ദി സൂപ്പർഹീറോ [Santa] 147

“ഹാപ്പി ബർത്ത്ഡേ ടു യൂ…”അവൻ അവൾക്ക് ഒരു പുഞ്ചിരിയോടെ സമ്മാനിച്ചു.

 

“ഇത്രയും നേരം കൂടെയുണ്ടായിട്ട് ഇപ്പോഴാണോടാ ഓട്ടോക്കാര പറയണെ…അതും ഒരു ഗിഫ്റ്റ് പോലും തരാതെ…”അവളും അവനു തിരിച്ചു പുഞ്ചിരി നൽകികൊണ്ട് പറഞ്ഞു.

 

“സമ്മാനമുണ്ട്… നീ ആ കൈയ്യിലെ ബാഗിൽ നോക്കിയേ”

 

അവൻ പറഞ്ഞതും അമ്മു സംശയത്തോടെ ബാഗിലെക്ക് നോക്കാൻ തുനിഞ്ഞതും അവളുടെ കവിളിൽ നന്ദുവിന്റെ അധരം പതിഞ്ഞതും ഒരുമിച്ചായിരുന്നു.

 

പെട്ടെന്നുള്ള ആ പ്രവർത്തിയിൽ ഞെട്ടി അവൾ നിന്നു പോയി. അപ്പോഴേക്കും  ട്രെയിൻ പതിയെ ചലിച്ചു തുടങ്ങിയത് അമ്മു അറിഞ്ഞു.അതിനൊപ്പം അവൻ നടക്കുന്നത് അവൾ കണ്ടു.

 

“മോൻ… എത്രയും വേഗം അനിയത്തിക്ക് ഒരാളെ കണ്ടുപിടിച്ചു വച്ചോ ഞാൻ വരുമ്പോഴേക്കും… എന്നിട്ട് നമ്മുക്ക് നോക്കാം…”അവൻ ട്രെയിനിന്റെ ആ ചെറിയ വേഗതയിൽ നീങ്ങുമ്പോൾ അവൾ മൊഴിഞ്ഞു.

 

 

************************

 

“തോമസേട്ടാ… രണ്ട് ചായ…”

 

ഓട്ടോസ്റ്റാന്റിനോട്‌ ചേർന്നുള്ള ഹോട്ടലിലേക്ക് കയറി നന്ദു അകത്തേക്ക് വിളിച്ചു പറഞ്ഞു.

 

പണ്ട് മുതലേ ഉള്ളതാണ് ആ ചായക്കട. പ്രത്യേകിച്ചു പേരൊന്നും അതിനില്ല.എല്ലാവരും തോമസേട്ടന്റെ ചായക്കടയെന്ന് സ്നേഹത്തോടെ വിളിക്കും.തോമസേട്ടനും ഭാര്യയും പിന്നെ തോമസേട്ടന്റെ ചേച്ചിയുമാണ് അവിടെ നോക്കിയിരുന്നത്. നല്ല വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കുന്ന തോമസേട്ടന്റെ കടയിൽ രാവിലെ മുതലെ നാട്ടിലെ മിക്കവരുമുണ്ടാകും.കൂട്ടത്തിൽ സ്ഥിരമാണ് നന്ദു പിന്നെ നന്ദുവിന്റെ ഒപ്പമുള്ള ജയനും. എവിടെയും ഉള്ളപോലെ അവിടെയും ഉണ്ടായി പരദൂഷണ കമ്മിറ്റിയും നാട്ടിലെ മെയിൻ പാരകളുകമായ മൂന്ന് പേര്.ചുമട്ടുതൊഴിലാളിയും നാട്ടിലെ അവരുടെ നേതാവും ആയ സേവി എന്ന സേവിയർ, പാർട്ടിപ്രവർത്തനവും ആയി നടക്കുന്ന കുഞ്ഞുമോൻ പിന്നെ ഓട്ടോക്കാരനായ സുജീവും.

 

” എന്തായെടാ നന്ദു… നന്ദിതയെ കാണുവാൻ വന്നവർ വിളിച്ചിരുന്നോ” തോമസേട്ടന്റെ ഭാര്യ ലിസ ജയന്റെയും നന്ദുവിന്റേയും മുൻപിൽ ചായ വച്ചിട്ട് ചോദിച്ചു.

 

“അവർ വിളിച്ചിരുന്നു…അവൾക്ക് ഇപ്പോൾ വേണ്ടെന്നൊക്കെയാ പറയണേ… പിന്നെ അവളുടെ എക്സാം ഒക്കെ അല്ലേ…അത് കഴിയട്ടെയെന്ന് ഞാനും കരുതി ലിസാമച്ചി” നന്ദു ചായ കൈയ്യിൽ എടുത്തുകൊണ്ട് പറഞ്ഞു.

 

“എന്റെ പൊന്നു നന്ദുവേ…എടാ ഈ പ്രായത്തിൽ ഉള്ള പെൺപിള്ളേരെ ഇങ്ങനെ നിർത്തലേട്ടാ… ഇതൊക്കെ അവരുടെ അടവല്ലേ…”സേവി ഒരു പഴം തൊലിപൊളിച്ചു കൊണ്ട് പറഞ്ഞു. ഒരു കഷ്ണം വായിലാക്കി തന്റെ ഇടതുവശത്തിരുന്ന കുഞ്ഞുമോന്റെയും സുജീവിന്റെയും മുഖത്തേക്ക് നോക്കി സേവി തുടർന്നു.

 

“നിനക്കോർമ്മയില്യോടാ നമ്മുടെ ബേബിച്ചന്റെ മോള്… “ആരെന്നു മനസിലായിലെന്ന് കാട്ടി കുഞ്ഞുമോനും സുജീവും നെറ്റി ചുളിച്ചു.

 

“ഹ…. എടാ നമ്മുടെ കെ എസ് ആർ ടി സി യിൽ കണ്ടക്ടറായി നിന്ന ബേബിച്ചനിലയോ… ആ ബേബിച്ചന്റെ മോള് കോളേജിൽ പോണുന്നും പറഞ്ഞു പോയിട്ട് ഏതോ ഒരുത്തന്റെ ഒപ്പം ഒളിച്ചോടിയില്ലേ… ഇപ്പോൾ എവിടാണെന്ന് ആർക്കും അറിയില്ല…”

 

“ഡാ… ഡാ…ഓരോന്ന് പറഞ്ഞു ആ ചെക്കനെ ടെൻഷൻ അടിപ്പിക്കാതെ പണിക്ക് പോയെ നീയൊക്കെ”തോമസേട്ടൻ മുൻപിലേക്ക് വന്ന് തന്റെ മുൻപിലെ മേശയുടെ ഇരിപ്പിടത്തിലേക്ക് ഇരുന്നു.

 

“എന്റെ തോമസേട്ടാ ഇവന്മാരുടെ ഈ പരദൂഷണം കേട്ട് ഞാൻ അങ്ങനെ ടെൻഷൻനാകില്ല…കാരണം എന്റെ പെങ്ങളെ ഞാൻ ഇന്നും ഇന്നലെയും കാണുവാൻ തുടങ്ങിയതല്ല… അവൾക്ക് അങ്ങനെ ഇഷ്ടം ഉണ്ടെങ്കിൽ എന്നോട് അവൾ പറഞ്ഞിരിക്കും…”നന്ദു ഒരു പുച്ഛം അവർക്ക് നൽകികൊണ്ട് പറഞ്ഞു.

 

“പിന്നല്ല… ഇവന്മാരുടെ വാക്ക് കേട്ട് ആരെങ്കിലും വിശ്വസിക്കുമെന്ന് എനിക്ക് ഇതുവരെ തോന്നിട്ടില്ല… അല്ലേ ലിസ്സാമേ…”ജയൻ ഒരു പരിഹാസ ചിരിയോടെ പറഞ്ഞത് കേട്ട് ലിസയും തോമസും ചിരിച്ചു.ലിസ അതെ ചിരിയോടെ അകത്തേക്ക് കടന്നു ജോലികൾ തുടർന്നു.

 

“നിങ്ങളെല്ലാം കൂടി ഈ സേവിയെ കളിയാക്കിക്കോ… അവൻ പറഞ്ഞതിലും കാര്യമുണ്ട്… നടന്നത് എല്ലാവർക്കും അറിയാമല്ലോ… ഇപ്പോൾ ആ പെണ്ണ് എവിടാണെന്ന് ആർക്കും അറിയില്ല…”കുഞ്ഞുമോൻ സേവിയെ പിൻതാങ്ങി.

 

സേവി അവസാനത്തെ പഴകഷ്ണവും വായിലാക്കി തൊലി മേശപ്പുറത്ത് തന്നെ വച്ച് എഴുന്നേറ്റു.

 

“ദേ… നന്ദു… സേവിച്ചൻ നിനക്ക് നല്ലതിന് വേണ്ടിയാ പറഞ്ഞത് അല്ലാതെ… കരുതൽ എപ്പോഴും നല്ലതാ…”സുജീവ് കാലി ഗ്ലാസ്‌ ബെഞ്ചിൽ വച്ചു പറഞ്ഞു.

16 Comments

  1. Nalla thudakam..❤️❤️❤️❤️❤️

    1. സന്തോഷം… ഒത്തിരി സന്തോഷം ???

  2. Super!!!. Nice start & intro. Please do continue and complete the story.

    1. ഒരുപാട് സന്തോഷം…. ???അടുത്ത് തന്നെ നെക്സ്റ്റ് പാർട്ട്‌ വരും… ???

  3. Nalla thudakkam… Pinne edaiku ethokkeyo vazhiyiloode pokunno ennoru doubt.. Ara entha ennonnum parayathe oru thudakkam.. Thudakkam thotte twist anallo bro.. E ezhuthiyath manasil theam sharikkum kandukond thanne ano..?? Atho thudangi kazhinju baki pokunna pole pokam ennano..?? Kaliyakkiyathalla thanne ketto.. Oru base illathe thudangiyath pole thonni athaond paranjathatto.. Eppo e kadha ekadesham manasilakunno appo njan enta baki abiprayam parayam.. Pinne thudakkam superb??.. Njan vayikkan vendi waiting anu ketto… Odane pretheekshikunnu next part… Thirakkukkokke ane parayanam.. Ezhuthan mood illa theam illa vayya ennokke paranju madupikalle.. Angana ezhuthan vayye oru part ittu angu end adichekkanam… Atre ollu.. Appo all the best????????♥️♥️♥️♥️♥️

    1. അങ്ങനെ തോന്നിയോ… കഥ ഇങ്ങനെയാണ് പോകുന്നേ… ഓരോരുത്തരുടെയും രീതി വ്യത്യാസമുണ്ടല്ലോ… വഴിയേ എല്ലാവരെയും മനസിലാകും… ഒരു നാട്ടിൻപുറം investigation മൂഡ് ഒക്കെ ഇട്ടു സൂപ്പർഹീറോ വരുന്നത് തന്നെയാണ് നോക്കുന്നെ…ബുക്കുകൾ വായിക്കുന്ന കൂട്ടത്തിലാണ് ഞാൻ അപ്പോൾ ഒരു ചേഞ്ച്‌ നോക്കിതാ ചീറ്റി പോയല്ലേ… ബാക്കി വന്നിട്ട് പറഞ്ഞു തന്നാൽ മതിട്ടോ ചേട്ടായി…

  4. ?ᴍɪᴋʜᴀ_ᴇʟ?

    Adutha oru Superhero story uff ??
    Continue cheyyanam nirthi povaruth

    1. ഇട്ടിട്ട് വൈകിയ ഇതിൽ തന്നെ വന്നേ… ഞാൻ കരുതി വരില്ലെന്ന്

  5. പൊളി മുത്തേ

    1. താങ്ക് യൂ ???

    1. താങ്ക് യൂ ???

  6. ശശി പാലാരിവട്ടം

    Super

    1. താങ്ക് യൂ ???

  7. Aaha kollalo. Super

    1. ഒരുപാട് സന്തോഷം ???

Comments are closed.