ദേവലോകം 16 [പ്രിൻസ് വ്ളാഡ്] 541

താഴെക്കിടന്ന് കർണ്ണൻ നോക്കുന്ന ദിശയിലേക്ക് നോക്കിയ വണങ്കാമുടിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.. അവന് ലക്ഷ്മിയെ അറിയാമായിരുന്നു ..അന്ന് അനന്തനെ അവൾ അടിച്ചിടുന്നതും അവൻ കണ്ടതാണ്….

മുത്തു ….വേലു …അന്ത പൊണ്ണെ പിടിയെടാ …അവ ഇവനുടെ തങ്കച്ചി താൻ… വണങ്കാമുടി ലക്ഷ്മിയെ നോക്കി ,തൻറെ ആളുകളോട് ആയി പറഞ്ഞു ..അവർ രണ്ടുവരും ലക്ഷ്മിയെ ലക്ഷ്യം വെച്ച് കുതിച്ചു…

അവരെ തടയാനായി തുടങ്ങിയ കർണ്ണനെ വണങ്കാമുടിയും അവൻറെ ഒപ്പം വന്ന ബാക്കിയുള്ളവരും ചേർന്ന് നേരിട്ടു…

ലക്ഷ്മി ഇവിടെ നിന്ന് വേഗം പോ…. കർണ്ണൻ അവളോട് അലറിക്കൊണ്ട് പറഞ്ഞു… കർണന്റെ വാക്കുകളോടൊപ്പം തനിക്കു നേരെ വരുന്ന രണ്ടുപേരെയും ലക്ഷ്മി കണ്ടു.. അവൾ പിന്നോട്ട് ഓടി …മുത്തുവും വേലുവും അവൾക്ക് പിന്നിലും..

ലക്ഷ്മിയുടെ കാര്യം ഓർത്തതും കർണ്ണൻ പതിന്മടങ്ങ് വീര്യത്തോടെ വണങ്കാമുടിയേയും കൂട്ടരെയും തിരിച്ച് എതിർത്തു..

പിന്നിലേക്ക് ഓടിയ ലക്ഷ്മിയെ.. ഗ്രൗണ്ടിൽ നിന്നും റോഡിലേക്ക് കയറുന്ന ഭാഗത്ത് ,,ചെറുതിട്ടയിൽ വച്ച് വേലു പിന്നിൽ നിന്നും കടന്നുപിടിച്ചു.. ഇരു കൈകളും ഉൾപ്പെടെ ലക്ഷ്മി വേലുവിന്റെ കരവലയത്തിനുള്ളിലായി …അവൾ വേലുവിന്റെ കൈകളിൽ കിടന്നു കുതറി … അവരുടെ അടുത്തെത്തിയ മുത്തുവിനെ സ്വതന്ത്രമായി കിടന്ന തൻറെ കാലുകൾ കൊണ്ട് ,വേലുവിന്റെ കരവലയത്തിനുള്ളിൽ കിടന്നുകൊണ്ട് തന്നെ ലക്ഷ്മി തൊഴിച്ച് വീഴ്ത്തി… പിന്നിലേക്ക് വീണുപോയ മുത്തു ദേഷ്യത്തോടെ എഴുന്നേറ്റ് വന്നു ലക്ഷ്മയുടെ ഇരുകവിളുകളിലും മാറി മാറി അടിച്ചു.. അവളുടെ ചുണ്ടുകൾ പൊട്ടി ചോര വന്നു….

ആണുങ്ങൾക്കുമേൽ കൈ വെക്കുന്നോടി കൂ****..
അവൻ അലറി.. പിന്നീട് ഒരു വഷളച്ചിരിയോടെ അവളുടെ ദാവണിയുടെ ഷോളിൽ മുത്തു പിടിമുറുക്കി… ലക്ഷ്മി വേദന കൊണ്ടും അപമാനം കൊണ്ടും കണ്ണുകൾ ഇറക്കിയടച്ചു..

എന്നെ അടിച്ച നിനക്ക് ഇനി ഈ വേഷം വേണ്ട …അതും പറഞ്ഞവൻ ഷാൾ വലിക്കാനായി തുടങ്ങിയതും അവിടെ ഒരു വെടിവെച്ച മുഴങ്ങി… മുത്തുവിന്റെ വലത്തെതോളിലൂടെ ഒരു ഇരുമ്പുണ്ട കടന്നുപോയി… തുടരെത്തുടരെ രണ്ട് വെടിവെച്ചകൾ കൂടി മുഴങ്ങി.. മുത്തുവിന്റെ ഇരു കാൽമുട്ടുകളും രക്തത്തിൽ കുതിർന്നു. അവൻ വച്ചുവേച്ചു പിന്നിലേക്ക് മറിഞ്ഞു..

എന്താണ് സംഭവിച്ചത് എന്ന് അറിയാനായി തിരിഞ്ഞ വേലുവിന്റെ തിരുനെറ്റിയിൽ തന്നെ ഒരു ഗൺ ബാരൽ അമർത്തപ്പെട്ടു… തിരിഞ്ഞ് നോക്കിയ വേലു കാക്കി ഡ്രസ്സ് കണ്ടതും  പെട്ടെന്ന് തന്നെ ചുവടുകൾ പിന്നിലേക്ക് വെച്ചു…. ലക്ഷ്മിയിൽ മുറുകിയ അവൻറെ കൈകൾ അഴിഞ്ഞു ..ആ കാക്കി വേഷധാരി ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു അവളെ അവൻറെ നെഞ്ചോട് ചേർത്തു നിർത്തി… അവൻറെ കണ്ണുകളിൽ കത്തുന്ന കോപം കണ്ട വേലു തിരിഞ്ഞോടി… അൽപ്പദൂരം എത്തുന്നതിന് മുൻപ് തന്നെ അവൻറെ രണ്ട് കാലുകളിൽ കൂടിയും വെടിയുണ്ടകൾ തറഞ്ഞു കയറി…..

ലക്ഷ്മി കണ്ണു തുറന്നപ്പോൾ കണ്ടത് താൻ ആരുടെയോ നെഞ്ചിൽ ചേർന്ന് നിൽക്കുന്നതാണ്… അവൾ ആ നെഞ്ചിലായി പിൻചെയ്തു വച്ചിരുന്ന നെയിം പ്ലേറ്റ് വായിച്ചു .

………സൂര്യനാരായണൻ………

അതുവരെ അവൾക്ക് തോന്നിയ ഭയവും ആശങ്കകളും ഒക്കെ ആ നിമിഷം അവളെ വിട്ടു പോയി … അവൾ ഒന്നുകൂടി അവൻറെ കരവലയത്തിലേക്ക് ചേർന്നുനിന്നു… സൂര്യൻ അവളുടെ  മുഖം അവനു നേരെ ഉയർത്തി… ചോര പൊടിച്ചു നിൽക്കുന്ന അവളുടെ ചുണ്ടുകളും അടിയേറ്റ് തിണിർത്ത കവിളുകളും…. ആ വേദനയ്ക്കിടയിലും അവളൊന്നു പുഞ്ചിരിച്ചു… അതുകണ്ട് സൂര്യൻറെ ഉള്ളം കലങ്ങി… നെഞ്ചിൽ സൂചി തറക്കുന്ന വേദന അവന് അനുഭവപ്പെട്ടു,…..

പോട്ടെ ഞാൻ എത്തിയില്ലേ.. ഇനി എൻറെ ലച്ചുവിന് ഒന്നും സംഭവിക്കില്ല..അവൻ പരിസരം നോക്കാതെ ലച്ചുവിനെ തന്നിലേക്ക് അമർത്തി നെറുകിൽ ചുംബിച്ചു കൊണ്ടു പറഞ്ഞു….

ലക്ഷ്മിക്ക് പിന്നാലെ പോയ ഒരുവൻ തിരികെ ഓടിവരുന്നതും അവൻറെ കാൽമുട്ടുകളെ തുളച്ചുകൊണ്ട് ബുള്ളറ്റുകൾ കയറുന്നതും ..കർണ്ണൻ കണ്ടു .അത് സൂര്യനായിരിക്കുമെന്ന് കർണ്ണൻ ഉറപ്പിച്ചു. അവനൊപ്പം ലക്ഷ്മി സുരക്ഷിതയായിരിക്കും… കർണ്ണന്റെ ആശങ്കകൾ എല്ലാം മാറി….

അവൻ പൂർവാധികം ശക്തിയോടെ വണങ്കാമുടിയുടെയും കൂട്ടരുടെയും മേലേക്ക് പടർന്നിറങ്ങി…. കർണ്ണൻ,തനിക്ക് നേരെ വന്നൊരുവന്റെ വയറ്റിലേക്ക് ആഞ്ഞുതൊഴിച്ചു.. വയറും താങ്ങി കുനിഞ്ഞിരുന്നവൻറെ തോളുകളിൽ ചവിട്ടി പറന്നുയർന്ന കർണൻ വണങ്കാമുടിയുടെതിരു നെറ്റിയിൽ തന്റെ മടക്കിയ കാൽ മുട്ടു കൊണ്ട് ആഞ്ഞിടിച്ചു… വണങ്കാമുടിയുടെ നെറ്റി പൊട്ടി മുഖം മുഴുവൻ ചോര കൊണ്ട് നിറഞ്ഞു ….അയാൾ തലചുറ്റി താഴേക്ക് പതിച്ചു…. പെട്ടെന്നാണ് കർണ്ണന് തലയ്ക്ക് പിന്നിലായി അടിയേറ്റത് …വെട്ടിത്തിരിഞ്ഞ അവൻറെ കണ്ണുകളിലേക്ക് ആരോ മുളകുപൊടി വാരിയെറിഞ്ഞു… നോർത്തിന്ത്യൻസായ ഗുണ്ടകൾ ആയിരുന്നു അത്…. അവസാന കൈ എന്ന രീതിയിലാണ് അവരത് ചെയ്തത് ….
എങ്കിലും കർണ്ണൻ അടങ്ങിയില്ല ഒരു കൈകൊണ്ട് കണ്ണ് അമർത്തിപ്പിടിച്ച് തറയിൽ കിടന്ന കുറുവടി തപ്പിയെടുത്ത് അവൻ ചുറ്റും വീശിക്കൊണ്ടുനിന്നു…..
കർണ്ണന്റെ അടി കൊണ്ട് തറയിൽ കിടന്ന നാലഞ്ചു പേർ മെല്ലെ എഴുന്നേറ്റുനിന്നു …പക്ഷേ അവർക്ക് അവനോട് അടുക്കാനായില്ല….

അപ്പോഴാണ് ക്ഷേത്രത്തിൽ പ്രതിക്ഷണം കഴിഞ്ഞ് ഭദ്രനെയും വഹിച്ചുകൊണ്ട് ഒരു ഗജരാജൻ അങ്ങോട്ടേക്ക് വരുന്നത് ഗുണ്ടകളുടെ തലവൻ ശ്രദ്ധിച്ചത്

…ഉസേ വോ ഹാത്തി കെ സാമ്നെ ഭേകോ…. (അവനെ ആ ആനയുടെ മുന്നിലേക്ക് തള്ളിയിട്) അയാൾ കൂട്ടാളികളോട് വിളിച്ചുപറഞ്ഞു…

അവർ നാലഞ്ചു പേർ ഒരുമിച്ച് ചേർന്ന് കർണ്ണനെ ആ ഗജരാജന്റെ  മുന്നിലേക്ക് തള്ളിയിട്ടു………..

കർണന്റെ തല്ലുകൊണ്ട് തറയിൽ കിടന്ന വണങ്കാമുടിക്കും കൂട്ടർക്കും അത് കണ്ടു ആവേശമായി… അവർ അത് ചെയ്തവരെ ആഹ്ലാദത്തോടെ നോക്കി….

പക്ഷേ കണ്ടു നിന്ന ജനങ്ങളിൽ അത് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്…. ചിലരുടെ മുഖത്ത് സമാധാനം കണ്ടു.., ഉത്സവം കാണാനായി മറ്റു ദേശത്തു എത്തിയ ആളുകൾ ഇനി എന്ത് സംഭവിക്കും എന്ന് അറിയാതെ കർണ്ണനെയും ആ ഗജവീരനെയും മാറിമാറി നോക്കി….

ഗുണ്ടകൾ നോക്കി നിൽക്കെ കർണ്ണന്റെ നേരെ ആന കൊമ്പുകൾ താഴ്ത്തി… ഗുണ്ടകൾ കരുതിയത് ആന കർണനെ കുത്താനായി ഒരുങ്ങുകയാണെന്നാണ്…..

അതുകണ്ട് സൂര്യനും ഒരു നിമിഷം പരിഭ്രമിച്ച് അരയിൽ നിന്നും തൻറെ റിവോൾ വലിച്ചെടുത്ത് ആനയ്ക്ക് നേരെ പോകാനായി തുടങ്ങി…

ഐപിഎസ് എങ്ങോട്ടാ??? പെട്ടെന്ന് അവനെ ലക്ഷ്മി പിടിച്ചുനിർത്തി..

ലച്ചു, അയാളെ ആ ആന……അവൻ അവൻ ഉദ്യോഗത്തോടെ കർണ്ണനെ ചൂണ്ടി പറഞ്ഞു തുടങ്ങി…

ഒന്നും സംഭവിക്കില്ല.. ഇനിയാണ് കളി തുടങ്ങുന്നത്.. ഐപിഎസ് ഇങ്ങോട്ട് വാ നമുക്ക് ഇവിടെ ഇരുന്ന് കളി കാണാം… അവൾ ഒരു ചിരിയോടെ സൂര്യൻറെ കയ്യിൽ പിടിച്ച് തൻറെ അരികിലെ തിട്ടയിലേക്ക് ഇരുത്തിക്കൊണ്ട് അവൻറെ കൂടെയിരുന്നു ….
അവൻ ഒരു അത്ഭുതത്തോടെ അവളെ നോക്കി… അവൾ ആണെങ്കിൽ ആനയെയും കർണനെയും നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുകയാണ്… സൂര്യനും ഇതെന്താണ് കളി എന്നറിയാൻ അവിടേക്ക് തന്നെ നോക്കി……

ഇനിയിപ്പോൾ പേടിക്കണ്ട… കർണ്ണൻ എന്തായാലും മേഘൻറെ അടുത്തു തന്നെയാണല്ലോ വന്നു വീണത്… അവിടെ കൂടിയിരുന്ന ഒരാൾ പറഞ്ഞു..

അതെ ..മേഘൻ ശാന്തശീലൻ ആണെങ്കിലും കർണ്ണനെ തൊട്ടാൽ അവൻ സഹിക്കില്ല …മറ്റൊരാൾ അയാളുടെ അഭിപ്രായത്തെ പിന്താങ്ങി…

മേഘനോ അവൻ ചെറുവത്തൂർ പൂരം കഴിഞ്ഞ് ഇന്നലെ മടങ്ങി എത്തിയില്ല… മറ്റൊരു നാട്ടുകാരനാണ്…

അപ്പോൾ അത്??? അവിടെ കൂടിയിരുന്ന ഒന്ന് രണ്ടു പേർ ആകാംക്ഷയോടെ അയാളെ നോക്കി..

അത് അർജുനനാണ്
???പാലക്കൽ അർജുനൻ???

ശിവ ശിവ ആ പോക്കിരിയോ??? ഇനി എന്തൊക്കെയാ നടക്കുന്നതെന്ന് കണ്ടു തന്നെ അറിയണം… അവന്മാരെ ആരെയെങ്കിലും ജീവനോടെ കിട്ടിയാൽ ഭാഗ്യം… അവിടെ കൂടിയ മുതിർന്ന ഒരാൾ നെഞ്ചിൽ കൈവെച്ചുകൊണ്ട് പറഞ്ഞു……

തൻറെ ചുറ്റും നിറഞ്ഞുനിന്ന ചൂരിൽ നിന്നും കർണ്ണന് മനസ്സിലായി താൻ അർജുനന് സമീപത്താണെന്ന്… അവൻ ഇടംകൈ കൊണ്ട് കണ്ണുകളമർതിപിടിച്ച് തന്റെ വലം കായ് ഉയർത്തിക്കാട്ടി… അർജുനൻ തൻറെ വലത്തേ കൊമ്പ് കർണന്റെ കയ്യിലേക്ക് ചേർത്തു വെച്ചു കർണ്ണൻ ആ കൊമ്പിൽ പിടിമുറുക്കി അർജുനൻ മെല്ലെ തന്റെ തല ഉയർത്തി….

കർണ്ണനെ ആന കുത്തി കീറുന്നത് കാണാൻ നിന്ന ഗുണ്ടകളുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് കർണൻ ഉയർത്തെഴുന്നേറ്റു..

ശങ്കരേട്ടാ ….അവൻറെ ഇടച്ചങ്ങല അങ്ങ് അഴിച്ചേക്ക്…. കർണൻ അവൻറെ പാപ്പാനായ ശങ്കരനോട് പറഞ്ഞു.. അയാൾ അർജുനന്റെ ഇടച്ചങ്ങല അഴിച്ചുവിട്ടു ….

അർജുനൻ മുൻകാലുകളിലേക്ക് ഊന്നി താഴേക്ക് ഇരുന്നു…
ഒരേസമയം ഇരുവശത്തുകൂടിയും ഭദ്രൻ താഴേക്കിറങ്ങുകയും കർണൻ, അർജുനന് മുകളിലേക്ക് കയറുകയും ചെയ്തു… കയറുന്ന വഴി ആരോ കർണ്ണന്റെ കൈയിലേക്ക് ഒരു മിനറൽ വാട്ടർ ബോട്ടിൽ കൊടുത്തു…

വണങ്കാമുടിയും അവിടെയുണ്ടായിരുന്ന ഗുണ്ടകളും ഈ കാഴ്ചകൾ കണ്ടു തറഞ്ഞു നിൽക്കുകയാണ്.. ഒരിക്കലും ഇങ്ങനെ ഒരു ട്വിസ്റ്റ് അവർ പ്രതീക്ഷിച്ചില്ല.. ലക്ഷ്മി മാത്രമല്ല വൈഗയും ഇതെല്ലാം കണ്ടു ത്രില്ലടിച്ച് നിൽക്കുകയാണ്….

കർണ്ണൻ തൻറെ മുഖത്തേക്ക് മിനറൽ വാട്ടർ പൊട്ടിച്ച് ഒഴിച്ച് തുടങ്ങിയതും…. അർജുനൻ മുന്നിലേക്ക് പോയതും ഒരേ സമയമാണ് ,അതുകൊണ്ടുതന്നെ മുഖം പൂർണമായും കഴുകാൻ കർണ്ണന് സാധിച്ചില്ല…. അവൻ അർജുനന്റെ കഴുത്തിൽ കിടന്ന വടത്തിൽ അമർത്തി പിടിച്ചുകൊണ്ട് ഇരുന്നു….

ഗുണ്ടകളുടെ ഇടയിലേക്ക് പാഞ്ഞു ചെന്ന് അർജുനൻ ,കർണ്ണനെ കൊല്ലാനായി ആക്രോശിച്ച അവരുടെ നേതാവിനെ  കൊമ്പിൽ കോർത്തെടുത്തു…. അയാൾ ആയിരുന്നു ആക്രോശിച്ചുകൊണ്ട് കർണ്ണന് നേരെ നിന്നത് …അവൻ അർജുനന്റെ കൊമ്പിൽ കിടന്ന് പിടഞ്ഞു …ബാക്കിയുള്ളവർക്ക് ഓടണമെന്ന് തോന്നിയെങ്കിലും അർജുനൻറെ രൗദ്രത നിറഞ്ഞ ഭാവം കണ്ട് അവർ വിറച്ചുനിന്നു….

അർജുനൻറെ വലത്തെ കൊമ്പിൽ കെട്ടിയിരുന്ന കസവ് ,അതേ കൊമ്പിൽ കോർത്തെടുത്ത ആളുടെ രക്തം കൊണ്ട് ചുവന്ന പട്ടിന് സമമായി… അവൻ തന്റെ മസ്തകം ഒന്ന് കുലുക്കിയതും കൊമ്പിൽ കോർത്തെടുത്ത ശരീരം ഒരു വശത്തേക്ക് തെറിച്ചുവീണു… സംഘട്ടനം കാണാനായി കൂടിയിരുന്ന ജനങ്ങൾ അവന്റെ ചെയ്തികൾ കണ്ട് പേടിച്ച് പല ഭാഗത്തായി ചിതറി ഓടി…. കാര്യങ്ങൾ അടുത്ത ലെവലിലേക്ക് എത്തി എന്ന് തോന്നിയതും ദേവനും കളം വിട്ടു സുരക്ഷിതമായ അകലത്തിലേക്ക് മാറി….

പിന്നീട് അർജുനൻറെ സംഹാര താണ്ഡവം ആയിരുന്നു അവിടെ .. താഴ്ന്നു കിടന്ന ആലിന്റെ ചില്ല വലിചൊടിച്ച് അതു കൊണ്ടും, താഴെക്കിടന്ന് പനമ്പട്ട കൊണ്ടും എല്ലാം അർജുനൻ ഗുണ്ടകളെ അടിച്ചു ഒതുക്കി.. അവനോടുന്ന കൂട്ടത്തിൽ പലരുടെയും കൈകളും കാലുകളും ചവിട്ടി മെതിച്ചു.. അതിൽ കർണ്ണനെ എതിരിട്ടവരും ദേവനുമായി പൊരുതി വീണവരും ഒക്കെ ഉണ്ടായിരുന്നു…

തറയിൽ കിടന്ന രാജരത്നത്തിന്റെ കാലിൽ പിടിച്ചു അർജുനൻ വലിച്ചെറിഞ്ഞു… മതിലിൽ പോയി ഇടിച്ച അയാൾ ,നട്ടെല്ല് തകർന്ന് അവിടെ കിടന്നു ഞെരങ്ങി… അത് കണ്ടുകൊണ്ട് കിടക്കാൻ മാത്രമേ വണങ്കാമുടിക്ക് കഴിഞ്ഞുള്ളൂ അവൻറെ ഇടത്തെ കാലും അർജുനൻ ചവിട്ടി അരച്ചിരുന്നു…. അംഗഭംഗം വരാത്തവരായി ഗുണ്ടകളിൽ ആരും തന്നെ ബാക്കിയുണ്ടായിരുന്നില്ല….

ഈ സമയമത്രയും കർണ്ണൻ അവൻറെ മുകളിൽ തന്നെ ഉണ്ടായിരുന്നു… പക്ഷേ കണ്ണുകളുടെ പുകച്ചിൽ കാരണം അവനൊന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല… ആരുടെയൊക്കെയോ രോദനങ്ങളും അലർച്ചകളും അവൻറെ ചെവിയിൽ വന്നടിച്ചു… ഗുണ്ടകളിൽ മൂന്നാലു പേർ അവൻറെ ആക്രമണത്തിൽ മരണപ്പെട്ടു….

അവനെ അടക്കാൻ എന്തിനാണ് എലിഫൻറ് സ്ക്വാഡ്???  അർജുനനെ തളക്കാനായി എലിഫൻറ് സ്ക്വാഡിന് ഫോൺ ചെയ്ത സൂര്യനോട് ആയി ലക്ഷ്മി ചോദിച്ചു..

പിന്നല്ലാതെ… മയക്കുവെടി വെക്കേണ്ടി വരും ???

എന്തിന് ????അവനെ തളക്കാൻ ഞാൻ മതി ..ഞാൻ പറഞ്ഞാൽ എൻറെ അർജുനൻ കേൾക്കും…ഞങ്ങൾക്ക് ഒരു പ്രായമാ…. ലക്ഷ്മി തൻറെ ദാവണിയുടെ ഷാൾ അരയിൽ കുത്തിക്കൊണ്ട് പറഞ്ഞു….

Updated: June 4, 2023 — 10:44 pm

30 Comments

Add a Comment
  1. 2 months ayi bro

  2. പ്രിൻസ് വ്ളാഡ്

    ബ്രോ ഞാൻ എന്ത് കമൻറ് ഇട്ടാലും അത് മോഡറേഷൻ എന്ന് പറഞ്ഞു പോവുകയാണ്…. എക്സാമുകളും മറ്റും ആയിരുന്നു… പാർട്ടുപാർട്ടായി ആണ് അവിടെ പോസ്റ്റ് ചെയ്തത് ഇവിടെ എല്ലാവരും ഒരുമിച്ച് ഒറ്റപ്പാർട്ടായി ഇടാം എന്ന് കരുതി…. ഉടനെ പോസ്റ്റ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *