തടിച്ചവൾ 9[Ibrahim] 60

Views : 583

ഇറങ്ങി വരുമ്പോൾ അച്ഛനും അമ്മയും റെഡി ആയി നില്കുന്നുണ്ട്. ഇറങ്ങിവന്നപ്പോൾ അച്ഛൻ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് നെറ്റിയിൽ ഉമ്മ വെച്ചു.

 

തറവാട്ടിൽ എത്തിയപ്പോൾ അതിശയം ആയിരുന്നു എല്ലാർക്കും വേറെ ഒന്നുമല്ല എന്നെ കണ്ടിട്ടാണ്. അച്ഛമ്മക്ക് ഉള്ള സന്തോഷം ഒന്നും പറയേണ്ട.

 

അവന്റെ കല്യാണത്തിന് മുന്നേ നിന്റെത് നടത്തണം എന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു അപ്പോൾ അവൻ പറഞ്ഞു അതൊക്കെ പിന്നെ ആലോചിക്കാം ആദ്യം ഇത് നടക്കട്ടെ എന്ന്.

 

ആ അച്ഛമ്മേ അതൊക്കെ സമയം ആകുമ്പോൾ നടക്കുമെന്ന് പറഞ്ഞു ഞാൻ ആ കവിളിൽ പിടിച്ചു.

ഡാൻസ് ഒക്കെ പഠിച്ചിട്ടു അച്ഛമ്മക്ക് കാണിച്ചു തന്നില്ല നീയ്. ഒരു ഫോട്ടോ പോലും അയച്ചു തരാത്തത് അച്ഛമ്മക്ക് സങ്കടം ഉണ്ട് ട്ടോ.

 

ശോ ആണോ

ഫോട്ടോ അയച്ചു തന്നാൽ ഈ ഒരു ത്രില്ല് കാണുമോ എന്റെ അച്ഛമ്മ കുട്ടീ ന്ന് ചോദിച്ചു ഞാൻ.

 

അന്ന് എന്റെ കുട്ടി ഒരുപാട് സങ്കടപ്പെട്ടു എന്നും പറഞ്ഞു കൊണ്ട് അച്ഛമ്മ കണ്ണ് തുടച്ചു.

ആര് പറഞ്ഞു ഞാൻ അച്ഛമ്മയുടെ രക്തമല്ലേ തോല്പിക്കാൻ ആവുമോ എന്നെ ന്നും ചോദിച്ചു കൊണ്ട് ഞാൻ അച്ഛമ്മയെ പിടിച്ചു വട്ടം കറക്കി.

 

അപ്പോളാണ് എടീ ചക്കപോത്തേ ന്നും വിളിച്ചു കൊണ്ട് പ്രിയ വന്നത്. ഡീ ന്ന് വിളിച്ചു കൊണ്ട് അവളുടെ പുറകെ ഓടുമ്പോൾ ആണ് ആ മഹാനെ തട്ടിയത്.

ആവൂ ന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് സോറി ന്നും പറഞ്ഞു ഞാൻ ഓടി പോയി. കിളി പോയ പോലെ നിൽക്കുന്ന അഭിയെ ഞാൻ ശരിക്കും മാറി നിന്നു നോക്കി.

ഞാൻ ആരാണെന്നു. മനസ്സിലായിട്ടില്ല അവന് കാരണം അവൻ എന്നെ ഒരു മിന്നായം പോലെ അല്ലെ കണ്ടിട്ടുള്ളൂ. ആ കണ്ണുകൾ അലയുന്നത് എനിക്ക് വേണ്ടി ആണെന്ന് എനിക്ക് നന്നായിട്ടറിയാം. എടാ നിനക്കുള്ളത് തരുന്നുണ്ട് ഞാൻ എന്നും പറഞ്ഞു ഉണ്ടായതൊക്ക ജീവന് വാട്സാപ്പ് ചെയ്തു.

ഡാൻസ് ന്റെ കാര്യം ഒക്കെ പറഞ്ഞു.

ഓ അപ്പോൾ ആരാധകർ ആയിരിക്കും ഇനി. പിടിച്ചാൽ കിട്ടുമോ എന്തോ.

ഇല്ല പിടിച്ചാൽ കിട്ടില്ല ഞാൻ ഒരു പട്ടം പോലെ ഉയർന്നു പൊങ്ങും.

 

വേണം പൊങ്ങണം എന്നിട്ട് വേണം എനിക്ക് അഹങ്കാരിക്കാൻ.

Recent Stories

The Author

Ibrahim

1 Comment

  1. ഇതൊക്കെ repeat ആണ്🤔🤔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com