തെറ്റുകാരി
ഉമ വി എൻ
ഞങ്ങളുടെ ബാങ്കിൽ നിന്നും എനിക്ക് ട്രാൻസ്ഫർ ആയതു ഒരു ഗ്രാമത്തിലേക്കാണ്. ഗ്രാമം എന്നാൽ ഒത്തിരി പുഴകളും വയലുകളും ഒക്കെയുള്ളതാണ് മനസ്സിൽ വരിക, ഇവിടെയുമുണ്ട് അതുപോലെ. ശിവന്റെ വലിയ ഒരു അമ്പലവും അതിനോട് ചേർന്ന് ഒഴുകുന്ന ഒരു കുഞ്ഞു പുഴയും. വയലുകളൊന്നും അധികം അവിടെ കാണാൻ സാധിച്ചിരുന്നില്ല, മരച്ചീനി കൃഷി വ്യാപകമായി കണ്ടിരുന്നു, പിന്നെ വാഴത്തോപ്പുകളും, തെങ്ങുകളും. എനിക്ക് ആ ഗ്രാമത്തിനോട് ഒരു ചെറിയ ബന്ധം ഉണ്ടായിരുന്നതുകൊണ്ട് ട്രാൻസ്ഫർ അങ്ങോട്ടയപ്പോൾ വളരെ സന്തോഷം തോന്നിമനസ്സിന് .
എന്റെ അമ്മയുടെ സ്ഥലമായിരുന്നു അത്. കുഞ്ഞിലേ അമ്മയുടെ കയ്യും പിടിച്ച് ഞാൻ അങ്ങോട്ടൊക്കെ പോയിട്ടുണ്ട്. അപ്പൂപ്പന്റെയും അമ്മൂമ്മയുടേയുമൊക്കെ കാലം കഴിഞ്ഞപ്പോൾ അങ്ങോട്ടുള്ള പോക്കും നിലച്ചു, അമ്മ ഒറ്റമോളായിരുന്നു അവർക്ക്. അമ്മയ്ക്ക് വളരെ സന്തോഷമായിരുന്നു എനിക്ക് ഈ സ്ഥലത്തോട്ടാണ് മാറ്റം എന്നറിഞ്ഞപ്പോൾ.
അമ്മ തന്നെ മുൻകൈ എടുത്ത് എന്റെ കൂടെ വന്നു, അമ്മയ്ക്ക് പരിചയമുള്ളവരെയൊക്കെ വീണ്ടും കണ്ടുമുട്ടി, അവിടെയുള്ള ഒരു വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ അമ്മ എനിക്ക് താമസവും ശരിയാക്കി തന്നു, ചേച്ചിക്ക് പ്രസവത്തിന്റെ ഡേറ്റ് അടുത്തിരിക്കുന്നതുകൊണ്ട് തന്നെ അമ്മ തിരിച്ചുപോകാൻ വെപ്രാളം കൂട്ടി. എനിക്കും സമ്മതമായിരുന്നു.
ജോലിക്കു ജോയിൻ ചെയ്തതിനു ശേഷം ഞാൻ പഴയ ഓർമ്മകൾ പുതുക്കാനായി വൈകുന്നേരം നടക്കാനിറങ്ങി, ശിവന്റെ അമ്പലത്തിൽ പോയി തൊഴുതു, ഞാൻ തൊഴുത്തിട്ട് പ്രദക്ഷിണം വെക്കുമ്പോൾ എന്റെ മുന്നിൽ പോയിരുന്ന രണ്ട് സ്ത്രീകളുടെ സംഭാഷണം ഞാൻ കേൾക്കാൻ ഇടയായി. ‘ദാ, വരുന്നുണ്ട്, പിഴച്ചവള്, ഞാൻ ഇത് കാരണമാ അമ്പലത്തിൽ പോലും വരാൻ മടിക്കുന്നത്? അവൾക്ക് വീട്ടിലിരുന്നു തൊഴുതാൽ പോരായിരുന്നോ? ‘അതെയതേ, എനിക്കും ആ അസത്തിനെ കാണുന്നത് തന്നെ കലിയാ, പേര് ദേവിയുടെ, പാർവതി. പക്ഷെ സ്വഭാവം എന്ത് മോശമാണ്”
Super!!!