തിയോസ് അമൻ 2 [NVP] 204

പിന്നെ വീരഭദ്രൻ ഒന്നും പറയാതെ ആ റൂമിൽ നിന്നും ഇറങ്ങി കാരണം ആ കണ്ണീരിൽ നിന്നും അയാൾക്കു അവളുടെ മനസ് മനസിലായിരുന്നു. വീരഭദ്രൻ പോയതും അവൾ കട്ടിലിൽ കമിഴ്ന്നു കിടന്നു കുറെ നേരം കരഞ്ഞു. കുറച്ചു നേരത്തിനു ശേഷം നേരത്തെ വിളിച്ച നമ്പറിലേക്കു അവൾ വീണ്ടും വിളിച്ചു പക്ഷെ ഈ പ്രാവിശ്യം ഫോൺ ബെൽ അടിച്ചതല്ലാതെ ആരും അതിനു മറുപടി തന്നില്ല. വീണ്ടും വീണ്ടും അവൾ വിളിച്ചു അപ്പോഴൊക്കെ ഇത് തന്നെ അവസ്ഥ അവളുടെ വിഷമത്തിന് അത് ആക്കം കൂട്ടുകയാണ് ചെയ്തത്.

 

******************************************

 

ഉറക്കത്തിൽ എപ്പഴോ…….. മനു പുറത്ത് ആളുകളുടെയും വണ്ടി വന്നു പോകുന്നതിന്റെയും ശബ്ദം കേട്ടു മനു എഴുന്നേറ്റത്.

 

അവൻ എന്താണെന്ന് അറിയാൻ ആയി എഴുന്നേറ്റ് പുറത്തേക്ക് നടന്നു നോക്കുമ്പോൾ ആറോ കരയുന്നതു കേൾക്കുന്നുണ്ട് ഒപ്പം ആരെയോ വണ്ടിയിൽ ദൃതിയിൽ വീരഭദ്രൻ കയ്യിൽ താങ്ങി കയറ്റുന്നതും കാണാം. ആ നിമിഷം മനുവിന്റെ മനസ്സ് ഒന്ന് നടുങ്ങി. എന്തോ ചിന്തകൾ ഒക്കെ അവന്റെ മനസിലേക്ക് വന്നു. അവൻ വേഗം തന്നെ തറവാട്ടിന്റെ മുന്നിലേക്ക് ഓടി അപ്പോഴേക്കും വണ്ടിയും ആയി അവർ കുതിച്ചിരുന്നു.അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ആദി കൂടി കൂടി വന്നു. മനസമാധാനം അവനു കൈ മോശം വന്നപോലെ ആയി തോന്നി. കുറച്ചു കഴിഞ്ഞു അവൻ റൂമിലേക്ക് തിരിച്ചു. അവിടെ ബാക്കിയുള്ളവർ ഇപ്പൊ സംഭവിച്ചത്തിനെ കുറിച്ചുള്ള ചർച്ചയിൽ ആയിരുന്നു. അതിൽ നിന്നും അവനു കുറച്ചു കാര്യങ്ങൾ മനസിലായി. ഒന്ന് ഗായത്രി ഈ വിവാഹം കാരണം ആത്മഹത്യക്കു ശ്രമിച്ചു എന്നും കൂടാതെ രഹസ്യം ആയി വച്ചിരുന്ന കാര്യം സാവിത്രി കൊച്ചമ്മ ഗായത്രിയുടെ അവസ്ഥ കണ്ടു മുത്തശ്ശനോട് പറഞ്ഞിരിക്കുന്നു എന്ന്. ആത്മഹത്യയെ കുറിച് അറിഞ്ഞപ്പോൾ അവനു ഒരുപാട് വിഷമം ആയി ഒപ്പം മുത്തശ്ശനെ ആലോചിച്ചും . ഇന്ന് വരെ തനിക്കു ഏക ആശ്രയം ആയിരുന്നു മുത്തശ്ശൻ,ആ മുത്തശ്ശനെ ആണ് ഞാൻ ഇന്ന് ചതിക്കാൻ കൂട്ട് നിന്നത്. അത് അവനെ ആകെ തളർത്തിയിരുന്നു. അവനു ഏറെ വിഷമം ആയത് രാഘവൻ തന്റെ മുന്നിൽ അയാളുടെ തനി സ്വഭാവം തുറന്ന് കാണിച്ചട്ടും അവനു ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായനായി നിക്കേണ്ടി വന്നു എന്നതാണ്. അവനു തന്റെ കഴിവുകേട് ഓർത്തു അവനോട് തന്നെ ദേഷ്യവും പുച്ഛവും തോന്നി.പെട്ടന്ന് എന്തോ ആലോചിച്ച പോലെ പെട്ടന്ന് അവനിൽ പേടി കൂടി. രാഘവൻ അന്ന് പറഞ്ഞ കാര്യങ്ങൾ അവന്റെ മനസ്സിൽ അലയടിച്ചു. ഈ പദ്ധതി നടന്നില്ലെങ്കിൽ അയാൾ ഇനി എങ്ങനെ ആകും പ്രതികരിക്കുക എന്നുള്ളത് അവനെ ഏറെ ഭയം അവനിൽ സൃഷ്ടിച്ചു.ഒപ്പം അയാളെ കുറിച്ച് അറിയാവുന്ന അവനെ എന്തെങ്കിലും ചെയ്യുമോ എന്നതും അവന്റെ ഭയത്തിന് ആക്കം കൂട്ടി.അങ്ങനെ ചിന്തകൾ ഏറെ നീണ്ടു കൊണ്ടിരുന്നു അവനു അതിനൊന്നും ഉത്തരവും ഉണ്ടായിരുന്നില്ല. ഏറെ നേരത്തെ ചിന്തകൾക്ക് ശേഷം എല്ലരും ലൈറ്റ് ഓഫ് ചെയ്തു കിടന്നപ്പോൾ അവനും കിടന്നു എന്നാൽ അവന്റെ ചിന്തകൾ അവന്റെ ഉറക്കത്തെ അവനിൽ നിന്നും ആകട്ടിയിരുന്നു. കുറേ നേരത്തെ പരിശ്രമത്തിനോടുവിൽ എപ്പഴോ അവൻ ഉറങ്ങി.

 

നേരം പുലർന്ന് മറ്റുള്ളവർക്കൊപ്പം മനുവും എഴുന്നേറ്റു. എഴുന്നേറ്റ പാടെ അവൻ തറവാട്ടിലേക്ക് ആണ് ഓടി പോയത്….. എന്നാൽ അവിടെ ആരും തന്നെ എത്തിയിരുന്നില്ല. അവൻ കുറച്ചു നേരം അവിടെ നിന്നതിനു ശേഷം അവൻ അവിടെ നിന്നും പോകാൻ തുനിഞ്ഞതും ഒരു വാണ്ടി വരുന്ന ശബ്ദം കേട്ട് അവിടേക്ക് നോക്കി നിന്നു, മുത്തശ്ശനും രാഘവനും ആയിരുന്നു മുത്തശ്ശനെ കണ്ടതും അല്പം ആശ്വാസം ആയെങ്കിലും അവനു മുത്തശ്ശനെ അഭിമുഖീകരിക്കാൻ അവനു എന്തോ പ്രയാസം തോന്നി. കാർ തറവാടിന്റെ മുന്നിൽ നിർത്തി മുത്തശ്ശനും രാഘവനും ഇറങ്ങി ആദ്യം ഇറങ്ങിയത് മുത്തശ്ശൻ ആണ്. ഇറങ്ങി തറവാട്ടിലേക്കു കയറിയ മുത്തശ്ശൻ അവനെ കണ്ടെങ്കിലും, കണ്ട ഭാവം അദ്ദേഹം അവനു കൊടുത്തില്ല. അത് അവനെ ഏറെ വേദനിപ്പിച്ചു. ആ നേരത്താണ് രാഘവൻ അവന്റെ അടുത്തേക്ക് വന്നത് അയാൾ അവനെ ഒന്ന് ഇരുത്തി നോക്കിയതിനു ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അയാളും ഉള്ളിലേക്ക് കയറി. ആരോടും ഒന്നും പറയാൻ പറ്റാത്തതിന്റെ വേദനയും ആയി മനു അവന്റെ താമസസ്ഥലത്തേക്ക് നടന്നു…….. എന്നാൽ അപ്പോൾ അവൻ ഒരു തീരുമാനം എടുത്തിരുന്നു , എന്തൊക്കെ സംഭവിച്ചാലും എല്ലാ കാര്യങ്ങളും മുത്തശ്ശനോട് പറയണം എന്നുള്ളത്.

 

ഒരു വൈകുന്നേരം ആയപ്പോഴേക്കും ഗായത്രിയെയും കൊണ്ട് അവർ വന്നു. ഇനി ഗായത്രിക്ക് കുറച്ചു നാളത്തേക്ക് വിശ്രമം ആണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.

മനുവിന് ഗായത്രിയെ ഒന്ന് കാണണം എന്നുണ്ടായിരുന്നു എന്നാൽ ബാക്കി ഉള്ളവരെ കുറിച്ച് ആലോചിക്കുമ്പോൾ അവൻ അതിൽ നിന്നും പിന്മാറും. അതുമാത്രം അല്ല ഇന്ന് മുത്തശ്ശൻ തന്നെ മൊത്തമായി ഒഴിവാക്കുന്ന പോലെ ആണ് അവനു തോന്നുന്നത് അതു കൂടി ആയപ്പോൾ അവനു ഇനി മുത്തശ്ശൻ എങ്ങനെ പ്രതികരിക്കും എന്നുള്ള ചിന്തയും അവനെ അലട്ടിയിരുന്നു.

 

അന്ന് മുത്തശ്ശനെയും ഗായത്രിയെയും അവനു കാണാൻ കഴിഞ്ഞില്ല. അത് കുറച്ചു നാളത്തേക്ക് അത് നീണ്ടു നിന്നു അത് അവനു മാറാത്ത ഒരു വേദന ആയി മാറിയിരുന്നു.പിന്നീട് ദിവസങ്ങളോളം അവനു ആ ചിന്തകളും വേദനകളും ആയി ദിവസങ്ങൾ തള്ളി നീക്കി.

 

ഒരു ദിവസം പണി ചെയ്തു കൊണ്ടിരിക്കുമ്പോൾ മുത്തശ്ശൻ അവന്റെ അടുത്തേക്ക് വരുന്നത് മനു ശ്രദ്ധിച്ചു. മനുവിന് അത് ഏറെ സന്തോഷം ഉണ്ടാക്കി. അവൻ ഓടി ചെന്ന് മുത്തശ്ശൻറെ കാലിലേക്കാണ് വീണത്.

 

“മുത്തശ്ശൻ എന്നോട് ക്ഷമിക്കണം ഞാൻ മനപ്പൂർവം അല്ല ഇതൊന്നും……. വേറെ വഴി ഇല്ലാണ്ടാ…… മുത്തശ്ശ……. മുത്തശ്ശൻ എന്നെ മനസ്സിലാക്കണം. ഞാൻ ഇങ്ങനെ ഒക്കെ സംഭവിക്കും……. എന്ന് കരുതിയത് എല്ലാ…… മുത്തശ്ശാ എന്നോട് ക്ഷമിക്കണം……… ”

 

26 Comments

  1. ?????

  2. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത്

    ബ്രോ എന്തിൽ ആണ് സ്റ്റോറി എഴുതുന്നതു

    1. ഫോണിൽ തന്നെ ആണ് ☺️

  3. Aliyaa Supr daa…keep Going ??

  4. കൊള്ളാം ബ്രോ നല്ല സ്റ്റോറി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  5. സൂപ്പർ

  6. Superb. Wtg 4 nxt part…

    1. താങ്ക്സ് ☺️

  7. Kollam bro ♥️ aduthath adhikam late aakkandattooo

    1. ഓക്കേ ബ്രോ ☺️

  8. ആഞ്ജനേയദാസ്

    ഈ ഭാഗവും കൊള്ളാം……
    പിന്നെ ഇതുവരെ ഈ site ൽ വന്നിട്ടില്ലാത്ത രീതിയിലുള്ള ഒരു വെറൈറ്റി കഥ ആയിട്ട് ഇതിനെ മാറ്റ് കേട്ടോ…..

    1. ഓക്കേ ഞാൻ പരമാവധി ശ്രമിക്കാം ??

  9. നന്നായിട്ടുണ്ട് …?????

    1. താങ്ക്സ് ?

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    1. താങ്ക്സ് ?

  11. എല്ലാരും ഒന്നും ചുവപ്പിച്ചുകൂടി സ്നേഹം പ്രകടിക്കാമോ….. ??????

  12. Poli❣️

  13. ♥️♥️♥️♥️♥️

    1. താങ്ക്സ് ?

  14. അടിപൊളി അടുത്ത ഭാഗം വേഗം എഴുതി അയക്കാൻ ശ്രമികുക

    1. തീർച്ചയായും ?

Comments are closed.