ദേവലോകം 16 [പ്രിൻസ് വ്ളാഡ്] 541

തെക്കേക്കരയുടെ നേതൃത്വം വഹിക്കുന്നത് ദേവലോകം തറവാട്ടുകാരാണ്.. വടക്കേപ്പുറത്തിന്റെ ആലപ്പാട്ടുകാരും …

ഈ തറവാട്ടിലെ കുടുംബ ക്ഷേത്രത്തിലെ മൂർത്തി ഗണേശനാണ് ….സാക്ഷാൽ ഗണപതി ഭഗവാൻ..ആലപ്പാട്ടുകാരുടെ വേലായുധനും ….ശിവ പ്രതിഷ്ഠയാണ് രാമപുരത്ത് ഉള്ളത്… ഉത്സവത്തിന്റെ രണ്ടുദിവസം മുന്നേ ആലപ്പാട്ട് നിന്നും മുരുകനെ ആനപ്പുറത്ത് എഴുന്നള്ളിക്കും…. ഒരു ദിവസം മുൻപ് നമ്മുടെ കുടുംബ ക്ഷേത്രത്തിൽ നിന്നും ഗണപതിയേയും …
ആ ചടങ്ങാണ് നാളെ നടക്കാൻ പോകുന്നത് ….രാവിലെ കുടുംബ ക്ഷേത്രത്തിൽ നിന്നും തറവാട്ടിലെ മൂത്ത ആൺ സന്തതി ഗണേശന്റെ സ്വർണ്ണവിഗ്രഹം ആനപ്പുറത്ത് എഴുന്നള്ളിച്ച് രാമപുരത്തപ്പന്റെ നടയിലെത്തും ….പിന്നീട് ഉത്സവത്തിന് ശേഷമേ ആ വിഗ്രഹം തിരികെ എഴുന്നള്ളിക്കുകയുള്ളൂ….. ഉത്സവത്തിന്റെ അന്ന് മക്കളോടൊപ്പം പാർവതി സമേതനായ ശിവനെയാണ് പൂജിക്കുന്നത്…….
കുടുംബ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിക്കുന്ന ഗണപതിയെ ശിവപുരത്തപ്പന്റെ നടയിൽ വാദ്യ മേളങ്ങളുടെ  സ്വീകരിക്കും… കുടുംബ ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിപ്പ് തുടങ്ങുമ്പോൾ കുറച്ചുപേരെ ഉണ്ടാകാറുള്ളൂ എങ്കിലും നാൽക്കവലയിൽ നിന്നും രാമ പുരത്തെ മറ്റ് ഭാഗത്തുനിന്നും ആളുകൾ അതിനോടൊപ്പം ചേരും…. രാമപുരത്തപ്പന്റെ സന്നിധിയിൽ എത്തുമ്പോഴേക്കും ഒരു ചെറുപൂരത്തിനുള്ള ആളുകൾ ഉണ്ടാവും പിന്നീട് ,,അവിടെ പാണ്ടിമേളവും പഞ്ചാരിമേളവും തുടങ്ങും …ഉച്ചയോടെ അത് അവസാനിക്കും …അതിനുശേഷം ചടങ്ങുകൾ വൈകിട്ടാണ്,,, ദീപാരാധന …. ശീവേലി…സാമ്പിൾ വെടിക്കെട്ട് ഇവയോടു കൂടി നാളത്തെ പൂജകൾ അവസാനിക്കും …
മറ്റന്നാൾ ഉത്സവം ഈ മൂന്ന് ദിവസവും അതായത് ഉത്സവത്തിന്റെ അന്നും അതിന് രണ്ടുദിവസം മുന്നേ വരെയും അമ്പലത്തിൽ സദ്യ ഉണ്ടാകും… രാവിലെയും വൈകിട്ടും ലഘുഭക്ഷണവും .രാമപുരത്തപ്പന്റെ ഉത്സവം നടക്കുമ്പോൾ ഈ ഇരുകരകളിലും ആരും വിശന്നിരിക്കാൻ പാടില്ല… ഉത്സവവും കഴിഞ്ഞ് ആന പുറത്ത് തന്നെ വിനായകനും ഗണേശനും തിരികെ അവരവരുടെ ക്ഷേത്രങ്ങളിലേക്ക് പോകുന്നതോടെ ചടങ്ങുകൾ അവസാനിക്കും… അയാൾ പറഞ്ഞു നിർത്തി….

ദേവന് ഒരുവിധം അവിടുത്തെ ചടങ്ങുകളെ പറ്റിയും അനുഷ്ഠാനങ്ങളെപ്പറ്റിയും രാമനാഥൻ പറഞ്ഞു കൊടുത്തു… പിന്നീട് അല്പം കുടുംബക്കാര്യങ്ങളും ഒക്കെ സംസാരിച്ച ശേഷം അയാൾ തറവാട്ടിലേക്ക് ഇറങ്ങാനായി തുടങ്ങി ….ഒരു നിമിഷം രാമനാഥൻ
തിരിഞ്ഞു നിന്നു …

തന്നെ കണ്ടപ്പോൾ  പുറത്തുനിന്ന് ഒരാളായി തോന്നുന്നില്ല.. എന്തോ അടുത്ത ബന്ധം ഉള്ളതുപോലെ… നാളെ താൻ ഉണ്ടാവണം എല്ലാത്തിനും… രാമനാഥൻ ദേവൻറെ  തോളുകളിൽ വാത്സല്യത്തോടെ തട്ടിക്കൊണ്ട് പറഞ്ഞശേഷം തിരികെ നടന്നു…
***********************************
ഡ്രൈവിങ്ങിനിടെ പലപ്രാവശ്യം ഭദ്രൻറെ നോട്ടം കോ-ഡ്രൈവർ സീറ്റിൽ ആയി വെച്ചിരിക്കുന്ന കവറുകളിലേക്ക് പോയി ….താൻ ആദ്യമായി തൻറെ മകനുവേണ്ടി വാങ്ങുന്ന സമ്മാനം …അയാൾ ഉള്ളിൽ വീണ്ടും വീണ്ടും പറഞ്ഞു…. സാധാരണ അമറിനോ വൈഗക്കോ വേണ്ടി ഡ്രസ്സ് സെലക്ട് ചെയ്യുന്ന സമയത്ത് തനിക്ക് വലിയ കൺഫ്യൂഷൻ ഉണ്ടാകാറില്ല ….പക്ഷേ ഇന്ന് തനിക്കൊന്നുമൊന്നും അങ്ങോട്ട് തൃപ്തിയായില്ല …ഒന്ന് എടുക്കുമ്പോൾ അതിനേക്കാൾ മികച്ചത് വേണമെന്ന് ഉള്ളം പറയുന്നതുപോലെ …ഒരു ഷർട്ടും മുണ്ടും സെലക്ട് ചെയ്യാൻ താനിന്ന് രണ്ടുമണിക്കൂറോളം എടുത്തു… പക്ഷേ ആ സമയം അത്രയും മനസ്സിൽ സന്തോഷമായിരുന്നു…. തൻറെ കുഞ്ഞിന് വേണ്ടി….. ഭദ്രൻ ആ കവറുകളിൽ തലോടി…. അതോടൊപ്പം പല ചിന്തകളും അയാളുടെ ഉള്ളിൽ പൊന്തി വന്നു… താൻ അവൻറെ അച്ഛനാണെന്ന് അവൻ അറിഞ്ഞാൽ ,അത് അവൻ അംഗീകരിക്കുമോ ???
തനിക്ക് ഈ രഹസ്യം ലോകത്തിനു മുന്നിൽ ഉറക്കെ പറയാൻ സാധിക്കുമോ ???തന്റെ അച്ഛനും അമ്മയും അവരെന്ത് കരുതും… തൻറെ മക്കൾ ,ഭാര്യ അവർ ഇത് അംഗീകരിക്കുമോ??? എൻറെ മക്കൾ അവരുടെ മൂത്ത ജേഷ്ഠനായി അവനെ കാണുമോ…. അങ്ങനെ പല സംശയങ്ങളും അയാളുടെ ഉള്ളിൽ കൂടി കടന്നു പോയി ….മനസ്സ് വീണ്ടും സംഘർഷഭരിതം ആകുന്നു …..പക്ഷേ പറയണം തനിക്ക് അവകാശപ്പെട്ടതിന്റെ എല്ലാം ഒരു പങ്ക് അവനുള്ളതാണ്… സ്നേഹവും കരുതലും ആവശ്യമുള്ളപ്പോൾ തനിക്ക് നൽകാനായില്ല….. പക്ഷേ സമ്പത്ത്… അതെങ്കിലും  നൽകണം, താൻ ഇത്രയും ആഡംബരമായി….. സുഖകരമായി…. ജീവിക്കുമ്പോൾ തന്റെ മകൻ ഒരു ഡ്രൈവറായി…… പറയണം എല്ലാം എല്ലാരോടും പറയണം ….അയാൾ മനസ്സിൽ ഉറപ്പിച്ചു….
************************************
രാമനാഥൻ പറഞ്ഞിട്ട് പോയതിനെപ്പറ്റി ഓർത്തു നിൽക്കുകയായിരുന്നു ദേവൻ…. അതേ സ്വന്തമാണ് …തൻറെ മുത്തച്ഛൻ ആണ്… പക്ഷേ എന്തോ അങ്ങോട്ട് അംഗീകരിക്കാൻ സാധിക്കുന്നില്ല …അതൊരിക്കലും തൻറെ അപ്പയോടുള്ള കടപ്പാടു കൊണ്ടല്ല ….സ്നേഹമാണ് …എന്നും തനിക്ക് തൻറെ അപ്പ തന്നിട്ടുള്ളത്… സ്നേഹം മനസ്സുനിറഞ്ഞ സ്നേഹം …അത് മറ്റൊരാളിൽ നിന്നും തനിക്ക് വേണ്ട എന്നത് തൻറെ വാശി തന്നെയാണ്… അതുതന്നെയാണ് തന്നിലേക്ക് ഇവരെ ആരെയും അടുപ്പിക്കാത്തതും…. പക്ഷേ എപ്പോഴോ അംഗീകരിച്ചിരുന്നു… തൻറെ സഹോദരങ്ങളായി വൈഗയേയും അമർനാഥിനെയും… പക്ഷേ ഭദ്രനെ തനിക്ക് ഒരു രീതിയിലും അംഗീകരിക്കാൻ കഴിയുന്നില്ല ….എന്തിന് വെറുതെ പോലും അച്ഛൻ എന്ന് അദ്ദേഹത്തെ വിളിക്കാൻ തോന്നുന്നില്ല …..മനസ്സ് അംഗീകരിക്കുന്നില്ല… തൻറെ വാശി തന്നെയാണ് …

ദേവൻറെ ഓർമ്മകൾ ആദ്യമായി രാജശേഖരൻ ,,അവൻറെ അപ്പ.. അവനോട് ആ സത്യം വെളിപ്പെടുത്തിയ നിമിഷത്തിലേക്ക് പോയി …താൻ BBA കഴിഞ്ഞ് MBAക്കായി ലണ്ടനിലേക്ക് പോകാൻ തയ്യാറെടുക്കുന്ന സമയം… ഒരു സായന്തനം രാജശേഖരൻ, നരസിംഹ ക്ഷേത്രസന്നിധിയിൽ വെച്ചാണ് ഇക്കാര്യം എല്ലാം തന്നോട് പറയുന്നത് ….എല്ലാം കേട്ട് ശില പോലെ തലകുനിച്ചു നിന്ന് തന്നെ അപ്പ മുറുകെ പുണർന്നു…
നിൻറെ തല ആരുടെ മുന്നിലും താഴരുത് നാളെയൊരു സമയം ഏതെങ്കിലും വിധം നീ ഇത് അറിയാനിടയായാൽ…….. ആ ഒരു സന്ദർഭം ഒഴിവാക്കാനാണ് ഞാനിത് നിന്നോട് പറയുന്നത് ……എൻറെ ബീജത്തെ അല്ല സ്നേഹത്തെ ഗർഭം ധരിച്ച് ഉണ്ടായവൻ ആണ് നീ… എൻറെ മകനല്ല ഞാൻ തന്നെയാണ് നീ …അങ്ങനെ കരുതാവൂ,,, കരുതാവൂ എന്നല്ല അത് തന്നെയാണ് ശരി… നിൻറെ അമ്മയ്ക്ക് പോലും എന്നെ കഴിഞ്ഞേ നിന്നിൽ അവകാശമുള്ളൂ… അത്രത്തോളം ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്.. എല്ലാ നിലയിലും നീയാണ്…. നീ മാത്രമാണ് ഈ രാജശേഖരമന്നാടിയാരുടെ പിൻഗാമി …..അത് മറ്റാരെയും ബോധിപ്പിക്കേണ്ട കടമയോ ആവശ്യമോ നിനക്കില്ല….. നീ എൻറെ പുത്രനാണ്… ഈ രാജശേഖരമടിയാരുടെ മൂത്ത പുത്രൻ ….ഈ അമരാവതിയുടെ യുവരാജാവ് …ഈ രഹസ്യം നിന്റെ ഉള്ളിൽ ഏതെങ്കിലും രീതിയിൽ വേദനയുണ്ടാക്കുന്നുവെങ്കിൽ അത് ഇപ്പോൾ നിൻറെ കണ്ണുകളിൽ നിറഞ്ഞിരിക്കുന്ന ഈ കണ്ണീരോടെ തീരണം….. ഇനി ഒരിക്കലും ഇതിനെപ്പറ്റി  ആലോചിച്ച് വിഷമിക്കാൻ  പാടില്ല…. അങ്ങനെ വന്നാൽ ഞാനൊരു പരാജയമായിരിക്കും… നിൻറെ അച്ഛൻ എന്ന നിലയിൽ…. രാജശേഖരന്റെ സ്വരം ഇടറി ….

ആ നിമിഷം ദേവദേവൻ തന്റെ കണ്ണുകളിൽ നിറഞ്ഞ കണ്ണീരിനെ തുടച്ചെറിഞ്ഞു …..തന്റെ അപ്പ എവിടെയും പരാജയപ്പെടാൻ പാടില്ല…. അത് തന്റെ കണ്ണീരിലൂടെയാണെങ്കിൽ പോലും… പിന്നീട് ഇന്നേവരെ, ഈയൊരു വിഷയത്തിൽ അവൻറെ കണ്ണുകൾ നിറഞ്ഞിട്ടില്ല ..അവന്റെ ഉള്ളിലും ആ വിശ്വാസം ഉറച്ചു പോയി …അവൻ രാജശേഖരമടിയാരുടെ സ്നേഹത്തിൽ പിറവിയെടുത്ത പുത്രനാണ് എന്നുള്ളത്…. അവന് അപ്പയുടെ സ്വരം കേൾക്കണമെന്ന് തോന്നി …ഫോണെടുത്ത് രാജശേഖരൻ നമ്പർ ഡയൽ ചെയ്യാനായി തുടങ്ങിയതും… കോളിംഗ് പിന്നെയും ശബ്ദിച്ചു…. അവൻ ഫോൺ താഴെ വെച്ച് പോയി വാതിൽ തുറന്നു….

താൻ ആരെയാണ് കാണരുതെന്ന് ആഗ്രഹിച്ചത് ,അയാൾ തന്നെ അവൻറെ മുന്നിൽ നിൽക്കുന്നു
…. ഭദ്രൻ….

സാർ എന്താ ഈ സമയത്ത്???  ഉള്ളിൽ പൊന്തിവന്ന അമർഷം അടക്കിപ്പിടിച്ചുകൊണ്ട് അവൻ ചോദിച്ചു …

അത് മോനെ ഈ ഡ്രസ്സ് …അയാൾ കയ്യിലുണ്ടായിരുന്ന കവറുകൾ മുന്നിലേക്ക് പിടിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി ..പക്ഷേ സന്തോഷം കൊണ്ടാണോ ,അതോ ദേവനെ നേരിട്ട് കണ്ടപ്പോൾ ഉണ്ടായ പരിഭ്രമം കൊണ്ടാണോ… അയാളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു…
ദേവൻ ആ കവറുകളിലേക്ക് സൂക്ഷിച്ചുനോക്കി…

നാളെ ഉത്സവം അല്ലേ ??അപ്പോൾ എൻറെ ഒരു സന്തോഷത്തിനായി വാങ്ങിയതാണ് മോൻ ഇത് വാങ്ങണം ….അയാൾ പറഞ്ഞു.

സാറൊരു ഡ്രൈവർക്ക് വേണ്ടി ഇങ്ങനെ ബുദ്ധിമുട്ടണ്ട ആവശ്യമില്ലായിരുന്നു… പിന്നെ ഡ്രസ്സ് ഒക്കെ വലിയ സാർ നേരത്തെ ഇവിടെ എത്തിച്ചിരുന്നു… ദേവൻറെ മറുപടി ഭദ്രനെ ഒരുപാട് വേദനിപ്പിച്ചു…

അതുവരെയുണ്ടായിരുന്ന സന്തോഷമല്ലാം ഒരു നിമിഷംകൊണ്ട് ഇല്ലാണ്ടായതുപോലെ തോന്നി അയാൾക്ക്..

മോൻകാരണമല്ലേ ഞങ്ങൾക്ക് ഞങ്ങളുടെ വൈദേഹിയെ തിരികെ ലഭിച്ചത് …പിന്നെ ആദ്യമായിട്ടല്ല ഉത്സവത്തിന് കൂടുന്നതും. അതുകൊണ്ടൊക്കെയാണ് ഞാനും കൂടി വാങ്ങിയത്… എങ്ങനെയെങ്കിലും താൻ വാങ്ങിയ ഡ്രസ്സ് ദേവന് നൽകണമെന്ന ഉദ്ദേശത്തോടെ പറഞ്ഞു…

ഉപകാരസ്മരണയ്ക്കായി ആണല്ലേ ..എങ്കിൽ തന്നോളൂ.. അകമേ തോന്നിയ പുച്ഛം മറച്ചുവച്ചുകൊണ്ട് ദേവൻ ആ കവറുകൾ അയാളുടെ കയ്യിൽ നിന്നും വാങ്ങി ..
ആ സമയത്ത് അവൻറെ വാക്കുകൾ കേട്ട് ഭദ്രന് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി നിമിഷം അവൻറെ മുന്നിൽ താൻ വളരെയധികം ചെറുതായി പോയി എന്ന് അയാൾക്ക് തോന്നി…

നാളെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ തന്നെ കാണണം.. ഇവിടുത്തെ ഒരാളായി തന്നെ തൻറെ പതർച്ച മറയ്ക്കാൻ എന്ന വണ്ണം ഭദ്രൻ പറഞ്ഞു….

കുടുംബക്കാരൊക്കെ ചേർന്നു നടത്തുന്ന ഉത്സവം അല്ലേ അതിനിടയിൽ ഞാനൊരു അധികപ്പറ്റാകും എങ്കിലും കാണും ഞാനും അങ്ങനെ അധികം ഉത്സവങ്ങൾ ഒന്നും കൂടിയിട്ടില്ല അവൻ പറഞ്ഞു…

തിരികെ തറവാട്ടിലേക്ക് പോകുമ്പോൾ തന്റെ മകനെ ഒരു അന്യനായി മാറ്റിനിർത്തേണ്ടി വന്ന  ഗതികേടോർത്ത് അയാൾ സ്വയം നീറി….
ദേവൻ ആ രാത്രി തന്നെ തൻറെ അപ്പയെ വിളിച്ച് ഒരുപാട് സംസാരിച്ചതിനുശേഷം ആണ് നിദ്രയെ പുൽകിയത്…..
***********************************

രാവിലെ തന്നെ ഉത്സവത്തിന്റെ തിരക്കുകളിലാണ് തറവാട്ടിൽ എല്ലാവരും ….ദേവലോകം തറവാട്ടിന്റെ കൈവഴിയിലുള്ള എല്ലാ ബന്ധുക്കളും രാവിലെ തന്നെ എത്തിയിട്ടുണ്ട്…  തറവാടാകെ ഫോറിൻ കാറുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു ….വന്നവരെല്ലാം നല്ല സാമ്പത്തിക സ്ഥിതിയുള്ളവരാണെന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കാം….. ആണുങ്ങളെല്ലാം അവരവർക്ക് ഏൽപ്പിച്ചിരിക്കുന്ന ചുമതലകൾ ഉത്തരവാദിത്വത്തോടെ ചെയ്യാനുള്ള ഓട്ടത്തിലാണ്… മുതിർന്ന സ്ത്രീകൾ പ്രഭാതഭക്ഷണം ഒരുക്കുന്നതിന്റെ തിരക്കിലും, യങ് ജനറേഷൻ പെൺകുട്ടികൾ സാരിയുമായും ദാവണിയുമായും ഒക്കെ മല്ലിടുകയാണ്… അതിൽ നിന്ന് രണ്ടുപേർ മാത്രം ഒഴിഞ്ഞു നിന്നു വൈഗയും ദക്ഷിതയും… രണ്ടു പേരും കുറച്ച് മെച്യൂരിറ്റി കൂടിയ ഇനങ്ങളാണ്… മാത്രമല്ല സ്വന്തമായി എണ്ണം പറഞ്ഞ ഓരോ പ്രോപ്പർട്ടികൾ തങ്ങളുടേതായി ഉള്ളതുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽ ഒരുങ്ങിക്കെട്ടിനിൽക്കേണ്ട ആവശ്യവും അവർക്ക് ഇല്ല…. പേരും അവരവരുടെ ബിസിനസ് സംബന്ധമായ കാര്യങ്ങളുമായി ലാപ്ടോപ്പിൽ തന്നെയാണ് …

പതിവിന് വിപരീതമായി അമർനാഥ് വളരെ നന്നായി തന്നെ ഒരുങ്ങുന്നു…. അത് ഇടയ്ക്കിടെ ലാപ്പിൽ നിന്നും മുഖമുയർത്തി വൈഗ കാണുന്നുണ്ട്…. ദക്ഷയുടെ മുന്നിൽ വൈദേഹി ഒരു സാരിയുമായി ഗുസ്തി പിടിക്കുകയാണ് …വൈദേഹിക്കും ദക്ഷക്കും ഒരേ രീതിയിലുള്ള സാരിയാണ് അവൾ അടുത്തു വച്ചിരിക്കുന്നത് …വീതി കൂടിയ സ്വർണ്ണ കസവ് സാരിയും കറുത്ത ബ്ലൗസും… അവളുടെ ഓരോ കാട്ടിക്കൂട്ടലുകൾ കണ്ടു ദക്ഷയ്ക്ക് പാവം തോന്നുന്നുണ്ട്… പിന്നീട് ദക്ഷ തന്നെ അവൾക്ക് സാരി ഉടുപ്പിച്ചു കൊടുത്തു…..

നിനക്ക് ഇവിടെ വന്നിരിക്കുന്ന അച്ഛൻറെ ബന്ധുക്കളെ പറ്റി വല്ലതും അറിയുമോ ???കണ്ണാടിക്ക് മുന്നിൽ ചരിഞ്ഞും നിവർന്നും തൻറെ സൗന്ദര്യം നോക്കുന്ന അമർനാഥനോടായി വൈഗ ചോദിച്ചു…

Updated: June 4, 2023 — 10:44 pm

30 Comments

Add a Comment
  1. 2 months ayi bro

  2. പ്രിൻസ് വ്ളാഡ്

    ബ്രോ ഞാൻ എന്ത് കമൻറ് ഇട്ടാലും അത് മോഡറേഷൻ എന്ന് പറഞ്ഞു പോവുകയാണ്…. എക്സാമുകളും മറ്റും ആയിരുന്നു… പാർട്ടുപാർട്ടായി ആണ് അവിടെ പോസ്റ്റ് ചെയ്തത് ഇവിടെ എല്ലാവരും ഒരുമിച്ച് ഒറ്റപ്പാർട്ടായി ഇടാം എന്ന് കരുതി…. ഉടനെ പോസ്റ്റ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *