തടിച്ചവൾ 9[Ibrahim] 60

Views : 583

നീയോ എന്തിനു

അതൊക്കെ ഉണ്ട് നീ ഫോണിൽ കളിക്കാതെ പോയി അവരോടൊക്കെ സംസാരിക്കാൻ നോക്ക്.

ഓ ശരി ഞാൻ ഇത് നിന്നോട് പറയാൻ വന്നതാ.

 

അടുക്കളയിൽ ആണ് എല്ലാവരും കളിയാക്കിയവരും സ്നേഹിച്ചവരും എല്ലാവരും ചുറ്റും ഉണ്ട്. എല്ലാരുടെയും മുഖത്ത് നിറഞ്ഞ ചിരി. അപ്പോൾ ആണ് സെറ്റ് എല്ലാവരും എത്തിയത് ഞാൻ അവരുടെ കൂടെ ഒന്ന് ഡാൻസ് പ്രാക്ടീസ് ചെയ്യാൻ പോയി. പിന്നെ ഞങ്ങൾക്ക് വേറെയും കുറച്ചു പ്ലാനിങ് ഒക്കെ ഉണ്ട്.

 

അവൾ അവന്റെ കല്യാണത്തിന് പോയപ്പോൾ മനസ്സിൽ വല്ലാത്ത ഭാരം. നെഞ്ചിൽ ഒരു കല്ലെടുത്തു വെച്ച പോലെ തോന്നുന്നു. അരുതാത്ത എന്തെങ്കിലും സംഭവിക്കുമോ എന്നൊരു തോന്നൽ.

 

എത്ര വേണ്ട വിചാരിച്ചിട്ടും മനസ്സിൽ ഓരോന്ന് വന്നപ്പോൾ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു. മാറ്റിയ ശീലങ്ങൾ ആണ്. മാറിയത് എന്ന് വേണേൽ പറയാം ഒന്നിനെക്കുറിച്ചും ടെൻഷൻ ഇല്ലാതിരുന്നപ്പോൾ പതിയെ അതും നിന്നിരുന്നു. പക്ഷെ ഇന്ന് അത്യാവശ്യം ആയി തോന്നി. പറന്നു നടക്കുകയാണവൾ ഒരു മുള്ള് കുത്തി പോലും വേദനിപ്പിക്കരുതേ എന്ന് മനസ്സിൽ ഞാൻ പ്രാർത്ഥിച്ചു. ആർക്ക് വേണ്ടിയും പ്രാർത്ഥിക്കാറില്ല പക്ഷെ അവൾക്ക് വേണ്ടി വേണമെന്ന് തോന്നി. അടുത്ത് ഉണ്ടായിരുന്നുവെങ്കിൽ നിഴലായി നിൽക്കാമായിരുന്നു ഇത് അകലെ അല്ലെ.

 

 

കിടക്കയിൽ വെറുതെ കണ്ണടച്ച് ചാരി ഇരിക്കുമ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്. അനുഗ്രഹ എന്ന് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ തന്നെ മനസ് ഒന്ന് പിടഞ്ഞു.

 

സാധാരണ എല്ലാം വാട്സാപ്പ് ചെയ്യാറാണ് പതിവ്. ഇത്രയും സ്പീഡിൽ എങ്ങനെ ടൈപ്പ് ചെയ്തുണ്ടാക്കുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഇതിപ്പോ എന്തോ ഉണ്ടല്ലോ വിചാരിച്ചു ഫോൺ എടുത്തു എന്റെ ശ്വാസം നിലച്ചു പോകുന്ന പോലെ ജീവാ ന്ന് വിളിച്ചു കൊണ്ട് അവൾ തേങ്ങി.

 

Recent Stories

The Author

Ibrahim

1 Comment

  1. ഇതൊക്കെ repeat ആണ്🤔🤔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com