ദേവലോകം 16 [പ്രിൻസ് വ്ളാഡ്] 541

പിന്നെ ഞാൻ അന്ന് പറഞ്ഞില്ലേ, ഒരു പോലീസുകാരന്റെ കാര്യം???

ഏത്.. ബാംഗ്ലൂരിൽ വച്ച് നിനക്ക് സ്പാർക്ക് അടിച്ച് ….അടി കിട്ടിയ ആ പോലീസുകാരന്റെ ആണോ???

അതെ ….ആ പോലീസാ അകത്തിരിക്കുന്നത്….

ഇത് മൊത്തം ട്വിസ്റ്റ് ആണല്ലോ???? നിനക്ക് ഇഷ്ടമുള്ള ആളല്ലേ നിനക്ക് മുത്തം തന്നത് …പിന്നെ നീ എന്തിനാ കണ്ണ് നിറച്ച് ഇങ്ങോട്ടേക്ക് ഓടിവന്നത്… ഒരു മാരത്തോൺ കിസ്സിങ് നടത്തി കൂടായിരുന്നോ… നടാഷ ഒരു ശൃംഗാര ഭാവത്തിൽ ചോദിച്ചു…

അത് ഇത്രയും നാൾ കഴിഞ്ഞ് കണ്ടതിന്റെ …ചേർത്തുപിടിച്ചതിന്റെ.. സ്നേഹം പറഞ്ഞതിന്റെ.. ഒക്കെ സന്തോഷംകൊണ്ട് അറിയാതെ നിറഞ്ഞു പോയതാണ്….

ബെസ്റ്റ് സന്തോഷം വന്നാൽ കരയുകയാണോ പെണ്ണേ വേണ്ടത്… അകത്തിരിക്കുന്ന കക്ഷി പേടിച്ചു പോയിട്ടുണ്ടാകും… നിനക്ക് ഇഷ്ടമായി കാണില്ല എന്നൊക്കെ വിചാരിച്ചിട്ടുണ്ടാകും…

അങ്ങനെ വിചാരിക്കുമോ??? അവൾ ഒരു സംശയത്തോടെ ചോദിച്ചു…

സാധ്യതയുണ്ട് …അങ്ങിനെയാണ് സാധാരണ ബ്രേക്കപ്പുകളൊക്കെ നടക്കുന്നത്… നടാഷ താടിയുഴിഞ്ഞുകൊണ്ട് ബുദ്ധിജീവിയെ പോലെ പറഞ്ഞു….

ബ്രേക്ക് അപ്പോ??? കരിനാക്കടുത്ത് വളയ്ക്കാതെടി… ഇപ്പോഴാണ് ഒന്ന് റൂട്ടിൽ ആയത്…. ഇനിയിപ്പോൾ എന്ത് ചെയ്യും???

നിൻറെ കുറുമ്പും കുന്നായ്മയും ഒക്കെ തന്നെയാണ് എല്ലാവർക്കും ഇഷ്ടം…. അതുകൊണ്ട് നീ പോയി അയാളെ ഒന്നുകൂടി മൂപ്പിച്ചിട്ട് വന്നാൽ മതി… പുള്ളി നിൻറെ പിറകെ നടന്നോളും….. നടാഷ ചിരിയോടെ പറഞ്ഞു …

അത് കേട്ട് അവളുടെ ചുണ്ടിലും ചിരി വിടർന്നു…

അലക്സും സൂര്യനും സംസാരിക്കുന്നതിനിടയിലാണ് ക്യാബിന്റെ ഡോർ ഒന്നുകൂടി തുറന്നത്…… രണ്ടുപേരും അങ്ങോട്ടേക്ക് നോക്കി….

ഡോ പോലീസേ ????ലക്ഷ്മി വാതുക്കൽ നിന്ന് സൂര്യനെ വിളിച്ചു…

അലക്സും സൂര്യനും ഒരേപോലെ അവളെ നോക്കി …

സാറിനെ അല്ല …അയാളെ …ലക്ഷ്മി അലക്സിനെ നോക്കിക്കൊണ്ടു പറഞ്ഞു…

താനെന്നെ പിന്നെയും ഉമ്മച്ചു… അല്ലേടോ…. ഇതിനെല്ലാം പ്രതികാരം വീട്ടുന്നത് ഞാൻ ആയിരിക്കില്ല… നമ്മുടെ മക്കളായിരിക്കും… താൻ ഓർത്തു വച്ചോ…. അത്രയും പറഞ്ഞുകൊണ്ട് വെട്ടിത്തിരിഞ്ഞവൾ പുറത്തേക്ക് പോയി.. അവളുടെ ചുണ്ടിൽ അപ്പോൾ നിറഞ്ഞ പുഞ്ചിരിയും മനസ്സിൽ തുളുമ്പുന്ന പ്രണയമായിരുന്നു….

സൂര്യൻ അവൾ പറഞ്ഞത് കേട്ട് സ്തംഭിച്ച് നിൽക്കുകയാണ്… അപ്പോഴാണ് അവൻ അവൾ പറഞ്ഞ ഡയലോഗിന്റെ ഒരു പോർഷൻ മാത്രം റിവൈൻഡ് അടിച്ച് നോക്കിയത്…. പ്രതികാരം വീട്ടുന്നത് ഞാൻ ആയിരിക്കില്ല “”നമ്മുടെ മക്കൾ“”ആയിരിക്കും… അവൻറെ മനസ്സിൽ അതുവരെ ഉണ്ടായിരുന്ന കാർമേഘമെല്ലാം അവളുടെ ആ ഒറ്റ ഡയലോഗിൽ ഒഴിഞ്ഞു പോയി….. അവിടെ പ്രണയമാകുന്ന മഴ വീണ്ടും പെയ്തു തുടങ്ങി ….

അലക്സും നിറഞ്ഞ ചിരിയോടെ സൂര്യനെ നോക്കി സല്യൂട്ട് ചെയ്തു പുറത്തേക്ക് പോയി….

**********************************
ഇതൊക്കെ അവസാനനിമിഷം വിളിച്ചു പറയാനാണോ, നിനക്കൊക്കെ കാശിനു കാശും കള്ളിന് കള്ളും തന്നു കൂടെ നിർത്തുന്നത് …താൻ വെച്ചിട്ട് പോ,, ബാക്കി ഞാൻ എന്താണെന്ന് വെച്ചാൽ ചെയ്തോളാം…
ജോണിക്കുട്ടി ഫോണിൽ ആരോടോ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കണ്ടിട്ടാണ് രാജേഷ് അവൻറെ അടുത്തേക്ക് ചെന്നത്…..

കർണ്ണനെ തീർക്കാൻ വേണ്ടി അയച്ച ഗുണ്ടാപ്പടയിലെ മലയാളം അറിയാവുന്ന വ്യക്തിയാണ് രാജേഷ് …അവൻ വഴിയാണ് കമ്മ്യൂണിക്കേഷനുകൾ എല്ലാം…

എന്തുപറ്റി സാർ?? എന്തെങ്കിലും കുഴപ്പമുണ്ടോ???

ഒരു പ്രശ്നമുണ്ട് …ഉത്സവത്തിന്റെ അന്ന് കർണനിട്ടു പണിയുന്നത് ബുദ്ധിമുട്ടാണ്… രണ്ടു കമ്പനി പോലീസ് ഫോഴ്സ് ആണ് അന്ന് അവിടെ ഉണ്ടാവുക…

അപ്പോൾ ഇനി എന്താ ചെയ്യുക???

എന്താ ജോണിക്കുട്ടി മുഖത്തൊരു ടെൻഷൻ പോലെ ???അപ്പോൾ അങ്ങോട്ടേക്ക് വന്ന സേവിയർ അവനോട് ചോദിച്ചു… ജോണിക്കുട്ടിയുടെ ബിസിനസ് പാർട്ണർ ആണ് സേവിയർ… അയാൾക്കും കർണനോട് തരക്കേടില്ലാത്ത രീതിയിൽ ശത്രുതയുണ്ട്….

നമ്മൾ ഉദ്ദേശിക്കുന്ന പണി ഉത്സവത്തിന്റെ അന്ന് നടക്കില്ലെന്ന് തോന്നുന്നു.. ജോണിക്കുട്ടി നിരാശയോടെ പറഞ്ഞു .

അതെന്തു പറ്റി???

അന്ന് അവിടെ നല്ല പോലീസ് ഫോഴ്സ് ഉണ്ടാകും… നമ്മുടെ കോൺസ്റ്റബിൾ വിജയൻ ഇപ്പോഴാ വിളിച്ചു പറഞ്ഞത് …

ഒരു വഴിയുണ്ട്… സേവിയർ കുറച്ചുനേരം ആലോചിച്ച ശേഷം പറഞ്ഞു…

നാളെ ഭഗവാൻറെ തിടമ്പെടുക്കുന്നത് പാലക്കലെ മേഘനാണ് എന്ന് അറിഞ്ഞു… അങ്ങനെയാണെങ്കിൽ അവനോടൊപ്പം കർണ്ണനും ഉണ്ടാകും…. അതാണല്ലോ പഴക്കം…

പക്ഷേ നാളത്തെ പൂജകളും മറ്റും ദേവലോകം തറവാട്ടുകാരല്ലേ നടത്തുന്നത് ????അവനാണെങ്കിൽ അവരോട് തീർത്ത തീരാത്ത പകയും… അപ്പോൾ അവൻ വരുമോ ??ജോണിക്കുട്ടി തന്റെ സംശയം പ്രകടിപ്പിച്ചു.

അവന് അനന്തനോട് മാത്രമേ പകയുള്ളൂ… ഇപ്പോൾ അയാളെ കാണുന്നുമില്ല… ആ സ്ഥിതിക്ക് കർണ്ണൻ വരാനുള്ള ചാൻസ് ഉണ്ട്… പിന്നെ അവൾ ഉണ്ടല്ലോ… ആ ഭദ്രൻറെ മകൾ …അവളിപ്പോൾ ഏത് സമയവും പാലക്കൽ ആണെന്നാണ് ഒരു കരക്കമ്പി… അങ്ങനെയാണെങ്കിൽ തീർച്ചയായും അവൻ വരും….

അങ്ങനെയാണെങ്കിൽ നാളെ തന്നെ പണി നടത്താം.. അല്ലേ സാർ?? രാജേഷ് ജോണിക്കുട്ടിയോടായി ചോദിച്ചു..

അതാണ് നല്ലത് …അപ്പോൾ കർണൻ, കൊമ്പുകുത്താൻ ഇനി ഏതാനും മണിക്കൂറുകൾ കൂടി ബാക്കി …അല്ലേടോ സേവ്യറേ… എന്നാലും ആ അനന്തൻ ഇത് എവിടെപ്പോയി കിടക്കുകയാണ്. അയാളും കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു ബലമായിരുന്നേനെ…

***********************************
പാലക്കൽ നിന്നും വൈഗ ഇറങ്ങിയതിനു ശേഷം ദേവൻ വിളിച്ചത് പ്രകാരം തങ്ങളുടെ സ്ഥിരം മീറ്റിംഗ് പ്ലേസ് ആയ കുന്നിൻ മുകളിലേക്ക് എത്തിയതാണ് കർണ്ണൻ… കർണ്ണൻ എത്തുമ്പോൾ അവനെയും കാത്ത് ദേവൻ അവിടെയുണ്ടായിരുന്നു….

എന്താടാ പെട്ടെന്ന് കാണണമെന്ന് പറഞ്ഞത് ???തന്റെ ജീപ്പിൽ നിന്നിറങ്ങിക്കൊണ്ട് കർണ്ണൻ ചോദിച്ചു…

എനിക്കല്ലാ… മറ്റൊരാൾക്കാണ് നിന്നെ കാണണം എന്ന് പറഞ്ഞത്… അയാൾ ഓൺ ദി വേയാണ്…. നീ തൽക്കാലം ഇവിടെ വന്നിരിക്ക്.. കുന്നിൻ മുകളിൽ ആലിന്റെ സമീപത്തായി ഉണ്ടാക്കിയിട്ടിരിക്കുന്ന തിട്ടയുടെ മുകളിൽ ഇരുന്നുകൊണ്ട് ദേവൻ കർണ്ണനെ അവിടേക്ക് ക്ഷണിച്ചു…
കുറച്ചുനേരം അവർ അവരുടെ സ്വകാര്യ സംഭാഷണങ്ങളിൽ മുഴുകി അതിൽ ഭദ്രന്റെ സമീപനവും… പാലക്കൽ വന്നു നാളത്തെ പൂജയ്ക്ക് വൈഗ ക്ഷണിച്ച കാര്യവും എല്ലാം വിഷയമായി…..

അൽപസമയത്തിനുശേഷം ഒരു സ്കോർപിയോ കുന്നിൻറെ നെറുകയിലേക്ക് എത്തി.. അതിൻറെ മുകളിൽ ചുവന്ന ബീക്കണും മുന്നിലായി പോലീസ് എന്ന ബാഡ്ജിങ്ങും ഉണ്ടായിരുന്നു…
വണ്ടിയിൽ നിന്നും സൂര്യൻ പുറത്തേക്കിറങ്ങി …അവൻറെ കയ്യിൽ ഒന്ന് രണ്ട് ഫയലുകൾ ഉണ്ടായിരുന്നു …കർണ്ണനും ദേവനും അവൻറെ അടുത്തേക്ക് എത്തി…

സോറി…ഡാ… വഴിയിൽ അല്പം ബ്ലോക്ക് ഉണ്ടായിരുന്നു ..അതാണ് താമസിച്ചത്.. ക്ഷമാപണം പോലെ ദേവനോട് പറഞ്ഞ ശേഷം അവൻ കർണ്ണനെ നേരെ ഹസ്തദാനത്തിനായി കൈനീട്ടി..

സൂര്യൻ….. സൂര്യനാരായണൻ…

കർണ്ണൻ……. കർണ്ണൻ അവൻറെ കയ്യിലേക്ക് കൈ ചേർത്തുകൊണ്ട് പറഞ്ഞു …

എന്തിനാണ് സാർ കാണണം എന്ന് പറഞ്ഞത്… കർണ്ണൻ ഒഫീഷ്യലായി തന്നെ സൂര്യനോട് ചോദിച്ചു..

സൂര്യൻ കർണ്ണനെ നോക്കി ഒന്ന് ചിരിച്ചു…

ആ സാറുവിളി അങ്ങ് ഒഴിവാക്കണം.. ലക്ഷ്മി അമ്മയുടെ മകൻ തന്നെയാണ് ഞാനും.. ദേവനെ എങ്ങനെ കാണുന്നുവോ, അങ്ങനെ തന്നെ എന്നെയും കാണാം…

പക്ഷേ അണിഞ്ഞിരിക്കുന്ന യൂണിഫോമിനും ധരിക്കുന്ന തൊപ്പിക്കും..ഞാനൊരു മര്യാദ തരണ്ടേ..

അതാണോ കാര്യം ..യൂണിഫോം തൽക്കാലം മാറ്റാൻ കഴിയില്ല വേണമെങ്കിൽ തൊപ്പി കുറച്ചുനേരത്തേക്ക് മാറ്റി വെക്കാം.. അവൻ ധരിച്ചിരുന്ന ക്യാപ്പ് ഊരി സ്കോർപിയോയുടെ ബോണറ്റിലേക്ക് വെച്ചു..

അപ്പൊ പറയടാ… നീ എന്തിനാ കാണണമെന്ന് പറഞ്ഞത്?? കർണ്ണൻ, സൂര്യന് നേരെ മീശ പിരിച്ചുകൊണ്ട് ചോദിച്ചു …

അല്പസമയത്തേക്ക് അവിടെ ഒരു നിശബ്ദതയായിരുന്നു…ആ നിശബ്ദത ബ്രേക്ക് ചെയ്തുകൊണ്ട് ആദ്യം പൊട്ടിച്ചിരിച്ചത് സൂര്യൻ തന്നെയായിരുന്നു…. പിന്നാലെ ദേവനും കർണ്ണനും….. മൂന്നുപേരും ചിരിയടക്കാൻ കുറെ പാടുപെട്ടു….

സൂര്യാ തൊപ്പിയെടുത്ത് അകത്തു വെച്ചേക്ക് …ഇവിടെ നല്ല കാറ്റുള്ളതാ… പറന്നു പോകും… ദേവൻ സൂര്യനോട് പറഞ്ഞു …സൂര്യൻ തനിയെയാണ് ഡ്രൈവ് ചെയ്ത്  വന്നത്… അവൻ ക്യാപ്പ് ബോണറ്റിൽ നിന്നും എടുത്ത് ഡ്രൈവിംഗ് സീറ്റിലേക്ക് വച്ച് ഡോറടച്ച് അവരുടെ അരികിലേക്ക് തിരികെ വന്നു …

അപ്പോൾ ഞാൻ വന്ന കാര്യം…. കാര്യം ഇത്തിരി അൺഒഫീഷ്യൽ ആണ് …എന്നാൽ ഒഫീഷ്യലും…

  നീ വളച്ചു കെട്ടാതെ കാര്യം പറയ്… കർണ്ണൻ അക്ഷമനായിക്കൊണ്ട് പറഞ്ഞു …

സൂര്യൻ ഒരു ഫയൽ ഓപ്പൺ ചെയ്ത് അവരുടെ മുന്നിലേക്ക് നീട്ടി… അതിൽ കുറെ ആളുകളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു.. കണ്ടാൽ തന്നെ അറിയാം നോർത്തിന്ത്യൻസ് ആണെന്ന്…

ഇതെന്താ???

ഇതൊക്കെ ആരാ????

കർണ്ണന്റെയും ദേവന്റെയും വക ചോദ്യങ്ങൾ എത്തി….

ഇത് സെൻട്രൽ ഐബിയുടെയും സ്റ്റേറ്റ് വിജിലൻസിന്റെയും റിപ്പോർട്ടുകൾ ആണ്…. ഇവന്മാർ നോർത്ത് ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്…. കൊലപാതകം, റേപ്പ് ,കിഡ്നാപ്പിംഗ് എല്ലാം ഉണ്ട് ഇവന്മാരുടെ പേരിൽ… ഇതിൽ കുറച്ചു പേരെ ഈ അടുത്ത ദിവസങ്ങളിലായി പാലക്കാട് സ്പോട്ട് ചെയ്തിട്ടുണ്ട്.. അവനൊരു ഓമിനി വാനിന്റെ ചിത്രം കാണിച്ചു.. ഈ വാഹനത്തിലാണ് അവർ പാലക്കാട് നിന്ന് യാത്രതിരിച്ചത്.. അന്വേഷിച്ചപ്പോൾ ഇതൊരു കുന്നേൽ ഔതക്കുട്ടിയുടെ പേരിലുള്ള വണ്ടിയാണ് ….പക്ഷേ വാഹനം റീരജിസ്ട്രേഷൻ ചെയ്യേണ്ട സമയം കഴിഞ്ഞിട്ട് നാലുവർഷത്തിലധികമായി… മാത്രമല്ല ഇയാൾ ഇപ്പോൾജീവിച്ചിരിക്കുന്നുമില്ല… ഇവിടെ രാമപുരത്തുള്ള കുന്നേൽ പ്ലാന്റേഷന് വേണ്ടിയാണ് ഈ വണ്ടി എടുത്തിട്ടുള്ളത്… എനിക്കൊരു സംശയം ഇത് വൈദേഹിയെ ടാർഗറ്റ് ചെയ്ത് വന്ന ആരെങ്കിലും ആണോ എന്ന്…… ഞാൻ പറഞ്ഞല്ലോ ദെ ആർ മോസ്റ്റ് വാണ്ടഡ് ക്രിമിനൽസ്… അവർ ഇവിടേക്ക് വരണമെങ്കിൽ അവരുടെ ടാർഗറ്റും അതുപോലെ വലുതായിരിക്കും… വൈദേഹി അല്ലെങ്കിൽ പിന്നെ വൈഗയും അമർനാഥും അത് കഴിഞ്ഞാൽ പിന്നെ കർണ്ണൻ …….സൂര്യൻ ഒന്ന് നിർത്തി..

സൂര്യൻ ,എന്താ പറഞ്ഞത് കുന്നേൽ പ്ലാന്റേഷനോ??? അതിപ്പോൾ സേവിയറിന്റെ പേരിലാണ് …

അതാരാ ഈ സേവിയർ ???

അത് ഇവിടെയുള്ള ഒരു അലവലാതിയാണ് …അവൻറ ഒരുകൂട്ടുകാരനുണ്ട്.. വേറൊരു നാറി… ജോണി കുട്ടി …നീ പറഞ്ഞത് വച്ച് നോക്കുമ്പോൾ ഇത് എനിക്കുള്ള പണിയാവാൻ ആണ് സാധ്യത..

അതെന്താടാ നീയും അവരുമായിട്ട് എന്തെങ്കിലും പ്രശ്നമുണ്ടോ???

പ്രശ്നങ്ങളെ ഉള്ളൂ… അത്ര സ്മൂത്ത് ആയിട്ടുള്ള പരിപാടിയല്ല ഈ അബ്കാരി ബിസിനസ്… ധാരാളം അടിയൊഴുക്കുകൾ ഉണ്ട്… സൂക്ഷിച്ചു നിന്നില്ലെങ്കിൽ പണി കിട്ടും ….അങ്ങനെ സ്ഥിരം പണി കിട്ടുന്ന രണ്ട് അവന്മാരാണ്, ഇവന്മാർ …..അങ്ങനെ എന്ത് പണി കിട്ടിയാലും അവന്മാർ വിചാരിക്കുന്നത് അതിൻറെ സ്പോൺസർ ഞാനാണെന്നാണ്… ഒന്നു രണ്ടുതവണ എനിക്കിട്ട് പണിയാൻ നോക്കിയതാ… പക്ഷേ ഇത്ര ലാർജ് സ്കെയിലിൽ അവന്മാർ സ്കെച്ച് ഇടുമെന്ന് ഞാനും കരുതിയില്ല….

അല്ല കർണ്ണന്റെ ഹെൽത്ത് ഇപ്പോൾ ഓക്കേ അല്ലേ ???സൂര്യൻ അവനോട് ചോദിച്ചു..

പിന്നെ അതൊക്കെ ഓക്കേയാ.. ഒരു നാലഞ്ചു പേരെ ഒക്കെ കൈകാര്യം ചെയ്യാൻ ഞാൻ ധാരാളമാണ് …

പിന്നെ ..പിന്നെ… വയറ്റിന് ഇടികിട്ടാതെ നോക്കണം എന്ന് മാത്രം.. ദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…..

നീ പോടാ മൈ….. അല്ലെങ്കിൽ വേണ്ട മത്തങ്ങതലയാ.. അമ്മായിയുടെ മോനായി പോയി…. കർണ്ണൻ ദേവനെ കൂർപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു….
സൂര്യനും തൻറെ ചിരി കടിച്ചുപിടിച്ചു നിന്നു…

നാളെയും മറ്റന്നാളും ഉത്സവം അല്ലേ ??അവന്മാരുടെ ഒരു രീതി അനുസരിച്ച് ഉത്സവത്തിന് ഇടയിൽ ഒരു അറ്റാക്ക് നടത്താനാണ് ചാൻസ് കൂടുതൽ.. സൂര്യൻ തൻറെ നിഗമനം പറഞ്ഞു.
ഉത്സവത്തിന് നല്ല സെക്യൂരിറ്റി കൊടുക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് രണ്ട് കമ്പനി പോലീസ് കാണും… വേണമെങ്കിൽ നാളെയും ഒരു കമ്പനി പോലീസിനെ ഇവിടെ ഇടാം… അവൻ സൂര്യനെ നോക്കിക്കൊണ്ട് പറഞ്ഞു..

Updated: June 4, 2023 — 10:44 pm

30 Comments

Add a Comment
  1. 2 months ayi bro

  2. പ്രിൻസ് വ്ളാഡ്

    ബ്രോ ഞാൻ എന്ത് കമൻറ് ഇട്ടാലും അത് മോഡറേഷൻ എന്ന് പറഞ്ഞു പോവുകയാണ്…. എക്സാമുകളും മറ്റും ആയിരുന്നു… പാർട്ടുപാർട്ടായി ആണ് അവിടെ പോസ്റ്റ് ചെയ്തത് ഇവിടെ എല്ലാവരും ഒരുമിച്ച് ഒറ്റപ്പാർട്ടായി ഇടാം എന്ന് കരുതി…. ഉടനെ പോസ്റ്റ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *