തടിച്ചവൾ.5 131

പെട്ടന്ന് തന്നെ അഭി എത്തി എന്ന് ആരോ വിളിച്ചു പറഞ്ഞു. മാസ്സ് എൻട്രി പോലെ ചന്ദന കളർ ജുബ്ബയും മുണ്ടും ധരിച്ചു ഞാൻ ഇതുവരെ കാണാത്ത അത്രയും ഭംഗിയിൽ അവൻ എത്തി. എല്ലാവരും കൂടി എന്നെ കൂട്ടി ഒരുക്കി വെച്ച ഇരിപ്പിടത്തിലേക്ക് നടക്കുമ്പോൾ എനിക്ക് അരികിൽ കൂടി വെളുത്തു മെലിഞ്ഞ ഒരു പെണ്ണ് കടന്നു പോയി. അവളെ അഭിജിത് കൈ പിടിച്ചു കൊണ്ട് തനിക്ക് അരികിൽ നിർത്തിയിരുന്നു.

 

സമയം ആയല്ലോ എന്ന് ആരോ പറഞ്ഞപ്പോൾ എല്ലാവരും മുഖത്തോട് മുഖം നോക്കി ഇരിക്കുമ്പോഴേക്കും കയ്യിൽ കരുതിയിരുന്ന മോതിരം അവർ കൈ മാറിയിരുന്നു.

 

 

ഞാൻ പ്രദീക്ഷിച്ചത് ആയതുകൊണ്ട് എനിക്ക് വലിയ ദുഃഖം ഒന്നും തോന്നിയില്ല. പക്ഷെ അച്ഛമ്മക്കും അച്ഛനും ഒക്കെ വലിയ ഷോക്കായി. അച്ഛമ്മ ആരോടും മിണ്ടാതെ റൂമിൽ കയറി വാതിലടച്ചു. എല്ലാർക്കും എന്നോട് സഹതാപം. അഭിയേട്ടന്റെ മുഖത്ത് വിജയച്ചിരി.

 

ഞാൻ വെറുതെ അച്ഛമ്മയുടെ റൂമിന്റെ അടുത്തേക്ക് പോയി നോക്കി അപ്പോൾ കേട്ടു അച്ഛമ്മ കണക്കിന് ശകാരിക്കുന്നത്. പിള്ളേരുടെ മനസ് അറിയാതെയാണോ എല്ലാം തീരുമാനിക്കുന്നത് വെറുതെ അല്ല എന്റെ മോൾ ആകെ വല്ലാതായത് എന്നൊക്കെ പറയുന്നുണ്ട്.

 

നാലെണ്ണം കേൾക്കട്ടെ എന്ന് ഞാനും വിചാരിച്ചു കാല് പിടിച്ചു പറഞ്ഞതല്ലേ എന്നിട്ടും കേട്ടില്ല. എന്തായാലും നെഞ്ചിൽ എടുത്തു വെച്ച കല്ല് ഇപ്പോൾ ആണ് ഇറങ്ങിപ്പോയത്. ഇനി സന്തോഷം ആയിട്ട് മനസ് നിറഞ്ഞു വല്ലതും കഴിക്കണം. അതിനു മുമ്പ് ഈ വേഷംകെട്ടിയതൊക്കെ അഴിച്ചു മാറ്റണം എന്ന് വിചാരിച്ചു നടക്കുമ്പോൾ ആണ് അഭി മുന്നിൽ വന്നു നിന്നത്.

ലുക് മേഘ ഈ അഭിജിത്തിനെ സ്വന്തം ആക്കാൻ വേണ്ടി ഒരുങ്ങികെട്ടി വന്നത്. എന്തായാലും നന്നായിട്ടിട്ടുണ്ട് പക്ഷെ കല്യാണം ഒക്കെ കഴിഞ്ഞു പ്രസവത്തിനു കൂട്ടാൻ വന്നത് പോലുണ്ട് എന്ന് മാത്രം.

8 Comments

  1. Bro.
    nannaittundu.

  2. നന്നായിട്ടുണ്ട്❤️❤️ ഒരുപാട് ഇഷ്ട്ടപ്പെട്ടു ഇതിപോലെ അല്ലെങ്കിലിം ഒരു സാഹചര്യത്തിൽ ആലുകളുടെ കളിയാക്കൽ കേൾകേണ്ടി വന്ന ഒരാൾ ആണ് ഞാൻ അതിന്റെ വിഷമവും ബുദ്ധിമുട്ടും എനിക്ക്‌ അറിയാം.
    ?❤️

    1. എനിക്കും എൻറെ വണ്ണം കാരണം ഇതുപോലെ കുറേ അനുഭവങ്ങൾ ഉണ്ട് പത്താം ക്ലാസ് മുതൽ ഡിഗ്രി കംപ്ലീറ്റ് ചെയ്യുന്ന സമയം വരെ ഓരോ ഇരട്ട പേര് ഉണ്ടായിരുന്നു… കോളേജിൽ പഠിക്കുമ്പോൾ ആ പേര് എന്നെ unique ആയിട്ട് അറിയപ്പെടുന്നു പേര് ആയിട്ട് മാറി…. പിന്നെ ഞാനും അതിൻറെ പേര് വിഷമിക്കാൻ പോയിട്ടില്ല വിളിക്കുന്ന വിളിക്കട്ടെ….. ഞാൻ അതിന് വിളികേൾക്കും ആയിരുന്നു അങ്ങനെ വന്നപ്പോൾ കുറെയൊക്കെ ആ പേര് വിളി അങ്ങ് നിർത്തി…..

      നമ്മളെപ്പറ്റി കുറ്റങ്ങൾ പറയാൻ ഒരുപാട് ആൾക്കാരും കാണും നല്ലത് പറയാൻ ആൾക്കാർ എണ്ണം കുറവാണ്……

      1. അതൊക്കെ ഇനി അത്രേ ഒള്ളു നമ്മൾ എന്താണെന്നും നമുക്ക് ചെയ്യാൻ ഇനി എന്തൊക്കെ ഉണ്ടെന്നും നോക്കുക അതു ചെയുക പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും അതു അതിന്റെ വഴിയേ വിടുക ❤️❤️

  3. Superb..

  4. അടിപൊളി ആയിട്ടുണ്ട്…..????

    By the by അടുത്ത പാർട്ട് എന്ന് തരും ….. ?

  5. ????

Comments are closed.