ദക്ഷാർജ്ജുനം 2 [Smera lakshmi] 158

 

മണ്ണിൽ എന്തോ തിളങ്ങുന്നതായി, കണ്ട കൗതുകത്തിൽ അവളത് അപ്പോൾ തന്നെ പുറത്തെടുത്തു, അതൊരു താലി ആയിരിന്നു.

 

മഹാലക്ഷ്മി ചുരിദാറിന്റെ ഷാളിൽ പിടിച്ചു വീട്ടിലേക്ക് കൊണ്ടു വന്ന് സ്വർണാനിറമുള്ള ബോക്സിൽ ആക്കി ഷെൽഫിൽ വെച്ചു.”

 

ഒരുപക്ഷേ ഈ താലി എടുത്തത് കൊണ്ടാകുമോ ഒരേ സ്വപ്നം തന്നെ വീണ്ടും വീണ്ടും കാണുന്നത്.

 

മഹാലക്ഷ്മി ആ താലി എടുത്ത് വീണ്ടും പരിശോധിച്ചു.

 

പെട്ടെന്നാണ് മഹാലക്ഷ്മിയുടെ മൊബൈൽ റിങ് ചെയ്തത്.

 

അത് ദേവാനന്ദിന്റെ കാൾ ആയിരിന്നു.

അവൾ വേഗം ആ താലി ബോക്സിൽ ആക്കി ഷെൽഫിൽ വെച്ചു.

ഫോൺ എടുത്ത് ദേവനന്ദിനോട് സംസാരിച്ചു.

അതിൽ അവൾ മറ്റെല്ലാം മറന്നു.

 

ആഡംബരം തുളുമ്പുന്ന നാലുകെട്ട്, വലിയൊരു പടിപ്പുര കടന്ന് അവൾ മുറ്റത്തെത്തി. 

 

മുറ്റത്തിന്റെ ഒരു വശത്ത് നാഗത്തറ. തറയിലെ നഗദൈവങ്ങളുടെ മുന്നിൽ കത്തിച്ചു വെച്ച നിലവിളക്ക്‌.

വീടിനു കുറച്ചു പിറകിലായി നിറയെ ചെന്താമര പൂക്കളുള്ള കുളം

 

.

പൂമുഖത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു ചുമരിൽ കൊളുത്തിയിട്ട പലരുടെയും ഛായചിത്രങ്ങൾ.

പൂമുഖ വാതിൽ കടന്ന് ചുറ്റും നോക്കി.

പൂമുഖത്തും വീടിനകത്തും നിറയെ സ്വർണനിറമുള്ള തൂക്കുവിളക്കുകൾ

 

.

പൂമുഖ വാതിൽ കടന്നാൽ ആദ്യം കാണുന്നത് നടുമുറ്റമാണ്.

 

വിസ്തൃതമായ നാലുകെട്ട്.

 

പതിയെ നടന്നു അവിടെയുള്ള മുറിയിലേക്ക് നോക്കി,അതൊരു പൂജാമുറിയാണ് നിറയെ വിഗ്രഹങ്ങൾ, അതിലെല്ലാം തുളസിമാല ചാർത്തിയിരിക്കുന്നു.

 

മുന്നിൽ സ്വർണനിറമുള്ള 7 തിരിയിട്ട് കത്തിച്ച നിലവിളക്ക്.

 

ഒരു ഭാഗത്ത് ആരതിത്തട്ടിൽ കർപ്പൂരം കത്തുന്നു.

 

ഭസ്മം, കുങ്കുമം, ചന്ദനം, മഞ്ഞൾ തുടങ്ങിയവ മറ്റൊരു താലത്തിൽ.

ദൈവത്തെ ഒന്നു നമസ്ക്കരിച്ചു വീണ്ടും മുന്നോട്ടു നടന്നു.

 

നാലുകെട്ടിന്റെ ഒരു കോണിൽ ചെണ്ടയും ചേങ്ങിലയും ഉണ്ടായിരുന്നു.

 

അതിൽ പതിയെ കൈ തലോടി വേറൊരു മുറിയിൽ കയറിയപ്പോഴാണ് മനസിലായത് അതൊരു അടുക്കളയാണ്. 

10 Comments

  1. ആദ്യ ഭാഗത്തിലും ഒരുപാട് മികച്ചത് ആയി മാറിയിട്ടുണ്ട്… ഇപ്പോൾ സപ്പോർട്ട് കുറവായിരിക്കും പതിയെ പതിയെ അത് വന്നോളും… ??❤️
    ഒരു അഭിപ്രായം എന്തന്നാൽ ഡീറ്റൈലിംഗ് ഇത്തിരി കൂടി വേണം… ഒരു ഹോർറോർ stroy എന്ന നിലക്ക് കഥ നടക്കുന്ന പശ്ചാത്തലം നന്നായി വിവരിക്കണം… ❤️

    1. സ്മേര ലക്ഷ്മി

      Thank you

  2. നിധീഷ്

    ????

  3. Superb. Page kootti ezhuthane……

    1. സ്മേര ലക്ഷ്മി

      Ok

  4. Theme വളരെ നന്നായിരിക്കുന്നു.
    കുറച്ച് വിശദീകരിച്ച് എഴുതാൻ കഴിയുമോ?
    വേഗത കുറച്ച് കൂടിയതു പോലെ.
    അടുത്ത part എപ്പൊ?
    ??

    1. സ്മേര ലക്ഷ്മി

      Submit cheythittund.

    1. സ്മേര ലക്ഷ്മി

      ❤️❤️

Comments are closed.