നന്ദന 9 [ Rivana ] 168

“ മ്മ്മ് “ ഞാൻ ചിരിച്ചു കൊണ്ട് അതെയെന്ന് മൂളിക്കൊണ്ട് തലയാട്ടി.

 

“ ഓ പെണ്ണിന്റെ സന്തോഷം കണ്ടോ, ചായ കുടിച്ചിട്ട് ഇപ്പൊ തന്നെ ഇറങ്ങാം എന്താ പോരെ “ ഉപ്പ എന്നെ നോക്കീട്ട് പറഞ്ഞു.

“ അ,, മതി “

 

ഞാനും ഉപ്പയും ചായ ഒക്കെ കുടിച്ചിട്ട് വീട്ടിൽ നിന്നും ഇറങ്ങി. രണ്ടു മൂന്ന് വസ്ത്രങ്ങളും എടുത്തിരുന്നു. കാറിലാണ് ഞങ്ങൾ പോയത്.

 

അധികം വൈകാതെ തന്നേ ഒരു വലിയ ഗേറ്റിന് മുന്നിൽ ഉപ്പ കാർ കൊണ്ട് നിർത്തി. ഞങ്ങളെ കണ്ടയുടൻ ആരാണ് എന്ന് ഗേറ്റിന്റെ അടുത്തുള്ള സെക്യൂരിറ്റി റൂമിൽ നിന്നും സെക്യൂരിറ്റി ചോദിച്ചു.

 

ഉപ്പ ശങ്കരൻ പിള്ളയുടെ ഫ്രണ്ടാണെന്നും അവരെ ഒന്ന് കാണണം എന്നും പറഞ്ഞപ്പോ സെക്യൂരിറ്റി കാരൻ ഗേറ്റ് തുറന്ന് തന്നു.

 

ഉപ്പ കാർ ഉള്ളിലേക്ക് എടുത്തു, അത്യാവശ്യം വലിയൊരു വീട് തന്നെയായിരുന്നു അത്.

ഞങ്ങൾ കാർ വീടിന്റെ മുന്നിൽ നിർത്തി അതിൽ നിന്നും ഇറങ്ങി. ഉപ്പ ചെന്ന് കോളിങ് ബെല്ല് അടിച്ചു.

 

അധികം താമസിയാതെ തന്നെ ഒരു മധ്യവയസ്കൻ വന്ന് വാതിൽ തുറന്ന് പുറത്തേക്ക് വന്നു.

“ ഹാ ആരിത് ഇബ്രാഹീമൊ, താനെന്താടോ ഈ വഴിക്ക് “ ആ വന്നയാൾ ഉപ്പയെ കണ്ടയുടനെ ചോദിച്ചു കൈ നീട്ടി.

 

“ ഞാനൊരു ചെറിയ ആവശ്യത്തിന് വേണ്ടി വന്നതാ, താനെവിടേക്കെങ്കിലും പോകാനായി നിൽക്കണോ “ ഉപ്പ അയാൾ നീട്ടിയ കൈ പിടിച്ചു ഷേക്ക് ഹാൻഡ് കൊടുത്തിട്ട് പറഞ്ഞു.

 

“ ആ ഞാൻ പുറത്തേക്ക് ഇറങ്ങാൻ നിൽക്കായിരുന്നു അത് പ്രശ്നമില്ല, താൻ പുറത്ത് തന്നെ നില്കാതെ ഉള്ളിലേക്കു കയറഡോ, വാ മോളെ കയറ് “ എന്നേം ഉപ്പാനെയും ഉള്ളിലേക്കു വിളിച്ചു.

അകത്ത് ഹാളിൽ ഒരു സോഫയിൽ കൊണ്ട് ഇരുത്തി കൂടെ അയാളും ഇരുന്നു.

 

“ ആ ഇനി പറയടോ എന്താ കാര്യം “

“ അത് ഞാൻ ഒരു കാര്യം അറിഞ്ഞിട്ടു വന്നതാണ്,, നിന്റെ അമ്മക്ക് ഒരു ഹോം നഴ്സിനെ വേണമെന്ന് ഒരാൾ പറഞ്ഞിരുന്നു “

 

“ നീ കേട്ടത് ശരിയാണ് ഒരു ഹോം നഴ്സിനെ വെക്കാൻ വേണ്ടി ഇരിക്കുക ആയിരുന്നു. അമ്മക്ക് ഇപ്പൊ തീരെ വയ്യ വീൽ ചെയറിലാണ്. രാവിലെ മുതൽ വൈകുന്നേരം വരേ ഒരാൾ ഉണ്ട് രാത്രിക്കാണ് ആളെ ആവശ്യം,, ആരാ കക്ഷി ഇതാണോ “ എന്റെ നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു.

 

“ മ്മ് അതേ,, താമസവും മറ്റും കാര്യങ്ങൾ ഒക്കെ എങ്ങനെയാ “

26 Comments

  1. കുഞ്ഞി…

    ഇത് തീർക്കുന്നില്ലെ…

    മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…

    എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…

  2. റിവാ

    കഥ നന്നായിട്ടുണ്ട് ?

    ഇത് വന്ന അന്ന് തന്നെ വായിച്ചു.
    കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.

    ഇതിൽ നായകൻ ആരാ ?

    ❤️❤❤️

  3. ഏക - ദന്തി

    rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
    anyway it was a nice read . and u do keep writing …
    lots of hearts

  4. അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ

  5. hey rivana
    ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
    emotional scene ഒക്കെ നന്നായി potrait ചെയ്തു.
    അടിപൊളി അവതരണം ?

    മൊത്തത്തില് nysh ആയിൻഡ് ? ?
    waiting ഫോർ nesht part ?

    ? ? ? ? ?

  6. നിധീഷ്

    വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ… ❤❤❤❤

  7. Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌

    1. ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???

  8. adipoli….nannayittund…waiting..

    1. താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം

  9. Super

    1. താങ്ക്സ് സ്നേഹം ???

  10. ❤️❤️❤️

    1. സ്നേഹം ???

  11. ❤❤❤

    1. സ്നേഹം ???

    1. Iam the first ??? …..

        1. ഭേജാർ അവണ്ട eji better luck next time???

          1. Poyeda.???

    2. ?✨?????????????_??✨❤️

      മിക്കവാറും ഇയാളെ ഞാൻ തട്ടും?

      1. Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?

Comments are closed.