നന്ദന 9 [ Rivana ] 168

 

ഇന്നങ്ങനെ വലിയ ആഘോഷങ്ങൾ ഒന്നും അധികം ഉണ്ടായിരുന്നില്ല, രാത്രിയിലേക്കുള്ള ഭക്ഷണം ഒന്ന് മാറ്റി പിടിച്ചു. ഉപ്പ വന്നപ്പോൾ ചിക്കനും കാര്യങ്ങളും ഒക്കെ വാങ്ങിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ നാളത്തെ കാര്യത്തെ പറ്റി റംഷി തന്നെ ഉപ്പയോടും ഉമ്മയോടും പറഞ്ഞു. അവരും പോകാമെന്ന് പറയുകയും ചെയ്തു.

 

രാത്രീല് ഞാൻ എന്നും വിളിക്കുന്ന പോലെ അപർണക്ക് വിളിച്ചു വിവരമോക്കെ  അറിഞ്ഞിട്ട് മാമാക്കും വിളിച്ചു.

 

ഇപ്പൊ എല്ലാ ദിവസവും റയയുടെ റൂമിലാണ് ഞാൻ കിടക്കുന്നത്, അവൾക്ക് അത് നിർബന്ധമാണ് ഞാൻ അവളുടെ കൂടെ കിടക്കണം എന്നത്. ഇന്ന് റംഷിയും ഉണ്ട് ഞങ്ങളുടെ കൂടെ. റയയുടെ റൂമിലുള്ള ബെഡ്ഡ് നല്ല വലിപ്പം ഉള്ളത് കൊണ്ട് നമ്മുക്ക് മൂന്ന് പേർക്കും സുഖമായി കിടക്കാൻ പറ്റി..

 

രാത്രീല് ഓരോന്ന് സംസാരിച്ചു എപ്പോയോ കിടന്നുറങ്ങി.

 

______

 

 

ഞായർ ക്ലാസ് ഇല്ലാത്തത് കൊണ്ട് ഞാൻ ആറ് ആറരക്കെ എണീക്കു. ഇന്നും ആ സമയത്താണ് എണീറ്റത്. എണീറ്റു കുളിയും മറ്റും ഒക്കെ കഴിഞ്ഞു ഞാൻ ഉമ്മയുടെ ഒപ്പം അടുക്കളയിൽ കയറി റംഷിയും ഉണ്ടായിരുന്നു. റയക്ക് ഉറക്കം കളഞ്ഞൊരു കാര്യവും ഇല്ലാത്തോണ്ടവൾസുഖായിട്ട്‌ കിടന്ന് ഉറങ്ങി.

 

അങ്ങനെ ഇന്നല്ലേ പറഞ്ഞത് പ്രകാരം ബ്രേക്ക് ഫാസ്റ്റ്‌ കഴിച്ചു ഒരു പത്ത് പതിനൊന്നായപ്പോഴേക്കും ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി.

 

ചെറിയ ഷോപ്പിങ്ങും, ഒരു സിനിമയും, ഭക്ഷണവും, ചെറുതായിട്ടൊന്ന് കറങ്ങലും ഒക്കെ കഴിഞ്ഞിട്ട് രാത്രിക്കകത്ത് നമ്മൾ വീട്ടിലേക്കു പോന്നു.

 

അതോടെ ആ ദിവസവും കഴിഞ്ഞു. നാളെ രാവിലെ റംഷി പോകും, രണ്ടു ദിവസത്തെ ഒഴിവല്ലേ ഉള്ളൂ അവൾക്.

 

രാവിലെ നേരത്തെ തന്നെയവൾ എണീറ്റിരുന്നു ഞങ്ങളും. അവൾക് വേണ്ടി നേരാതെ തന്നെ ഭക്ഷണമൊക്കെ ഉണ്ടാക്കി കൊടുത്തു. ബസ്സ്‌ കയറ്റി വിടാൻ അവളുടെ ഒപ്പം ഉപ്പയും പോയി.

 

അവൾ പോകുന്നതിൽ ചെറിയ വിഷമം ഒക്കെ ഉണ്ടായിരുന്നു ഏല്ലാവർക്കും. ഇനിയും അവളെ കാണാലോ ഇതൊക്കെ സാധാരണയല്ലേ എന്നോർത്തു സമാധാനിച്ചു.

 

ഞങ്ങളും അന്ന് കോളേജിൽ പോയി. വീട്ടിൽ വെറുതെ ഇരുന്നിട്ട് എന്തിനാ, അതിലും നല്ലത് ക്ലാസിൽ ഇരികുന്നതല്ലേ.

26 Comments

  1. കുഞ്ഞി…

    ഇത് തീർക്കുന്നില്ലെ…

    മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…

    എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…

  2. റിവാ

    കഥ നന്നായിട്ടുണ്ട് ?

    ഇത് വന്ന അന്ന് തന്നെ വായിച്ചു.
    കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.

    ഇതിൽ നായകൻ ആരാ ?

    ❤️❤❤️

  3. ഏക - ദന്തി

    rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
    anyway it was a nice read . and u do keep writing …
    lots of hearts

  4. അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ

  5. hey rivana
    ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
    emotional scene ഒക്കെ നന്നായി potrait ചെയ്തു.
    അടിപൊളി അവതരണം ?

    മൊത്തത്തില് nysh ആയിൻഡ് ? ?
    waiting ഫോർ nesht part ?

    ? ? ? ? ?

  6. നിധീഷ്

    വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ… ❤❤❤❤

  7. Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌

    1. ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???

  8. adipoli….nannayittund…waiting..

    1. താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം

  9. Super

    1. താങ്ക്സ് സ്നേഹം ???

  10. ❤️❤️❤️

    1. സ്നേഹം ???

  11. ❤❤❤

    1. സ്നേഹം ???

    1. Iam the first ??? …..

        1. ഭേജാർ അവണ്ട eji better luck next time???

          1. Poyeda.???

    2. ?✨?????????????_??✨❤️

      മിക്കവാറും ഇയാളെ ഞാൻ തട്ടും?

      1. Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?

Comments are closed.