ആന്റി അവിടെന്ന് നേരെ പോയത് അടുത്തുള്ള ഗാർഡനിലേക്കാണ്, ഗാർഡനിലെയും വീടിന്റെ ചുറ്റുപാടുള്ള കാഴ്ചകളോക്കെ നോക്കി ഒരു വീൽചെയറിൽ അല്പം പ്രായം ആയൊരു മുത്തശ്ശി ഇരിക്കുന്നുണ്ട് അവിടെ.
“ ആരാ മോളെ അത് “ എന്നെ കണ്ടപ്പോ ആന്റിയോടായി മുത്തശ്ശി ചോദിച്ചു.
“ അതമ്മയെ രാത്രി സമയങ്ങളിൽ നോക്കാൻ ഒരാള് വേണ്ടേ അതിന് വന്ന കുട്ടിയ “ ആന്റി അങ്ങനെ പറഞ്ഞിട്ടും മുത്തശീടെ മുഖത്ത് വലിയ ഭാവമാറ്റം ഒന്നുമില്ല.
ആന്റി പോയി വീൽചെയർ ഉരുട്ടി മുത്തശ്ശിയെ വീടിന് ഉള്ളിലേക്ക് നടന്നു.
“ ഞാൻ മുത്തശ്ശിയെ കൊണ്ട് വരാം ആന്റി “ ഞാൻ പറഞ്ഞു ആന്റിയുടെ അടുത്തേക്ക് നടന്നു.
“ വേണ്ട,, ഞാനുണ്ടല്ലോ ഇപ്പൊ “ ആന്റി അത് സ്നേഹത്തോടെ നിരസിച്ചു.
മുത്തശ്ശി എന്നോട് അധികം ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല, എന്നോടെന്നല്ല അങ്ങനെ ആരോടും ഒന്നും മിണ്ടുന്നില്ല. പക്ഷെ ആന്റി എന്നോട് ഓരോ കാര്യങ്ങൾ സംസാരിക്കുകയും മുത്തശ്ശിയെ കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്.
പ്രഷർ കുറഞ്ഞിട്ട് ബാത്റൂമിൽ തെന്നി വീണതാണ് മുത്തശ്ശി. അതിന് ശേഷം അരക്ക് താഴേക്ക് ചലനം നഷ്ടപ്പെട്ടു. പ്രായമായത് കൊണ്ട് ആ വീഴ്ചയിൽ തന്നെ നട്ടെല്ലിന് സാരമായ പരിക്കുണ്ട്. അധികമായിട്ടില്ല ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്കു കൊണ്ട് വന്നിട്ട്.
ആ വീഴ്ചക്ക് ശേഷമാണ് മുത്തശ്ശി സംസാരം ഒക്കെ കുറച്ചത് എന്നാണ് ആന്റി പറഞ്ഞത്.
മുത്തശ്ശിയെ നോക്കേണ്ട കാര്യങ്ങൾ ഒക്കെ ആന്റി കൃത്യമായി എനിക്ക് പറയുകയും കാണിച്ചു തരികയും ചെയ്തു.
ഞാൻ അന്ന് മുത്തശ്ശിയുടെ റൂമിലാണ് കിടന്നത്, ആ റൂമിൽ എനിക്കായി ഒരു സിംഗിൾ ബെഡ്ഡ് ഉണ്ടായിരുന്നു. രാത്രിയിൽ എന്തെങ്കിലും ആവശ്യം ഉണ്ടേൽ ഞാൻ അടുത്ത് ഉണ്ടാവണമല്ലോ അതിനാണ്.
പിന്നേ ആന്റിക്ക് രണ്ടു മക്കളാണ് ഒരാണും ഒരു പെണ്ണും. മൂത്തത് മകനാണ് ഗൾഫിൽ ഉള്ള അങ്കിളിന്റെ ബിസിനസ് നോക്കി നടത്തുന്നു. മോൾ ലണ്ടനിൽ എംബിഎ പഠിക്കാൻ പോയതാണ്. പിന്നെ വീട്ടിൽ മൂന്ന് ജോലിക്കാരുണ്ട്.
പിന്നേ ആന്റി ഒരു ഐടി കമ്പനിയിൽ മാനേജറണ്, ഇടക്ക് നേരം വൈകി ആയിരിക്കും വരുന്നത്.
അപ്പോഴൊക്കെ മുത്തശ്ശിയെ നോക്കാൻ ഒരാൾ നിർബന്ധമുള്ളത് കൊണ്ടാണ് എന്നെ നിർത്തിയത്.
_______
ഞാൻ ഒന്ന് രണ്ടു ദിവസം കൊണ്ട് തന്നെ അവിടത്തെ എല്ലാ കാര്യങ്ങളും മനസിലാക്കി പഠിച്ചെടുത്തു.
കോളേജിലെക്ക് പോക്കും വരവും ഒക്കെ അവിടെ നിന്ന് ബസ്സിലാണ്, അധികം ദൂരം ഇല്ല അങ്ങോട്ടേക്ക്. കോളേജിൽ വച്ചു ഞാൻ റയയെ എന്നും കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യും. പിന്നെ അവിടെ എത്തിയാൽ മുത്തശ്ശിയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാൻ തന്നെയാണ്.
ഇപ്പോഴും അധികമൊന്നും എന്നോട് ആള് സംസാരിക്കില്ല. ആവശ്യങ്ങൾക് മാത്രം എന്നോട് സംസാരിക്കുകയുള്ളൂ. പക്ഷെ ഞാൻ മുത്തശ്ശിയോട് കൂട്ടാകാൻ ശ്രമിച്ച് കൊണ്ടിരുന്നു. ആന്റിയുടെയും അങ്കിളിന്റേം ഒക്കെ പെരുമാറ്റവും സ്വഭാവവും എല്ലാം എനിക്ക് നന്നായി ബോധിച്ചു. നല്ല സ്‌നേഹം ഉള്ളവരാണ്.
ഒഴിവ് ഒക്കെ കിട്ടുമ്പോ ഉമ്മയെ വിളിച്ച് കാര്യങ്ങൾ ഒക്കെ പറയും. എനിക്ക് വലിയ പണികൾ ഒന്നും ഉണ്ടായിരുന്നില്ല. പഠിക്കാനുള്ള സമയവും ഒക്കെ കിട്ടിയിരുന്നു. മുത്തശ്ശി എന്നെ അങ്ങനെ ബുദ്ധിമുട്ടിച്ചിരുന്നില്ല. ഞാൻ വന്നതോടെ ആന്റി വീണ്ടും ജോലിക്ക് പോകാൻ തുടങ്ങി.
ദിവസങ്ങൾ ഓരോന്ന് കടന്ന് പോയി. മുത്തശ്ശി പതിയെ എന്നോട് കൂട്ടായി തുടങ്ങി. ഞായറാഴ്ച ആന്റിക്കും അങ്കിളിനും ലീവ് ആയതുകൊണ്ട് എനിക്ക് അന്ന് ലീവ് തന്നത്. അന്ന് ഞാൻ വീട്ടിലേക്ക് ചെന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഉമ്മയേം ഉപ്പയേം കണ്ടത് കൊണ്ടുള്ള സന്തോഷം മൊത്തം പങ്കുവെച്ചു. കളിയും ചിരിയും ആയി അന്നത്തെ ദിവസം കഴിഞ്ഞു.
കുഞ്ഞി…
ഇത് തീർക്കുന്നില്ലെ…
മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…
എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…
Haii….
റിവാ
കഥ നന്നായിട്ടുണ്ട് ?
ഇത് വന്ന അന്ന് തന്നെ വായിച്ചു.
കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.
ഇതിൽ നായകൻ ആരാ ?
❤️❤❤️
rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
anyway it was a nice read . and u do keep writing …
lots of hearts
അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ
hey rivana
ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
emotional scene ഒക്കെ നന്നായി potrait ചെയ്തു.
അടിപൊളി അവതരണം ?
മൊത്തത്തില് nysh ആയിൻഡ് ? ?
waiting ഫോർ nesht part ?
? ? ? ? ?
വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌
ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???
adipoli….nannayittund…waiting..
താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം
Super
താങ്ക്സ് സ്നേഹം ???
❤️❤️❤️
സ്നേഹം ???
❤❤❤
സ്നേഹം ???
???
Iam the first ??? …..
Ayn ?
ഭേജാർ അവണ്ട eji better luck next time???
Poyeda.???
മിക്കവാറും ഇയാളെ ഞാൻ തട്ടും?
Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?
സ്നേഹം
???