തടിച്ചവൾ 10 [Ibrahim] 65

Views : 1027

തടിച്ചവൾ.10

എടീ കാര്യം പറയെന്നും പറഞ്ഞു കൊണ്ട് ഞാൻ അലറി പോയി. അവൾ പേടിച്ചു പോയെന്ന് തോന്നുന്നു അതുകൊണ്ടാവും ഒന്നും മിണ്ടാത്തത്.

ഞാനല്പമൊന്നു തണുത്തു. ദീർഘമായൊന്ന് നിശ്വസിച്ചു കൊണ്ട് ഞാൻ അവളോട്‌ എന്താ പറ്റിയതെന്ന് ചോദിച്ചു.

അത് അവൻ അഭിയേട്ടൻ

അഭിജിത്

അയാൾ എന്റെ സാരിയിൽ പിടിച്ചു വലിച്ചു.

ഹോ അത്രേ ഉള്ളോ

നീയെന്നെ പേടിപ്പിച്ചല്ലോ പെണ്ണെ സാരമില്ല

സാരമില്ലെന്നോ നിനക്കറിയോ ഇതുവരെ ആരും തന്നെ എന്നോട് ഇങ്ങനെ മോശമായിട്ട് പെരുമാറിയിട്ടില്ല.

 

ഞാൻ പിന്നെ എന്താ പറയേണ്ടത്. എത്ര ബോൾഡ് ആണെന്ന് പറഞ്ഞാലും നിങ്ങൾ പെണ്ണുങ്ങൾ എന്താ ഇങ്ങനെ. മുഖം അടക്കി ഒന്ന് കൊടുത്തൂടെയിരുന്നോ നിനക്ക് എന്നിട്ട് റൂമിൽ വന്ന് മോങ്ങുന്നു അവൾ..

 

അവൻ പറയുന്നത് നിശബ്ദമായി നിന്ന് കേൾക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. കാരണം തെറ്റ് എന്റെ ഭാഗത്താണ്. ഇന്ന് തന്നെ എന്നെ ഇങ്ങോട്ട് കെട്ടി എടുക്കാൻ പാടില്ലായിരുന്നു.

 

എന്നെ തിരയുന്നത് കണ്ടാണ് ഞാൻ അവരുടെ അടുത്തേക്ക് പോയത് അപ്പോൾ തൊട്ട് അവന്റെ കണ്ണുകൾ എന്റെ മേലായിരുന്നു. അതെന്നെ വല്ലാതെ ആസ്വസ്തമാക്കി അതുകൊണ്ട് തന്നെ ആണ് അവനുമായുള്ള കൂടികാഴ്ച ഒഴിവാക്കിയതും.

ഞാൻ കൂടുതലും എനിക്കായ് അനുവദിച്ചു തന്ന റൂമിൽ ഒതുങ്ങിക്കൂടി. ആരോ വിളിക്കുന്നത് കേട്ടാണ് റൂമിന് പുറത്തേക്ക് വന്നത്.

അഭിയേട്ടനായിരുന്നു വിളിച്ചത് താഴേക്ക് ഇറങ്ങാതെ തന്നെ എന്താ എന്ന് ചോദിച്ചപ്പോൾ നീ ഇങ്ങോട്ട് ഇറങ്ങി വാ നിന്നെ ഞാൻ വൃത്തിക്ക് ഒന്ന് കാണട്ടെ എന്ന് പറഞ്ഞു.

 

Recent Stories

The Author

Ibrahim

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com