വേണ്ട സൂര്യാ… അങ്ങനെ സംഭവിച്ചാൽ അവന്മാർ ഇവിടെ തന്നെ തുടരും ഒരു അവസരം കിട്ടുന്നതുവരെ ……പിന്നെ എനിക്കെതിരെയാണ് പണി എന്നുള്ളത് എൻറെ ഒരു ഊഹം മാത്രമാണ്… നീ പറഞ്ഞതുപോലെ വൈദേഹിയെയും വൈഗയേയും സൂക്ഷിക്കേണ്ടിവരും …അതിന് നാളത്തെ ദിവസമാണ് ബെസ്റ്റ്… അങ്ങനെയൊരു അറ്റംറ്റ് നടത്താൻ ശ്രമിക്കുകയാണെങ്കിൽ നമ്മൾ ഒന്ന് കരുതിയിരുന്നാൽ പോരെ…. ദേവനും കർണ്ണന്റെ അഭിപ്രായത്തോട് യോജിച്ചു..
അതെ മാറി നിന്നിട്ട് കാര്യമില്ല… സമറും നമ്മുടെ കുറച്ചു പിള്ളാരും കൊച്ചിയിലുണ്ട്.. നാളെ അവന്മാരും കാണും, ആരും അറിയാതെ നമ്മുടെ ചുറ്റും ഒരു സുരക്ഷാവലയം ഒരുക്കിക്കൊണ്ട്…
ഞാനും ഉണ്ടാവും നിങ്ങളോടൊപ്പം…. സൂര്യനും പറഞ്ഞു….
******”****************************
നമുക്കെതിരെ അങ്ങനെയൊരു അറ്റംറ്റ് നടത്താൻ അവർ ശ്രമിക്കുകയാണെങ്കിൽ നമ്മൾ ഒന്ന് കരുതിയിരുന്നാൽ പോരെ…. ദേവനും കർണ്ണന്റെ അഭിപ്രായത്തോട് യോജിച്ചു..
അതെ മാറി നിന്നിട്ട് കാര്യമില്ല… സമറും നമ്മുടെ കുറച്ചു പിള്ളാരും കൊച്ചിയിലുണ്ട്.. നാളെ അവന്മാരും കാണും, ആരും അറിയാതെ നമ്മുടെ ചുറ്റും ഒരു സുരക്ഷാവലയം ഒരുക്കിക്കൊണ്ട്…
ഞാനും ഉണ്ടാവും നിങ്ങളോടൊപ്പം…. സൂര്യനും പറഞ്ഞു….
******”****************************
കർണ്ണനേയും കണ്ട് തിരികെ ഔട്ട് ഹൗസിൽ എത്തി കുളിച്ച് ഫ്രഷായി ഇരുന്നപ്പോഴാണ് ഔട്ട് ഹൗസിലെ കോളിംഗ് ബെൽ മുടങ്ങിയത്… ദേവൻ വാതിൽ തുറന്നു…. ആര്യ ആയിരുന്നു അത് …
മോളായിരുന്നോ…. ഇപ്പോൾ കാണാനേ കിട്ടുന്നില്ലല്ലോ ???ദേവൻ തമാശയായി ചോദിച്ചു ..
കോളേജിൽ പോകണ്ടേ ..പിന്നെ വീട്ടുപണിയിൽ ചില്ലറ സഹായങ്ങൾ ഒക്കെ അമ്മയ്ക്ക് ചെയ്യണം… ഞാൻ ഫ്രീയായി കഴിയുമ്പോൾ ചേട്ടനെ കാണാറുമില്ല ..അവൾ പറഞ്ഞു.
നൂറുകൂട്ടം പണികളല്ലേ.. മോളെ.. കോളേജിൽ എന്തൊക്കെയുണ്ട് വിശേഷങ്ങൾ ???എക്സാമൊക്കെ ഇങ്ങടുത്തില്ലേ ???
അതെ അതിൻറെ കുറച്ചു വർക്കുകളും ഉണ്ടായിരുന്നു …പിന്നെ ഉത്സവമല്ലേ… നാളെ എല്ലാവരും വരും ..മുത്തച്ഛൻറെ തറവാട്ടിൽ ഉള്ളവരും മുത്തശ്ശിയുടെ തറവാട്ടിൽ ഉള്ളവരും ബന്ധുക്കളും ഒക്കെ…
അപ്പോൾ ഇവിടെ ഒരു മേളം ആയിരിക്കുമല്ലോ???
അപ്പോഴാണ് ദേവൻ അവളുടെ കൈവശം ഒരു കവർ ഇരിക്കുന്നത് കണ്ടത്…
ഇതെന്താ മോളെ ???
ഇത് ഏട്ടന് ….ഏട്ടന് വേണ്ടി വാങ്ങിച്ചതാ.. എനിക്ക് ഇങ്ങനെ കൊടുക്കാൻ സ്വാതന്ത്ര്യമുള്ള ആരും ഇല്ല… ഇടയ്ക്കിടെ മുത്തശ്ശന്റെ കയ്യിൽ നിന്ന് കിട്ടുന്ന പൈസയ്ക്ക് അമ്മയ്ക്ക് സാരി വാങ്ങിക്കൊടുക്കാറുണ്ട് വിശേഷ ദിവസങ്ങളിൽ …….അച്ഛന് അതൊന്നും ഇഷ്ടമല്ല ,,പെണ്ണുങ്ങൾ വാങ്ങി കൊടുക്കുന്നത് ധരിക്കുന്നത് കുറച്ചിൽ ആണത്രേ ….പിന്നെ അനിയേട്ടന്റെ കാര്യം പറയുകയേ വേണ്ട …അവൾ അല്പം വെറുപ്പോടെ പറഞ്ഞു…. ഇത് ഞാൻ ഏട്ടനെ തന്നോട്ടെ?? അവൾ പതർച്ചയോടെ ചോദിച്ചു …
അതെന്താ ഇത്ര ചോദിക്കാൻ മോൾ എൻറെ ബെസ്റ്റ് ഫ്രണ്ട് അല്ലേ??? അപ്പോൾ എനിക്കൊരു ഡ്രസ്സ് തരാൻ നിനക്ക് ആരുടെയെങ്കിലും അനുവാദം വേണോ? ഡ്രസ്സ് തന്നിട്ട് മര്യാദയ്ക്ക് ഇട്ടോണം എന്ന് പറഞ്ഞാൽ പോരെ… അവൻ അവളുടെ കയ്യിൽ നിന്നും ആ കവർ വാങ്ങി ചിരിയോടെ പറഞ്ഞു ..
അതെ ഞാനൊരു കാര്യം ചോദിച്ചാൽ ഇഷ്ടക്കേട് ആവുമോ??? അവളൊരു മുഖവരയോടെ തുടങ്ങി .
അപ്പോൾ എന്തോ കൊനഷ്ട് ആണല്ലോ??? നീ ചോദിക്ക് ??ദേവൻ പറഞ്ഞു .
ഏട്ടൻ എന്താ ഭാര്യയുമായി അകന്നു കഴിയുന്നത് ???എന്തെങ്കിലും വലിയ പ്രശ്നമാണോ ??
ഇതായിരുന്നോ …അവൻ ഒരു ചിരിയോടെ ചോദിച്ചു ..അങ്ങനെ വലിയ പ്രശ്നങ്ങളൊന്നുമില്ല ഒരു ചെറിയ സൗന്ദര്യ പിണക്കം,, അങ്ങനെ കുറെ നാൾ ഒന്നും മാറിനിൽക്കാൻ അവൾക്ക് കഴിയില്ല …
അപ്പോൾ ഏട്ടത്തിയെ ഒരുപാട് ഇഷ്ടമാണ് …അല്ലേ? അവളൊരു കുറുമ്പോടെ ചോദിച്ചു ….
ഇച്ചിരി അഹങ്കാരം കൂടുതലാണ്…. എന്നാലും അവളെന്റെ പ്രാണനാണ്… അവൾക്കും അങ്ങനെ തന്നെയാണ് …അപ്പോൾ കുഞ്ഞിയുടെ സംശയം ഒക്കെ മാറിയോ???
അവൾ സന്തോഷത്തോടെ തലയാട്ടി…
എന്നാൽ ചെന്നിരുന്ന് പഠിക്കാൻ നോക്ക്… നാളത്തെയും മറ്റന്നാളത്തെയും പഠനം ഒക്കെ കണക്കായിരിക്കും,, ഉത്സവം അല്ലേ??? അവൻ അവളെ പറഞ്ഞുവിട്ടു …
അവൾ കൊണ്ടുവന്ന ഡ്രസ്സ് എടുത്ത് നിവർത്തി നോക്കി.. ഡാർക്ക് റെഡ് കളർ ഷോർട്ട് കുർത്തയും, ബ്ലാക്ക് & റെഡ് കോമ്പിനേഷൻ കരയുള്ള ഡബിൾ മുണ്ടും ..അവനത് ഒരുപാട് ഇഷ്ടമായി …അവൻ അതിൻറെ സൗന്ദര്യമൊക്കെ നോക്കി മടക്കി അലമാരയിൽ വെച്ചു… നാളെ ഇടണമെന്ന് ഉറപ്പിക്കുകയും ചെയ്തു …അപ്പോഴാണ് വീണ്ടും ഔട്ട് ഹൗസിന്റെ ഡോറിൽ നിർത്താതെയുള്ള മുട്ടൽ കേട്ടത്….
വൈദേഹിയായിരുന്നു അത് …
ആര്യ എന്തിനാണ് ഇങ്ങോട്ട് വന്നത്??? കയറിയ ഉടനെ അവൾ ചോദിച്ചു..
നീ എന്തിനാ ഇങ്ങോട്ട് വന്നത്??? ദേവൻ മറുചോദ്യം ചോദിച്ചു ..
ഞാൻ ഇത് തരാൻ വന്നതാ… അവൾ ഒരു കവർ എടുത്ത് അവന് നേരെ നീട്ടി …. നാളെ ഉത്സവം അല്ലേ ഇത് എൻറെ വക ..അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ..ഇനി പറ, ആര്യ എന്തിനാ വന്നത് ??
അവളും ഇതിന് തന്നെയാണ് വന്നത് …അവളും തന്നു എനിക്ക് ഒരു ജോഡി ഡ്രസ്സ് …
എന്നിട്ട് അത് എവിടെ ??അവൾ ആകാംക്ഷയോടെ ചോദിച്ചു. താൻ എടുത്ത ഡ്രസ്സിനേക്കാൾ മികച്ചതാണോ എന്നറിയാനുള ആകാംക്ഷ ആണ് …
ദേവൻ, ആര്യ തന്ന ഡ്രസ്സ് വൈദേഹിയെ കാണിച്ചു…
അടിപൊളി ആയിട്ടുണ്ടല്ലോ ..അവൾ ഉള്ളാലെ പറഞ്ഞു….
കൊള്ളാം പക്ഷേ ഞാൻ എടുത്തതിന്റെ അത്രയും വരില്ല.. അവൾ കപട ദേഷ്യത്തോടെ പറഞ്ഞു..
എൻറെ വൈദേഹികുട്ടിക്ക് ഒട്ടും അസൂയ ഇല്ല …അല്ലേ ???ദേവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.
അസൂയയോ??? എന്തിന് ???എന്റെ ഡ്രസ്സ് അങ്ങോട്ടു നോക്ക് …
അവൻ വൈദേഹി വാങ്ങിയ ഡ്രസ്സ് തുറന്നു നോക്കി… ഡാർക്ക് ബ്ലൂ കളർ ഷർട്ട് ആണ് ..അതിന്റെ മുന്നിലായി ബ്ലാക്ക് കളറിൽ വലിയ കോമ്പസിന്റെ ഡിസൈൻ നൽകിയിരിക്കുന്നു… അതിനോടൊപ്പം സിൽവർ ആൻഡ് ബ്ലാക്ക് കോമ്പിനേഷൻ കരയുള്ള ഉള്ള മുണ്ടും..
ആഹാ പൊളിച്ചല്ലോ !!!!ദേവൻ പറഞ്ഞു ..
അപ്പോൾ പറ… നാളെ ഇതിൽ ഏതാണ് ഇടുക??? അവൾ അരയിൽ ഒരു കൈ കൊടുത്തു മുഖം കൂർപ്പിച്ച് ചോദിച്ചു …
രാവിലെ അമ്പലത്തിൽ പോകുമ്പോൾ ആര്യ തന്നത്,, വൈകിട്ട് ഇതും …എന്താ പോരെ??? അവൾ ഒന്നാലോചിച്ചു നിന്നു വൈകിട്ടായിരിക്കും കൂടുതൽ ആളുകൾ ഉള്ളത് …അതുകൊണ്ട് അവളും അത് സമ്മതിച്ചു ..
അപ്പോൾ ഞാൻ പോകട്ടെ ..എന്നെ കാത്ത് ഒരാൾ അവിടെ ഇരിപ്പുണ്ട്… അതും പറഞ്ഞ് അവൾ പെട്ടെന്ന് തന്നെ തിരികെ തറവാട്ടിലേക്ക് പോയി…
ഇവളെ കാത്ത് ആര് ഇരിക്കാൻ?? ദേവൻ ആലോചിച്ചു….
അവൻ രണ്ടു ജോഡി ഡ്രസ്സുകളും മടക്കി അലമാരയിൽ വെച്ചു… അപ്പോഴേക്കും കോളിംഗ് ബെൽ വീണ്ടും മുഴങ്ങി.. ഇനി ആരാണാവോ അവൻ ആലോചിച്ചുകൊണ്ട് വാതിൽ തുറന്നു.. അതാ മുന്നിൽ രാമനാഥൻ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു,, കയ്യിൽ ഒരു കവറുമുണ്ട് ..
സാറെന്താ ഇങ്ങോട്ട്???? വിളിപ്പിച്ചിരുന്നെങ്കിൽ ഞാൻ അങ്ങോട്ടേക്ക് വരുമായിരുന്നല്ലോ… അവൻ വിനയത്തോടെ ചോദിച്ചു..
അതിന്റെയൊന്നും ആവശ്യമില്ല കുട്ടി …
അകത്തേക്ക് വന്നാലും… ദേവൻ രാമനാഥനെ അകത്തേക്ക് വിളിച്ചിരുത്തി ..
താനും ഇങ്ങോട്ടേക്ക് ഇരിക്കുക… ആദ്യം ഒന്നും മടിച്ചെങ്കിലും രാമനാഥന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹത്തിന് എതിരായിരുന്ന കസേരയിൽ ദേവൻ സ്ഥാനം ഉറപ്പിച്ചു…
തനിക്ക് അറിയാമല്ലോ രാമപുരത്തപ്പന്റെ ഉത്സവമാണ് മറ്റന്നാൾ… നാളത്തെ ചടങ്ങുകൾ ഒക്കെ ദേവലോകം തറവാടിന്റെ വകയാണ് ..അപ്പോൾ ഇവിടെ എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ എടുക്കുന്ന ഒരു പതിവുണ്ട്, ഞാൻ തനിക്കും ചേർത്ത് എടുത്തു …ഇത് വാങ്ങണം ,എൻറെ ഒരു സന്തോഷമാണ് …രാമനാഥൻ ദേവനായി വാങ്ങിയ വസ്ത്രങ്ങൾ അവനു നൽകി ..
അവനത് സന്തോഷത്തോടെ സ്വീകരിച്ചു…
താങ്ക്യൂ സർ.. അവൻ നന്ദി പറഞ്ഞു
വിരോധമില്ലെങ്കിൽ തനിക്കും ഇവിടെ കുട്ടികൾ വിളിക്കുന്നതുപോലെ മുത്തച്ഛാ എന്ന് വിളിക്കാം… താൻ കാരണമാണ് ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ തിരികെ ലഭിച്ചത് ,,അതിൻറെ നന്ദിയും കടപ്പാടും എന്നും ഉണ്ടാകും..
ക്ഷമിക്കണം സാർ ..ഇതൊരു ശീലമായി പോയി ,നമ്മളിങ്ങനെ പലയിടത്തും യാത്ര ചെയ്യുന്നതല്ലേ ആരുമായും അങ്ങനെയൊരു അടുപ്പം ഇതുവരെ ഉണ്ടായിട്ടില്ല… എല്ലായിടവും ആളുകൾക്ക് സാർ എന്ന് വിളിക്കുന്നതാണ് താല്പര്യം.. അതുകൊണ്ടാണ് ..അവൻ തന്റെ ഭാഗം ന്യായീകരിച്ചു ..
ആയിക്കോട്ടെ തൻറെ ഇഷ്ടം… രാമനാഥൻ പറഞ്ഞു
സാറിന് വിരോധമില്ലെങ്കിൽ എനിക്ക് ഈ ഉത്സവത്തിന്റെ ചടങ്ങുകളെ കുറിച്ച് ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു …നാളെ തങ്ങളിൽ ഒരാൾക്ക് നേരെ ഒരു ആക്രമണം പ്രതീക്ഷിക്കുന്നതിനാൽ ചടങ്ങുകൾ ഒക്കെ അറിഞ്ഞുവയ്ക്കുന്നത് നല്ലതാണെന്ന് അവനെ തോന്നി…
ചടങ്ങുകൾ എന്ന് പറയുമ്പോൾ… രണ്ട് കരക്കാരാണ് ഇവിടെ ഉത്സവം നടത്തുന്നത് …എല്ലാ പ്രാവശ്യവും ഇരുകരക്കാരും ചേർന്ന് തന്നെയാണ് ഉത്സവം നടത്തുന്നത്… ഒരു കരക്കാർ ഘോഷയാത്രയുടെയും അലങ്കാരങ്ങളുടെയും മേൽനോട്ടം നടത്തുമ്പോൾ മറ്റേ കരക്കാർ പാചകത്തിന്റെയും സദ്യവട്ടങ്ങളുടെയും മേൽനോട്ടം വഹിക്കും …അത് ഓരോ വർഷവും മാറിമാറി വരും….
Broii
2 months ayi bro
ബ്രോ ഞാൻ എന്ത് കമൻറ് ഇട്ടാലും അത് മോഡറേഷൻ എന്ന് പറഞ്ഞു പോവുകയാണ്…. എക്സാമുകളും മറ്റും ആയിരുന്നു… പാർട്ടുപാർട്ടായി ആണ് അവിടെ പോസ്റ്റ് ചെയ്തത് ഇവിടെ എല്ലാവരും ഒരുമിച്ച് ഒറ്റപ്പാർട്ടായി ഇടാം എന്ന് കരുതി…. ഉടനെ പോസ്റ്റ് ചെയ്യാം