ദേവലോകം 16 [പ്രിൻസ് വ്ളാഡ്] 542

ദക്ഷക്ക് ഏതു റൂം കൊടുത്തു വൈഗ????വൈഗയുടെ മുറിയിലേക്ക് കയറി വന്ന അമർനാഥ് അവളോട് ചോദിച്ചു.

താഴെ വൈദേഹിയുടെ റൂമിന് തൊട്ടടുത്ത മുറി… ബാക്കി ആരുമായും വലിയ പരിചയമില്ലല്ലോ അവൾക്ക്…..

എന്നിട്ട് എല്ലാവരെയും പരിചയപ്പെടുത്തിയോ????

അവൾ വന്നപ്പോൾ പരിചയപ്പെടുത്താനായിട്ട് ഇവിടെയാകെ  മുത്തച്ഛനും മുത്തശ്ശിയും അമ്മായിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ… അവരെ പരിചയപ്പെടുത്തിയിട്ടുണ്ട് ….
ഇപ്പോൾ അവൾ ഫ്രഷാവാനായി കയറിയിട്ടുണ്ട്,,, യാത്ര കഴിഞ്ഞു വന്നതല്ലേ ഒന്ന് വിശ്രമിക്കട്ടെ… അല്ല അച്ഛൻ എവിടെ അവൾ തിരക്കി…..

അതല്ലേ രസം ഉത്സവത്തിനുള്ള ഡ്രസ്സ് എടുക്കാൻ വേണ്ടി നമ്മുടെ ടെക്സ്റ്റൈൽസിൽ പോയതാണ്… ഇപ്പോൾ മാനേജർ വിളിച്ചിരുന്നു… അവിടെ മെൻസ് സെക്ഷനിലെ എല്ലാ തുണികളും വാരിവലിച്ചിട്ടു എന്നാണ് അയാൾ പറഞ്ഞത്… എന്തു പറ്റിയോ ആവോ??? സാധാരണ നമുക്കുള്ള ഡ്രസ്സ് എടുക്കാൻ ഒക്കെ അച്ഛന് 5 മിനിറ്റ് ധാരാളമായിരുന്നു …അമർനാഥ് പറഞ്ഞു..

എല്ലാവർക്കും എടുക്കണ്ടേ??? അതുകൊണ്ടായിരിക്കും …വൈ ഗ അച്ഛനോടൊപ്പം നിന്നു…

ആവോ …നീ ഈ കവറുകളുമായി എങ്ങോട്ടാ?? വൈഗ അവിടെ വാങ്ങിവെച്ച കവറുകൾ അടുക്കി എടുക്കുന്നതിനിടയിൽ അമർനാഥ് ചോദിച്ചു…
കർണ്ണനും ലച്ചുവിനുമുള്ള ഡ്രസ്സ് ആണ് ദേവലോകം എന്ന പേര് കണ്ടാൽ അങ്ങേർ തിരിഞ്ഞു നോക്കുക പോലുമില്ല ,,കൊണ്ടാണ് പുറത്തുനിന്ന് മേടിച്ചത്… അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു പുറത്തേക്കിറങ്ങി…. അമർനാഥ് ഓഫീസിലേക്കും….

അവർ രണ്ടുപേരും പുറത്തേക്ക് ഇറങ്ങുമ്പോൾ തന്നെയാണ് വൈദേഹി തിരികെ ദേവനോടൊപ്പം ഹോസ്പിറ്റലിൽ നിന്ന്  തറവാട്ടിലേക്ക് തിരിച്ചെത്തിയത്….. കുറച്ചു മുന്നേ സമറിനെ ഇറക്കി കൊണ്ടുവരാൻ കാണിച്ച ധൈര്യമൊക്കെ വൈഗയേയും അമർനാഥിനെയും ഒരുമിച്ചു കണ്ടപ്പോൾ ചോർന്നു പോയി…. ഇല്ലെങ്കിലും വൈദേഹിക്ക് വൈഗയെ ഒരല്പം പേടിയുണ്ടായിരുന്നു …

പക്ഷേ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് വൈഗ,, വൈദേഹിയോട് ഫാം ഹൗസിൽ സംഭവിച്ച കാര്യങ്ങൾ ഒന്നും തന്നെ ചോദിച്ചില്ല… മാത്രമല്ല അവളെ സ്നേഹത്തോടെ അടുത്തു നിർത്തി നെറുകിൽ തലോടി വിശേഷങ്ങൾ ചോദിക്കുകയും ചെയ്തു…. പക്ഷേ അതെല്ലാം നേരിടേണ്ടി വന്നതിനാലായിരിക്കാം അമർനാഥിന് അവളോട് ദേഷ്യം തോന്നി… അവൻ അവളെ മൈൻഡ് ചെയ്യാതെ തൻറെ കാറുമെടുത്ത് പുറത്തേക്ക് പോയി… അപ്പോഴേക്കും ദേവനും ഔട്ട് ഹൗസിലേക്ക് കയറിപ്പോയി…

ഹോസ്പിറ്റലിലെ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു ,മോളെ ???വൈഗ, വൈദേഹിയോടായി ചോദിച്ചു …

എല്ലാം നല്ലതുപോലെ പോകുന്നുണ്ട്,വൈഗേച്ചി… അവളും വൈഗയോട് സമറിനെപ്പറ്റി ഒന്നും ചോദിച്ചില്ല …

അകത്തേക്ക് ചെല്ല് നിനക്ക് അവിടെ ഒരു സർപ്രൈസ് കാത്തിരിപ്പുണ്ട്…

വൈഗേച്ചി ഇത് എങ്ങോട്ടാ??? വൈദേഹിയുടെ  അവളുടെ കൈയിലെ കവറുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു…

പാലക്കലേക്ക് …നാളത്തെ അമ്പലത്തിലെ ചടങ്ങുകൾ ഒക്കെ തറവാട് വകയല്ലേ,അവരെയൊന്നു ക്ഷണിക്കണം…

ചിലരൊക്കെ കണ്ണടച്ച് പാല് കുടിക്കുന്നത് ആർക്കുമറിയില്ലെന്ന് വിചാരം… വൈദേഹി അല്പം കുറുമ്പൂടെ വൈഗയെ ഒന്നാക്കി പറഞ്ഞു …അത് വ്യക്തമായി അവൾക്ക് മനസ്സിലാക്കുകയും ചെയ്തു…

ഈയിടെയായി നിനക്ക് കുറുമ്പ് കുറച്ച് കൂടുന്നുണ്ട്… വൈഗ, വൈദേഹിയുടെ ചെവിയിൽ പിടിച്ചു കൊണ്ടു പറഞ്ഞു …

വൈഗേച്ചീ… വേദനിക്കുന്നു… അവൾ നിന്ന് തുള്ളി കൊണ്ട് പറഞ്ഞു …

ചെല്ല് പോയി ഫ്രഷ് ആകൂ… വൈഗ അവളുടെ ചെവിയിൽ നിന്ന് കൈയെടുത്ത് താടിയിൽ പിടിച്ചു കുലുക്കിക്കൊണ്ട് പറഞ്ഞു…

അവൾ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി… വൈഗ പാലക്കിലേക്കും…

വൈദേഹി തൻറെ മുറിയുടെ തൊട്ടടുത്തുള്ള ഗസ്റ്റ് റൂമിൻറെ വാതിൽ അല്പം തുറന്നു കിടക്കുന്നത് കണ്ടു അങ്ങോട്ടേക്ക് പോയി… വാതിൽ അല്പം കൂടി തുറന്നു അവൾ അകത്തേക്ക് നോക്കി… ആരോ മിററിന് മുന്നിൽ നിന്ന് മുടി ഉണക്കുന്നതാണ് അവൾ കണ്ടത്… വൈഗേച്ചി പുറത്തേക്ക് പോയി…. അര്യയാണെങ്കിൽ ഇവിടെയില്ല… പിന്നെ ആരാകും???  അവൾ ആലോചിച്ചു നിന്നു …

അല്പം തുറന്നു കിടന്ന വാതിലിൽ നിന്ന് തന്നെ നോക്കുന്ന വൈദേഹിയെ ദക്ഷ മിററിൽ കൂടി കണ്ടു …അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നു…

മോളെ വൈദേഹി… ഈ ഒളിഞ്ഞുനോട്ടം അത്ര ശരിയുള്ള പരിപാടിയല്ല…. അവൾ തിരിഞ്ഞു നോക്കാതെ വൈദേഹി  കേൾക്കെ പറഞ്ഞു…
ആ സ്വരം കേട്ടതും …ഏട്ടത്തീ ….എന്ന് വിളിച്ച് കതക് തുറന്ന് ഒറ്റപ്പാച്ചിൽ ആയിരുന്നു ദക്ഷയുടെ അടുത്തേക്ക്……..
ഏട്ടത്തി എങ്ങനെ ഇവിടെ??? അവൾ ദക്ഷയെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു…

അതൊക്കെയുണ്ടെടീ കൊച്ചേ… നീ ഇവിടെ ഇരിക്ക്… ദക്ഷ അവളുടെ തലയിൽ ഒന്ന് കൊട്ടിക്കൊണ്ട് പറഞ്ഞു …പിന്നീട് അവൾ വൈഗയോട് പറഞ്ഞ മീറ്റിങ്ങിന്റെ കഥ തന്നെ വൈദേഹിയോടും പറഞ്ഞു…

അപ്പോൾ ഇനി ഏട്ടത്തി ഉത്സവം കഴിഞ്ഞല്ലാപോകൂ …നമുക്ക് അടിച്ചുപൊളിക്കണം …ഇത് ദേവേട്ടനോട് പറയണ്ടേ ..ഏട്ടന് സർപ്രൈസ് ആകും…

നീ ഇത് തൽക്കാലം നിൻറെ ഏട്ടനോട് പറയണ്ട… എന്റെ ചെക്കനുള്ള സർപ്രൈസ് ഞാൻ കൊടുത്തോളാം… അവളുടെ മൂക്കിൽ ഒന്ന് തട്ടിക്കൊണ്ട് ദക്ഷ പറഞ്ഞു …പിന്നീട് അങ്ങോട്ട് ദക്ഷയെ എങ്ങോട്ടും മാറാൻ വിടാതെ പിടിച്ചിരുത്തി സംസാരം ആയിരുന്നു വൈദേഹി… ഒടുവിൽ രാത്രിയിൽ ഏട്ടത്തിയോടൊപ്പം കിടക്കണം എന്ന് പറഞ്ഞ് ദക്ഷയെ അവൾ നിർബന്ധിച്ചു തന്റെ റൂമിലേക്ക് കൂട്ടി…..

***********************************

അല്പം ദേഷ്യത്തോടെ തന്നെയാണ് ലക്ഷ്മി എസ്പിയുടെ ക്യാബിൻ തുറന്നു അകത്തേക്ക് കയറിയത്… എന്നിട്ട് നേരെ ടേബിളിന്റെ ഒരു സൈഡിൽ കൂടി സൂര്യൻറെ റിവോൾവിങ് ചെയറിന് മുന്നിലായി വന്നു നിന്നു… അവളുടെ മുഖഭാവം കണ്ടപ്പോഴേ സൂര്യന് കാര്യം മനസ്സിലായി…. പെണ്ണ് അല്പം ചൂടിലാണ് എന്ന്…..

എന്താണ് മിസ് ലക്ഷ്മി, പെട്ടെന്ന് തിരിച്ചുവന്നത്?? അവൻ അടക്കിപ്പിടിച്ച ഒരു ചിരിയോടെ ലക്ഷ്മിയോട് ചോദിച്ചു…

താൻ എന്തിനാ എന്നെ ഉമ്മ വെച്ചത്??? അവൾ ചൂടിൽ തന്നെയാണ്..

അത് ഞാൻ പറഞ്ഞില്ലേ… കുട്ടി കേട്ട് കാണില്ല …എനിക്ക് കൊച്ചിനെ വല്ലാണ്ട് ഇഷ്ടമായി… അതുകൊണ്ടാണ് ഈ പോലീസ് ചേട്ടൻ എന്റെ ലക്ഷ്മി കൊച്ചിനെ ഉമ്മ വെച്ചത് …അവൻ കൊച്ചുകുട്ടികളോട് പറയുന്നതുപോലെ ലക്ഷ്മിയോട് കൊഞ്ചിക്കൊണ്ടു പറഞ്ഞു… അപ്പോൾ താൻ ഒരു ഐപിഎസ്സുകാരൻ ആണെന്നോ, ജില്ലാ ഭരിക്കുന്ന പോലീസ് മേധാവിയാണെന്നോ അവൻ ഓർത്തില്ല… തൻറെ പ്രണയം മാത്രമായിരുന്നു അവനു മുന്നിൽ…

അവൻറെ മറുപടി ലക്ഷ്മിയുടെ മനസ്സിൽ ഒരു കുളിർമഴ പെയിച്ചെങ്കിലും അവൾ അത് മുഖത്ത് കാട്ടാതെ മറച്ചു പിടിച്ചു…

ഇഷ്ടമുള്ള എല്ലാവരെയും ഇതുപോലെ ഉമ്മ വയ്ക്കുമോ??? മനസ്സിലെ പതർച്ച വാക്കുകളിൽ വരുത്താതെ അവൾ ചോദിച്ചു..

അങ്ങനെ എല്ലാവരെയും പോലെയല്ലല്ലോ എനിക്ക് എൻറെ ലച്ചു …അവൻ കസേരയിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നുകൊണ്ടു പറഞ്ഞു…

…പിന്നെ?????
അവളുടെ സ്വരം അല്പം വിറച്ചിരുന്നു…

You are very special to me Lakshmi…. very …very special… അവൻ അവളുടെ കാതോരമായി പറഞ്ഞു …
അവൻറെ സ്വരം നേരിട്ട് തൻറെ ഹൃദയത്തിൽ വന്നു പതിച്ചതായി അവൾക്ക് തോന്നി… അവൾക്ക് അവനെ കെട്ടിപ്പുണരാൻ തോന്നി… പക്ഷേ അത് ചെയ്യാൻ പറ്റില്ലല്ലോ… കൂട്ടുകാരി പറഞ്ഞതനുസരിച്ച് പ്രതികാരത്തിന് വന്നതല്ലേ… അതുകൊണ്ട് പിന്നെ ഒന്നും നോക്കിയില്ല …തൻറെ തോളിലായി വെച്ചിരുന്ന സൂര്യൻറെ വലത്തേ കൈയെടുത്ത് നല്ല ഒന്നാന്തരം ഒരു കടി അങ്ങോട്ട് വെച്ചു കൊടുത്തു…

സൂര്യൻ അപ്രതീക്ഷിതമായി കിട്ടിയ വേദനയാൽ കൈവലിച്ചു കുടഞ്ഞു…
എന്താടി നീ കാണിച്ചത്?? അവൻ കൈകുടഞ്ഞുകൊണ്ട് തന്നെ അവളോട് ചോദിച്ചു…

അനുവാദമില്ലാതെ എൻറെ ദേഹത്ത് തൊട്ടതിന്റെ ശിക്ഷയാ… അനുഭവിച്ചോ ..നേരെ ചൊവ്വേ അല്ലെങ്കിൽ ഇനിയും കിട്ടും.. അവൾ കൈകൾ രണ്ടും മുന്നിൽ പിണച്ചുകെട്ടിക്കൊണ്ട് പറഞ്ഞു…

എന്നാൽ നീ ഇതിനും കൂടി എന്നെ അങ്ങ് ശിക്ഷിച്ചേക്ക് …അതും പറഞ്ഞു സൂര്യൻ അവളുടെ പിൻകഴുത്തിൽ പിടിച്ചു അവളിലേക്കാഞ്ഞ് അവളുടെ ചുണ്ടുകളെ നുണഞ്ഞടുത്തു …
അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി … കൈകൾ സൂര്യൻറെ ഷർട്ടിൽ മുറുകി….

സാർ…… സി ഐ അലക്സിന്റെ ശബ്ദമാണ് അവരെ ആ ചുംബനത്തിന്റെ മാന്ത്രികതയിൽ നിന്നും പുറത്തെത്തിച്ചത്…

അലക്സ് സീൻ കണ്ട് സ്തംഭിച്ചു നിൽക്കുകയാണ്… അപ്രതീക്ഷിതമായി സംഭവിച്ചതിനാൽ പരസ്പരം നോക്കാൻ സൂര്യനും ലക്ഷ്മിക്കും ബുദ്ധിമുട്ട് തോന്നി… എന്നാൽ സൂര്യൻ ലക്ഷ്മിയെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ എല്ലാം കലങ്ങി ,കണ്ണിൽ നിന്നും ചെറിയ രീതിയിൽ കണ്ണീർ വരുന്നുണ്ടായിരുന്നു.. അവൾ ഒന്നും പറയാതെ സൂര്യനെ രണ്ടാമതൊന്ന് നോക്കുകകൂടി ചെയ്യാതെ പെട്ടെന്ന് പുറത്തേക്ക് പോയി….

ഞാൻ ചെയ്തത് തെറ്റായിപ്പോയോ??? ഒരു പെൺകുട്ടിയോട് പ്രണയം പറഞ്ഞു, അവൾക്കതിന് താല്പര്യമുണ്ടോ എന്ന് പോലും ചോദിക്കാതെ ചുംബിച്ചത് ശരിയാണോ?? എന്നൊരു ചിന്ത അവനിൽ വന്നു…  അവൻ,അവൾ പോയ വഴിയെ കുറ്റബോധത്തോടെ നോക്കി…

അലക്സും ലക്ഷ്മിയുടെ കണ്ണുനീർ കണ്ടിരുന്നു… അബ്കാരിയും ആഭ്യന്തരമന്ത്രിയുടെ അടുത്ത ആളുമായ കർണനെയും അവൻറെ അനിയത്തിയെയും അലക്സിന് പരിചയമുണ്ടായിരുന്നു ..

സർ ഇത് കൂമൻ പാറ കേസിലെ അന്വേഷണ പുരോഗതിയും, അവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ആണ് ….പിന്നെ ഇത് സെൻട്രൽ ഐബിഎൽ നിന്നും വിജിലൻസിൽ നിന്നും വന്ന റിപ്പോർട്ടുകൾ ആണ് …. അലക്സ് നാലഞ്ച് ഫയലുകൾ സൂര്യൻറെ മുന്നിൽവെച്ച ശേഷം ഒരു പുച്ഛഭാവത്തോടെ സല്യൂട്ട് ചെയ്തത് തിരിഞ്ഞു നടന്നു…..

സർ പറയുന്നത് ഇഷ്ടമാകുമോ എന്നറിയില്ല ..എന്നാലും പറയുകയാണ്.. ഒരു പെൺകുട്ടിയെ അവളുടെ ഇഷ്ടമില്ലാതെ സ്പർശിക്കുന്നത് തെറ്റാണ് …പിന്നെ ഇപ്പോൾ പോയ ആ പെൺകുട്ടിയുടെ കാര്യം… അവൾക്കൊരു ഏട്ടൻ ഉണ്ട്…
പുള്ളിക്ക് അങ്ങനെ പോലീസ്, സാധാരണക്കാർ എന്ന വേർതിരിവൊന്നുമില്ല അതുകൊണ്ട്………
പെട്ടെന്ന് പകുതി വഴിയിൽ തിരിഞ്ഞു നിന്നുകൊണ്ട് അലക്സ് പറഞ്ഞു…

അതുകൊണ്ട്…. എൻറെ തരികിട പരിപാടികളൊന്നും അവളോട് വേണ്ട …എന്ന്… അല്ലേ??? അലക്സ്… തനിക്ക് എന്നെ കണ്ടിട്ട്, ഞാൻ അത്തരക്കാരനാണെന്ന് തോന്നുന്നുണ്ടോ… പിന്നെ ആ പോയ സാധനം… ഞാൻ ഇവിടേക്ക് വരാൻ ഉള്ള പ്രധാന കാരണം അവൾ ആണെന്ന് പറഞ്ഞാൽ താൻ വിശ്വസിക്കുമോ???? അതേടോ, ഞാൻ ഇവിടെ നിന്ന് പോകുമ്പോൾ ,ആ പോയ പാലക്കൽ കർണ്ണന്റെ അനിയത്തി ലക്ഷ്മി എന്നോടൊപ്പം ഉണ്ടാകും ഞാൻ കെട്ടിയ താലിയും കഴുത്തിൽ ഇട്ടുകൊണ്ട്…… സൂര്യൻ തലയുയർത്തി തന്നെ അലക്സിനോട് പറഞ്ഞു..
അലക്സ് തൻറെ കീഴിലുള്ള കറപ്ഷൻ ഇല്ലാത്ത ഇൻറലിജൻറായ പോലീസ് ഉദ്യോഗസ്ഥൻ ആണെന്ന് സൂര്യന് അതിനോടകം തന്നെ മനസ്സിലായിരുന്നു….

അപ്പോൾ മാഡം കരഞ്ഞുകൊണ്ടു പോയത്?? അലക്സ് അല്പം ആകാംക്ഷയോടെ ചോദിച്ചു…

എൻറെ പ്രണയത്തിൻറെ വേഗം അല്പം കൂടിപ്പോയോ എന്നൊരു സംശയം…. സൂര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു ..

ഇതേസമയം പുറത്ത്…
എന്തുപറ്റി നിൻറെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ??? പുറത്തേക്കിറങ്ങിയ ലക്ഷ്മിയെ കണ്ടുകൊണ്ട് നടാഷ ചോദിച്ചു..

അയാൾ, എന്നെ പിന്നെയും ഉമ്മ വെച്ചടി …ലക്ഷ്മി കിതപ്പടക്കി കൊണ്ട് പറഞ്ഞു..

ഈശ്വരാ പിന്നെയും.. നടാഷ ഒരു തളർച്ചയോടെ അടുത്തു കണ്ട കസേരയിലേക്ക് ഇരുന്നു..

തൊട്ടടുത്ത കസേരയിൽ ഇരുന്നു  ലക്ഷ്മി, നടാഷയെ മെല്ലെ തോണ്ടി വിളിച്ചു …

എന്താടി??????

ഇപ്രാവശ്യം ഫ്രഞ്ച് ആയിരുന്നു….

എന്താ പറഞ്ഞേ???? ഫ്രഞ്ചാ??? ഈശ്വരാ??? നടാഷ നെഞ്ചിൽ കൈ വച്ചുകൊണ്ട് മുകളിലേക്ക് നോക്കി പറഞ്ഞു… ഞാനൊക്കെ ഇവിടെ ഇങ്ങനെഇരിക്കുകയേ ഉള്ളൂ ..മൂത്ത് നരച്ച് …അവൾ കൂട്ടിച്ചേർത്തു.

Updated: June 4, 2023 — 10:44 pm

30 Comments

  1. Machaa enna enni oru vivaromm ilaloo

  2. അനീഷ്‌

    നിർത്തിയോ, ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ.

  3. സാധാരണ ഇത്രയും ലേറ്റ് ആവാറില്ലല്ലോ, എന്ന് പബ്ലിഷ് ചെയ്യും എന്ന് ഒരു ഡേറ്റ് പറഞ്ഞൂടെ, ഡെയിലി വന്നു നോക്കും വന്നോ വന്നോ എന്ന്.

  4. Machaa bakki enna . Waiting anuu

  5. Bro waiting for nxt part

  6. Bro one month karinju waiting for next part

    1. Hello are you there ?

  7. അടുത്ത പാർട്ട്‌ വരാറായോ.

    1. മോനെ പ്രിൻസെ നിന്റെ കഥ അടിപൊളിയ വേറെ ലെവലാ അത്‌ കൊണ്ട ചോതിക്കുന്നത് അടുത്ത ഭാഗം എന്ന് തരും ദിവസവും വന്ന് നോക്കാൻ പറ്റത്തൊണ്ട atlist എന്ന് വരും എന്നെങ്കിലും പറ

  8. Super ??
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  9. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤

  10. Very good part ?. Waiting for next part.

  11. Superb dear

  12. Adipoli ayattund ethra time edukatha kurach speed kuttikuda man.

  13. Super……

  14. Polii ? continue ❤️

  15. ???? മാസ്സ് ഐറ്റം ? അടുത്ത പാർട്ടിനായി വെയ്റ്റിംഗ്

  16. സൂര്യൻ

    ഇടക്ക് പേജ് blank ആണല്ലോ? വായിച്ചു വന്നപ്പോഴെക്കു൦ തീർന്നു

  17. അപ്പൊ എല്ലാരും ഒരുമിച്ച് ആയ സ്ഥിതിക്ക് അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു. ❤

  18. Very nice waiting for next part

  19. Romanchifictn?

  20. Entammo full fight… Oru vedikkettu Kanda sugam… Pinne aarya kodutha kurthede colour redanatto

  21. As usual superb!!!!!!!
    Katta waiting!!!!!!

  22. ലങ്കാധിപതി രാവണൻ

    ബ്രോ പാർട്ടുകൾ ഇത്രയും ലേറ്റ് ആക്കരുത് പ്ലീസ്

    ഈ പാർട്ടും പൊളിച്ചു സൂപ്പർ ഒരു രക്ഷയും ഇല്ല

    കുറച്ചു പേജുകൾ കൂട്ടിയാലും മതി

  23. പേജ് കുറച്ച് കൂട്ടമായിരുന്നു

Comments are closed.