നന്ദന 9 [ Rivana ] 168

 

“ ആ വിളിക്ക ഉപ്പ “

 

ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞ് ഞാനീ കാര്യം മാമയോട് വിളിച്ചു പറഞ്ഞു മാമയിൽ നിന്നും സമ്മതം വാങ്ങി എന്നിട്ട് അഞ്ജലി ചേച്ചിക്ക് വിളിച്ചു ഞാൻ പോകാമെന്ന് പറഞ്ഞു. ചേച്ചി എന്നോട് ആ അഡ്രസ്സിലേക്ക്‌ ചെന്നാൽ മതിയെന്നും ചേച്ചി പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞാൽ മതിയെന്നും പറഞ്ഞു. താമസവും ഭക്ഷണമൊക്കെ അവിടെ തന്നെയാണ്.

 

“ ഉപ്പാ,,, “ ടിവി കാണുന്ന ഉപ്പയെ ഞാൻ വിളിച്ചു.

 

“ ആ വിളിച്ചോ മോളെ “

ഞാൻ അതെ എന്ന് തലയാട്ടി.

 

“ എന്നിട്ട് എന്താ പറഞ്ഞെ “

“ പറ്റുമേൽ നാളെ തന്നെ ചെല്ലാൻ പറഞ്ഞു, ക്ലാസ് കഴിഞ്ഞിട്ട് ഒരു ആറ് മണി ആവുമ്പോഴേക്കും അവിടെ എത്തണം, താമസവും ഭക്ഷണവും ഒക്കെ അവിടെ ശരിയാക്കി തരാമെന്നും പറഞ്ഞു, ബാക്കി അവിടെ ചെന്നിട്ട് സംസാരിക്കാമെന്ന് പറഞ്ഞു “ ഞാൻ അഞ്ജലി ചേച്ചി പറഞ്ഞത് ഉപ്പാനോട് പറഞ്ഞു.

 

“ എന്നാ നാളെ ഞാൻ നേരത്തെ വരാം, എന്നിട്ട് നമുക്ക് രണ്ടു പേർക്കും ഒരുമിച്ച് പോകാം “

“ മ്മ് ആയിക്കോട്ടെ ഉപ്പ “

 

 

വളരെ സന്തോഷത്തിലാണ് ഞാനിന്ന് ഉറങ്ങാൻ കിടന്നത്, ആദ്യമായി ജോലിക്ക് പോകുന്നതിന്റെ സന്തോഷവും, എക്‌സൈറ്റ്മെന്റും പേടിയും ഒക്കെ ഉണ്ട്. റയയും എന്നോട് ഇതിനെ പറ്റി തന്നെയാണ് കിടക്കുമ്പോൾ ഫുൾ ചർച്ച.അവൾക്ക് ചെറിയ സങ്കടവും ഉണ്ട് നാളെ തൊട്ട് അവളെ കാണാതെ ഇറിക്കുമല്ലോ എന്നോർത്ത്. കോളേജിൽ വെച്ച് കണ്ട് സംസാരിക്കാൻ പറ്റുമല്ലോ പിന്നെ ഫോണും ഉണ്ടല്ലോ എന്നൊക്കെ പറഞ്ഞ് റയയെ സമാധാനിപ്പിച്ചു.

 

____

 

സാധാരണ ദിവസങ്ങളേക്കാൾ വളരെ സന്തോഷത്തോടു കൂടിയാണ് രാവിലെ എണീറ്റപ്പോൾ മുതൽ. ഇന്നാണ് ആദ്യമായി ഞാൻ ജോലിക്ക് പോകുന്നത് എന്ന കാര്യം ഓർത്തുകൊണ്ട് നല്ല ത്രില്ലിൽ ആയിരുന്നു ഞാൻ.

 

കോളേജിൽ എത്തിയപ്പോഴും സ്ഥിതി മാറ്റമൊന്നും ഉണ്ടായിരുന്നില്ല നേരെ ക്ലാസ്സിൽ പോലും ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല.

 

കോളേജ് വിട്ട് കഴിഞ്ഞു വീട്ടിൽ എത്തിയതും പെട്ടെന്ന് തന്നെ ഞാൻ കുളിച്ചു റെഡിയായി നിന്നു. ഒരു അഞ്ച് അഞ്ചര ആയപ്പോഴേക്കും ഉപ്പ എത്തി.

 

“ ഹാ നീ അപ്പോഴേക്കും ഡ്രസ്സ് മാറി റെഡി ആയോ “ ഉപ്പ എന്നെ കണ്ട പാടെ ചോദിച്ചു.

26 Comments

  1. കുഞ്ഞി…

    ഇത് തീർക്കുന്നില്ലെ…

    മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…

    എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…

  2. റിവാ

    കഥ നന്നായിട്ടുണ്ട് ?

    ഇത് വന്ന അന്ന് തന്നെ വായിച്ചു.
    കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.

    ഇതിൽ നായകൻ ആരാ ?

    ❤️❤❤️

  3. ഏക - ദന്തി

    rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
    anyway it was a nice read . and u do keep writing …
    lots of hearts

  4. അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ

  5. hey rivana
    ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
    emotional scene ഒക്കെ നന്നായി potrait ചെയ്തു.
    അടിപൊളി അവതരണം ?

    മൊത്തത്തില് nysh ആയിൻഡ് ? ?
    waiting ഫോർ nesht part ?

    ? ? ? ? ?

  6. നിധീഷ്

    വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ… ❤❤❤❤

  7. Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌

    1. ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???

  8. adipoli….nannayittund…waiting..

    1. താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം

  9. Super

    1. താങ്ക്സ് സ്നേഹം ???

  10. ❤️❤️❤️

    1. സ്നേഹം ???

  11. ❤❤❤

    1. സ്നേഹം ???

    1. Iam the first ??? …..

        1. ഭേജാർ അവണ്ട eji better luck next time???

          1. Poyeda.???

    2. ?✨?????????????_??✨❤️

      മിക്കവാറും ഇയാളെ ഞാൻ തട്ടും?

      1. Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?

Comments are closed.