ബസിൽ തിരിച്ചുപോരാൻ നേരവും അവരുടെ കണ്ണുകൾ തമ്മിൽ തമ്മിൽ കഥകൾ പറഞ്ഞുകൊണ്ടേയിരുന്നു.. ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ പാർവതി ചോദിച്ചു “സത്യം പറയു വേണുവേട്ടാ, എനിക്കാ കവിത വീണ്ടും വീണ്ടും വായിച്ചിട്ടും തോന്നുന്നു, ആരെയോ ആ ആളറിയാതെ തന്നെ വേണുവേട്ടൻ ഇഷ്ടപ്പെടുന്നു എന്ന്”.. “ആണോ? അത്രയ്ക്കുറപ്പാണോ കുട്ടിക്ക്? എങ്കിൽ എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കു, അറിയാൻ സാധിക്കും അവളെ!” ആ കണ്ണുകളിൽ അവൾ കണ്ടത് അവളെത്തന്നെയായിരുന്നു. “ഇത് ഞാനല്ലേ” ഒന്നും ഓർക്കാതെ പറഞ്ഞവൾ ഒന്ന് ഞെട്ടലോടെ മനസ്സിലാക്കി, ആ പ്രണയിനി താനാണെന്ന്. അവൾ അവിടെ നിന്നും ഒരു ചെറിയ ചിരിയോടെയും നാണത്തോടെയും പോകാനൊരുങ്ങിയപ്പോൾ വേണു വിളിച്ചു
“കുട്ടി, ദാ, ഇത് കൂടി കൊണ്ടുപൊയ്ക്കൊള്ളൂ” അവൾ നോക്കിയപ്പോൾ പനീർ റോസാ. അവൾ തലയിൽ തൊട്ടു നോക്കി. “സംശയിക്കേണ്ട, ആ പൂവ് തന്നെയാ ഇത്. മണ്ഡപത്തിൽ വച്ച് താഴെ വീണപ്പോൾ ഞാനെടുത്ത് വച്ചതാ. കുറെ നേരം ആലോചിച്ചു, ഈ പൂവിന്റെ ഭംഗിയെക്കുറിച്ച്, ഇത് നേരിട്ട് കാണുന്നതിനേക്കാളും കുട്ടിയുടെ മുടിയിൽ ചൂടിയിരിക്കുമ്പോഴാണ് അതിനു സൗന്ദര്യം കൂടുന്നത്”. അവൾ തെല്ലു നാണത്തോടെ ആ പൂവും വാങ്ങി വേഗത്തിൽ ഓടിപ്പോയി. വീടിന്റെ ഗേറ്റ് തുറന്നു അകത്തോട്ടു കയറുമ്പോഴും അവൾ തിരിഞ്ഞു നോക്കി, ആ വഴിയിൽ തന്നെ നിന്ന് തന്നെത്തന്നെ നോക്കിക്കൊണ്ടു നിൽക്കുകയാണ് വേണുവേട്ടൻ!
അവൾക്ക് വല്ലാത്ത സന്തോഷവും പറയാൻ അറിയാത്ത ഒരു സുഖമുള്ള നെഞ്ചിടിപ്പും അനുഭവപ്പെട്ടു. അന്നവൾ അതീവ സന്തോഷവതിയായി കാണപ്പെട്ടു. “ഈ പെണ്ണിനിതെന്തു പറ്റി? ഇന്നിത്തിരി ഇളക്കം കൂടുതലാണല്ലോ? ഇതെന്താ, ഏതെങ്കിലും മത്സരത്തിൽ വല്ല സമ്മാനവും കിട്ടിയോ” അമ്മ ചോദിച്ചു. “അതെ, അമ്മെ വളരെ വിലപ്പെട്ട സമ്മാനം” അവൾ പറഞ്ഞു.
പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവർ രണ്ടുപേരും കോളേജിൽ എപ്പോഴും ഒരുമിച്ചുതന്നെ കാണപ്പെട്ടു. ഒരിക്കൽ അവൾ ചോദിച്ചു, ‘വേണുവേട്ടാ, എന്നെ ഇഷ്ടപ്പെടാനുള്ള കാരണമെന്താണ്? എത്രയോ പെൺകുട്ടികൾ വേണുവേട്ടന്റെ ആരാധികമാരായുണ്ട്? എന്നിട്ടും എന്തേ എന്നെ?
Super!!!