keep writing …
    lots of hearts

  4. അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ

  5. hey rivana
    ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
    emotional scene ഒക്കെ നന്നായി potrait ചെയ്തു.
    അടിപൊളി അവതരണം ?

    മൊത്തത്തില് nysh ആയിൻഡ് ? ?
    waiting ഫോർ nesht part ?

    ? ? ? ? ?

  6. നിധീഷ്

    വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ… ❤❤❤❤

  7. Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌

    1. ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???

  8. adipoli….nannayittund…waiting..

    1. താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം

  9. Super

    1. താങ്ക്സ് സ്നേഹം ???

  10. ❤️❤️❤️

    1. സ്നേഹം ???

  11. ❤❤❤

    1. സ്നേഹം ???

    1. Iam the first ??? …..

        1. ഭേജാർ അവണ്ട eji better luck next time???

          1. Poyeda.???

    2. ?✨?????????????_??✨❤️

      മിക്കവാറും ഇയാളെ ഞാൻ തട്ടും?

      1. Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?

Comments are closed.