തനിയാവർത്തനം [ലങ്കാധിപതി രാവണന്‍] 42

Views : 782

തനിയാവർത്തനം

Author : ലങ്കാധിപതി രാവണന്‍

 

അടിയാന്റെ തെറ്റുകൾക്ക് മാപ്പു കൊടുക്കാന്‍,
ജൻമിതമ്പ്രാൻമാർക്ക് തിരുവുള്ളമുണ്ടാകണം.ചാത്തന്‍റെ അവസാന ശ്രമവും പരാജയമറിഞ്ഞു.കൈവിട്ടുപോകുമെന്നുറപ്പായി വാവിട്ടൊന്നു കരയണമെന്നുണ്ട് പാവത്തിന് ,അതും തെറ്റായിപ്പോയാലോ! രണ്ടാംമുണ്ടിന്റെ കോന്തല വായിൽ തിരുകി ചാത്തന്‍ തിരിഞ്ഞു നടന്നു. മൂന്നു നാൾ മുമ്പേ തെക്കേ പാടീന്ന് താന്‍ മംഗലം കഴിച്ചു വന്ന കുഞ്ഞിയെ കാഴ്ച വെക്കണം പോലും, എന്റെ പെണ്ണിനെ വേറേ നിവൃത്തിയില്ല അടിയും ഇടിയും …….
അതൊരു പ്രശ്നമല്ല ചെറുപ്പം മുതല്‍ താന്‍ കൊള്ളുന്നതല്ലേ, കൊടുത്തില്ലെങ്കിൽ നാളെ എന്റെ കുടുംബം ആത്മഹത്യക്കിരയാകും.അതും കുഞ്ഞി ആരുടെ മകളാ! വേദനയോടെ ആ ഹതൻ പരസ്യമായ രഹസ്യം അയവിറക്കി സ്വന്തം പാടിയിലേക്ക് നടന്നു. അവളെ ഇപ്പം വേണമെന്നു പറഞ്ഞ കൊച്ചു തമ്പ്രാന്റെ അതേ ചോരയാണവൾ! അയാൾക്കറിയുമോ ആവോ…
ഇതായിരിക്കും തമ്പ്രാക്കൻമാരുടെ പെങ്ങളോടും അവർ ചെയ്യുന്നത്.പറ്റില്ല എന്നല്ല താന്‍ പറഞ്ഞത് പാടുണ്ടോ എന്നല്ലേ!
അതിനല്ലേ അവളെ അയാൾക്കിന്നുതന്നെ വേണമെന്നു ശഠിച്ചത്.
ആ ഫൂ്ൂ്ൂ നീട്ടിയൊരു തുപ്പലിൽ പ്രതിക്ഷേധവും വെറുപ്പും പറഞ്ഞറിയിക്കാന്‍ കഴിയാത്ത എല്ലാ വികാരങ്ങളും അതിലൊതുക്കി അയാള്‍ പാടി ലക്ഷ്യമാക്കി കാലുകള്‍ നീട്ടി വെച്ചു.
സ്വന്തം ഭാര്യയെ അവളുടെ ആങ്ങളക്ക് കൂട്ടികൊടുക്കാൻ……

രാവണൻ…

Recent Stories

The Author

ലങ്കാധിപതി രാവണന്‍

8 Comments

    1. ലങ്കാധിപതി രാവണന്‍

      😊 😊 😊

  1. നന്നായി…

    1. ലങ്കാധിപതി രാവണന്‍

      😊 😊 😊

  2. പണ്ടുള്ള ജന്മിമാരും തമ്പ്രാക്കന്മാരിലും ഇത് പോലെയുള്ള ഓരോ നീചന്മാർ ഉണ്ടായിരുന്നു, ഇങ്ങനെ ഉള്ളത് ഒക്കെ വായിക്കുമ്പോ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാ
    നല്ല കഥയാണ് ഒരു പേജിൽ ഉള്ളുവെങ്കിലും ഇഷ്ട്ടമായി

    1. ലങ്കാധിപതി രാവണന്‍

      കേരള ചരിത്രത്തിന്റെ ഭാഗമാണ് ഇതുപോലുള്ള അനേകായിരം ചാത്തന്മാർ

    1. ലങ്കാധിപതി രാവണന്‍

      😊 😊 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com