നന്ദന 9 [ Rivana ] 168

“ എന്നാ മോൾ ഇതെടുത്ത് അവിടെ പോയി ഇരുന്നോ ഞാനിപ്പോ അങ്ങോട്ട് വരാം “ ഉമ്മ എന്റെ കയ്യിലേക് കോഫികപ്പും ഉപ്പുമാവ് ഇട്ട പാത്രവും തന്നിട്ട് പറഞ്ഞു.

ഞാൻ മറുത്തൊന്നും പറയാതെ അതും വാങ്ങിയിട്ട് റയയുടെ അടുത്ത് പോയി ഇരുന്നു.

 

കുറച്ചു കഴിഞ്ഞു ഉമ്മയും ഞങ്ങളുടെ അടുത്ത് വന്നിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ഉമ്മ എന്നോട് ഓരോന്ന് ചോദിച്ചു അറിയുന്നുണ്ട്, ഒപ്പം അവർ ഇങ്ങോട്ട് വന്നതിന് ശേഷമുള്ള കാര്യങ്ങളും എന്നോട് പറയുന്നുണ്ട്. ഉപ്പ എന്തോ ആവശ്യത്തിന് പുറത്തേക്ക് പോയതായിരുന്നു.

 

സമയം ഏകദേശം 7:00 മണി ആകാറായപ്പോൾ ബാങ്ക് വിളി കേട്ടു. അതോടെ അവർ നിസ്കരിക്കാൻ ( പ്രാർത്ഥിക്കാൻ ) വേണ്ടി പോയി.

ഞാൻ റൂമിലേക്കു പോയി എഴുതി തീർക്കാനുള്ള അസൈൻമെന്റും കാര്യങ്ങളും എടുത്ത് അത് ചെയ്യാനായിട്ടിരുന്നു. ആ റൂമിൽ എഴുതുവാനും മറ്റു കാര്യങ്ങൾക്കുമുള്ള ടേബിളും സൗകര്യങ്ങളും ഉണ്ടായതിനാൽ ഞാൻ അവിടെ ഇരുന്ന് തന്നെ ഇതെല്ലം ചെയ്തു കൊണ്ടിരുന്നു.

 

ഞാൻ ചെയ്തു കൊണ്ടിരിക്കുമ്പോളാണ് എന്റെ റൂമിലേക്ക് പ്രാർത്ഥനയും മറ്റും കഴിഞ്ഞ് റയ വരുന്നത്.

“ അസൈൻമെൻറ് എഴുതുവാണോ ചേച്ചി “ റയ എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു.

 

“ ആ അതേടി, നാളേക് വെക്കാനുള്ളതാണ്,, അല്ല നിനക്കു പഠിക്കാനൊന്നും ഇല്ലേ പെണ്ണെ “ ഞാനവളോട് ചോദിച്ചു.

 

“ എന്റെ പൊന്ന് ചേച്ചി ക്ലാസ് തുടങ്ങീട്ടല്ലേ ഉള്ളു,,, ടീച്ചേഴ്സ് പോലും ക്ലാസ്സ് എടുക്കാൻ തുടങ്ങീട്ടില്ല അതിന് മുമ്പ് പഠിച്ച് തുടങ്ങണോ ഞാൻ “ റയ ചെറിയ കുട്ടികൾ പറയുന്ന പോലെ എന്നോട് ചോദിച്ചു.

 

“ ഓ നിനക്കു ക്ലാസ് തുടങ്ങീട്ടല്ലേ ഉള്ളു,, ഞാനത് ഓർത്തില്ല “ ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു .

“ എന്റെ വല്ല സഹായം വേണോ ചേച്ചി “

 

“ എന്ത് സഹായം “

“ അല്ലാ എഴുതി തരാൻ അങ്ങനെ എന്തെങ്കിലും “

 

“ ഒരു സഹായവും വേണ്ടന്റെ മോളെ ഞാൻ തന്നെ ഇതെഴുതി തീർത്തോളാം,,, നീ അവിടെ പോയി ഇരുന്ന മാത്രം മതി “ ഞാൻ അപേക്ഷ പറയും പോലെ പറഞ്ഞു. അതിന് ഉള്ള പല്ല് മൊത്തം കാണിച്ചവൾ ചിരിച്ചു തന്നു, എന്നിട്ടവൾ അവിടെയുള്ള ബെഡിൽ പോയി ഇരുന്നു.

 

ഞാനവിടെ ഇരുന്ന് എഴുതുമ്പോൾ അവൾ കോളേജിനെ കുറിച്ചും അവിടത്തെ ടീച്ചേഴ്സിനെ  കുറിച്ചുമെല്ലാം എന്നോട് ചോദിക്കുന്നുണ്ടായിരുന്നു, ഞാനതിനൊക്കെ മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട്.

26 Comments

  1. കുഞ്ഞി…

    ഇത് തീർക്കുന്നില്ലെ…

    മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…

    എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…

  2. റിവാ

    കഥ നന്നായിട്ടുണ്ട് ?

    ഇത് വന്ന അന്ന് തന്നെ വായിച്ചു.
    കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.

    ഇതിൽ നായകൻ ആരാ ?

    ❤️❤❤️

  3. ഏക - ദന്തി

    rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
    anyway it was a nice read . and u do keep writing …
    lots of hearts

  4. അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ

  5. hey rivana
    ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
    emotional scene ഒക്കെ നന്നായി potrait ചെയ്തു.
    അടിപൊളി അവതരണം ?

    മൊത്തത്തില് nysh ആയിൻഡ് ? ?
    waiting ഫോർ nesht part ?

    ? ? ? ? ?

  6. നിധീഷ്

    വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ… ❤❤❤❤

  7. Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌

    1. ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???

  8. adipoli….nannayittund…waiting..

    1. താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം

  9. Super

    1. താങ്ക്സ് സ്നേഹം ???

  10. ❤️❤️❤️

    1. സ്നേഹം ???

  11. ❤❤❤

    1. സ്നേഹം ???

    1. Iam the first ??? …..

        1. ഭേജാർ അവണ്ട eji better luck next time???

          1. Poyeda.???

    2. ?✨?????????????_??✨❤️

      മിക്കവാറും ഇയാളെ ഞാൻ തട്ടും?

      1. Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?

Comments are closed.