!! തണൽ – വേനലറിയാതെ !! – 8 [**SNK**] 179

ഒരു ദിവസം രാവിലെ മന്ത്രിയുടെ മകളും കൂട്ടുകാരികളും കൂടി ഷോപ്പിംഗിനു പോയി. പിന്നെ അവരെ കുറിച്ച് ഒരു വിവരവും ഇല്ല. മൊബൈൽ എല്ലാം switched off. പോലീസ് തലങ്ങും വിലങ്ങും പാഞ്ഞു. അടുത്ത ദിവസം രാവിലെ അവരുടെ കൂടെ പോയിരുന്ന ഡ്രൈവർ ഹരീന്ദർ സിംഗ് അവശനിലയിൽ ആശുപത്രിയിലുണ്ട് എന്ന് വിവരം കിട്ടി. റോഡരികിൽ അവശനിലയിൽ കണ്ട അയാളെ രാവിലെ നടക്കാൻ ഇറങ്ങിയ ആരോ കണ്ടു ആശുപത്രിയിലാക്കുകയായിരുന്നു. ആറു മണിക്കൂറുകൾക്കു ശേഷമാണു അയാൾക്കു ബോധം വന്നത്. അയാളിൽ നിന്നാണ് മന്ത്രിയുടെ മകളെയും കൂട്ടുകാരിയേയും തട്ടികൊണ്ടുപായതാണ് എന്നറിഞ്ഞത്. ഹരീന്ദർ സിംഗ് പറഞ്ഞുകൊടുത്ത ഡീറ്റെയിൽസ് വെച്ച് പോലീസ് അന്വേഷണം തുടങ്ങി. ഒരു തുമ്പും കിട്ടിയില്ല …

IG: എന്നിട്ടു …

Anand: എന്നിട്ടു… രണ്ടു ദിവസത്തിനു ശേഷം മന്ത്രിക്കു ഒരു കാൾ വന്നു. അഞ്ചു കോടി രൂപ റാൻസം മന്ത്രി നേരിട്ട് ഒറ്റയ്ക്ക് കൊണ്ട് ചെന്ന് കൊടുക്കണം എന്ന് ആവിശ്യപെട്ടുള്ള കാൾ. അത് സമ്മതിച്ച മന്ത്രി അവർ പറഞ്ഞ ലൊക്കേഷനിൽ ചെന്നപ്പോൾ മന്ത്രിയുടെ മകൾ ഉപയോഗിച്ച കാർ അവിടെ കിടക്കുന്നതു കണ്ടു. ഒരു ഉൾപ്രദേശത്തുള്ള ഇരുനില വീടായിരുന്നു. വീട് തുറന്നു നോക്കിയ മന്ത്രി കണ്ടത് അവിടെയിവിടെയായി ചിതറിക്കിടക്കുന്ന ചോരപ്പാടുകളാണ്. അത് കണ്ടു ഭയന്നു വേഗം പോലീസിനെ വിവരമറിയിച്ചു. പോലീസ് വന്നു അരിച്ചു പെറുക്കിയപ്പോൾ കണ്ടത് ബോധമില്ലാത്ത അവസ്ഥയിലുള്ള മന്ത്രിയുടെ മകളടക്കം നാല്‌പത്തിയഞ്ചോളം പെൺകുട്ടികളെയാണ്. എല്ലാം പതിനേഴു മുതൽ ഇരുപതു വയസ്സ് വരെ പ്രായമുള്ള കുട്ടികൾ. പിന്നെ നോക്കിയപ്പോഴാണ് മുകളിലെ ഒരു മുറി പുറത്തു നിന്ന് പൂട്ടിയതായി കണ്ടത്. പൂട്ടു പൊളിച്ചു അകത്തു കയറിയ പോലീസ് ഞട്ടി തരിച്ചിരുന്നു. ഏകദേശം പതിനഞ്ചോളം പേരെ തല കീഴായി ഒരു കാലിൽ കെട്ടി തൂക്കിയിരിക്കുന്നു. എല്ലാവരുടെ കയ്യും കാലും മുറിഞ്ഞു രക്തം പൊടിഞ്ഞ അവസ്ഥയിലായിരുന്നു. ശബ്‌ദം പുറത്തു വരാതിരിക്കാൻ വായയിൽ തുണി തിരിക്കിയിരുന്നു. ആർക്കും ബോധമില്ലായിരുന്നു. നല്ല രീതിയിൽ ടോർച്ചർ അനുഭവിച്ചതിന്റെ എല്ലാ ലക്ഷണമുണ്ടായിരുന്നു.

ഇതാണ് U.P പോലീസിന്റെ റെസ്ക്യൂ ഓപ്പറേഷൻ ….

IG: അല്ല സർ എന്നിട്ടു എന്ത് ഉണ്ടായി …

Anand: എല്ലാവരെയും ആശുപത്രിയിലാക്കി. പെൺകുട്ടികൾക്ക് ഡ്രഗ്സ് കൊടുത്തു മയക്കിയതിന്റെ അല്ലാതെ വേറെ പ്രശ്‌നം ഒന്നും ഇല്ലായിരുന്നു. പക്ഷേ ആ പതിനഞ്ചു പേർ ശരിക്കും അനുഭവിച്ചിരുന്നു. പലർക്കും ബോധം വരാൻ ദിവസങ്ങൾ എടുത്തു. ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നും കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ തട്ടികൊണ്ടുവന്നതായിരുന്നു ആ പെൺകുട്ടികളെ. അതിൽ അവസാനത്തേതായിരുന്നു മന്ത്രിയുടെ മകളും കൂട്ടുകാരികളും. ഇലെക്ഷൻറെ ഭാഗമായുള്ള ചെക്കിങ് കാരണം ഇവർക്ക് നാട് വിടാൻ പറ്റാത്ത അവസ്ഥയായിരുന്നു, അത് കൊണ്ട് തന്നെ ഇലക്ഷന് ശേഷം പെൺകുട്ടികളെ പാകിസ്ഥാനിലേക്ക് കടത്താനായിരുന്നു പ്ലാൻ. മന്ത്രിയുടെ മകളാണ് എന്നറിയാതെയാണ് അവളെ കടത്തിയത് …

IG: അല്ല … ഇവർക്ക് പെൺകുട്ടികളെ കടത്താനാണ് ഉദ്ദേശം എങ്കിൽ കാശു ചോദിച്ചു വിളിച്ചതെന്തിനാ ?

Anand: അതല്ലേ തമാശ … കാശു ചോദിച്ചു വിളിച്ചത് ഇവരല്ല …

IG: പിന്നെ

Anand: അതാരാണെന്ന് അവർക്കും അറിയില്ല … രാത്രിയുടെ മറവിൽ കുറച്ചു പേർ വന്നു അവരെ എല്ലാം അടിച്ചൊതുക്കി കെട്ടി തൂക്കി. വന്നതാരാണെന്നോ എത്രപേരുണ്ടായിരുന്നു എന്നോ ഇവർക്കറിയില്ല. പോലീസും കുറെ തപ്പി, ഒരു വിവരവും കിട്ടിയില്ല …

IG: ഹമ്മ് … അല്ല … ഇതും നമ്മുടെ അൽഫയും തമ്മിൽ എന്താ ബന്ധം ?

Anand: അവിടെയാണ് ട്വിസ്റ്റ് !!!!!

IG: എന്ത് ട്വിസ്റ്റ് ?

Anand: ഈ സംഭവം കഴിഞ്ഞു ആറു മാസങ്ങൾക്കു ശേഷം മന്ത്രി മോൾക്ക് കല്യാണം ആലോചിക്കാൻ തുടങ്ങി. പക്ഷേ എന്തൊക്കെ പറഞ്ഞിട്ടും എത്രയൊക്കെ നല്ല ആലോചന കൊണ്ട് വന്നിട്ടും മോള് സമ്മതിച്ചില്ല . അവസാനം വേറെ നിവർത്തിയൊന്നും ഇല്ല എന്നു കണ്ടപ്പോൾ മോള് പറഞ്ഞു അവൾക്കു അവിടെ ഡ്രൈവർ ആയിരുന്ന ഹരീന്ദർ സിംഗിനെ ഇഷ്ടമാണ് എന്ന്. അയാളെ മാത്രമേ കല്യാണം കഴിക്കു എന്ന്. പുള്ളി അന്നത്തെ ആ ഇൻസിഡന്റിനു ശേഷം ഹോസ്‌പിറ്റൽ വിട്ടപ്പോൾ തന്നെ ജോലി മതിയാക്കി പോയിരുന്നു. ഒരു ഡ്രൈവറെ വിവാഹം കഴിക്കാൻ സമ്മതിക്കില്ല എന്ന് മന്ത്രി കട്ടായം പറഞ്ഞപ്പോളാണ് ആ മോൾ ഹരീന്ദർ സിംഗ് ആരാണ് എന്നും അന്നത്തെ ആ തട്ടിക്കൊണ്ടു പോകൽ കഥയുടെ ശരിക്കുള്ള വശം എന്താണ് എന്നും പറയുന്നത്.

IG: അപ്പോ ഈ ഹരീന്ദർ സിംഗ് ആണോ ആൽഫ ?

23 Comments

  1. Eavide adutha part

    1. soon…………

      1. Adutamaasam ayi etuvare kandilla

  2. Good narration,English and Malayalam ithil venom ennanu ente oru ith good work man

  3. കർണ്ണൻ

    ഹലോ ബ്രോ കഥ നന്നായിട്ടുണ്ട് ഒന്നല്ലെങ്കിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് പറഞ്ഞുകൂടെ രണ്ടുംകൂടി വരുമ്പോൾ ഒരു സുഖം കിട്ടുന്നില്ല

    1. ശ്രമിക്കാം

  4. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  5. WHY ADMIN TAKE OUT THE CHATROOM DOES ANYONE KNOW THAT

    1. AKASH BRO XEROX BHAI PART UPLOAD AKKIYITTIND ENNU PARANJARNNU ADMIN KANIJAAL ODANE VRUM…

    1. നിധീഷ്

      ♥️♥️♥️♥️

  6. ❤❤❤❤❤❤

  7. കൊള്ളാം intresting ആയി പോകുന്നു കഥ ?

  8. Super

  9. Super aayittund snk. Waiting for next part

  10. Oru sugakaram allathe thallu aavunnu…
    Kambistories aa site~il Jalavum Agniyum enna oru story und. Referencenu vaayichu nokk… Ithu over dramatic aanu especially dialogues.

    1. ഇത് ഒരു one man show ആണ് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇതിൽ പറഞ്ഞ incidents ആകെ നേരിൽ കണ്ടത് ഒരു പ്രാവിശ്യം ആ മിനിസ്റ്ററുടെ മകൾ മാത്രമാണ്; അതും മുഴുവൻ കണ്ടിട്ടും ഇല്ല. അതിൽ തന്നെ സഹപ്രവർത്തകരെ അവൾക്ക് പരിചയപെടുത്തുന്നതും ഉണ്ട്.

      1. Njn one man show alla paranjath…
        IG & Anand tammil ulla samsaram and narration okke muthashi maar kadha parayunna koot aanu. Over dramatic aayitta dialogues thonnunath….
        Athaanu njn paranja karyam

        1. അടുത്ത ഭാഗങ്ങളിൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.

  11. Sabavam kalakkii

  12. Appo nammude nayakananu ee alpha alle. ?
    Aduta partinayi katta waiting aane

Comments are closed.