നന്ദന 9 [ Rivana ] 168

അതും ശരിയാണ്, വീഡിയോ കാളിൽ കൂടെ ആണേൽ കാണാൻ പറ്റും അങ്ങനെ അതും വിചാരിച്ചു ഞങ്ങൾ തമ്മിൽ വീഡിയോ കാൾ ചെയ്തു.

 

വീഡിയോ വലിയ ക്ലിയർ ഒന്നും ഇല്ലേലും പരസ്പരം കാണുന്നതിൽ കുഴപ്പം ഇല്ലാർന്നു. റംഷിയെ പണ്ട് കണ്ടതിൽ നിന്നും ചില മാറ്റങ്ങൾ ഒക്കെ വന്നിട്ടുണ്ട്.

 

ഞാനും റംഷിയും തമ്മിലുള്ള വീഡിയോ കാൾ സംഭാഷണം ഒരുപാട് നേരം നീണ്ടു നിന്നു. പരസ്പരം ഇത്രേം കാലത്തെ ഓരോ വിശേഷങ്ങളും കാര്യങ്ങളും സംസാരിച്ചു ഇരുന്നു.

 

“ എന്നെടി ഇനി നിന്നെ ഒന്ന് നേരിട്ട് കാണാൻ പറ്റാ “ ഞാനവളെ നേരിട്ട് ഒന്ന് കാണാനുള്ള കൊതികൊണ്ട് ചോദിച്ചു.

 

“ ഇനി കുറച്ചു ദിവസങ്ങൾ കഴിയാതെ വരാൻ പറ്റുമെന്ന് തോന്നുന്നില്ലെടി, ഇതിപ്പോ ലാസ്റ്റ് ഇയറല്ലെ അത് കൊണ്ട് ഇപ്പൊ ഒഴിവും ലീവും ഒന്നും അധികം കിട്ടില്ല “ അവളുടെ വാക്കുകളിൽ ഞാൻ ചെറിയ നിരാശ കണ്ടു.

 

“ ഹേ അത് സാരമില്ലെടി, ഞാനിവിടെ തന്നെ ണ്ടല്ലോ,,, നിനക്ക് ലീവ് കിട്ടുമ്പോ വന്നാ മതി അപ്പൊ കാണാലോ,, “

 

“ ഞാൻ ലീവ് കിട്ടിയ ഉടനെ അങ്ങോട്ട് വരും,, എടി ഞാൻ എന്നാ ഫോൺ വെക്കുവാണ്, ഞാൻ സമയം കിട്ടുമ്പോ വിളിക്കാട്ടോ “

 

“ ആ എന്നാ ശെരീടി “ ഞാൻ അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.

 

റംഷിയോട് സംസാരിച്ചു കഴിഞ്ഞപ്പോൾ മനസൊന്ന് ഫ്രീ ആയപോലെ ഒരു ഫീൽ അനുഭവപെട്ടു.

ഉമ്മയും റയയും ഒക്കെ ഞാൻ വീഡിയോ കാൾ ചെയ്യുമ്പോൾ എന്റെ അടുത്ത് അവളോട് സംസാരിച്ച് ഇരിപ്പുണ്ടായിരുന്നു.

 

“ മോളെ നിനക്ക് കഴിക്കാൻ എടുക്കട്ടെ  “ ഉമ്മ എന്നോട് ചോദിച്ചു കൊണ്ട് അടുക്കളയിലേക് കയറി

 

“ എനിക്കിപ്പോ കഴിക്കാൻ വേണ്ട ഉമ്മാ “ ഞാൻ ഈ സമയത്ത് ഒന്നും കഴിക്കാറില്ല അത് കൊണ്ട് തന്നെ ഉമ്മയോട് വേണ്ടാന്ന് പറഞ്ഞു.

 

“ കോളേജിൽ നിന്ന് വന്നിട്ട് നീ ഒന്നും കഴിച്ചില്ലല്ലോ,ഇനിയെപ്പോ കഴിക്കാനാ. ഞാൻ കോഫിയും ഉപ്പുമാവും എടുത്ത് കൊണ്ട് വരാം നീ അവളുടെ കൂടെ ഇരുന്ന് ടീവി കണ്ടോ” ഉമ്മ അതും പറഞ്ഞുകൊണ്ട് അടുക്കളയിലേക് നടന്നു.

 

ഉമ്മ അടുക്കളയിലേക് പോയപ്പോ ഞാനും അവിടെന്ന് എണീറ്റ് ഉമ്മയുടെ പുറകെ പോയി. ഉമ്മ അപ്പോളവിടെ കോഫി കപ്പിലേക്ക്‌ ഒഴിക്കുകയായിരുന്നു.

 

“ എന്താ മോളെ “ എന്നെ അവിടെ കണ്ട എന്താണ് കാര്യമെന്ന് ചോദിച്ചു.

 

“ ഹേ ഒന്നൂല്യ “  ഞാൻ ചിരിച്ചു കൊണ്ട് ഉമ്മാക്ക് മറുപടി കൊടുത്ത്.

26 Comments

  1. കുഞ്ഞി…

    ഇത് തീർക്കുന്നില്ലെ…

    മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…

    എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…

  2. റിവാ

    കഥ നന്നായിട്ടുണ്ട് ?

    ഇത് വന്ന അന്ന് തന്നെ വായിച്ചു.
    കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.

    ഇതിൽ നായകൻ ആരാ ?

    ❤️❤❤️

  3. ഏക - ദന്തി

    rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
    anyway it was a nice read . and u do keep writing …
    lots of hearts

  4. അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ

  5. hey rivana
    ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
    emotional scene ഒക്കെ നന്നായി potrait ചെയ്തു.
    അടിപൊളി അവതരണം ?

    മൊത്തത്തില് nysh ആയിൻഡ് ? ?
    waiting ഫോർ nesht part ?

    ? ? ? ? ?

  6. നിധീഷ്

    വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ… ❤❤❤❤

  7. Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌

    1. ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???

  8. adipoli….nannayittund…waiting..

    1. താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം

  9. Super

    1. താങ്ക്സ് സ്നേഹം ???

  10. ❤️❤️❤️

    1. സ്നേഹം ???

  11. ❤❤❤

    1. സ്നേഹം ???

    1. Iam the first ??? …..

        1. ഭേജാർ അവണ്ട eji better luck next time???

          1. Poyeda.???

    2. ?✨?????????????_??✨❤️

      മിക്കവാറും ഇയാളെ ഞാൻ തട്ടും?

      1. Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?

Comments are closed.