ദൗത്യം 4 [ശിവശങ്കരൻ] 202

“അരുൺ… ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് പോയതാ…”

വിജയരാഘവൻ പതുക്കെ എഴുന്നേറ്റ് റൂമിലേക്ക് പോയി… ഒപ്പം  സഹധർമിണി ശ്രീദേവിയും…

അകത്തു ചെന്നിട്ടും വിജയരാഘവന് എന്തോ അസ്വസ്ഥത അനുഭവപ്പെട്ടു… അദ്ദേഹം ഷർട്ട്‌ അഴിച്ചിട്ടു നെഞ്ച് തടവി ഇരിക്കുന്നതും കണ്ടാണ് ഭാര്യ റൂമിലേക്ക് കടന്നുചെന്നത്.

“നിന്റെ മുഖമെന്താ കടന്നാൽ കുത്തിയപോലെ ഇരിക്കുന്നത്…”

വിജയരാഘവന്റെ ചോദ്യം കേട്ട് ശ്രീദേവി അദ്ദേഹത്തിന്റെ അരികിൽ വന്നിരുന്നു…

“അപ്പൊ അവൻ മുഴുവനായിട്ടും എന്നെയങ്ങു ഒഴിവാക്കുവാണല്ലേ… അതിനും വേണ്ടി എന്ത് തെറ്റാടി ഞാൻ നമ്മുടെ മോനോട് ചെയ്തത്… അവന്റെ വാശിക്കനുസരിച്ച് അവൻ പറഞ്ഞ ബൈക്ക് വാങ്ങിക്കൊടുക്കാതിരുന്നതോ… അവൻ അപകടത്തിലൊന്നും ചെന്നു ചാടാതിരിക്കാൻ അല്ലേ… നീയും പറഞ്ഞതല്ലേ അന്ന്…. എന്നിട്ടിപ്പോ അച്ഛൻ മാത്രം കുറ്റക്കാരൻ… എല്ലാ അച്ഛന്മാരും ഇങ്ങനെ ആയിരിക്കുമല്ലേ…”

ആ മുഖത്തെ വേദന നിറഞ്ഞ ചിരി കണ്ടതോടെ ദേവിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി… ഏങ്ങലടിച്ചുകൊണ്ട്  അവർ ഭർത്താവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

“എന്താ ദേവീ… നിന്റെ മുഖം കണ്ടപ്പോഴേ എനിക്ക് എന്തോ പന്തികേട് തോന്നിയതാ എന്താ നമ്മുടെ മോനു പറ്റിയത്…”

“അത്… ഏട്ടാ… അവനൊന്നും പറ്റിയിട്ടില്ല, പക്ഷേ…”

“പറയ്… എന്താ നമ്മുടെ മോന്…?”

ശ്രീദേവി നടന്ന കാര്യങ്ങൾ മുഴുവൻ ഭർത്താവിനെ ധരിപ്പിച്ചു…

എല്ലാം കേട്ടിട്ടും വിജയരാഘവന്റെ മുഖം ശാന്തമായിരിക്കുകയായിരുന്നു…

“എന്താ ഏട്ടാ ഒന്നും മിണ്ടാത്തെ… അവനെ എങ്ങനെയെങ്കിലും തടയണ്ടേ…”
ശ്രീദേവി ആകുലതയോടെ ചോദിച്ചു…

“എടൊ ഭാര്യേ… അവൻ അരുൺ ആണ്… വലിയേടത്ത് ഗ്രൂപ്പ്‌ ഓഫ് കമ്പനിസിന്റെ അനന്തരാവകാശി… അതിലും മീതെ വലിയേടത്ത് വിജയരാഘവന്റെയും ശ്രീദേവിയുടെയും രണ്ടാമത്തെ മകൻ… നിനക്കറിയില്ലേ അവനെ നന്നായിട്ട്… അവനു തീരുമാനം ഒന്നേയുള്ളു… കളിയായാലും കാര്യമായാലും…”

വിജയരാഘവന്റെ മറുപടി കേട്ട് അത്ഭുതപ്പെട്ട് ഇരിക്കുകയായിരുന്നു ശ്രീദേവി…
ഒരച്ഛന് മകന് മേൽ അതും തമ്മിൽ സംസാരിക്കുക പോലും ചെയ്യാത്ത ഒരു മകനുമേൽ ഇത്രയും വിശ്വാസം… അതും വിജയരാഘവനും അരുണും… എങ്ങനെ നോക്കിയിട്ടും അതങ്ങോട്ട് ദഹിക്കുന്നുണ്ടായിരുന്നില്ല ശ്രീദേവിക്ക്…

“ദേവി… എന്നും പുതിയകാര്യം ചെയ്യാനിറങ്ങുമ്പോൾ അമ്മ ഒപ്പം വേണം എന്ന് പറഞ്ഞു ചുവന്ന കുറിയും തൊട്ടിറങ്ങുന്ന മകനെയേ നിനക്കറിയൂ… എന്നാൽ തലേ ദിവസം നമ്മൾ കിടന്നുറങ്ങുമ്പോൾ വന്നു കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി പോകുന്ന മകനെ ഞാൻ മാത്രമേ കണ്ടിട്ടുള്ളു…”

33 Comments

  1. Mwuthe oru horrer effect

    1. ശിവശങ്കരൻ

      Ayyoo… Horror pratheekshikkalletto… Cheriyoru pareekshanamaanu athrollu???

  2. Enikippazha onn trackaayath eni thakartho✌

    1. ശിവശങ്കരൻ

      I’ll try bro… ❤❤❤

    1. ശിവശങ്കരൻ

      ???

  3. നിധീഷ്

    ❤❤❤

    1. ശിവശങ്കരൻ

      ലവ് യു ബ്രോ ❤❤❤

  4. Shey kayinj allam pettanayirn nxt part pages kuttane bro keep going pakautji ayit nirthalen mathram.

    1. ശിവശങ്കരൻ

      പകുതിക്ക് വച്ചു നിർത്തില്ല അതുറപ്പാ ബ്രോ, പിന്നെ പേജസ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്, ആദ്യത്തെ സ്റ്റോറി ആയോണ്ട് എഴുത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു വരുന്നേയുള്ളു ബ്രോ, നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ, എനിക്ക് കുറച്ചുകൂടെ നന്നാവാൻ പറ്റും എന്ന് കരുതുന്നു ലവ് യു ബ്രോ ???

  5. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Polichu

    1. ശിവശങ്കരൻ

      Thanks chekuthaan… ???

  6. പേജ് കുറവാണെന്നാലും നല്ല കഥ

    1. ശിവശങ്കരൻ

      അക്കു… പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്… പിന്നെ ആദ്യ കഥ ആയോണ്ട് ഒരു… Oru ഇത്… അതാ…

  7. നന്നായിട്ടുണ്ട് ഇത് പോലെ മുന്നോട്ടു പോകുക
    With❤️

    1. ശിവശങ്കരൻ

      താങ്ക്സ് sidhu❤❤❤

    1. ശിവശങ്കരൻ

      ???

  8. E partum super enik ishtamayi thanik story senseund

    1. ശിവശങ്കരൻ

      താങ്ക് യു redman ❤❤❤

  9. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      പെട്ടെന്ന് ഇടാം ഏട്ടാ… ???

  10. ചെറിയ ലക്ഷ്യങ്ങളിൽ തട്ടി താഴെ വീഴുമ്പോള്‍
    ഓര്‍കണം വല്യ ലക്ഷ്യങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ട് പക്ഷേ വീണ്ടും മുന്നേറാന്‍ ഉള്ള മനസ് കാണിക്കണം
    അങ്ങനെ കഥ ഒരു twist inu ശേഷം പുതിയ തലങ്ങളിലേക്ക്
    ഇഷ്ടമായി അടിപൊളി continue❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് Dd???

  11. ശിവശങ്കരൻ

    താങ്ക്സ് സഹോ…

  12. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഓരോപാർട്ടും ഒന്നിനൊന്നുമെച്ചം.ഞാൻ ഇന്നാണ് ഇത് വായിച്ചു തുടങ്ങിയത്.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം..

    1. ശിവശങ്കരൻ

      കാണണം ബ്രോ, നിങ്ങളുടെ സപ്പോർട്ട് ആണ് എന്നെപ്പോലുള്ളവരുടെ പ്രചോദനം…
      എല്ലാവരോടും സ്നേഹം

  13. Waiting for next part

    1. ശിവശങ്കരൻ

      താങ്ക്സ് Mr. P, ഇനീം സപ്പോർട്ട് തരണേ ???

  14. ഇത്തവണ ഫസ്റ് ഞാൻ നേടി. ???അടിപൊളി. ബാക്കിയും കൂടെ പോരട്ടെ. കട്ട വെയ്റ്റിംഗ്. ??????????

    1. ശിവശങ്കരൻ

      താങ്ക്സ് സഹോ ❤❤❤

Comments are closed.