ദേവലോകം 16 [പ്രിൻസ് വ്ളാഡ്] 541

സൂര്യൻ സംശയത്തോടെ അവളെ നോക്കി…

ഐപിഎസ് ഇങ്ങനെ നോക്കണ്ട… പാലക്കലെ തന്നെ സന്തതിയാ അവനും ….ഒരുത്തനും കൂടിയുണ്ട് മേഘൻ… അവൻ പൂരത്തിന് പോയതാ ഇന്ന് വരും…

എന്നിട്ടാണോ നീ ഇതൊക്കെ കണ്ടുകൊണ്ട് ഇവിടെ ഇരുന്നത്?? സൂര്യൻ അല്പം ദേഷ്യത്തോടെ അവളോട് ചോദിച്ചു…

പിന്നെന്തു വേണം …എൻറെ ഏട്ടനെ കൊല്ലാൻ വന്നതല്ലേ അവന്മാർ… അനുഭവിക്കണം.. അതുകൊണ്ടുതന്നെയാണ് ഞാൻ തടയാതിരുന്നത്.. അവൾ മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു..

എല്ലാം കഴിഞ്ഞില്ലേ… ഇനിയെങ്കിലും അവനോടൊന്ന് നിർത്താൻ പറ.. സൂര്യൻ അസ്വസ്ഥതയോടെ പറഞ്ഞു…

ഇവിടെക്കിടന്ന് ഞാൻ എത്ര കൂകിയാലും അവൻ കേൾക്കില്ല… അവൻ ഇങ്ങോട്ടൊന്നു തിരിഞ്ഞു നിന്നാൽ ഞാൻ പറയാം… ഐപിഎസ് അതിനുള്ള പണി നോക്ക്..

സൂര്യൻ ഉടനെ തന്നെ സർവീസ് വെഹിക്കിൾ അങ്ങോട്ട് എടുത്തിട്ട് അതിൻറെ സൈറൺ ഓണാക്കി… പിന്നീട് തുടർച്ചയായി ഹോൺ അടിക്കാൻ തുടങ്ങി …അർജുനന്റെ ശ്രദ്ധ അങ്ങോട്ടേക്കായി …അവൻ അവിടേക്ക് നടന്നടുത്തു ….
അവൻറെ വരവ് കണ്ടു സൂര്യൻ അല്പം ഭയത്തോടെ ഏത് നിമിഷവും വണ്ടി റിവേഴ്സ് എടുത്ത് വെട്ടിച്ചുമാറ്റാൻ തയ്യാറായി…. ലക്ഷ്മി സ്കോർപിയോയുടെ ബോണറ്റിന് മുകളിലായി കയറി നിന്നു …അവളെ കണ്ടതും പിടിച്ചു കെട്ടിയത് പോലെ അർജുനനിൽ നിന്നു….

ക്രോധത്തോടെ പാഞ്ഞു നടന്ന അർജുനൻ സമാധാനത്തോടെ ചെവിയും ആട്ടി വാലുമിളക്കി അവളുടെ മുന്നിൽ പൂച്ചക്കുട്ടിയെപ്പോലെ നിന്നു… അപ്പോഴാണ് കർണ്ണനും ഒന്ന് നിവർന്നിരുന്നത് …അതുവരെ റോളർ കോസ്റ്ററിൽ കയറിയ പ്രതീതിയായിരുന്നു അവന്… അവൻ തന്റെ മുഖം നന്നായി കഴുകി …കണ്ണുകളിലേക്ക് മിനറൽ വാട്ടർ അടിച്ചൊഴിച്ചു …

കണ്ണുകളുടെ പുകച്ചിൽ ഒന്നടങ്ങിയപ്പോൾ ചുറ്റു നോക്കിയ കർണ്ണൻ ആ കാഴ്ച കണ്ടു വാ പൊളിച്ചിരുന്നു പോയി… പൂക്കുലപോലെ ചിതറിക്കിടക്കുന്ന ഒന്ന് രണ്ട് ബോഡികൾ കൈകളും കാലുകളും ചതഞ്ഞ് കിടക്കുന്ന ബാക്കിയുള്ളവർ ……..കർണ്ണൻ തലയിൽ കൈവച്ചു….

അപ്പോഴേക്കും ദേവലോകം തറവാട്ടിലുള്ളവരും കർണന്റെ പരിചയക്കാരുമെല്ലാം പേടിച്ചാണെങ്കിലും അവർക്ക് സമീപം എത്തി… വൈദേഹിയും ആര്യയും മറ്റും ലക്ഷ്മിയെ അത്ഭുതത്തോടെ നോക്കി .. ഇരു കൊമ്പിലും ചോരക്കറയുമായി നിൽക്കുന്ന ഒരു ഒത്ത കൊമ്പന്റെ മുന്നിൽ ,,,ഒരു ഭയവുമില്ലാതെ നിൽക്കുന്ന അവളെ പലരും അത്ഭുതത്തോടെയും ബഹുമാനത്തോടെയും പ്രണയത്തോടെയും  നോക്കി…..

എന്ത് കോലമാടാ ഇത് …കുളത്തിൽ മുങ്ങി വൃത്തിയായി പാലക്കലേക്ക് കയറിയാൽ മതി നീ.. അവളുടെ കൈയ്യകലത്തിൽ നിന്ന അർജുനന്റെ മസ്തകത്തിൽ തലോടിക്കൊണ്ട് അവൾ പറഞ്ഞു…

കർണ്ണൻ മെല്ലെ അർജുനന്റെ പുറത്തു നിന്നും താഴെയിറങ്ങി… അവൻ നേരെ എത്തിയത് സൂര്യൻറെ അടുത്തേക്കാണ് …

അപ്പോഴാണ് ലക്ഷ്മി അക്കാര്യം ഓർത്തത് …ഒരു പക്ഷേ സൂര്യൻ ഈ നടന്ന പ്രശ്നങ്ങളുടെ പേരിൽ കർണ്ണനെ അറസ്റ്റ് ചെയ്യുകയോ, അർജുനൻറെ നേരെ എന്തെങ്കിലും ആക്ഷൻ എടുക്കുകയോ ചെയ്താൽ???? അവർ തമ്മിൽ എന്തെങ്കിലും മുഷിച്ചിൽ ഉണ്ടായാൽ??? തൻറെ കാര്യം.. അവളൊന്നു നെടുവീർപ്പിട്ടു….. കുറച്ചു മുന്നേ ഇതിനെപ്പറ്റി സൂര്യനോട് സംസാരിക്കാൻ കഴിയാതെ പോയതിൽ അവൾ ആശങ്കപ്പെട്ടു….

കർണ്ണൻ സൂര്യൻറെ അടുക്കലെത്തി
സൂര്യ ….ഒടുവിൽ ഇതെല്ലാം കറങ്ങിത്തിരിഞ്ഞ് എൻറെ തലയിൽ തന്നെ ആകുമോ??? രണ്ടുമൂന്നെണ്ണം തീർന്നെന്ന്തോന്നുന്നു…

നീ പേടിക്കാതെ ഇതൊന്നും കൊണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ല …ആ തീർന്നു കിടക്കുന്നവന്മാർ മോസ്റ്റ് വാണ്ടഡ് ക്രിമിനൽസാണ്… പലരുടെയും തലയ്ക്ക് യുപി ബീഹാർ സർക്കാരുകൾ ലക്ഷങ്ങളാണ് വിലയിട്ടിരിക്കുന്നത്.. പിന്നെ മൃഗങ്ങൾക്ക് ഇവിടെ മനുഷ്യരെക്കാൾ നിയമ സംരക്ഷണം ഉണ്ട്… അതുകൊണ്ട് അർജുനന്റെ കാര്യത്തിലും അളിയന് പേടി വേണ്ട… സൂര്യൻ തന്റെ വണ്ടിയിൽ ചാരി അടുത്തുനിൽക്കുന്ന കർണ്ണനോട് പറഞ്ഞു…

രണ്ടുപേരുടെയും മച്ചാൻ മച്ചാൻ സംസാരം കേട്ട് ഇപ്പോൾ കിളികൾ മുഴുവൻ പറന്നുപോയത് ലക്ഷ്മിയുടെതാണ്… അവൾക്ക് കർണ്ണനും സൂര്യനും തമ്മിലുള്ള അടുപ്പം ഒരു സർപ്രൈസ് ആയിരുന്നു…

എന്നാലും എൻറെ ലച്ചുവിനെ സുരക്ഷിതമായി നോക്കിയതിന് താങ്ക്സ് ഉണ്ടെടാ… അവൻ ഔപചാരികമായി തന്നെ സൂര്യൻറെ തോളിൽ തട്ടിപ്പറഞ്ഞു…

അതിനെന്തിനാണ് അളിയാ താങ്ക്സ്.. അവൾ എൻറെയും കൂടെ അല്ലേ… ലച്ചുവിന്റെ മുഖത്തേക്ക് ഒന്നൊളിഞ്ഞു നോക്കിക്കൊണ്ട് സൂര്യൻ പറഞ്ഞു… കർണ്ണന് അപ്പോൾ അതിൻറെ അർത്ഥം പിടികിട്ടിയില്ല… വഴിയേ കിട്ടുമായിരിക്കും….

കർണ്ണനെ വളഞ്ഞു വെച്ചിരിക്കുകയാണ് ദേവലോകത്തുള്ളവരും അവൻറെ സുഹൃത്തുക്കളും .. കാര്യം അവന്റെ ശരീരത്തിൽ അങ്ങിങ്ങായി ഉണ്ടായ മുറിവുകൾ തന്നെ.. അപ്രതീക്ഷിതമായി ദക്ഷയെ അവിടെവച്ച് കണ്ട സൂര്യൻ അമ്പരന്നു അവളെ നോക്കി … അവർ തമ്മിലുള്ള പരിചയം രഹസ്യമായിരിക്കേണ്ടതിനാൽ അങ്ങോട്ടുമിങ്ങോട്ടും തുറന്നു സംസാരിക്കാൻ അവർക്ക് അപ്പോൾ കഴിഞ്ഞില്ല ..അവനെ നോക്കി അവൾ നല്ലതുപോലെ ഒന്ന് ചിരിച്ചുകാട്ടി.. എല്ലാവരുടെയും നിർബന്ധപ്രകാരം കർണ്ണനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ..വൈഗയാണ് അവൻറെ ജീപ്പിൽ കർണ്ണനെ ഹോസ്പിറ്റലിലേക്ക് കൂട്ടിയത് ഒപ്പം ഭദ്രനും ലക്ഷ്മിയും ഉണ്ടായിരുന്നു….

ആ സമയം പക്ഷേ ദേവനും സമറും അമർനാഥും മിസ്സിംഗ് ആയിരുന്നു… അമർനാഥ് ,അവനെക്കണ്ട് ഓടിപ്പോയ രണ്ടുപേരെയും പിടിച്ചശേഷം തങ്ങളുടെ ഫാം ഹൗസിൽ എത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു… ദേവനും സമറും ജോണിക്കുട്ടിയുടെ പിന്നാലെയും….
**********************************