‘തിരിച്ചുവരവ് ‘ [Dinan saMrat°] 57

എന്റെ വിളികേട്ടിട്ടും നിൽക്കാതെ പോകുന്ന ചേച്ചിയെ ഞാൻ അത്ഭുതത്തോടെ നോക്കി

“ഒരുപക്ഷെ ചേച്ചിയും എന്നെ മറന്നിട്ടുണ്ടാവാം ..?ഇല്ല ചേച്ചി എന്നെ ഒരിക്കലും മറക്കില്ല.
അതെനിക്ക് ആരെക്കാളും നന്നായി അറിയാം….

ഒന്നുകൂടി വിളിക്കാൻ ആഞ്ഞപ്പോൾ അവിടെ ആരെയും കണ്ടില്ല….

” ഞാൻ കണ്ടതല്ലേ പക്ഷേ എവിടെ…
നെറ്റിയിൽ കൈവച്ചു കണ്ണുകൾ ഒന്ന് അടഞ്ഞു തുറന്നപ്പോൾ .

വലതുസൈഡിലെ ഒരു തടിപോസ്റ്റിൽ ആദരാഞ്ജലികൾക്കു മുകളിൽ ഉഷചേച്ചിയുടെ ചിരിക്കുന്ന മുഖം… ഒരു നിമിഷം ഹൃദയം നിലച്ചുപോയ്…
ഉൾകൊള്ളാനാവാതെ പുറകിലേക്ക് ഒന്ന് വീഴാൻ പോയ്‌..

പിന്നെ ഒന്നും ആലോചിക്കാതെ വീട്ടിലേക്കു ഓടി …
ദൂരെ നിന്നെ മുറ്റത്തു കെട്ടിയ നീല ടാർപ്പ കൊണ്ടുള്ള പന്തൽഞാൻ കണ്ട്

ചിതയുടെ ചാംബൽ മഴവെള്ളത്തിൽ ഒളിച്ചു മുറ്റത്തക്ക് പടർന്നിരിക്കുന്നു…

പോച്ച പിടിച്ച മുറ്റം.. കരിമ്പനടിച്ച ഈറൻ തുണിപോലെ ആ വീട്….

നിലത്തു മണ്ണുപുരണ്ട വെറ്റിലകൾ
പകുതിക്കു വച്ച് അണഞ്ഞുപോയ സാമ്പ്രാണിത്തിരികൾ…

മുറ്റത്തെ ചെറിയ കുളത്തിൽ  ആഞ്ഞിലി ഇലകൾ വീണു നിറഞ്ഞിരിക്കുന്നു ചിലതു അഴുകിട്ടുമുണ്ട് അതുകൊണ്ടാവണം  അതിൽ നിന്നും ഒരു ദുർഗന്ധം വമിക്കുന്നത് .

കുളത്തിന് വക്കിൽനിന്ന് പച്ചയും കറുപ്പും കലർന്നയൊരു കുഞ്ഞു തവള കുളത്തിലേക്കു എടുത്തു ചാടി…ഊളിയിട്ടു താഴേക്കു പോകും മുൻപ് അതെന്നെ ഒന്നുകൂടി നോക്കി..

ഞാൻ ആ വീടിന്റെ തിണ്ണയിൽ ഇരുന്നു.അടുത്തായി കരിന്തിരി എരിഞ്ഞ വിളക്കുകൾ കൂട്ടിവച്ചിരിക്കുന്നു.

പലരും വീടിന്റെ അകത്തേക്കും പുറത്തേക്കും കയറിറങ്ങി പോകുന്നുണ്ട്
ആരും എന്നെ നോക്കാതെ തന്നെ നീങ്ങി…
ഇന്നലെ കണ്ടവരൊക്കെ ഇന്നെനിക്കു അപരിചിതർ..

ഞാൻ മറന്നുപോയതോ അതോ അവരെന്നെ വെറുത്തതോ…?

അപ്പോഴാണ്
പോക്കറ്റിൽ എന്തോ തടഞ്ഞത്.ഒരു വെള്ള പേപ്പർ, നിവർത്തി നോക്കിയപ്പോൾ
അർച്ചന അവസാനമായി അയച്ച കത്താണ്.

അതുകണ്ടപ്പോൾ… എന്തൊക്കെയോ എപ്പോഴും അവശേഷിക്കുന്നുണ്ടന്നു ഒരു തോന്നൽ..

‘അർച്ചന അവൾ എപ്പോഴും എനിക്ക് വേണ്ടി കാത്തിരിക്കുന്നാകും..

വാതോരാതേ പറഞ്ഞുതീരാത്ത പരിഭവങ്ങൾ ഉണ്ടാവും..

13 Comments

  1. ഇതൊരു കഥയായി കാണണ്ട.. വെറും ജീവിതനുഭവങ്ങൾ മാത്രമാണ്….

    തീർച്ചയായും മനസിലാവും അങ്ങനെ കാണുമ്പോൾ..

    ??

    1. Vindum palathum enne ormippichu. Orupadu nanni

  2. ഇഷ്ടായി… നല്ലെഴുത്ത് … ❤ ശൈലിയും ഒഴുക്കും ആശയവും ഇഷ്ടപ്പെട്ടു… ആശംസകൾ ❤?

  3. വളരെ നന്നായിരിക്കുന്നു,,,

  4. ഇതൊരു തുടർകഥ ആണോ…. കാരണം മുകളിൽ short story എന്നാണ് കൊടുത്തിരിക്കുന്നത്… ഇതിലെ കഥാപാത്രത്തിന്റെ പേര് എന്താണെന്ന് പറഞ്ഞിട്ടില്ല… പിന്നെ അവന്റെ ജീവിതത്തിൽയെന്താണ്നടന്നതെന്നും പറഞ്ഞിട്ടില്ല… അത് കൊണ്ട് ചോദിച്ചതാ…. ????

    1. ഒരിക്കലുമല്ല, ചില ജീവിതനുഭവങ്ങൾ മാത്രം ആഗ്രഹിക്കുവെങ്കിൽ ഇതൊരു തുടർകഥ ആയി ഞാൻ എഴുതാം….

      ??

  5. Nannayittund.

  6. വിശ്വനാഥ്

    ??????????????

    1. Ezhuthi nannaayi, nalla bhasha, ozhukku, shaili
      Pakshe kadha manassilaayilla – thudarkkadha aano?

Comments are closed.