രാവിലെ ആയതും വിശ്വൻ വേഗം എഴുന്നേറ്റ് കൃഷ്ണനെ വിളിച്ചു.
ഒറ്റബെല്ലിന് തന്നെ കൃഷ്ണൻ ഫോണെടുത്തു.
എന്താടാ അതിരാവിലെ ഒരു കാൾ.
എന്തേ ശ്രീമതിയുമായി പിണങ്ങിയോ?
എങ്കിൽ എന്നത്തേയും പോലെ ഇങ്ങു പോരെ….നമുക്കൊന്നിച്ചു കഴിക്കാം.
എപ്പോഴും അതല്ലേ പതിവ്.
കൃഷ്ണൻ വിശ്വനെ കളിയാക്കി ചോദിച്ചു.
“കൃഷ്ണാ നിന്റെ കോമഡി കേൾക്കാനല്ല ഞാൻ വിളിച്ച്.
എനിക്ക് സീരിയസ്സായി കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്.”
നരേന്ദ്രനേയും കൂട്ടി വൈകീട്ട് ബാറിലേക്ക് വാ….ഞാനിന്ന് ലീവാ.
ആ പിന്നെ ശേഖരൻ ഇന്നലെ നിന്നെ വിളിച്ചോ?
വിശ്വൻ ചോദിച്ചു.
ഇല്ല….ശേഖരൻ വിളിച്ചില്ല.
നിനക്കെന്താടാ പറ്റിയത്.
ഞാനങ്ങോട്ട് വരണോ?
ഏയ് വേണ്ട കൃഷ്ണാ….നമുക്ക് വൈകീട്ട് കാണാം.
ഹ്മ്മം…. ശരി.
വിശ്വൻ ഫോൺ വച്ചു.
ഇവനെന്തുപ്പറ്റി ശബ്ദമൊക്കെ വല്ലാതായിട്ടുണ്ട്.
അവന്റെ ഫ്ലാറ്റിലേക്കൊന്ന് പോയാലോ?
കൃഷ്ണൻ ആലോചിച്ചു.
ഹാ….ഇനിയിപ്പോൾ വേണ്ട.
വൈകീട്ട് കാണാം എന്നല്ലേ പറഞ്ഞത്.
“നിങ്ങളെന്താ മനുഷ്യാ ഇങ്ങനെ അന്തംവിട്ട് നില്ക്കുന്നെ
ആരാ വിളിച്ചത്?”
കൃഷ്ണന്റെ നിൽപ്പ് കണ്ട് അങ്ങോട്ട് വന്ന കൃഷ്ണന്റെ ഭാര്യ യമുന ചോദിച്ചു.
ഒന്നുമില്ലെടി..
വിളിച്ചത് വിശ്വനാ അപ്പോൾ ഞാൻ വെറുതെ ഒന്നാലോചിച്ചു നിന്നതാ.
എന്താടോ എനിക്കൊന്ന് ആലോചിക്കാനും സ്വാതന്ത്രമില്ലേ?
കൃഷ്ണൻ തമാശരൂപേണ യമുനയോട് ചോദിച്ചു.
ഹ്മ്മം….ഈയിടെയായി തമാശ കുറച്ച് കൂടുന്നുണ്ട്.
“രാത്രിയിലുള്ള വൈകി വരവ് നിർത്തുന്നതാവും നിങ്ങൾക്ക് നല്ലത്.
പണ്ടത്തെ പ്രായമല്ല അതോർമ്മ വേണം.
പറഞ്ഞില്ലെന്നു വേണ്ട.”
ഒരു ചിരിയോടെ അതുംപറഞ്ഞ് യമുന അവിടെ നിന്നും പോയി.
???????
❤️❤️❤️❤️❤️ thanks
10,11,12 ഭാഗങ്ങൾ ഒരുമിച്ചാണ് വായിച്ചത്.
എന്നാംപറയുവാ ഇത്തവണയും പൊളിച്ചടുക്കു
“നിനക്ക് വയസ്സായി പോയല്ലോ വസൂ….
മുടിയൊക്കെ നരച്ചു കിളവിയായിട്ടൊ.”
“ദേ എന്നെ നോക്ക്.
ഞാനിപ്പോഴും അന്ന് നിന്റെ അടുത്ത് നിന്നും ഇറങ്ങിയ അതുപോലെയുണ്ട്.
അല്ലേ….”
“അതും പറഞ്ഞ് ദക്ഷ ഉറക്കെ ചിരിച്ചു.”
ഏറ്റവും ഹൃദയസ്പർശിയായ വരികൾ
അല്ലെങ്കിലും എനിക്ക് അറിയാമായിരുന്നു ദക്ഷ അവളെ ദ്രോഹിച്ചവരേ മാത്രമേ യമപുരിക്ക് അയക്കൂ എന്ന്
യക്ഷി ആയി മാറി സ്വന്തബന്ധങ്ങൾ മറന്നു എല്ലാവരെയും സംഹരിച്ചാൽ അവളുടെ പ്രദികാരത്തിന് തന്നെ അർത്ഥം ഇല്ലാതാവില്ലെ !
അടുത്ത ഭാഗത്തിനായി അക്ഷമനായി കാത്തിരിക്കുന്നു
ആ വരികളെല്ലാം ഒരുപാട് സങ്കടത്തോടെ ആണ് എഴുതിയത്. എന്നെയും ഒരുപാട് വേദനിപ്പിച്ച വരികളാണ് അതൊക്കെ..
Thanks for your valuable feedback
പൂച്ച എലിയെ കളിപ്പിച്ച് – ഭയപ്പെടുത്തി – തളര്‍ത്തി കൊല്ലുന്നത് പോലെ…. ആദ്യം ദക്ഷ വിശ്വനാഥന്റെ മുറിയില്‍ പ്രത്യക്ഷപ്പെട്ട്, അയാളെ ഭയപ്പെടുത്തിയ ശേഷം അപ്രത്യക്ഷമാകുന്നു … പിന്നെ അടുത്ത ദിവസം അയാളെ ശെരിക്കും ഭയപ്പെടുത്തി മുകളില്‍ നിന്നും താഴെ എറിഞ്ഞു കൊല്ലുന്നു… അവളുടെ ആ പ്രതികാരം നിറവേറ്റുന്ന scene ശെരിക്കും മനസ്സിൽ പതിഞ്ഞു.
ദക്ഷ വസുന്ധര യോട് സംസാരിക്കുന്നതും… മഹാലക്ഷ്മി കടുത്തിരുന്ന് ആല്‍ബം നോക്കുന്നതു ഒക്കെ നന്നായിരുന്നു…
പിന്നേ ദക്ഷക്ക് വീട്ടിന്റെ ഉള്ളില്‍ കടക്കാന്‍ കഴിയില്ല എന്ന് മുത്തച്ഛന്‍ ഏതോ ഒരു പാര്‍ട്ടിൽ പറഞ്ഞത് പോലെയാണ് എന്റെ ഓര്‍മ… അതോ എനിക്ക് തോന്നിയതാണോ എന്നും അറിയില്ല..
എന്തുതന്നെയായാലും കഥ എനിക്ക് ഒരുപാട് ഇഷ്ടമായി.
പഠനത്തിന് കോട്ടം വരാതെ നന്നായി എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു..
സ്നേഹത്തോടെ ♥️♥️
ദക്ഷയെ ബന്ധനത്തിലാക്കിയ പഴയ ഈശ്വര മംഗലം മനയിലേക്കാണ് അവൾക്ക് കയറാൻ പറ്റാതിരുന്നത്.
ഇപ്പോൾ അവർ താമസിക്കുന്നത് അതിനാടുത്തായി ഉണ്ടാക്കിയ വീട്ടിലാണ്.
ഇതെല്ലാം മുൻപത്തെ പാർട്ടുകളിൽ പറഞ്ഞിട്ടുണ്ട്.
❤️❤️❤️❤️❤️❤️
അടിപൊളി ദക്ഷ അവൾ പ്രധികാരം തുടങ്ങി വസുവിനും സ്വപ്നത്തിൽ കാണിച്ച കൊടുത്തു
വായിക്കുമ്പോൾ ഇതെല്ലാം കാണാൻ കഴിയുന്നുണ്ട്
Really amazing smera lakshmi
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
എന്ന് സന്തോഷത്തോടെ
അതിലേറെ സ്‌നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
Thanks, ❤️❤️❤️❤️❤️
എന്നത്തേയും പോലെ ഈ ഭാഗവും മനോഹരമായിട്ടുണ്ട്.❤️❤️. ഓരോ ഭാഗവും കഴിയുമ്പോൾ എഴുത് കൂടുതൽ മനോഹരവും മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്??
അങ്ങനെ ദക്ഷയുടെ പ്രതികാരം തുടങ്ങി ലെ. ഇന്നി അവളുടെ നാളുകൾ ആണ്. അവസാനം നിർത്തിയ hint വച്ച് നോക്കുമ്പോൾ ത്രിവിക്രമന്റെ entry ഇന്നി ഉണ്ടാകുമോ?? പിന്നെ ലച്ചുവും ആനന്ദും ഒന്നിക്കാൻ വേണ്ടി കാത്തിരിക്കുന്നു.
അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം. Waiting❤️
സ്നേഹത്തോടെ
ശ്രീ
ത്രിവിക്രമൻ അല്ലാട്ടോ ത്രിലോചനൻ.
മാറിപോയതാണ്.
ഞാൻ വിചാരിച്ചു ത്രിവിക്രമൻ ആത്മാവായി വന്നു ഒരു പ്രേതം vs പ്രേതം fight ആവും എന്ന്. ഈ ത്രിലോചനൻ മൂപ്പരുടെ അച്ഛൻ ആണോ? എനിക്ക് ആളെ ശെരിക്കും അങ്ങോട്ട് ഓർമ കിട്ടുന്നില്ല.
അർജ്ജുനന്റെ ഇളയച്ഛൻ,
ത്രിലോചനനെ കുറിച്ച് മുൻപ് പറഞ്ഞിട്ടുണ്ട്.
Nannayittund. Wtg 4 nxt part…..
താങ്ക്സ്
വിശ്വനാഥനിലൂടെ ദക്ഷ തന്റെ പ്രതികാരദാഹം തീർക്കാൻ തുടങ്ങി. അപ്പോൾ വിശ്വനാഥൻ, കൃഷ്ണൻ, നരേന്ദ്രൻ എന്നിവർ ആ കൊലക്ക് പിന്നിലുണ്ടായിരുന്നു. പക്ഷേ ഇവരും കാർത്തികേയനുമായുള്ള ബന്ധം എന്താണ്? ത്രിലോചനനെ കൊണ്ട് അവളെ തടയാൻ പറ്റുമോ കണ്ടറിയാം. മനോഹരമായിരുന്നു, നല്ല അവതരണം ഭാവുകങ്ങൾ??????
Thanks…
❤️❤️❤️❤️❤️❤️
???
❤️❤️❤️❤️❤️❤️
??????
???????
ഇനി എന്താണെന്ന് ആലോചിച്ചു irunnathanu… ???
???????