അവൾ ഫോൺ ചെവിയിൽ നിന്നും മാറ്റി പതിയെ ഇരുവരെയും നോക്കി. ലാപ്ടോപ് ഓഫ്‌ആക്കി അടച്ചുവച്ചു.അതിലെ പെൻഡ്രൈവ് എടുത്ത് തന്റെ തോൾ ബാഗിലെ കള്ളിയിലേക്ക് സുരക്ഷിതമായി വച്ചു. പിന്നീട് ഇരുവരോടുമായി സംസാരിച്ചു.
“നമ്മൾ ഇങ്ങനെ പോയിട്ട് കാര്യമില്ല… ഇപ്പോൾ ഇത് നമ്മുടെ ചാനലിൽ കൊടുക്കുന്നത് അപകടമാണ്.അതുകൊണ്ട് നിങ്ങൾ ഇരുവരും വേറെയൊരു സ്ഥലത്തേക്ക് മാറണം.കൂടാതെ നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന സിം കളഞ്ഞേക്കണം.”
ഒന്ന് നിർത്തി സനൂപിന് നേരെ മുഖം തിരിച്ചു അവൾ തുടർന്നു.
“നീ അടുത്തുള്ള സ്റ്റോപ്പിൽ നിർത്തിക്കോ നമ്മുക്ക് ഇവിടെനിന്നും തത്കാലം പിരിയാം.”
“ഷഹാന…പോവുകയാണെങ്കിൽ നമുക്ക് ഒരുമിച്ച് പൊയ്ക്കൂടേ…എന്തിനാ രണ്ടു വഴി”രഞ്ജിത്ത് തല ചെറുതായി തിരിച്ചു അവളോട് ചോദിച്ചു. സനൂപും അതിനെ അനുകൂലിച്ചു മൂളി.
“വേണ്ട… അത് ചിലപ്പോൾ അവർക്ക് കണ്ടുപിടിക്കുവാൻ എളുപ്പമാകും. നമ്മുടെ ചാനലിൽ തന്നെ ഒറ്റുക്കാരുണ്ടെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ.സോ.. റിസ്ക്ക് എടുക്കണ്ട. ഞാൻ എന്റെ ട്രിവാൻഡ്രത്തെ ഫ്രണ്ടിന്റെ വീട്ടിലേക്ക് മാറുകയാണ്.അടുത്തുള്ള മെയിൻ സ്റ്റോപ്പിൽ എന്നെ ഇറക്കിയേക്കു.”
“അടുത്തുള്ള സ്റ്റോപ്പ് ചങ്ങനാശ്ശേരിയാണ്… അവിടെ ഇറക്കാം” സനൂപിന്റെ മറുപടിയിൽ അവൾ ശരിവച്ചു.
“നാലുവർഷം പ്രവർത്തി പരിചയം…കേരളത്തിലെ ടിആർപ്പി റേറ്റിംഗിഗിലും നമ്മുടെ എക്സ് എം എൽ എ വിശ്വനാഥന്റെ ഇൻവെസ്റ്റ്‌മെന്റ് കൂടി ആയ ടോപ് ന്യൂസ് ചാനൽ കെൻസിനെ പൂട്ടിച്ച ഇൻവെസ്റ്റീഗേറ്റീവ് ജേർണലിസ്റ്റ് ഷഹാന മുഹമ്മദ് ഹുസൈനിന് ഭയമോ…” ചിരിച്ചുകൊണ്ടുള്ള രഞ്ജിത്തിന്റെ വാക്കുകൾ കേട്ട് ഷഹാനയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.അവന്റെ ചിരിയിൽ അവൻ തന്നെ ഒറ്റുമെന്ന് വിചാരിക്കാൻ അവൾ നന്നേ കഷ്ടപ്പെട്ടു.
“രഞ്ജു… ഇത് ഭയം കൊണ്ടല്ല… ഈ വീഡിയോ പുറത്ത് വന്നേ പറ്റു.ഇനിയും ആരും ഇതിന് ഇരകളാവരുത്.”ഷഹാനയുടെ കണ്ണിൽ എന്തൊക്കെയോ രോഷം തിളയ്ക്കുന്നുണ്ടായിരുന്നു.
Nalla thudakam..❤️❤️❤️❤️❤️
സന്തോഷം… ഒത്തിരി സന്തോഷം ???
Super!!!. Nice start & intro. Please do continue and complete the story.
ഒരുപാട് സന്തോഷം…. ???അടുത്ത് തന്നെ നെക്സ്റ്റ് പാർട്ട് വരും… ???
Nalla thudakkam… Pinne edaiku ethokkeyo vazhiyiloode pokunno ennoru doubt.. Ara entha ennonnum parayathe oru thudakkam.. Thudakkam thotte twist anallo bro.. E ezhuthiyath manasil theam sharikkum kandukond thanne ano..?? Atho thudangi kazhinju baki pokunna pole pokam ennano..?? Kaliyakkiyathalla thanne ketto.. Oru base illathe thudangiyath pole thonni athaond paranjathatto.. Eppo e kadha ekadesham manasilakunno appo njan enta baki abiprayam parayam.. Pinne thudakkam superb??.. Njan vayikkan vendi waiting anu ketto… Odane pretheekshikunnu next part… Thirakkukkokke ane parayanam.. Ezhuthan mood illa theam illa vayya ennokke paranju madupikalle.. Angana ezhuthan vayye oru part ittu angu end adichekkanam… Atre ollu.. Appo all the best????????♥️♥️♥️♥️♥️
അങ്ങനെ തോന്നിയോ… കഥ ഇങ്ങനെയാണ് പോകുന്നേ… ഓരോരുത്തരുടെയും രീതി വ്യത്യാസമുണ്ടല്ലോ… വഴിയേ എല്ലാവരെയും മനസിലാകും… ഒരു നാട്ടിൻപുറം investigation മൂഡ് ഒക്കെ ഇട്ടു സൂപ്പർഹീറോ വരുന്നത് തന്നെയാണ് നോക്കുന്നെ…ബുക്കുകൾ വായിക്കുന്ന കൂട്ടത്തിലാണ് ഞാൻ അപ്പോൾ ഒരു ചേഞ്ച് നോക്കിതാ ചീറ്റി പോയല്ലേ… ബാക്കി വന്നിട്ട് പറഞ്ഞു തന്നാൽ മതിട്ടോ ചേട്ടായി…
Adutha oru Superhero story uff ??
Continue cheyyanam nirthi povaruth
ഇട്ടിട്ട് വൈകിയ ഇതിൽ തന്നെ വന്നേ… ഞാൻ കരുതി വരില്ലെന്ന്
പൊളി മുത്തേ
താങ്ക് യൂ ???
NICE
താങ്ക് യൂ ???
Super
താങ്ക് യൂ ???
Aaha kollalo. Super
ഒരുപാട് സന്തോഷം ???