ദക്ഷാർജ്ജുനം 4 [Smera lakshmi] 152

എന്നിട്ട്????

 

അവളെ കണ്ടു.

പക്ഷെ ഒന്നും പറഞ്ഞില്ല.

 

അതെന്താ…..

 

അപ്പോഴേക്കും ദക്ഷയുടെ അമ്മ അവളെ വിളിച്ചു.

 

അപ്പോൾ ഇനി നീ എങ്ങനെ അവളുടെ ഇഷ്ട്ടം അറിയും ??

 

നാളെ ദേവീക്ഷേത്രത്തിൽ വരാമെന്നവൾ പറഞ്ഞിട്ടുണ്ട്.

 

വന്നാലും ഇന്ന് കണ്ട അവളുടെ മുഖഭാവത്തിൽ നിന്നും എനിക്കനുകൂലമായൊരു മറുപടി കിട്ടാൻ സാധ്യതയില്ല ഏട്ടത്തി.

 

ദേവി അർജ്ജുനന്റെ തലയിൽ തലോടിക്കൊണ്ട്      പറഞ്ഞു.

 

മോനെ……നിന്റെ തോന്നൽ തെറ്റാണെന്ന് ഈ ഏട്ടത്തിയമ്മ പറയില്ല.

 

നിന്റെ മനസ്സ് എത്ര തന്നെ നല്ലതാണെങ്കിലും നിന്റെ കുടുംബം,

അതുമാത്രം മതി ഏതൊരു പെണ്ണിനെ കൊണ്ടും നിന്നെ ഇഷ്ടമില്ലെന്നു പറയിക്കാൻ.

 

അതുകൊണ്ടു തന്നെയല്ലേ ഏട്ടത്തി ഇത്രനാളും ഞാനെല്ലാം മറച്ചു വയ്ക്കാൻ കാരണം.

 

അവളെ കൈവിട്ടു പോകുമോ എന്ന എന്റെ ഭയത്തിൽ നിന്നാണ് ഇന്നെന്നെക്കൊണ്ട് ഇതിനെല്ലാം പ്രേരിപ്പിച്ചത്.

 

ഈ നശിച്ച തറവാടും അച്ഛനും ഏട്ടനും ആണ് എല്ലാത്തിനും കാരണം.

 

അരുത് മോനെ……

 

അറിയാതെയാണെങ്കിൽ പോലും ജന്മം തന്ന സ്വന്തം പിതാവിന്റെ ദോഷം പറയരുത്.

 

നീ നോക്കിക്കോ നാളെ ദക്ഷ നിന്നെ ഇഷ്ടമാണെന്ന് പറയും.

എന്റെ മനസ്സ് അങ്ങനെ പറയുന്നു.

18 Comments

  1. കഥ എന്താണെന്നു ഊഹം ആദ്യ പാർട്ടുകളിൽ നിന്നും ലഭിക്കുന്നുണ്ട്… എങ്കിലും എങ്ങനെ എന്തിനു എന്നൊക്കെ അറിയാൻ akamksha?

  2. ഈ ഭാഗവും നന്നായിട്ടുണ്ട്… ഓരോ ഭാഗങ്ങൾ കഴിയുമ്പോൾ എഴുത്തു മികച്ചതാകുന്നു… അവസാന പക്ഷെ ഊഹിക്കാം എന്താണ് പറയാൻ പോകുന്നത് എന്ന്… ❤️

    1. സ്മേര ലക്ഷ്മി

      നമ്മൾ എഴുത്തിൽ പിച്ച വെക്കുന്നല്ലേ ഉള്ളൂ ഏട്ടാ…
      എല്ലാം റെഡി ആക്കി വരും ഭാഗങ്ങളിൽ ok ആക്കാന്ന്.

      സ്നേഹം മാത്രം❤️❤️❤️

    1. സ്മേര ലക്ഷ്മി

      Thanks

  3. സമേര ലക്ഷ്മി,

    നാലു പാര്‍ട്ടും ഒരുമിച്ച് വായിച്ചു. കഥ നന്നായിട്ടുണ്ട്… അതുപോലെ നല്ല ത്രില്ലിങ്ങും ഉണ്ട്. വസുന്ധരയും അര്‍ജ്ജുനനും തമ്മില്‍ ഇഷ്ടത്തിൽ ആയിരിക്കും എന്നാണ് ആദ്യം ഞാൻ തെറ്റിദ്ധരിച്ചത്… പക്ഷേ വായിച്ച് വന്നപ്പോൾ വ്യക്തമായി. നന്നായിരുന്നു.

    അര്‍ജ്ജുനന്‍ ചെറുപ്പം മുതല്‍ ദക്ഷയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു… പക്ഷേ ദക്ഷ മാത്രം അര്‍ജ്ജുനനെ അതിനു മുമ്പ് കണ്ടിട്ട് പോലുമില്ല… അവിടെ മാത്രം എനിക്കെന്തോ വല്ലായ്മ തോന്നി. ചില സ്ഥലങ്ങളില്‍ എഴുതാന്‍ മൂഡില്ലാതെ ധൃതി പിടിച്ച് പെട്ടന്ന് എഴുതി തീര്‍ക്കണം എന്ന ചിന്തയോടെ എഴുതിയത് പോലെ തോന്നി (ഒരുപക്ഷേ എന്റെ മാത്രം തോന്നല്‍ ആയിരിക്കും)

    പക്ഷേ കഥ വളരെ നന്നായിരുന്നു. എനിക്ക് ഒരുപാട്‌ ഇഷ്ടപ്പെടുകയും ചെയ്തു. അടുത്ത പാര്‍ട്ട് വേഗം തരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ ❤️♥️❤️

    1. സ്മേര ലക്ഷ്മി

      Thanks,♥️

      Varum partukalil ellaam clear aakum.

  4. നിധീഷ്

    ???????

    1. സ്മേര ലക്ഷ്മി

      ♥️

  5. സ്മേര ലക്ഷ്മി

    ????

  6. Nannayittund. Waiting 4 nxt part…

    1. സ്മേര ലക്ഷ്മി

      Thank you, next part almost ezhuthi kazhiyaaraayi .
      Udan pratheekshikkaam

    1. സ്മേര ലക്ഷ്മി

      ?

  7. കൈലാസനാഥൻ

    ശത്രു കുടുംബങ്ങളായ നാഗമഠവും ഈശ്വരമംഗലവും അർജുനിലും ദക്ഷയിലൂടെയും ഒന്നിക്കുമോ ? സാധ്യത കാണുന്നില്ല അവന്റെ അച്ഛനും ചേട്ടനും ദക്ഷയെ ഉപദ്രവിക്കുമോ? ദക്ഷയുടെ വീട്ടുകാർ എന്ത് നിലപാട് എടുക്കും എന്നൊക്കെ കണ്ടറിയാം എന്തായാലും കഥ നന്നായിട്ട് മുന്നേറുന്നുണ്ട് .ഭാവുകങ്ങൾ

    1. സ്മേര ലക്ഷ്മി

      Thank you

    1. സ്മേര ലക്ഷ്മി

      ?????

Comments are closed.