തിയോസ് അമൻ 2 [NVP] 204

അവന്മാരോട് ഉള്ള ദേഷ്യം കൊണ്ട് അവളുടെ മുഖം എല്ലാം വലിഞ്ഞു മുറുകി അവൻ മാരെ കൊല്ലും എന്ന് പറഞ്ഞു നിക്കുകയാണ് ഓരോ നിമിഷവും അവളുടെ ധൈര്യം കണ്ട് മനുവിന് ആശ്ചര്യവും ഒപ്പം സ്വയം പുച്ഛവും അനുഭവ പെട്ടു.

 

എന്നാൽ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് നടന്ന കാര്യം മറ്റൊന്നായിരുന്നു. കുറച്ചു പേര് ക്യാമറയും മൈക്കും ഒക്കെ ആയി ആളുകൾ ഉള്ളിലേക്ക് കയറി വന്നത്.

 

“ചേച്ചി ഒന്ന് കൂൾ ആവു……. എന്റെ പേര് നീതു…….ഇത് ഒരു ടി വി പ്രോഗ്രാം ആയിരുന്നു ഒരു പ്രാങ്ക് പ്രോഗ്രാം….”

 

ആദ്യം കണ്ട പെൺകുട്ടി പരിചയപെടുത്തികൊണ്ട് അവളെ ഒന്ന് സമാധാന പെടുത്താൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവളുടെ അപ്പോഴത്തെ ചമ്മിയ അവസ്ഥയും മുഖത്തെ ഭാവവും കണ്ട് മനുവിന് ചിരി അടക്കി പിടിക്കാൻ കഴിഞ്ഞില്ല. അവൻ പരമാവധി അടക്കി പിടിച്ചാണ് ചിരിച്ചത് കാരണം അവളുടെ സ്വഭാവം നേരിട്ട് കണ്ടതാണല്ലോ. എന്നാൽ അവന്റെ ചിരി കേൾക്കേണ്ടവർ കേൾക്കുക തെന്നെ ചെയ്തു. അവൾ മനുവിനെ ദേഷ്യം കൊണ്ട് തറപ്പിച്ചു നോക്കി.

 

( ഒന്നാമത് അവൾ ചമ്മി നാറിയ അവസ്ഥയിൽ ഇരിക്കേണ് അപ്പൊ അവന്റെ ചിരി കൂടി ആയപ്പോ ? കുശാൽ ആയി )

 

പെട്ടന്നാണ് എന്തോ ഓർമ വന്നപോലെ അവൾ തനിക്കു ചുറ്റുമുള്ള ക്യാമറകൾ വീണ്ടും ശ്രദ്ധിച്ചത് എന്നാൽ ആ നേരത്ത് അവളുടെ മുഖത്തു അത്ര നേരം ഉണ്ടായിരുന്ന ഭാവങ്ങൾ മാറി മറയുന്നതും ഭയം നിറയുന്നതും മനു ശ്രദ്ധിച്ചു. പെട്ടന്ന് തന്നെ അവൾ ഒന്നും പറയാത്തെ അവിടെ നിന്നും ഇറങ്ങി പോന്നു. ഒന്നും പറയാതെയുള്ള ആ ഇറങ്ങി പോക്ക് എല്ലാരേയും ഒന്ന് അമ്പരിപ്പിച്ചു. നീതു അവളെ കുറേ വിളിച്ചു നോക്കുന്നുണ്ടായിരുന്നു എന്നാൽ അവൾ കേട്ട ഭാവം കൊടുക്കാതെ നടന്നു അകന്നു. എല്ലാവർക്കും അത് നോക്കി നിക്കാനെ കഴിഞ്ഞുള്ളു.ഉടനെ മനു കഴിച്ച ഭക്ഷണത്തിന്റെ ബില്ലും കൊടുത്ത് ഹോട്ടലിൽ നിന്നും ഇറങ്ങി ഒന്ന് ചുറ്റും അവളെ നോക്കി. എന്നാൽ അവളെ അവിടെ ഒന്നും അവനു കാണാൻ സാധിച്ചില്ല. മനു ബസ് കേറാനായി ബസ് സ്റ്റാൻഡിലേക്ക് വിട്ടു അവനെ അമ്പരപ്പിച്ചു കൊണ്ട് അവൾ അവിടെ ബസ്റ്റോപ്പിൽ നിന്നിരുന്നു. എന്നാൽ നേരത്തെ നടന്ന സംഭവങ്ങൾ ആലോചിച്ചു അവളോട് മിണ്ടാൻ അവനു ഒരു ബുദ്ധിമുട്ട് തോന്നി…….ബസ് സ്റ്റോപ്പിൽ അതികം ആളില്ലാത്തത് കൊണ്ട് രണ്ടും കല്പിച്ചു മനു അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ച് അവളുടെ അടുത്തേക്ക് നടന്നു.

 

“ഹലോ……”

മനു അവളോട് പറഞ്ഞു എന്നാൽ അവൾ അവനെ ഒന്ന് നോക്കിയതല്ലാതെ വേറെ ഒരു പ്രതികരണവും ഉണ്ടായില്ല.

 

“ഞാൻ നേരത്തെ ആ ഹോട്ടലിൽ ഉണ്ടായിരുന്നു…….. എന്റെ പേര് അമൻ…തന്റെ പേര് എന്താ….അത്ര തന്റെടത്തിൽ നിന്ന താനെന്തിനാ പെട്ടന്ന് ഇറങ്ങി പൊന്നെ……”

 

“ഡോ തനിക്ക് എന്താ പ്രശ്നം…… തനിക്കു എന്തിനാ ഇപ്പൊ എന്റെ പേര്……. ഈ മറ്റുള്ളവരുട കാര്യത്തിൽ വെറുതെ ഇടപെടാൻ ഉള്ള ഈ തന്റേടം പോലും നേരത്തെ കണ്ടില്ലല്ലോ……….. അപ്പൊ അത് ശരിക്കും നടന്നതായിരുന്നെങ്കിൽ ആ പെൺകുട്ടിയുടെ അവസ്ഥയെ കുറിച്ച് ആലോചിച്ചിരുന്നോ……. താനും അവന്മാരും തമ്മിൽ പിന്നെ എന്ത് വിത്യാസം ഉണ്ടാവാനായിരുന്നു……… ഒരാണിനോട് നേരെ നിന്നു സംസാരിക്കാൻ ചങ്കൂറ്റം ഇല്ലാത്തവൻ ഇപ്പൊ എന്റെ കാര്യം അന്വേഷിച്ചു ഇറങ്ങീരിക്കേണ്……”

എന്ന് പറഞ്ഞു അവൾ അവനെ നോക്കി ഒന്ന് പുച്ഛിച്ചു. മനുവിന് പിന്നെ അവളുടെ മുഖത്ത് നോക്കുവാൻ തോന്നിയില്ല. എപ്പഴോ ഒരു ബസ് വരുന്നതും അവൾ അതിൽ കയറുന്നതും അവൻ അറിഞ്ഞു. ഏറെ നേരം വീണ്ടും ആ നിൽപ് അവൻ തുടർന്നു. പിന്നീടെപ്പഴോ അവന്റെ കോളേജിലേക്കുള്ള ബസ് വരുന്നത് കണ്ടപ്പോൾ അവൻ അതിൽ കയറി അവന്റെ യാത്ര തുടർന്നു.അവന്റെ മനസ്സിൽ അവൾ പറഞ്ഞ വാക്കുകൾ ആയിരുന്നു

” ഇത്ര മാത്രം ദേഷ്യപ്പെടാൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.”

അവൻ മനസ്സിൽ ആലോചിച്ചു.ചിന്തകൾക്ക് ഇടയിൽ എപ്പഴോ അവൻ കോളേജിൽ എത്തി.

 

“ആര്യ മെമ്മോറിയൽ ട്രസ്റ്റ് കോളേജ്”

 

ഇനി താൻ പഠിക്കേണ്ട കോളേജ് ആണെന്ന സന്തോഷത്തിൽ,കേറി ചെല്ലുമ്പോൾ തന്നെ കണ്ട വാക്കുകൾ മനു മനസ്സിൽ ഉരുവിട്ടു.ഇന്ത്യയിലെ തന്നെ നമ്പർ വൺ ബിസിനസ് ഗ്രൂപുകളിൽ ഒന്നായ ആര്യ ഗ്രൂപ്പിന്റെ ഒരു ട്രസ്റ്റിന്റെ കീഴിലാണ് ഈ കോളേജ്, പാവപ്പെട്ടവർക്ക് ഉയർന്ന നിലവാരത്തിൽ വിദ്യാഭ്യാസം നൽകുക എന്ന ഏക ഉദ്ദേശത്തോടെ ആണ് ഇത് തുടങ്ങിയത്. ഇന്ന് കേരളത്തിൽ മികച്ച വിദ്യാഭ്യാസം നൽകുന്നതിൽ മുൻപന്തിയിൽ തന്നെ ആണ് എ കോളേജ്.

കോളേജിലേക്ക് കേറി ചെല്ലുമ്പോൾ തന്നെ പാർക്കിംഗ് ഏരിയ ആണ് കൊറേ മരങ്ങൾ അങ്ങിങ്ങായി വെച്ചു പിടിപ്പിച്ചട്ടുണ്ട് അതിന്റെ താഴെ ആയി കുറേ ഇരിപ്പിടങ്ങളും. എങ്ങും പച്ചപ്പുകൊണ്ട് നിറഞ്ഞിരിക്കുകയാണ് ആർക്കും ഇഷ്ടപെടുന്ന ഒരു അന്തരീക്ഷം. ചുറ്റുപാടുകൾ ഒക്കെ നിരീക്ഷിച്ചു മനു ഓഫീസ് റൂമിൽ പോയി താൻ വന്ന കാര്യവും ഒപ്പം ഹോസ്റ്റലിന്റെ കാര്യവും ശരി ആക്കി ഇറങ്ങി.എല്ലാം കഴിഞ്ഞപ്പോഴേക്കും നേരം വൈകുന്നേരം ആയിരുന്നു.

 

26 Comments

  1. ?????

  2. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത്

    ബ്രോ എന്തിൽ ആണ് സ്റ്റോറി എഴുതുന്നതു

    1. ഫോണിൽ തന്നെ ആണ് ☺️

  3. Aliyaa Supr daa…keep Going ??

  4. കൊള്ളാം ബ്രോ നല്ല സ്റ്റോറി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  5. സൂപ്പർ

  6. Superb. Wtg 4 nxt part…

    1. താങ്ക്സ് ☺️

  7. Kollam bro ♥️ aduthath adhikam late aakkandattooo

    1. ഓക്കേ ബ്രോ ☺️

  8. ആഞ്ജനേയദാസ്

    ഈ ഭാഗവും കൊള്ളാം……
    പിന്നെ ഇതുവരെ ഈ site ൽ വന്നിട്ടില്ലാത്ത രീതിയിലുള്ള ഒരു വെറൈറ്റി കഥ ആയിട്ട് ഇതിനെ മാറ്റ് കേട്ടോ…..

    1. ഓക്കേ ഞാൻ പരമാവധി ശ്രമിക്കാം ??

  9. നന്നായിട്ടുണ്ട് …?????

    1. താങ്ക്സ് ?

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    1. താങ്ക്സ് ?

  11. എല്ലാരും ഒന്നും ചുവപ്പിച്ചുകൂടി സ്നേഹം പ്രകടിക്കാമോ….. ??????

  12. Poli❣️

  13. ♥️♥️♥️♥️♥️

    1. താങ്ക്സ് ?

  14. അടിപൊളി അടുത്ത ഭാഗം വേഗം എഴുതി അയക്കാൻ ശ്രമികുക

    1. തീർച്ചയായും ?

Comments are closed.