ദക്ഷാർജ്ജുനം 10 [Smera lakshmi] 301

Views : 19416

ഇതുംപറഞ്ഞ് ഉണ്ണി അവരേയും കൂട്ടി വേദവർമ്മൻ കിടക്കുന്ന അറയിലേക്ക് നടന്നു.”

 

“മുത്തശ്ശ….

 മുറിയിലേക്കെത്തിയ വസു വേദവർമ്മനെ വിളിച്ചു.”

 

“ആ കുട്ടികളെ നിങ്ങൾ എത്തിയോ….

എനിക്ക് കാലിൽ ഒരു വേദനയാണ്.

അതാണ് പുറത്തേക്ക് വരാതിരുന്നത്.”

 

“ഉണ്ണീ എന്നെ പൂജാഅറയിലേക്ക് കൊണ്ടു പോകൂ….”

 

വരൂ മക്കളെ.

അദ്ദേഹം മഹിയേയും വസുവിനേയും വിളിച്ചു.

 

“ഉണ്ണി വേദവർമ്മന്റെ കൈപിടിച്ചു പൂജാഅറയിലേക്ക്‌ നടന്നു.”

 

“തനിക്ക് മുൻപിലെ ഇരിപ്പിടത്തിലേക്ക് ഇരിക്കാൻ മഹിയോടും വസുവിനോടും പറഞ്ഞ് ഉണ്ണി പൂജാഅറയിലെ പീഠത്തിലേക്ക് അദ്ദേഹത്തെ പിടിച്ചിരുത്തി.”

 

“പീഠത്തിലിരുന്ന അദ്ദേഹം ദേവിയെ ധ്യാനിച്ചു അൽപ്പസമയം മിഴികളടച്ചിരുന്നു”

 

“പിന്നെ കണ്ണുകൾ തുറന്ന് വസുവിനെയും മഹിയേയും നോക്കിക്കൊണ്ട് ചോദിച്ചു.”

 

“ദക്ഷ”

 

“അവളുടെ സാന്നിദ്ധ്യം തറവാട്ടിൽ വീണ്ടും അറിഞ്ഞു തുടങ്ങി ല്ലേ?”

 

“ആരാ ആദ്യം കാവിൽ കയറിയത്?”

 

“മുത്തശ്ശ…. അത് ലച്ചു മോളാ..”

 

“കളിച്ചുകൊണ്ടിരിക്കുമ്പോൾ അറിയാതെ കയറിപ്പോയതാ

വസു കുറ്റബോധത്തോടെ പറഞ്ഞു.

 

ഹ്മ്മം….

 

“അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, എങ്കിലും വിദഗ്ധമായി അത് ഒളിപ്പിച്ചു വച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.”

 

“അങ്ങനെയെങ്കിൽ ആയില്യംകാവിൽ ഉറങ്ങിക്കിടക്കുന്ന കഥകളും അറിയണമെന്ന് അവൾ ചോദിച്ചു കാണുമല്ലോ?”

 

Recent Stories

The Author

Smeralakshmi

21 Comments

  1. ഈ കഥയെ പറ്റി ഞാൻ ഇതിന്റ ചാറ്റ് റൂമിൽ നിന്ന് ആണ് കണ്ടത് ഇതിന്റെ എഴുത് കാരിയെ കുറിച്ച് പറഞ്ഞിരുന്നു അങ്ങനെ ആണ് ഇത് വായിക്കാൻ ഇടയായത്
    ഇതിലെ ഓരോ ഭാഗവും നമ്മൾ കാണുന്ന ഒരു ഫീൽ കിട്ടുന്നുണ്ട് അത് കിടുവേ പിന്നെ കഥ പറയുന്ന സീൻ എല്ലാം പൊളിച്ചു അവസാന പാർട്ടിൽ വസു അർജുനൻ ആണെന്ന് ഉള്ള ആ ഞെട്ടൽ ശെരിക്കും കാണാൻ പറ്റി
    ഇതിലും മികച്ച അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

  2. Unexpected twist aayi poyi Smera. 😍

  3. ഇന്നാണ് കഥ വായിച്ചത്.. നല്ല എഴുത്തു,,, ഓരോ ഭാഗവും വരുമ്പോൾ കൂടുതൽ കൂടുതൽ മെച്ചപ്പെടുന്നു..

    ഈ comment എന്താകുമെന്ന് അറിയില്ല… thanks to moderation …. ഇയാള് കണ്ടില്ലെങ്കിലും അഭിനന്ദിക്കണം എന്ന് തോന്നിയത് കൊണ്ട് comment ഇടുന്നു….

    NB: കുട്ടേട്ടാ നന്ദിയുണ്ട് ഈ മോഡറേഷൻ പരിപാടിക്ക്

  4. ചേച്ചി ഈ ഭാഗവും നന്നായിട്ടുണ്ട് ❤️ കഥ നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. അടുത്ത ഭാഗം ഉടനെ വരുമെന്ന് കരുതുന്നു സ്നേഹം 💓💓💓

  5. സ്മേരക്കുട്ടി… ഓരോ ഭാഗങ്ങൾ കഴിയുന്തോറും എഴുത്ത് നന്നാവുണ്ട്…
    കഥപറയുന്ന രീതിയിലുള്ള പുരോഗതി കൊള്ളാം.,., സ്നേഹം..💕💕

    1. Thanks തമ്പുരാൻ ചേട്ടാ.. നിങ്ങളുടെ എല്ലാവരുടെയും സഹായം ഉണ്ടല്ലോ.negative ആണെങ്കിലും positive ആണെങ്കിലും ചൂണ്ടി കാണിക്കാൻ ആളുണ്ടാകുമ്പോൾ നമ്മുടെ എഴുത്ത് ഒക്കെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകും.
      സ്നേഹത്തോടെ
      സ്മേര ലക്ഷ്മി

  6. അർജുനന്റെ മൃതദ്ദേഹം കാണാഞ്ഞസ്ഥിതിക്ക് ഇനി അർജുനന്റെ മകനാണോ ഈ ആനന്ത്…. ഇനി പുനർജന്മം ആണങ്കിൽ തന്നെ അത് അർജുനന്റെ കുംടുംബത്തിൽ അല്ലേ ജനിക്കേണ്ടിയിരുന്നത്…?

  7. സ്മേരലക്ഷ്മി,

    കഥ വളരെ നന്നായിട്ട് തന്നെ മുന്നോട്ട് നീങ്ങുന്നുണ്ട്.

    അവസാനം ദക്ഷയെ തളച്ചിരുന്ന ആ മൂന്ന് ബന്ധനങ്ങളുടെയും ശക്തി ക്ഷയിച്ചു തുടങ്ങിയോ? അതുകൊണ്ടാണോ കാവില്‍ നിന്നും ദക്ഷയുടെ കരച്ചിലും.. മനുഷ്യ മാംസം കരിഞ്ഞ രൂക്ഷ ഗന്ധവും എല്ലാം ഉണ്ടായത്?

    എന്തുതന്നെയായാലും ഓരോ ഭാഗങ്ങളും വളരെ നന്നായിരുന്നു…

    അവസാനത്തെ ആ വെളിപ്പെടുത്തലും എല്ലാം വായനക്കാര്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് തന്നെയായിരുന്നു.

    ഇനി അടുത്ത് എന്താണെന്ന് അറിയാൻ വര്‍ദ്ധിച്ച ആകാംഷയോടെ കാത്തിരിക്കുന്നു♥️♥️

    1. താങ്ക്സ് ചേട്ടായി..
      അടുത്ത പാർട് എത്രയും വേഗം ഇടാൻ ശ്രമിക്കുന്നുണ്ട്.

  8. Valare nannayittund. Wtg 4 nxt part…

    1. Thank you

  9. ഈ പാർട്ടും കലക്കി……. പിന്നെ ട്വിസ്റ് പൊളിച്ചു. അതിന്റെ റീയാക്ഷൻ അറിയാൻ കാത്തിരിക്കുന്നു. ആനന്ദ് അർജ്ജുനന്റെ പുനർജന്മം ആണലെ. ഇന്നി വീണ്ടും അവരുടെ സംഗമത്തിന് വിഘ്‌നങ്ങൾ ഉണ്ടാകുമോ? ലച്ചുവിന്റെ വീട്ടുകാർ കല്യാണത്തിന് എതിർകുമോ? അടുത്ത ഭാഗത്തിൽ അറിയാം.

    അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം. സുഖമായി ഇരിക്കുന്നു എന്നു വിചാരിക്കുന്നു. പ്രളയത്തിൽ നിന്നും Safe അല്ലെ?
    സ്നേഹത്തോടെ ശ്രീ❤️❤️❤️

    1. ഞങ്ങളുടെ ഇവിടെ ഒക്കെ safe ആണ്. കുഴപ്പം ഒന്നുമില്ല.
      ❤️❤️❤️❤️❤️
      Avide kuzhappam onnumillallo. Safe alle

      1. Yep safe annu.

    1. Thanks ❤️❤️❤️

  10. കൈലാസനാഥൻ

    സ്മേരാലക്ഷ്മി,
    ആനന്ദും വൈദവും സ്വപ്നം കണ്ട് ഞെട്ടി എഴുനേർക്കുന്നതും അവർ തലേന്ന് കാവിൽ നടന്നതും ഒക്കെ പറയുന്നതും ആ ഭാവം ഒക്കെ ശരിക്കും കണ്ടതുപോലെ തോന്നി. ആ സംഭവം വസുവിന് എത്ര മാത്രം ഭയചകിതയാക്കിയെന്ന് ചൊവ്വയൂര് വേദവർമ്മന്റെ അടുക്കൽ പോകുന്നതിൽനിന്നും വ്യക്തം. മനുഷ്യമാംസം കത്തിക്കരിയുന്ന ഗന്ധം അനുഭവപ്പെട്ടത് പോലെ തോന്നിയത് ഒക്കെ പശ്ചാത്തലത്തിന് ചേർന്നത് തന്നെ.

    വേദവർമ്മന്റെ ഉണ്ണിയോടുള്ള വെളിപ്പെടുത്തൽ വരാനിരിക്കുന്ന എന്തോ ദുര്യോഗം പോലെ ഉണ്ടല്ലോ!

    ലക്ഷ്മിയെ പെണ്ണ് കാണാൻ ആനന്ദ് എത്തുന്നതിന് മുമ്പുള്ള സീനുകളും അവൻ എത്തിയ നേരം വസുവിനുണ്ടായ ഞടുക്കവും എടുത്തു പറയേണ്ടത് തന്നെ.അവൻ അർജ്ജുന്റെ പുനർജന്മം തന്നെയെന്ന് ഉറപ്പിക്കുന്നു. എന്റെ പുഞ്ചിരിക്കുട്ടി താൻ അവസാനം ഞെട്ടിച്ചു കളഞ്ഞല്ലോ, ആനന്ദ് ദത്തു പുത്രൻ ആണെന്നേ ശേഖരന്റെ വെളിപ്പെടുത്തൽ ഒരു പാട് ദുരൂഹത ഉണർത്തുന്നതിനോടൊപ്പം അവൻ ആരുടെ മകൻ എന്ന് വായനക്കാരുടെ ചിന്തകളെ പല വഴികളിലേക്കും കടിഞ്ഞാണില്ലാത്ത കുതിരയേ പോലെ പായിച്ചു കളഞ്ഞല്ലോ! തന്റെ എഴുത്ത ഇരുത്തം വന്നു കഴിഞ്ഞതു പോലെ ഓരോ ഭാഗം കഴിയുന്തോറും തെളിയിച്ചു കൊണ്ടേയിരിക്കുന്നു. അഭിനന്ദനങ്ങൾ❤️🌹🌹

    1. ഓരോ പാർട്ടും മെച്ചപ്പെടുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.
      അറിയാത്ത കാര്യങ്ങൾ എല്ലാം അമ്മയുടെ കൂടെ സഹായം ഇപ്പോൾ തേടാറുണ്ട്.
      തുടർന്നുള്ള partukalum മികച്ച രീതിയിൽ കൊണ്ടു പോകാൻ ദൈവം സഹായിക്കട്ടെ.

      സ്നേഹത്തോടെ
      സ്മേര ലക്ഷ്മി..

      1. കൈലാസനാഥൻ

        ജഗദീശ്വരന്റെ അനുഗ്രഹം കുട്ടിക്കാ വോളമുണ്ട്. അമ്മയ്ക്കും അത്യാവശ്യം സാഹിത്യവാസനയുണ്ടല്ലേ നല്ലത്.🌹🌹🌹❤️

  11. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

    ഒന്നേ 👍

    1. 😁😁❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com