ദൗത്യം 12 [ശിവശങ്കരൻ] 233

 

“എന്താടാ പൊട്ടാ…”

 

“അല്ല ഞാൻ കണ്ട…” നീരജ് മുഴുവനാക്കും മുൻപേ മറുപടി വന്നു…

 

“ഫോട്ടോയിലും വിഗ്രഹത്തിലും രൂപത്തിലുമൊന്നും ഇങ്ങനെ ആയിരുന്നില്ല അല്ലേ…”

 

“അതെ…”

 

“അതിന് ഞാൻ ഒരു ചിത്രകാരന്റെയും ശില്പിയുടെയും മുന്നിൽ മോഡൽ ആയി ഇരുന്നു കൊടുത്തിട്ടില്ല, കഥയും കവിതയും എഴുതാൻ എന്റെ ജീവിതം പറഞ്ഞു കൊടുത്തിട്ടുമില്ല… അതെല്ലാം അവരവരുടെ ഭാവനകൾ… പിന്നേ… ഇവിടെ തീർത്താൽ തീരാത്ത പണി കിടക്കുന്നു… അതിന്റെ ഇടേല് നിങ്ങളെപ്പോലെയുള്ളവർ തരുന്ന പണി വേറെയും… പ്രാർത്ഥനകൾ സ്റ്റോർ ചെയ്യുന്നത് പേപ്പർ മാറ്റി എല്ലാം കമ്പ്യൂട്ടറൈസ്ഡ് ആക്കാം എന്ന് വിചാരിച്ചപ്പോ ഹാർഡ് ഡിസ്ക് കൾ സൂക്ഷിക്കാൻ തന്നെ എനിക്ക് ഒരു റൂം പണിയേണ്ടി വന്നു… അതവിടെ നിൽക്കട്ടെ, എന്തോന്നടെ, ഇതിന്റെടേല്… എന്താ നിന്റെ പ്രശ്നം…”

 

“അല്ല… സ്വർഗം… നരകത്തിലേക്ക്… എന്നോട്…”

ദൈവം ഇങ്ങനെ പരാതി പറയുന്നത് കേട്ട് കിളിപോയിരുന്ന നീരജിന് വാക്കുകൾ കിട്ടുന്നുണ്ടായില്ല…

 

“മനസ്സിലായി… നിനക്ക് സ്വർഗത്തിൽ പോകണം അല്ലേ… അത് ആവശ്യപ്പെടുന്നതിനു മുൻപ് എനിക്ക് നിന്നോട് ചിലത് സംസാരിക്കുവാനുണ്ട്… ചിലത് കാണിച്ചു തരുവാനും…”

 

ദൈവം അവന്റെ മുന്നിൽ നിന്നും മാറിയപ്പോൾ ആ തൂവെള്ള ചുമർ ഒരു വലിയ LED ഡിസ്പ്ലേ പോലെ ആയി മാറി…

 

അതിൽ തെളിയുന്ന ദൃശ്യങ്ങൾ നീരജിനെ കരയിക്കാൻ മാത്രമുള്ളതായിരുന്നു…

 

ചെറുപ്പത്തിൽ അച്ഛനും അമ്മയും തന്നെ ഓമനിച്ചു കൊണ്ട് നടക്കുന്നതും അച്ഛന്റെ കയ്യിൽതൂങ്ങി സ്കൂളിൽ പോകുന്നതും അച്ചുമോളെ കളിപ്പിക്കുന്നതും അങ്ങനെ ബാല്യത്തിലെ സന്തോഷകരമായ നിമിഷങ്ങൾ…

അമ്പലത്തിൽ പോകുന്ന അമ്മ, അമ്മയുടെ വാലായി താനും, കൂടെ അച്ചുമോളും…

നീരജ്… അവിട്ടം… അമ്മ വഴിപാട് കഴിപ്പിക്കുന്നു…
അർച്ചന… രേവതി…

“ഏട്ടാ… പാച്ചം കിട്ടോ…” അച്ചുമോൾ കൊതിയോടെ ചോദിക്കുന്നു…

“ബാ… മ്മക്ക് അമ്മേനോട് ചോയ്ക്കാം…” കൊച്ചു നീരജ് അമ്മയുടെ അടുത്തേക്ക് ഓടുന്നു…

പുറകെ ഓടിയ അച്ചുമോൾ അവളെക്കാളും വലിയ പട്ടുപാവാടയിൽ തട്ടി വീഴുന്നു…

“അയ്യോ… മോളെ…” വിളി സ്‌ക്രീനിലുള്ള കൊച്ചു നീരജിൽ നിന്നായിരുന്നില്ല… എല്ലാം കണ്ടുകൊണ്ടിരുന്ന വലിയ നീരജിന്റെ ആയിരുന്നു…

നീരജിനടുത്ത് നിന്ന ദൈവം പുഞ്ചിരിയോടെ അവനേ നോക്കി…

സ്ക്രീനിലെ ദൃശ്യങ്ങൾ മാഞ്ഞു… അവിടെ പഴയ ചുമർ മാത്രം അവശേഷിച്ചു…

“ഈ സന്തോഷങ്ങളും, നിന്നെ ഓർത്തു കഴിയുന്ന കുറെ ജന്മങ്ങളെയും സങ്കടക്കടലിൽ തള്ളി വീട്ടിട്ടാണ് താൻ പോന്നത്…. മരിച്ചു 2 ദിവസം ആയില്ലേ… തനിക്ക് കാണാൻ കുറച്ചു കാഴ്ചകൾ ഉണ്ട്…”

20 Comments

  1. Anna super

    1. ശിവശങ്കരൻ

      ??? താങ്ക്സ് ബ്രോ

  2. ?❤️❤️❤️
    Baki epozhaa kitaaa??

    1. ശിവശങ്കരൻ

      Ethrayum vegam ???

  3. പാവം പൂജാരി

    Good,♥️♥️?
    Eagerly waiting for the next part

    1. ശിവശങ്കരൻ

      കഴിവതും വേഗം തരാട്ടോ അടുത്ത part ???

  4. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. മോനുട്ടൻ

    Kadha super aayirunnu. Korach speed koodiya pole tonni.chelapo tonniyat aayirikum. Anyway super aayirunnu e bagavum.

    1. ശിവശങ്കരൻ

      സ്പീഡ് തോന്നിയോ… നോർമൽ ആക്കാൻ ശ്രമിക്കാട്ടോ ???

  6. kadha pwoliyayi
    avan neerajinte karyam parayo ellarodum
    adutha part pettann tharane valiya part aayikotte

    1. ശിവശങ്കരൻ

      അടുത്ത part ഉടനെ വരും ???

  7. ????

    1. ശിവശങ്കരൻ

      ????

  8. ???kathirikkunnu dhowthyathinayi

    1. ശിവശങ്കരൻ

      ???വരും ഉടനെ

    1. ശിവശങ്കരൻ

      ???

Comments are closed.